Tag archives for karmam

റാത്തീവ്

ഇസ്‌ളാമികളുടെ ഇടയില്‍ നിലവിലുള്ള ഒരനുഷ്ഠാനം. ദപ്പ് റാത്തീവ് എന്നും പറയും. ദപ്പുകളിയില്‍ ചിലപ്പോള്‍ ആയുധമെടുത്തുകൊണ്ടുള്ള അഭ്യാസമുറകള്‍ കൂടിയുണ്ടാകും. അതിന്റെ അന്ത്യത്തില്‍ വികാരാധിക്യംകൊണ്ട് ചിലപ്പോള്‍ ആയുധം വയറ്റിനും മറ്റും കുത്തും. ഇപ്പോള്‍ ഈ ആത്മപീഡനപരമായ കര്‍മം നിലവിലില്ലെങ്കിലും അടുത്തകാലംവരെ ഉണ്ടായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.…
Continue Reading

സഞ്ചയനം

അസ്ഥിസഞ്ചയനം. അഗ്നിസംസ്‌കാരം ചെയ്താല്‍ നാലാംദിവസം ചെയ്യേണ്ട കര്‍മ്മം. അഞ്ചാം ദിവസവും, വെള്ളിയാഴ്ചയും, പിണ്ഡകര്‍ത്താവിന്റെയോ പ്രേതത്തിന്റെയോ പിറന്നാള്‍ ദിവസവും ഈ ശ്മശാനകര്‍മം ചെയ്യരുത്. അസ്ഥികള്‍ കൊടിലുകൊണ്ട് പെറുക്കിയെടുത്ത് പച്ചക്കലത്തിലിട്ട് പാലുള്ള വൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിടും. വെള്ളത്തില്‍ ഒഴുക്കുന്നവരുമുണ്ട്. ശ്മശാനത്തില്‍ വാഴ, തെങ്ങ് എന്നിവ…
Continue Reading

ശ്രാദ്ധം

മരിച്ചവര്‍ക്കുവേണ്ടി ചെയ്യുന്ന കര്‍മം. ഒരുതരം പിതൃപൂജയെന്നോ, പരേതാരാധനയെന്നോ ഇതിനെ വിശേഷിപ്പിക്കാം. 'ചാത്തം' എന്ന തത്ഭവരൂപമാണ് വ്യവഹാരഭാഷയില്‍. ശ്രദ്ധയോടെ ചെയ്യേണ്ടകര്‍മമാണ് ശ്രാദ്ധം. തലേദിവസം മുതല്‍ വ്രതമെടുത്തിരിക്കണം. അന്നമൂട്ടല്‍, ബലി എന്നിവ ശ്രാദ്ധത്തിന്റെ പ്രത്യേകതകളാണ്. ബന്ധുക്കളെയോ, സുഹൃത്തുക്കളയോ ശ്രാദ്ധക്കാരായി ക്ഷണിച്ച് അന്നമൂട്ടരുതെന്നാണ് നിയമം. ഉച്ചയ്ക്കുശേഷമാണ്…
Continue Reading

പുണ്യാഹം

ശുദ്ധീകരണമന്ത്രം, ആ മന്ത്രം ജപിച്ചുകൊണ്ടുള്ള ശുദ്ധീകരണ കര്‍മം, ചന്ദനം, അക്ഷതം, ഫലം, സ്വര്‍ണം എന്നിവ ശുദ്ധജലത്തിലിട്ട് മന്ത്രം ജപിക്കും. ദര്‍ഭപ്പുല്ലുകൊണ്ടാണ് പുണ്യാഹം തളിക്കുക.
Continue Reading

ദേഹരക്ഷ

മന്ത്രവാദസംബന്ധമായ ഒരു കര്‍മ്മം. ദേഹത്തില്‍ ബാധോപദ്രവമുണ്ടാകാതിരിക്കാന്‍ ചെയ്യുന്ന കര്‍മങ്ങള്‍. മാന്ത്രികയന്ത്രങ്ങള്‍ ധരിക്കുക, അവര്‍ ജപിച്ച ഭസ്മം തൊടുക, മന്ത്രവാദികള്‍ ജപിച്ചുകൊടുക്കുന്ന ചരട് ധരിക്കുക തുടങ്ങിയവ ദേഹരക്ഷയ്ക്കുള്ളവയാണ്.
Continue Reading

ഉഴിച്ചല്‍

ബാധോപദ്രവശാന്തിക്കും മറ്റും ചെയ്യുന്ന ഒരു മാന്ത്രിക കര്‍മ്മം. തിരിയുഴിച്ചില്‍, അരിയുഴിച്ചില്‍, കുരുതിയുഴിച്ചില്‍, പന്തം ഉഴിച്ചില്‍, തോലുരിച്ചില്‍ എന്നിങ്ങനെ പലതരം ഉഴിച്ചിലുകളുണ്ട്.
Continue Reading

ഉപനയനം

ഷോഡശസംസ്‌ക്കാരങ്ങളില്‍ ഒന്ന്. ഉപനയം എന്നും പറയും. മുഹൂര്‍ത്തം നോക്കി ചെയ്യേണ്ട കര്‍മ്മം. അഞ്ചാം വയസ്‌സിലും ഏഴുവയസ്‌സിനുമേലും ഉപനയിക്കാം. ഗുരുവിനെ സമീപിക്കല്‍ എന്ന് പദാര്‍ത്ഥം. പൂണൂല്‍, കൃഷ്ണാജിനം, മേഖല എന്നിവ ധരിക്കേണ്ടത് ആവശ്യം. ബ്രാഹ്മണര്‍ ഉപനയനത്തെ രണ്ടാം ജന്മമായി കാണുന്നു.
Continue Reading

ഉച്ചാടനം

മന്ത്രവാദപരമായ ഒരു കര്‍മ്മം, സ്ഥാനഭ്രംശം, രാജ്യഭ്രംശം തുടങ്ങിയവയാണ് ഉച്ചാടനകര്‍മ്മം വഴി ഉദ്ദേശിക്കുന്നത്. ദുഷ്ടന്‍മാരായ ശത്രുക്കളെ അകറ്റുക, അവര്‍ക്ക് ഉന്മാദം, വ്യാധി തുടങ്ങിയവ ഉണ്ടാക്കുക, അവരുടെ സമ്പത്തിന് നാശമുണ്ടാക്കുക തുടങ്ങിയവ ദുര്‍മന്ത്രവാദപരമായ ഉച്ചാടന കര്‍മ്മലക്ഷ്യങ്ങളാണ്.
Continue Reading

ആടിപതിനെട്ട്‌

വയനാട്ടിലെ കവര നായ്ക്കര്‍ (എരമക്കാര്‍) എന്ന സമുദായക്കാരുടെയിടയില്‍ പിതൃതൃപ്തിക്കുവേണ്ടി ചെയ്യുന്ന ഒരു കര്‍മ്മം.
Continue Reading