Tag archives for panan

സങ്കീര്‍ത്തനം

ഭക്തിമാര്‍ഗത്തിലേക്കു നയിക്കുന്ന ഗാനകൃതികള്‍. സ്തവം, സ്‌തോത്രം, കീര്‍ത്തനം എന്നീ പേരുകളിലുള്ള അനേകം കൃതികള്‍ ഭക്തന്മാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയ ദൈവങ്ങളെക്കുറിച്ചുള്ള കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. പുണ്യക്ഷേത്രസന്ദര്‍ശകരായ ഭക്തന്‍മാര്‍ പലപ്പോഴും കീര്‍ത്തനമാലകള്‍ ആലപിച്ചുകൊണ്ടാണ് പോവുക. ഇത്തരം കീര്‍ത്തനങ്ങള്‍ അച്ചടിച്ച പുസ്തകങ്ങള്‍ ഉത്സവസ്ഥലങ്ങളിലും…
Continue Reading

ശക്തിപൂജ

താമസപൂജ. മാത്സ്യമാംസാദികള്‍ ഉപയോഗിച്ചു കൊണ്ടുള്ള പൂജ. ഭദ്രകാളി, കുറത്തി, ചീറുമ്പ തുടങ്ങിയ സ്ത്രീദേവതകള്‍ക്കെന്ന പോലെ പൊട്ടന്‍, ഗുളികന്‍, കുട്ടിച്ചാത്തന്‍, കണ്ഠാകര്‍ണന്‍ തുടങ്ങിയ പുരുഷദേവതന്മാര്‍ക്കും താമസ പൂജ ഇഷ്ടമാണ്. മലയന്‍, കണിയാന്‍ യോഗി, തീയന്‍, ആശാരി, വേലന്‍, പാണന്‍ തുടങ്ങിയവരെല്ലാം ശാക്തേയപൂജ നടത്തുന്നവരാണ്.…
Continue Reading

ബലിക്കള

പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് 'ബലിക്കള'യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്. പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ 'കള'ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി…
Continue Reading

പാണന്‍വരവ്

കേരളത്തിലെ നസ്രാണികളുടെയിടയില്‍ കല്യാണത്തിന് 'പാണന്‍വരവ്' എന്നൊരു ചടങ്ങി ചില ദിക്കുകളില്‍ നടപ്പുണ്ട്. അതിഥികള്‍ വിരുന്നിനിരിക്കുമ്പോള്‍ പാണന്‍ വന്ന് നസ്രാണികളുടെ പദവികള്‍ കീര്‍ത്തിച്ചു പാടുകയാണ്. അതിന്റെ രീതി. കോട്ടത്തിനു വടക്കുള്ള ചില പ്രദേശങ്ങളില്‍ ഈ ആചാരം ഇന്നും നടപ്പുണ്ട്. ചേരമാന്‍ പെരുമാള്‍ തങ്ങളുടെ…
Continue Reading

ഒടിയന്‍മാര്‍

ദുര്‍മന്ത്രവാദപരമായ ക്ഷുദ്രകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍. ഗിരിവര്‍ഗ്ഗക്കാരില്‍ മിക്ക വിഭാഗക്കാരിലും ഒടിയന്‍മാരുണ്ട്. അടിയന്‍, കുറിച്യര്‍, പാണന്‍, പണിയന്‍, കുറവന്‍ തുടങ്ങിയവരൊക്കെ ഒടിവിദ്യ പാരമ്പര്യ തൊഴിലാക്കിയവരാണ്. എന്തു നീചകര്‍മ്മവും ചെയ്യാന്‍ മടിയില്ലാത്തവരായതിനാല്‍ സമൂഹം ഒടിയന്‍മാരെ ഭയപ്പെട്ടിരുന്നു.
Continue Reading