Tag archives for parishavadhyam

പരിഷവാദ്യം

ഉത്സവകാലങ്ങളിലും മറ്റും രാത്രിയിലെ എഴുന്നള്ളിപ്പിനോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ നടത്തപ്പെടുന്നത്. നാഗസ്വര പ്രദക്ഷിണം, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് എന്നിവയ്ക്കുശേഷം ചെണ്ടമേളത്തോടെ പ്രദക്ഷിണം നടത്തും. പിന്നീടാണ് പരിഷവാദ്യം. മൂന്ന് വീക്കന്‍ ചെണ്ട, മൂന്ന് തിമില, രണ്ട് ഇലത്താളം., ഒരു ചേങ്ങില എന്നിവയാണ് അതിനാവശ്യം. മേളക്കൊഴുപ്പുള്ളതാണ് പരിഷവാദ്യം.
Continue Reading

ചെണ്ട

കേരളീയ വാദ്യങ്ങളില്‍ മുഖ്യം. 'പതിനെട്ടു വാദ്യങ്ങളും ചെണ്ടയ്ക്കുകീഴെ' എന്നൊരു ചൊല്ലുണ്ട്. കലാപ്രകടനങ്ങള്‍ മിക്കതിനും ചെണ്ട ആവശ്യമാണ്. തായമ്പക, കേളി, പഞ്ചവാദ്യം, പരിഷവാദ്യം എന്നിവക്കെല്ലാം ചെണ്ടവേണം. ഉരുട്ടുചെണ്ടയും വീക്കന്‍ചെണ്ടയുമാണ്.    
Continue Reading