Tag archives for upanayanam

ഷോഡശക്രിയകള്‍

ഗര്‍ഭധാരണം മുതല്‍ പരേതക്രിയവരെയുള്ള പതിനാറ് സംസ്‌കാരക്രിയകള്‍. ഗര്‍ഭധാനം, പൂസവനം, സീമന്തം, വിഷ്ണുബലി, ജാതകര്‍മം, നാമകരണം, നിഷ്‌ക്രമണം, അന്നപ്രാശനം, ചൂഡാകരണം, കര്‍ണവേധം, ഉപനയനം, വേദാരംഭം, ഗോദാനം, വിവാഹം, ആധാനം എന്നിവ. ബ്രഹ്മണര്‍ ഇവ ചെയ്യാറുണ്ട്. മറ്റുള്ളവര്‍ ചില ക്രിയകള്‍ ഒഴിവാക്കും.
Continue Reading

പതിനാറുവിളക്ക്

അന്തര്‍ജനങ്ങള്‍ കഴിക്കുന്ന ഒരു പൂജ. ചോറൂണ്, ഉപനയനം, പിറന്നാള്‍, വേളി തുടങ്ങിയ അടിയന്തരങ്ങള്‍ക്കാണിത് പതിവ്. പത്മമിട്ട് പതിനാറു വിളക്ക് കത്തിച്ചുവച്ച് പതിനാറ് നിവേദ്യം കഴിക്കും.
Continue Reading

ഉപനയനം

ഷോഡശസംസ്‌ക്കാരങ്ങളില്‍ ഒന്ന്. ഉപനയം എന്നും പറയും. മുഹൂര്‍ത്തം നോക്കി ചെയ്യേണ്ട കര്‍മ്മം. അഞ്ചാം വയസ്‌സിലും ഏഴുവയസ്‌സിനുമേലും ഉപനയിക്കാം. ഗുരുവിനെ സമീപിക്കല്‍ എന്ന് പദാര്‍ത്ഥം. പൂണൂല്‍, കൃഷ്ണാജിനം, മേഖല എന്നിവ ധരിക്കേണ്ടത് ആവശ്യം. ബ്രാഹ്മണര്‍ ഉപനയനത്തെ രണ്ടാം ജന്മമായി കാണുന്നു.
Continue Reading

ആശാരി

ഐങ്കുടി കമ്മാളരില്‍പ്പെട്ട ഒരുവിഭാഗത്തെയാണ് ആശാരി എന്നുവിളിക്കുന്നത്. വിശ്വകര്‍മ്മികളെന്നും വിളിക്കും. വിശ്വകര്‍മ്മാവിന്റെ (ബ്രഹ്മാവിന്റെ) അഞ്ചുമുഖങ്ങളില്‍നിന്ന് ജനിച്ച ഋഷിമാരില്‍ ഒരാളായ മയനില്‍ നിന്ന് ജനിച്ചവരാണ് എന്നാണ് സങ്കല്പം. വിശ്വബ്രാഹ്മണരാണ് ആശാരിമാര്‍ എന്ന് ഒരു വിശ്വാസമുണ്ട്. മരപ്പണി ചെയ്യുന്നവരെ തച്ചന്‍ എന്നു പറയുന്നു. 'ആചാരി'യാണ് പിന്നീട്…
Continue Reading

ആവണിഅവിട്ടം

തമിഴ് ബ്രാഹ്മണരായ പട്ടന്മാരുടെ അനുഷ്ഠാനം. ആവണിമാസത്തിലെ അവിട്ടവും പൗര്‍ണമിയും കൂടിവരുന്ന നാളിലാണിത്. പൗര്‍ണമിക്കാണ് കൂടുതല്‍ പ്രാധാന്യം. ഉപാകര്‍മം അതിന്റെ ഭാഗമാണ്. തര്‍പ്പണം, ഹോമം, മന്ത്രജപം എന്നിവയെല്ലാമുണ്ടാകും. വാധ്യാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹമഠത്തില്‍ വച്ചായിരിക്കും. പിറ്റേന്ന് ഓരോരുത്തരും ആയിരത്തിയെട്ട് ഉരു ഗായത്രിമന്ത്രം ജപിക്കണം.
Continue Reading