Tag archives for vredhanushtanam

നോറ്റിരിപ്പ്

വ്രതാനുഷ്ഠാനം. അനുഷ്ഠാനകര്‍മങ്ങള്‍ക്കും കലാപ്രകടനങ്ങള്‍ക്കും വ്രതശുദ്ധിയോടുകൂടി നോറ്റിരിക്കണം. നോറ്റിരിക്കുമ്പോള്‍ മല്‍സ്യമാംസാദികള്‍ ഭക്ഷിക്കുകയില്ല, മദ്യസേവ നടത്തുകയില്ല, എണ്ണ തേച്ചു കുളിക്കില്ല. അവര്‍ ആശൗചമുള്ളവരില്‍ നിന്നും അകന്നിരിക്കണം. മാന്ത്രികബലികര്‍മ്മങ്ങള്‍ക്ക് പിണിയാള്‍ നോറ്റിരിക്കാറുണ്ട്. അനുഷ്ഠാനകലകളില്‍ ഏര്‍പ്പെടുന്ന കലാകാരന്മാര്‍ വ്രതനിഷ്ഠയോടുകൂടിയിരിക്കണം. അഗ്നിയില്‍ വീഴുകയും തീയില്‍ ചാടുകയും ചെയ്യേണ്ടവര്‍ കൂടുതല്‍…
Continue Reading

വലിയനോമ്പ്

ക്രൈസ്തവരുടെ വൃതാനുഷ്ഠാനം. ജനഹാകാലത്തിനും, ഉയിര്‍പ്പ് തിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാശ്ചിത്തം, പ്രാര്‍ത്ഥന, ഉപവാസം എന്നിവയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. ഈശോയുടെ ദിവസത്തെ ഉപവാസമാണ് വലിയനോമ്പ് എന്ന പേരില്‍ അറിയപ്പെടുന്നതിന്റെ അടിസ്ഥാനം. സാധാരണമായി അമ്പത് നോമ്പ് എന്നാണ് പറയുക. പക്ഷേനാല്‍പ്പതുദിവസമേയുള്ളൂ. ഞായറാഴ്ചകള്‍ നോമ്പില്ലാത്ത ദിനങ്ങളാണ്.…
Continue Reading