Keralaliterature.com

തെറ്റും ശരിയും (ഒ,ഓ)

ഒട്ടകപക്ഷിഒട്ടകപ്പക്ഷി
ഒരുത്തന്‍ഒരുവന്‍
ഒരുപക്ഷെഒരുപക്ഷേ
ഒരുപോലെഒന്നുപോലെ
ഒരേകാര്യം തന്നെഒരുകാര്യം തന്നെ, ഒരേകാര്യം
ഒഴുകഴിവ്ഒഴികഴിവ്
ഓഛാനംഓച്ഛാനം, ഓച്ചാനം (വണക്കം)
ഓജസ്ഓജസ്സ്
ഓജസ്സിഓജസ്വി
ഓടിപ്പിക്കുകഓടിക്കുക
ഓട്ടപാത്രംഓട്ടപ്പാത്രം
ഓട്ടംതുള്ളല്‍ഓട്ടന്തുള്ളല്‍
ഓധനംഓദനം (ചോറ്)
ഓധനമണ്ടംഓദനമണ്ഡം= കഞ്ഞിവെള്ളം
ഓമനത്വംഓമനത്തം
ഓരോദിനം തോറുംഓരോ ദിനം, ദിനംതോറും
ഓരോന്നുവീതംഓരോന്ന്, ഒന്നുവീതം
ഓരോ പുരുഷന്മാരുംഓരോ പുരുഷനും
ഓരോ പ്രതിവീതംഓരോ പ്രതി, ഒരു പ്രതിവീതം
ഓഷ്ടംഓഷ്ഠം =ചുണ്ട്
ഔദാര്യതഔദാര്യം
ഔദാസീന്യതഔദാസീന്യം
ഔദ്ധ്യതഔദ്ധത്യം
Exit mobile version