| ചട്ടുവം | ചട്ടുകം |
| ചതുഷ്ഠയം | ചതുഷ്ടയം=നാലുകൂടിയത് |
| ചന്ദ്രചൂഢന് | ചന്ദ്രചൂഡന് |
| ചമല്‍ക്കാരം | ചമല്കാരം, ചമത്കാരം |
| ചര്‍ദ്ദി | ഛര്‍ദ്ദി |
| ചാടാറു പതിവുണ്ട് | ചാടാറുണ്ട് |
| ചാമുണ്ഡീശ്വരി | ചാമുണ്ഡേശ്വരി |
| ചാരുഗാത്ര | ചാരുഗാത്രി |
| ചിത്രപൗര്‍ണമി | ചിത്രാപൗര്‍ണമി |
| ചിന്നം | ഛിന്നം= ഛേദിക്കപ്പെട്ടത് |
| ചിന്നം | ചിന്നം വിളിക്കുക (അര്‍ത്ഥവ്യത്യാസം) |
| ഛിന്നം | ഛേദിക്കപ്പെട്ടത് (അര്‍ത്ഥവ്യത്യാസം) |
| ചിലവ് | ചെലവ് |
| ചുമതലാബോധം | ചുമതലബോധം |
| ചുമന്ന | ചെമന്ന |
| ചുമപ്പ് | ചെമപ്പ് |
| ചുമര് | ചുവര് |
| ചൂടാമണി,ചുഢാമണി | ചൂഡാമണി |
| ചെപ്പിടിവിദ്യ | ചെപ്പടിവിദ്യ |
| ചെരിഞ്ഞ | ചരിഞ്ഞ |
| ചെരുവ് | ചരിവ് |
| ചെളി | ചളി |
| ചേട്ടത്വം | ചേട്ടത്തം |
| ചെറ്റത്വം | ചെറ്റത്തം |
| ഛന്ദശാസ്ത്രം | ഛന്ദശ്ശാസ്ത്രം |
| ഛായാഗൃഹണം | ഛായാഗ്രഹണം |
| ജഗത്ഗുരു | ജഗദ്ഗുരു |
| ജഗനാഥന് | ജഗന്നാഥന് |
| ജടരാഗ്നി | ജഠരാഗ്നി |
| ജഡാശയന് | ജളാശയന്‍ (ബുദ്ധി മന്ദീഭവിച്ചവന്) |
| ജനപഥം (ജനമാര്ഗ്ഗം) | ജനപദം (രാജ്യം) |
| ജനസാമാന്യം | സാമാന്യജനം |
| ജനയത്രി | ജനയിത്രി |
| ജന്തുശ്ശാസ്ത്രം | ജന്തുശാസ്ത്രം |
| ജന്മിത്വം | ജന്മിത്തം |
| ജലക്രീഢ | ജലക്രീഡ |
| ജാഗരൂഗന്‍ | ജാഗരൂകന് |
| ജാജ്വല്യമാനത | ജാജ്ജ്വല്യമാനത |
| ജാഡ്യത | ജാഡ്യം |
| ജാതവേദസ് | ജാതവേദസ്സ് |