Keralaliterature.com

ആചാര ഭാഷ

പള്ളിത്തേര്/പള്ളിത്തണ്ട് തമ്പുരാക്കന്മാരുടെ പല്ലക്ക്
പ്രാന്തന്‍ വെള്ളം മോന്തുക കീഴാളരുടെ മദ്യപാനം
അടികിടാവ് കീഴാളര്‍ സ്വന്തം കുട്ടികളെക്കുറിച്ച് പറയുന്നത്
പഴന്തന്ത കീഴാളരുടെ അച്ഛന്‍
പഴന്തള്ള കീഴാളരുടെ അമ്മ
കൊണതോഴം തുടങ്ങുക കീഴാളരുടെ വിവാഹം
ആകാരം ഭക്ഷണം
നാടുനീങ്ങുക/തീപ്പെടുക തമ്പുരാക്കന്മാരുടെയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും മരണം
മുടത്തെഴുന്നള്ളല്‍/കാടുവീഴുക നമ്പൂതിരിമാരുടെ മരണം
ദീനം വെഷമിക്കല്‍/വാണ്ടു ഇടപ്രഭുക്കന്മാരുടെ മരണം

കുറ്റം പിഴക്കല്‍ ഭൃത്യന്മാരുടെ മരണം
 പള്ളിതിരിയല്‍ തമ്പുരാട്ടിയുടെ തീണ്ടാരി
 തൃപ്പൂത്താകല്‍ നമ്പൂതിരി സ്ത്രീകളുടെ തീണ്ടാരി
 ശീലായ്മ മേലാളരുടെ രോഗം
 തീക്കോലം  മേലാളരുടെ ശ്മശാനം
 ആസ്യനമ്പൂതിരി  പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ ആസ്യനമ്പൂതിരി പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍
തമ്പൂതിരിപ്പാടിനെ ‘നമ്പൂതിരി’ എന്നേ വിളിക്കൂ. എന്നാല്‍, ആസ്യ നമ്പൂതിരിമാരെ ഇല്ലപേരുകൊണ്ട് വിളിക്കും.
ഉദാഹരം: കിഴക്കേടം. (ആസ്യനമ്പൂതിരി), ഇടേല്ലം നമ്പൂതിരി (ആഢ്യനമ്പൂതിരി)
 ചോമാതിരി  യാഗമുള്ള നമ്പൂതിരി
 അക്കിത്തിരി  അഗ്നി കഴിഞ്ഞ നമ്പൂതിരി
 അടീരി  ആധാനം ചെയ്ത നമ്പൂതിരി
 കുഞ്ചാത്തോല്  കല്യാണം കഴിച്ചു കൊണ്ടുവരുന്ന നമ്പൂതിരി സ്ത്രീകള്‍

 മാളാത്തോല്  കല്യാണം കഴിച്ചയക്കുന്ന നമ്പൂതിരി സ്ത്രീകള്‍
 കുട്ടിക്കാവ്/ഓമന കല്യാണം കഴിയാത്ത നമ്പൂതിരി സ്ത്രീ
 പത്തനടി ചോമാതിരിയുടെ ഭാര്യ
 കുഞ്ചുണ്ണി  ഉപനയനം കഴിഞ്ഞ ആണ്‍ നമ്പൂതിരിക്കുട്ടികള്‍
 ഉണ്ണി ഉപനയനം കഴിയാത്ത ആണ്‍കുട്ടികള്‍
 മൂസ്‌സാമ്പൂരി വേളി കഴിഞ്ഞ നമ്പൂതിരി
 തമ്പാന്‍/തമ്പുരാന്‍ ഇടപ്രഭുക്കന്മാര്‍, തമ്പുരാക്കന്മാര്‍ എന്നിവര്‍ക്കുള്ള സ്ഥാനപ്പേര്
 കിടക്കാര്‍  പാലിയം ഇടപ്രഭുവിന്റെ ഭാര്യ
 പൊന്നുംകുടം  പാലിയം ഇടപ്രഭുക്കന്മാരുടെ സന്താനങ്ങളുടെ സ്ഥാനപ്പേര്
 തമ്പുരാന്‍  കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളുടെ സ്ഥാനപ്പേര്

അമ്മച്ചി തിരുവിതാംകൂറിലെ രാജ്ഞിയുടെ സ്ഥാനപ്പേര്
 തിരുമനസ്‌സ്/തിരുമേനി  നമ്പൂതിരിമാരുടെ വിളിപ്പേര്
 അമ്മോന്‍  പയ്യന്നൂരിലെ നമ്പൂതിരിമാര്‍
 എമ്പ്രാശന്‍  എബ്രാന്തിരിയുടെ വിളിപ്പേര്
 നമ്പൂരിശ്ശന്‍  നമ്പൂതിരിയുടെ വിളിപ്പേര്
 വാല്യക്കാര്‍  നമ്പൂതിരിമാരുടെ ഭൃത്യന്മാരില്‍ പ്രമാണികളായ നായന്മാരുടെ വിളിപ്പേര്
 ഇരിക്കണമ്മ/പാര്‍ക്കണപ്പെണ്ണ്  അന്തര്‍ജനങ്ങളുടെ വേലക്കാരികള്‍
 മൂത്താന്മാര്  നമ്പൂരി ഭൃത്യന്മാര്‍
 കൈക്കോര്‍/കയ്മാര്‍  തീയ്യര്‍ നായന്മാരെ വിളിച്ചിരുന്ന പേര്
 അമ്മ തമ്പുരാന്‍/അമ്മേക്കാള്‍  തീയ്യര്‍ നായന്മാരുടെ സ്ത്രീകളെ വിളിച്ച പേര്

ഇല്ലം/മന  നമ്പൂതിരിമാരുടെ വാസസ്ഥലം
 കോവിലകം/കൊട്ടാരം  തമ്പുരാക്കന്മാരുടെ വാസസ്ഥലം
 മഠം   പട്ടന്മാരുടെയും നമ്പിടിന്മാരുടെയും വാസസ്ഥലം
 വാരിയം  അമ്പലവാസികളായ വാരിയന്മാരുടെ വാസസ്ഥലം
 പുഷ്പയം  അമ്പലവാസികളായ നമ്പ്യാന്മാരുടെ വാസസ്ഥലം
 പൊതാട്ടില്‍  പൊതുവാള്‍മാരുടെ വാസസ്ഥലം
 മാരാത്ത്  മാരാന്മാരുടെ വാസസ്ഥലം
 വീട്  നായമാരുടെ വാസസ്ഥലം
 പുര  തീയ്യന്മാരുടെ വാസസ്ഥലം
 ചാള  പുലയന്മാരുടെ വാസസ്ഥലം

കുപ്പമാടം/കുപ്പപ്പാട്/കുപ്പാട് സവര്‍ണരുടെ ഭൃത്യന്മാരുടെ വാസസ്ഥലം
ചുട്ടുവാട് നായന്മാര്‍ മുതലായവരുടെ ശ്മശാനം
മയിതാനും/മൈതാനം തീയ്യരെ ദഹിപ്പിക്കുന്ന സ്ഥലം
പള്ളിക്കുറുപ്പ് തമ്പുരാക്കന്മാരുടെ കട്ടില്‍
പള്ളിമെത്ത തമ്പുരാക്കന്മാരുടെ മെത്ത
പള്ളിക്കുറുപ്പുണരുക തമ്പുരാക്കന്മാരുടെ ഉണരല്‍
വീണുപിരിയല്‍ ഇടപ്രഭുക്കന്മാരുടെ ഉണരല്‍
നിലംപൊത്തല്‍ ഭൃത്യന്മാരുടെ ഉണരല്‍
നീരാട്ടുകുളി തമ്പുരാക്കന്മാരുടെ കുളി
കുളംകലക്കല്‍ ഇടപ്രഭുക്കന്മാരുടെ കുളി

നനയല്‍/ചേറുനനയല്‍ അടിയാളന്മാരുടെ കുളി
ഒലപ്പെണ്ണതേയ്ക്കല്‍/ എണ്ണക്കാപ്പ് ചാര്‍ത്തല്‍ തമ്പുരാക്കന്മാരുടെ എണ്ണതേയ്ക്കല്‍
എണ്ണതേയ്ക്കല്‍ നായന്മാരുടെ എണ്ണതേയ്ക്കല്‍
മെഴുക്കുപെരട്ടല്‍/തൊട്ടുപെരട്ടല്‍ കീഴ്ജാതിക്കാരുടെ എണ്ണതേയ്ക്കല്‍
വാകച്ചാര്‍ത്ത് ദേവന്മാരുടെ കുളി
ഉടയാട/പരിവട്ടം തമ്പുരാക്കന്മാരുടെ വസ്ത്രം
തിരുപുടയാട ദേവന്മാരുടെ വസ്ത്രം
ചുറ്റുന്ന തുണിമുണ്ട്/മുതുവാസല്‍ കീഴ്ജാതിക്കാരുടെ വസ്ത്രം
പള്ളിവെള്ളയന്‍ രാജാവിന്റെ വസ്ത്രം അലക്കുന്ന വെളുത്തേടന്‍
പള്ളിപ്പാണന്‍ രാജാവിന്റെ തുന്നല്‍പ്പണിക്കാരന്‍

 പള്ളിവെളക്കന്‍/ പള്ളിവെളിക്കിത്തലയന്‍ രാജാവിന്റെ ക്ഷുരകന്‍
 അമൃത്  രാജവിന്റെയും നമ്പൂതിരിമാരുടെയും ഭക്ഷണം
 അമണ്ടല  തമ്പുരാക്കന്മാരുടെ എച്ചിലില
 അടിയലംകഴിക്കല്‍  നാടുവാഴിയുടെ ഊണുകഴിക്കല്‍
 കരിക്കാടികഴിക്കല്‍  നായന്മാരുടെയും മറ്റും ഊണു കഴിക്കല്‍
 മണലാരം   നായന്മാര്‍ ഉപയോഗിച്ചിരുന്ന ഉപ്പ്
 മരനീര്‍/മരവെള്ളം  തീയ്യര്‍, മണ്ണാന്‍ എന്നിവര്‍ കഴിച്ചിരുന്ന മദ്യം
 പിരാന്തന്‍ വെള്ളം  പുലയരും മറ്റും കഴിച്ചിരുന്ന മദ്യം
 വെളുത്താരം  കീഴ് ജാതിക്കാര്‍ കഴിച്ചിരുന്ന മോര്
 എടേലുണ്ണ്  നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് എടേലുണ്ണ് നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക്
നല്‍കുന്ന ലഘുഭക്ഷണമാണിത്

പുറത്തേക്ക് കൊടുക്കല്‍ ഭൃത്യന്മാര്‍ക്കുള്ള ഊണ്
 ഇലയമറേത്ത്/കാറ്റാടുക  നമ്പൂതിരിമാരുടെയും തമ്പുരാക്കന്മാരുടെയും വെറ്റിലമുറുക്ക്
 ഞെട്ടയും കടയും ചവയ്ക്കല്‍  ഭൃത്യന്മാരുടെ വെറ്റമുറുക്ക്
 ചവറില  ഭൃത്യന്മാരുടെ വെറ്റില
 ഒണക്കിന്റെ കോല്  ഭൃത്യന്മാരുടെ പുകയില
 കഴുക്  ഭൃത്യന്മാരുടെ അടയ്ക്ക
 ഉച്ചൂളിപ്പൊടി  ഭൃത്യന്മാരുടെ നൂറ്
 വേളി  നമ്പൂതിരി കുടുംബത്തിലെ മൂത്തയാളുടെ വിവാഹം
 പെണ്‍കൊട നമ്പൂതിരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കല്‍
 സംബന്ധം/കട്ടിലേറ്റം  നമ്പൂതിരിക്ക് താണജാതിയില്‍, പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍ ഉള്ള വിവാഹം

പള്ളിപ്പേറ്/തിരുവയറൊഴിയല്‍  തമ്പുരാട്ടിമാരുടെ പ്രസവം
 തിരുനാള്‍  മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം
 പഴന്നാള്‍  അടിയ കിടാങ്ങളുടെ പിറന്നാള്‍
 അക്കമ്മ >  കെട്ടിലമ്മ
 അകത്താള്‍ >  തമ്പുരാട്ടി/അന്തര്‍ജനം
 നാട്ടുവാലായ്മ >   രാജാവ് മരിച്ചാല്‍ നാടെങ്ങു ദു:ഖം ആചരിക്കുന്ന ചടങ്ങ്
 ചാവീരവരണം >  രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന്
 ചാവീരവരണം >  രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന്
മാടമ്പിമാര്‍ എടുക്കുന്ന പ്രതിജ്ഞ
 മൂപ്പേല്പ് >  രാജാവിന്റെ സ്ഥാനാരോഹണം
 സാക്ഷിഭോജനം >  രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് സാക്ഷിഭോജനം > രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക്
വിളമ്പി ദോഷ പരിശോധന നടത്തുന്ന രീതി

കിടാഒഴിച്ചില്‍ > രാജാവ് യാത്ര കഴിഞ്ഞ് കൊട്ടാരത്തിലെത്തിയാലുടന്‍ നടത്തുന്ന കണ്ണേറു ദോഷം തീര്‍ക്കല്‍ ചടങ്ങ്
 പഴന്നാള്‍ >  അടിയ കിടാങ്ങളുടെ പിറന്നാള്‍
 തിരുനാള്‍ >  മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം
 കുലംപെഴയ്ക്കല്‍ >  കീഴ്ജാതിക്കാരുടെ പ്രസവം

 

 

 

 

Exit mobile version