Keralaliterature.com

പര്യായ പദങ്ങള്‍

സ്ഫടികം

അകം  ഉള്‍വശം, അന്തര്‍ഭാഗം, ഉള്ള്
അകത്തമ്മ   അന്തര്‍ജനം, അകത്തവള്‍, ആത്തോള്‍
 അകത്തി  അഗസ്തി, നീലാംഗു, മുനിതരു, വംഗസേനംഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനം
 അകമ്പടി  പരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം
 അകര്‍മ്മം  അലസത, അകൃത്യം, പാപം
 അകലം   ദൂരം, ഇട, മാത്രാ, ആയാമം
 അകിട്  ആപീനം, ഉധസ്‌സ്, ഊധസ്‌സ്
 അകില്‍  അഗരു, അഗരുസാരം, ക്ഷതഹരം, വനമായം
 അക്കര  മറുകര, അങ്ങേക്കര, പരതീരം, പാരം
 അക്കിടി  അബദ്ധം, കുഴപ്പം, ആപത്ത്
 അക്രൂരന്‍ ഗാന്ദനീസുതന്‍, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി
 അക്ഷക്രീഡ  ചൂതുകളി, ദേവനം
 അക്ഷരം   ലിപി, വര്‍ണ്ണം
 അക്ഷി  കണ്ണ്, നേത്രം, നയനം, ലോചനം, ചക്ഷുസ്, ദൃഷ്ടി
 അഖിലം  അശേഷം, നിഖിലം, നിശേ്ശഷം, പൂര്‍ണം, സകലം, സര്‍വം, സമസ്തം
 അഖിലാണ്ഡം  പ്രപഞ്ചം, ലോകം
 അഗം  പര്‍വ്വതം, നഗം, അചലം
 അഗസ്ത്യന്‍  അഗസ്തി, ആഗസ്ത്യന്‍,കലശഭവന്‍
 അഗ്നി   അനലന്‍, ദഹനന്‍, ജാതവേദസ്‌സ്, വഹ്നി, ശിഖി, വൈശ്വാനരന്‍, പാവകന്‍
 അഗ്രം  അറ്റം, മുകള്‍ഭാഗം, കൊടുമുടി
അഗ്രജന്‍ ജ്യേഷ്ഠന്‍, പൂര്‍വജന്‍, അഗ്രിമന്‍
 അഘം  പാപം, ദോഷം, കളങ്കം, കല്മഷം
 അങ്കം  യുദ്ധം, പോര്, അടര്‍, മത്സരം,അടയാളം, കളങ്കം, ലക്ഷ്മം
 അങ്കണം  മുറ്റം, അജിരം, ചത്വരം
 അങ്കുരം  മുള, നാമ്പ്, കൂമ്പ്, കന്ദളം
 അങ്കുശം   തോട്ടി, ശൃണി, സൃണി
 അങ്ങാടി  ആപണം, വിപണി, പണ്യവീഥി, പണ്യവീഥിക
 അചലം  പര്‍വതം, നഗം, അദ്രി
 അച്ചം  സങ്കോചം, സംഭ്രമം, ലജ്ജ
 അച്ചടക്കം  സംയമം, അടക്കം, വിനയം

അച്ചന്‍  ശ്രേഷ്ഠന്‍
 അച്ചാരം  മുന്‍പണം, സത്യകം, സത്യകാരം,സത്യാപനം
 അച്ഛന്‍  ജനകന്‍, ജനയിതാവ്, ജനിതാവ്, താതന്‍, പിതാവ്, ഉപ്പ, ബാപ്പ
 അജം   ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം
 അജന്‍  ബ്രഹ്മാവ്, ധാതാവ്, പ്രജാപതി, വിധി, വിരിഞ്ചന്‍
 അജസ്രം   സര്‍വദാ, അനവരതം, നിത്യം, സതതം
 അജിനം  മാന്‍തോല്‍, മൃഗത്തോല്‍
 അജ്ജുക  വേശ്യ, നര്‍ത്തകി, ദാസി
 അജ്ഞന്‍  മൂഢന്‍, അജ്ജാനി, ജളന്‍, ബാലിശന്‍, വൈധേയന്‍, യഥാജാതന്‍
 അജ്ഞാനി  പാമരന്‍, നിഹീനന്‍, ജാല്മന്‍
 അഞ്ജലി കൂപ്പുകൈ, തൊഴുകൈ
 അടയാളം  അങ്കം, അഭിജ്ഞാനം, ചിഹ്നം, ലാഞ്ഛനം, ലലാമം, മുദ്ര
 അടയ്ക്ക  പാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം
 അടര്‍  യുദ്ധം, അങ്കം, ആഹവം, പോര്
 അടര്‍ക്കളം  യുദ്ധക്കളം, പടക്കളം, യുദ്ധഭൂമി, പോര്‍ക്കളം
 അടവി   കാട്, വനം, വിപിനം, അരണ്യം, ആരണ്യം
 അടി   പ്രഹരം, താഡനം, പ്രഹാരം, അഭിഘാതം
 അടിമ  ദാസന്‍, ഭൃത്യന്‍, സേവകന്‍, കിങ്കരന്‍
 അടിയാന്‍  അടിയാളന്‍, അടിമ, അടിയവന്‍
 അടുക്കള  പാചകശാല, മടപ്പള്ളി, മഹാനസം, പചനശാല, കുശിനി, പാകസ്ഥാനം

അടുപ്പ് അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തം
 അട്ട  ജളൂകം, ജളൗകസ്‌സ്, രക്തപാ, രക്തപായിനി
 അണിയറ   ചമയമുറി, നേപഥ്യം
 അണ്ണന്‍  ജ്യേഷ്ഠന്‍, ചേട്ടന്‍, അഗ്രജന്‍ജ്യേഷ്ഠന്‍, ചേട്ടന്‍, അഗ്രജ
 അണ്ണാക്ക്  താലു, കാകുദം, താലുകം, ലംബിക
 അണ്ണാന്‍   അണില്‍, ചമരപുച്ഛം, ചിക്രോഡം
 അതിഥി  വിരുന്നുകാരന്‍, ആഗന്തു, ആഗന്തുകന്‍, ആവേശികന്‍
 അതിര്  സീമ, ഗ്രാമാന്തം, ഉപശല്യം, അവധി, മര്യാദ, ധാരണ, സംസ്ഥ, സ്ഥിതി
 അത്തി  ഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകം
 അത്ഭുതം   വിസ്മയം, ആശ്ചര്യം, ചിത്രം, വിചിത്രം
അദ്രി പര്‍വതം, നഗം, അചലം, ഗിരി, ഭൂധരം, ശൈലം
 അധമം  നിന്ദ്യം, നീചം, നികൃഷ്ടം
 അധമന്‍  നിന്ദ്യന്‍, നീചന്‍, നികൃഷ്ടന്‍, കുത്സിതന്‍, ഗര്‍ഹ്യന്‍
 അധരം  ചുണ്ട്, ദന്തച്ഛദം, ദന്തവാസസ്‌സ്, ദന്താംബരം
 അധിപന്‍  നായകന്‍, പതി, നേതാവ്, പ്രഭു, അധിപതി
 അധീനന്‍  പരതന്ത്രന്‍, പരാധീനന്‍, വശ്യന്‍, വിധേയന്‍, ആയത്തന്‍
 അധീരന്‍  കാതരന്‍, ഭീരു, ഭീരുകന്‍, ഭീതന്‍, ത്രസ്തന്‍, ത്രസ്‌നു, ഭീലുകന്‍
 അധീശന്‍  ചക്രവര്‍ത്തി, പരമാധികാരി
 അധോമുഖം   അവനതം, അവാഗ്രം, ആനതം
 അധ്യാപകന്‍  ഉപാധ്യായന്‍, ഗുരുഭൂതന്‍
അധ്വാവ് വഴി, മാര്‍ഗ്ഗം, സരണി, പന്ഥാവ്
 അനംഗന്‍  കാമദേവന്‍, മാരന്‍, മനസിജന്‍
 അനന്തന്‍  ആദിശേഷന്‍, ധരണീധരന്‍, നാഗപതി, ശേഷന്‍
 അനന്തരവന്‍   ശേഷക്കാരന്‍, മരുമകന്‍, അനന്തരവകാശി
 അനലന്‍   അഗ്നി, പാവകന്‍, വഹ്നി, ദഹനന്‍
 അനവരതം   ഇടവിടാതെ, സദാ, സന്തതം
 അനശ്വരം  ശാശ്വതം, സ്ഥിരം
 അനാദരം   നിന്ദ, അപമാനം, അവഹേളനം
 അനാര്യന്‍   നിന്ദ്യന്‍, നീചന്‍, ഹീനന്‍
 അനിരുദ്ധന്‍  ഉഷാപതി, വിശ്വകേതു, ഋശ്യകേതു, ബ്രഹ്മസൂ
അനിശം  എല്ലായ്‌പോഴും, സദാ, സന്തതം, സതതം
 അനുക   ദയ, സഹാനുഭൂതി, കാരുണ്യം, ഘൃണ
 അനുകരണം  അനുകാരം, അനുകൃതി, അനുഗതി, അനുഹരണം
 അനുഗാമി  അനുയായി, അനുചരന്‍, അനുചാരി
 അനുഗ്രഹം   ആശിസ്‌സ്, വരം, ആശീര്‍വാദം, പ്രസാദം, ആശീര്‍വചനം
 അനുജന്‍  അനിയന്‍, തമ്പി, ഇളയവന്‍, അവരജന്‍, കനിഷ്ഠന്‍, കനീയാന്‍, അനുജന്‍, ജഘന്യജന്‍
 അനുതാപം  സഹതാപം, പശ്ചാത്താപം, പരിതാപം
 അനുരാഗം  അനുരതി, പ്രേമം, രാഗം, രസം
 അനുശാസനം  ആജ്ഞ, ചട്ടം, നിയമം, നിഷ്ഠ
 അനുഷ്ഠാനം  നിര്‍വഹണം, ആചരണം, കര്‍മ്മവിധി

അനുസരണം അനുരോധം, അനുവര്‍ത്തനം, അനുവിധാനം
 അനൃതം  അസത്യം, കള്ളം, വ്യാജം
 അന്തകന്‍  കാലന്‍,യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍കാലന്‍, യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്‍ശന്‍
 അന്തണന്‍  ബ്രാഹ്മണന്‍, വിപ്രന്‍, വിജന്‍
 അന്തസ്‌സാ  അര്‍ത്ഥം, ആശയം, കഴമ്പ്
 അന്തസ്‌സ്  മാന്യത, പ്രതാപം, പദവി, സ്ഥാനം, ഗൗരവം
 അന്തി  സന്ധ്യ, സായംകാലം, പ്രദോഷം
 അന്ത:കരണം  മനസ്‌സ്, മനസ്‌സാക്ഷി
 അന്ത:പുരം  സ്ത്രീഗൃഹം, അന്തര്‍വശം, അവരോധം, നിശാന്തം, ശുദ്ധാന്തം
 അന്ധതാമിസ്രം  കൂരിരുട്ട്, തമസ്‌സ്, ഇരുട്ട്
അന്ധന്‍ കുരുടന്‍, പൊട്ടക്കണ്ണന്‍
 അന്നം  ചോറ്, ഓദനം, ഭക്തം, അന്ധസ്‌സ്
 അന്‍പ്  ദയ, സ്‌നേഹം, വാത്സല്യം
 അന്യന്‍  ഇതരന്‍, ഭിന്നന്‍, അന്യതരന്‍, ഏകന്‍
 അന്വേഷകന്‍  ഗവേഷകന്‍, സംവീക്ഷകന്‍
 അന്വേഷണം  മാര്‍ഗണം, മൃഗണം, വിചയനം, സംവീക്ഷണം
 അപകാരം   ഉപദ്രവം, ദോഷം, ശല്യം, ദ്രോഹം, നികാരം, വിപ്രകാരം
 അപകൃതി  ദ്രോഹം, ദുഷ്‌കര്‍മ്മം, ഉപദ്രവം
 അപചയം  ക്ഷയം, നാശം, അധ:പതനം, താഴ്ച
 അപത്യം  സന്താനം, സന്തതി, ശിശു, പ്രജ
അപരാധം കുറ്റം, പിഴ, തെറ്റ്
 അപവാദം  ആക്ഷേപം, പരീവാദം, ഉപാലംഭം, നിന്ദനം
 അപസര്‍പ്പകന്‍  കുറ്റാന്വേഷകന്‍, ചാരന്‍, രഹസ്യാന്വേഷകന്‍
 അപായം  അപകടം, നാശം, ആപത്ത്, ദു:ഖം
 അപേക്ഷ  ആവശ്യം, ഹര്‍ജി, പ്രത്യാശ, ശ്രദ്ധ, ആശ്രയം
 അപ്പം  അപൂപം, പൂപം, പിഷ്ടകം
 അപ്രീതി  അതൃപ്തി, അനിഷ്ടം, വിരോധം
 അബ്ജ  താമര, നളിനം, കമലം, പങ്കജം
 അബദ്ധം  തെറ്റ്, അനര്‍ത്ഥതറ്റ്, അനര്‍ത്ഥം
 അബല  സ്ത്രീ, യോഷ, വനിത, നാരി
അഭിധ പേര്, ആഖ്യ, അഭിധാനം, നാമം
അഭിനന്ദനം  പ്രശംസ, പ്രോത്സാഹനം, സ്തുതി
 അഭിനയം   നടനം, നാട്യം, വ്യഞ്ജകം
 അഭിനേതാവ്   നടന്‍, ഭരതന്‍, ശൈലൂഷന്‍
 അഭിപ്രായം  ആശയം, ആഗ്രഹം, മതം, ഇംഗിതം, ആകൂതം
 അഭിമതം  അഭിപ്രായം, ഇഷ്ടം, ആശയം, ഇംഗിതം
 അഭിമാനം  മാനം, ഗര്‍വം, അഹങ്കാരം, ദര്‍പ്പം, ചിത്തസമുന്നതി
 അഭിലാഷം  ആഗ്രഹം, ഇച്ഛ, ഔത്സുക്യം, വാഞ്ഛ, ദോഹദം, സ്പൃഹ, തൃഷ
 അഭിവാദ്യം   അഭിവന്ദനം, അഭിവാദം, അഭിവാദനം
 അഭിസാരിക  വേശ്യ, കുലട, സൈ്വരിണി, വ്യഭിചാരിണി, പുംശ്ചലി

അഭീഷ്ടം  വരം, വൃതി, അഭീപ്‌സിതം
 അഭ്യസനം  പഠനം, പരിശീലനം, ശിക്ഷണം
 അമരക്കാരന്‍  കര്‍ണ്ണധാരന്‍, നാവികന്‍, നിയാമകന്‍
 അമരന്‍  ദേവന്‍, വാനവന്‍, അമര്‍ത്യന്‍
 അമരലോകം  ദേവലോകം, നാകലോകം
 അമരി  കാളാ, ഗ്രാമീണാ, നീലിനി, നീലി, രഞ്ജിനി
 അമര്‍ത്ത്യന്‍  ദേവന്‍, അമരന്‍, വിബുധന്‍
 അമര്‍ഷം  കോപം, രോഷം, മന്യു, രുഷ
 അമാത്യന്‍  മന്ത്രി, സചിവന്‍
 അമാന്തക്കാരന്‍  മന്ദഗാമി, മന്ഥരന്‍
 അമാന്തം ഉദാസീനത, കാലതാമസം, അലസത
 അമൃതം  അമൃത്, സുധ മോക്ഷദായിനി, പീയൂഷം, ഘൃതം, പേയൂഷം, നിര്‍ജ്ജരം
 അംഗജന്‍  കാമദേവന്‍, മാരന്‍, മദനന്‍, മന്മഥന്‍
 അംഗദം   തോള്‍വള, കേയൂരം, അംസവലയം
 അംഗാരം  കനല്‍, അഗ്നി, തീക്കട്ട, അലാതം
 അംഗുലി  വിരല്‍, കൈവിരല്‍, കരശാഖ
 അംഗുലീയം  മോതിരം, ഊര്‍മ്മികം, വീകം
 അംഘ്രി  പാദം, പദം, ചരണം, അടി, കാലടി
 അമ്പട്ടന്‍  ക്ഷുരകന്‍, ക്ഷുരി, ക്ഷൗരകന്‍, ചന്ദിലന്‍
 അമ്പലം  ക്ഷേത്രം, ദേവമന്ദിരം, ദേവാലയം, ദേവവാസം
അമ്പഴം ആമ്രാതകം, കപീതകം, തനുക്ഷീരം, പീതനം
 അമ്പാടി  ഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം
 അമ്പാരി  സജ്ജന, കല്പന
 അമ്പിളി  ചന്ദ്രന്‍, തിങ്കള്‍, സോമന്‍, ശശി
 അമ്പ്  അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി
 അമ്പുറ  ആവനാഴി, തൂണം, തൂണി, തുണീരം
 അംബു   അമ്മ, ജനനി, ജനയിത്രി, മാതാവ്
 അംബരം  ആകാശം, വാനം, ഗഗനം
 അംബ  വെള്ളം, വാരി, ജലം

 അംബുജം താമര, വാരിജം, ജലജം, കമലം, നളിനം
 അംബുധി  സമുദ്രം, ജലധി, വാരിധി
 അംഭസ്‌സ്  വെള്ളം, ജലം, തോയം, വാരി
 അമ്മ  അംബ, ജനനി, ജനയിത്രി, തായ, മാതാവ്
 അമ്മായി  മാതുല, മാതുലി, മാതുലാനി
 അമ്മാവന്‍  മാതുലന്‍, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍
 അംശം  പങ്ക്, ഭാഗം, ഓഹരി, വീതം, വിഭാഗം
 അംശു  രശ്മി, കിരണം, പ്രകാശം
 അംശുകം  വസ്ത്രം, പട്ട്, പട്ടുവസ്ത്രം
 അംശുമാന്‍  സൂര്യന്‍, ആദിത്യന്‍, പ്രഭാകരന്‍
അംസം  തോള്‍, ചുമല്‍, സ്‌കന്ധം
 അയനം  ഗതി, യാത്ര, സഞ്ചാരം, സഞ്ചാരണം
 അര  അരക്കെട്ട്, കടി, കടിതം, തടം, മദ്ധ്യം, ശ്രോണി
 അരങ്ങ്  രംഗം, നാട്യശാല, നൃത്തവേദി
 അരചന്‍  രാജാവ്, നൃപന്‍, നരേന്ദ്രന്‍
 അരഞ്ഞാണം  കാഞ്ചി, മേഖല, രശന, സപ്തകി, സാരസനം
 അരണ്യം  കാട്, വനം, വിപിനം
 അരമന  കൊട്ടാരം, രാജഭവനം, രാജമന്ദിരം, രാജസദനം, സൗധം
 അരയന്നം  ഹംസം, മരാളം, ചക്രാംഗം, ജലപാദകം
 അരയന്നപ്പിട  ഹംസി, മരാളി, ചക്രാംഗി, വരാളി
അരയാല്‍  അശ്വത്ഥം, ചലദലം, പിപ്പലം, ബോധിദ്രുമം
 അരവിന്ദം  താമര, താമരപ്പൂവ്
 അരി  അക്ഷതം, തണ്ഡൂലം, ഗാരിത്രം
 അരിതാരം  ആലം, താലം, പിഞ്ജരം, ഹരിതാലം
 അരിവെപ്പുകാരന്‍  ആന്ധസികന്‍, ആരാളികന്‍, ഔദാനികന്‍, സൂദന്‍, പല്ലവന്‍
 അരുണന്‍  അനൂരു, വിപാദന്‍, കാശ്യപി, സൂര്യസുതന്‍, ഗരുഡാഗ്രജന്‍, സൂര്യസാരഥി
 അരുവി  ഝരം, നിര്‍ഝരം, വാരിപ്രവാഹം, ഝാരീ
 അര്‍ക്കന്‍  സൂര്യന്‍, പ്രഭാകരന്‍, ദിവാകരന്‍
 അര്‍ച്ചന  ആരാധന, വന്ദനം, പൂജ, അര്‍ഹണം
 അര്‍ജ്ജുനന്‍   കിരീടി, ജിഷ്ണു, ധനഞ്ജയന്‍, പാര്‍ത്ഥന്‍, ഫല്‍ഗുനന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, സവ്യസാചി
അര്‍ഭകന്‍ കുട്ടി, പൈതല്‍, കുഞ്ഞ്, പോതം
 അലക്കുകാരന്‍  രജകന്‍, ധാവകന്‍, നിര്‍ണേ്ണജകന്‍, വണ്ണാന്‍
 അലങ്കാരം  ആഭരണം, ഭൂഷ, ഭൂഷണം, വിഭൂഷണം
 അലസന്‍  മടിയന്‍, മന്ദന്‍, അലംഭാവി, ശീതകന്‍
 അലോസരം  ശല്യം, ബദ്ധപ്പാട്, ഉപദ്രവം
 അല്പന്‍  ക്ഷുദ്രന്‍, ന്യൂനന്‍, മന്ദന്‍, ഹീനന്‍
 അല്ലല്‍  ദു:ഖം, അത്തല്‍, ആടല്‍, അല്ല്
 അവജ്ഞ  നിന്ദ, വെറുപ്പ്, പരിഭവം, ഉപേക്ഷ, അനാദരം
 അവതംസം  ശിരോഭൂഷണം, പൂമാല
 അവനി  ഭൂമി, ധര, ധരിത്രി

അവനിപാലന്‍ രാജാവ്, ഭൂമിപാലന്‍, ഭൂപാലന്‍
 അവയവം  അംഗം, പ്രതീകം, അപഘനം
 അവരജന്‍  അനുജന്‍, കനിഷ്ഠന്‍, കനീയാന്‍
 അവല്‍  അവില്‍, പൃഥുകം, ചിപിടകം, ചിപിടം
 അവലോകനം  നോട്ടം, കാഴ്ച, വീക്ഷണം
 അവശത  ക്ഷീണം, പാരവശ്യം, വൈക്‌ളബ്യം
 അവസാദം   ക്ഷീണം, അലസത
 അശുഭം  അമംഗലം, അമംഗളം, അരിഷ്ടം, രിഷ്ടം
 അശോകം  അംഗനാപ്രിയം, അപശോകം, കലികം, വീതശോകം
 അശ്രു  കണ്ണുനീര്‍, ബാഷ്പം, നേത്രാംബു

 അശ്വം കുതിര, തുരഗം, വാജി, ഹയം, ഘോടകം
 അശ്വത്ഥം  അരയാല്‍, ചലദലം, പിപ്പലം, ബോധിദ്രുമം
 അസത്യം  നുണ, വ്യാജം, കൈതവം, ഛലം, മിഥ്യ
 അസി  വാള്‍, ഖഡ്ഗം, കൃപാണം, മണ്ഡലാഗ്രം
 അസുരന്‍  ദനുജന്‍, ദാനവന്‍, ദൈത്യന്‍, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട്
 അസൂയ  അക്ഷാന്തി, ഈര്‍ഷ്യ
 അസ്ത്രം  അമ്പ്, ശരം, വിശിഖം, ബാണം
 അസ്വാരസ്യം  നീരസം, രസക്കേട്
 അഹങ്കാരം  അഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം
 അഹസ്‌സ്  പകല്‍, ദിവം, വാസരം, അഹ്നം
 അഹി പാമ്പ്, സര്‍പ്പം, നാഗം
 അളകം  കുറുനിര, ഭ്രമരകം, ചൂര്‍ണകുന്തളം
 അളി  വണ്ട്, ഭ്രമരം, മധുപം, ഭൃംഗം
 അഴല്‍  ദു:ഖം, ഖേദം, വ്യഥ, ശോകം, സങ്കടം
 അഴിമുഖം  സംഭേദം, സിന്ധുസംഗമം
 അറപ്പ്  വെറുപ്പ്, ജുഗുപ്‌സ
 അറിവ്  വിജ്ഞാനം, പഠിപ്പ്, ജ്ഞാനം, വിദ്യ
 ആകരം  ഇരിപ്പിടം, ഖനി
 ആകാരം  ആകൃതി, രൂപം, ശരീരം, വടിവ്
 ആകാശം  അഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം, നഭസ്‌സ്, വിഹായസ്‌സ്
ആകാശഗംഗ മന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനി
 ആക്കം  ശക്തി, ആയം, ബലം, കരുത്ത്
 ആക്ഷേപം  അപവാദം, നിന്ദ, പരിഗ്രഹം
 ആഖ്യ  പേര്, നാമം, അഭിധ
 ആഖ്യാനം  വിവരണം, വര്‍ണനം
 ആഗ്രഹം  ആശ, ഇച്ഛ, അഭിലാഷം, മനോരഥം, വാഞ്ജ, തൃഷ്ണ, രുചി
ആഘാതം  അടി, തട്ട്, വീഴ്ച
 ആഘോഷം  ഉത്സവം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം
 ആച്ഛാദനം  മറ, അന്തര്‍ദ്ധാ, വ്യവഥാ, അന്തര്‍ധീ, അപിധാനം, തിരോധാനം, പിധാനം
 ആജ്ഞ  ഉത്തരവ്, അനുവാദം, കല്പന, ശാസനം, നിര്‍ദ്ദേശം
ആട്  അജം, ഛാനി, സ്തഭം, ബസ്തം, മേഷം
ആട്ടിടയന്‍  അജപന്‍, അജാജീവന്‍, അജാജീവി
 ആട്ടം  നൃത്തം, നാട്യം, ലാസ്യം, നടനം, താണ്ഡവം
 ആണ്ട്  അബ്ദം, വത്സരം, സംവത്സരം
 ആതപം  വെയില്‍, ചൂട്, ദ്യോതം, പ്രകാശം
 ആതുരന്‍   രോഗി, വ്യാധിതന്‍, അപടു, ഗ്‌ളാനന്‍
 ആത്മഗതം  സ്വഗതം, സ്വചിന്ത, ആത്മനിവേദനം
 ആത്മജന്‍  പുത്രന്‍, മകന്‍, തനയന്‍
 ആത്മാവ്  ക്ഷേത്രജ്ഞന്‍, പുരുഷന്‍, പൂരുഷന്‍
 ആദരവ്  ബഹുമാനം, വണക്കം
ആദര്‍ശം  കണ്ണാടി, മുകുരം, ദര്‍പ്പണം
 ആദിത്യന്‍   സൂര്യന്‍, ദിവാകരന്‍, പ്രഭാകരന്‍, പകലോന്‍
 ആദ്യം  ആദി, പ്രഥമം, പൂര്‍വം, പൗരസ്ത്യം
 ആധാരം  ആശ്രയം, പ്രമാണം, ശരണം
 ആധി   ദു:ഖം, ഉത്കണ്ഠ, വ്യഥ
 ആധിക്യം  ഭരം, നിര്‍ഭരം, ഭൃശം, അത്യര്‍ത്ഥം, അതിമാത്രം
 ആന  ഗജം, ഹസ്തി, കരി, ദന്തി, വാരണം, കുഞ്ജരം, ഇഭം
 ആനക്കാരന്‍  ഹസ്തിപന്‍, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍
 ആനക്കുട്ടി  കരഭം, കരിപോതം, കരിശാബകം, കളഭം
 ആനക്കൊമ്പ്  നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജം
 ആനച്ചങ്ങല  ശൃംഖല, അന്ദുകം, നിഗളം
 ആനത്തോട്ടി  അങ്കുശം, ശൃണി, സൃണി
 ആനകം  പെരുമ്പറ, ഭേരി, ദുന്ദുഭി, പടഹം
 ആനനം  മുഖം, ആസ്യം, വദനം
 ആനന്ദം  സന്തോഷം, ആമോദം, ഹര്‍ഷം
 ആപത്ത്  അനിഷ്ടം, അപകടം, അത്യാഹിതം, വിപത്ത്
 ആഭരണം  അലങ്കാരം, മണ്ഡനം, വിഭൂഷണം
 ആഭൂതി  ഐശ്വര്യം, ഭൂമാവ്, ഭൂതി, വിഭൂതി
 ആമ്പല്‍  കുമുദം, കുവലയം, കൈരവം
 ആമ  കച്ഛപം, കമഠം, കൂര്‍മ്മം, ധരണീധരം
ആമലകം ആമലകി, നെല്ലി, അമൃത, രോചിനി, വൃഷ്യ, ശ്രീഫല
 ആമലകീഫലം  നെല്ലിക്ക, അമൃതഫലം, കഷായഫലം, ധാത്രീഫലം
 ആമോദം  സന്തോഷം, സുഖം, ആഹ്‌ളാദം
 ആമ്രം  മാവ്, ചൂതം, കാമാംഗം, മധുലി, മാകന്ദം, മാധവദ്രുമം, രസാലം, ഹകാരം
 ആയ  ഉപമാതാവ്, ധാത്രി, വളര്‍ത്തമ്മ, പോറ്റമ്മ
 ആയതി നീളം, ആയാമം, ആയതം
 ആയസം  ലോഹം, ലൗഹം ഇരുമ്പ്, അയസ്‌സ്, കൃഷ്ണലോഹം
 ആയുധം  പ്രഹരണം, ഹസ്തമുക്തം, ഹേതി, യന്ത്രമുക്തം, ശസ്ത്രം
 ആയുഷ്മാന്‍   ചിരജീവി, ചിരഞ്ജീവി, ജൈവാതൃകന്‍
 ആയോധനം  യുദ്ധം, അടര്‍, പോര്

ആരണ്യം വനം, അടവി, കാനനം, കാന്താരം
 ആരംഭം  തുടക്കം, ഉപക്രമം, പ്രക്രമം, അഭ്യാദാനം, ഉദ്ഘാതം
 ആരവം  ശബ്ദം, രവം, ധ്വനി, നാദം, സ്വനം
 ആര്‍ദ്രത  ദയ, അലിവ്, അനുകമ്പ, കാരുണ്യം
 ആലയം  വീട്, ഭവനം, സദനം, മന്ദിരം
 ആലവട്ടം  അലങ്കാരവിശറി, വ്യജനി, താലവൃന്തം
 ആലിപ്പഴം  ഇരാചരം, ഇരാംബരം, ഘനോപലം, ജലമൂര്‍ത്തിക
 ആലിംഗനം  പരിരംഭണം, ആശേ്‌ളഷം, സംശേ്‌ളഷം, ഉപഗൂഹനം
 ആല്‍  അശ്വത്ഥം, വൃക്ഷരാജന്‍, വടവൃക്ഷം
 ആവണക്ക്  വ്യാഘ്രപുഷ്പം, ഗന്ധര്‍വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചു
ആവനാഴി  തൂണി, തൂണീരം, തൂണം, നിഷംഗം
 ആവരണം  മറ, മൂടുപടം, അവഗുണ്ഠനം, നിചോളം
 ആവലി  കൂട്ടം, നിര, പംക്തി
 ആവാസം  പാര്‍പ്പിടം, നിവാസം, മന്ദിരം, സദനം
 ആവി  ജലബാഷ്പം, സ്വേദം, ബാഷ്പം
 ആവൃതം   ചുറ്റപ്പെട്ടത്, വലയിതം, സംവീതം, രുദ്ധം, വേഷ്ടിതം
 ആവേഗം  മന:ക്ഷോഭം, തിടുക്കം
 ആശംസ  അനുഗ്രഹം, ആശീര്‍വാദം
 ആശാന്‍  ഗുരു, ഗുരുനാഥന്‍, ഗുരുഭൂതന്‍
 ആശാരി  തച്ചന്‍, തക്ഷന്‍, ത്വഷ്ടാവ്, വര്‍ദ്ധകി
 ആശീര്‍വാദം ആശംസ, ആശിസ്, ആശീര്‍വചനം, ആശീര്‍വാദം, സ്വസ്തിവാദം, ഹിതാശംസ
 ആശ്രമം  പര്‍ണശാല, ഉടജം
 ആസനം  ഇരിപ്പിടം, ആധാരം, പീഠം, വിഷ്ടരം
 ആഹാരം  ഭക്ഷണം, ഭോജനം, ലേഹം, നിഘസം
 ആഹ്‌ളാദം  സന്തോഷം, ആമോദം
 ആളി  തോഴി, സഖി, ചേടി
 ആഴി  സമുദ്രം, സാഗരം, വാരിധി
 ആറ്റുദര്‍ഭ  അമരപുഷ്പ, ഇക്ഷുകാണ്ഡം, ഇക്ഷുരം, കാശം
 ആറ്റുവഞ്ചി  അംബുവേതസം, ജലവേതസം, വാഞ്ജുളം
 ഇച്ഛ  ആഗ്രഹം, അഭിലാഷം, ഈഹ, കാംക്ഷ, വാഞ്ജ, സ്പൃഗ
 ഇഞ്ചി  ആര്‍ദ്രകം, ആര്‍ദ്രിക, ശൃംഗിവേരം, ബരം
 ഇടയന്‍  ആഭീരന്‍, ഗോപാലന്‍, ഗോപന്‍, വല്ലവന്‍, ആനായന്‍, ഗോസംഖ്യന്‍
 ഇടവം  വൈശാഖം, മാധവം, രാധം
 ഇടിത്തീ  മിന്നല്‍, മേഘജ്യോതിസ്‌സ്
 ഇടിമിന്നല്‍  കൊള്ളിയാന്‍, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത്
 ഇടിമുഴക്കം  മേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതം
 ഇണ  ഇരട്ട, രണ്ട്, ദ്വയം, ദ്വന്ദ്വം, മിഥുനം
 ഇണക്കം  ഇഷ്ടം, പൊരുത്തം, യോജിപ്പ്, മെരുക്കം
 ഇതള്‍  ദലം, ദളം, ഛദം, ബര്‍ഹം
 ഇതിവൃത്തം   കഥ, കഥാവസ്തു, പ്രതിപാദ്യം, വിഷയം
 ഇത്തി പ്‌ളക്ഷം, ജടി, പര്‍ക്കടി
 ഇത്തിള്‍  വൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദ
 ഇനിമ  മാധുര്യം, ഭംഗി, ഇനിപ്പ്
 ഇന്തുപ്പ്  സിന്ധുജം, സിതശിവം, ശീതശിവം, മാണിന്ഥം
 ഇന്ദിര  ലക്ഷ്മി, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി
 ഇന്ദീവരം  കരിങ്കൂവളം, നീലത്താമര, നീലോല്പലം
 ഇന്ദു   ചന്ദ്രന്‍, വിധു, സോമന്‍, ശശി
 ഇന്ദുചൂഡന്‍  ശിവന്‍, ചന്ദ്രശേഖരന്‍, കലാധരന്‍
 ഇന്ദുമതി  വെളുത്തവാവ്, പൗര്‍ണമി, പൗര്‍ണമാസി
 ഇന്ദ്രചാപം  മഴവില്ല്, ഇന്ദ്രധനുസ്‌സ്

ഇന്ദ്രജാലം കണ്‍കെട്ടുവിദ്യ, കൂടം, മായാജാലം, ശാംബരി
 ഇന്ദ്രജാലികന്‍  മായാകരന്‍, പ്രതിഹാരികന്‍
 ഇന്ദ്രജിത്ത്  മേഘനാദന്‍, രാവണി, ജംഭാരിജിത്ത്
 ഇന്ദ്രന്‍  ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്‍, ശക്രന്‍, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി
 ഇന്ദ്രാണി  പുലോമജ, പൗലോമി, ശക്രാണി, ശചി
 ഇന്ദ്രിയം  ഹൃഷീകം, വിഷയി
 ഇമ  കണ്‍പീലി, പക്ഷ്മം, പക്ഷ്മളം
 ഇമ്പം  അഴക്, ആനന്ദം, മാധുര്യം, സുഖം
 ഇയ്യാംപാറ്റ  ശലഭം, പതംഗം
 ഇരട്ട  യുഗം, യുഗളം, യുഗ്മം, ദ്വന്ദ്വം, മിഥുനം
ഇരട്ടിമധുരം അതിമധുരം, മധുകം, മധുകദ്വയം
 ഇരിപ്പ  അലിമകം, ഗുഡപുഷ്പം, ഹ്രസ്വഫലം
 ഇരപ്പന്‍  തെണ്ടി, യാചകന്‍, ദരിദ്രന്‍
 ഇരുട്ട്  ഇരുള്‍, തമസ്‌സ്, താമിസ്രം, അന്ധകാരം, തിമിരം, ധ്വാന്തം
 ഇരുത്തി  യോഗ്യം, സിദ്ധി, ലക്ഷ്മി
 ഇരുമ്പ്  അയം, അയസ്‌സ്, അശ്മസാരം, ആയസം
 ഇരുമ്പുലക്ക  മുദ്ഗരം, പരിഘം, മുസലം
 ഇരുവേലി  ഉശീരം, ഗന്ധമൂലകം, പിംഗലം, ഭൂതകേശി
 ഇല  ദലം, പത്രം, പര്‍ണ്ണം, ഛദം, പലാശം
 ഇലക്കറി  ശാകം, ഹരിതകം, ശിഗ്രു
 ഇലഞ്ഞി കേസരം, ബകുളം, മധുപുഷ്പം, മദനം
 ഇലവ്  പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമം
 ഇല്ലം  ഗൃഹം, ഭവനം, മന്ദിരം
 ഇല്ലത്തമ്മ  ഗൃഹനായിക, വീട്ടമ്മ
 ഇല്ലി  മുള, കീചകം, ദൃഢകാണ്ഡം, ധനുര്‍ദ്രുമം, മഹാബലം, മസ്‌കരം
 ഇഷ്ടം  പ്രിയം, സ്‌നേഹം, കാമം, അഭീഷ്ടം, വല്ലഭം, ഹൃദ്യം
 ഇഷ്ടി  യാഗം, യജ്ഞം, മഖം, മേധം, അധ്വരം
 ഇളക്കം  ചലനം, കമ്പനം, ചഞ്ചലം, തരളം, ലോലം
 ഇളയവന്‍  അനുജന്‍, അവരജന്‍, കനീയാന്‍
 ഇറച്ചി  മാംസം, ആമിഷം, പിശിതം, വരസം
 ഈക്ഷണം  കാഴ്ച, നോട്ടം, വീക്ഷണം
 ഈച്ച  മക്ഷിക, നീല, വര്‍വ്വണ
 ഈട്ടം  കൂട്ടം, സമൂഹം, സംഘം
 ഈന്തപ്പന  കുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനി
 ഈന്തപ്പഴം  ഖര്‍ജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടം
 ഈയല്‍  ഈയാംപാറ്റ, പതംഗം
 ഈശ്വരന്‍  ഈശന്‍, ദൈവം, രക്ഷകന്‍, പരന്‍, ജഗല്‍പിതാവ്, സര്‍വേശ്വരന്‍, സര്‍വാന്തര്യാമി
 ഈറ്റില്ലം  സൂതികാഗൃഹം, അരിഷ്ടം

 ഉക്തി  വാക്ക്, ഭാഷണം, കഥനം
 ഉടജം  ആശ്രമം, പര്‍ണശാല, പര്‍ണാശ്രമം
ഉടമ്പ് ഉടല്‍, ദേഹം, ശരീരം
 ഉടുക്ക്  ഡമരു, ഡക്ക, തുടി, കടുന്തുടി
 ഉടുമ്പ്  ഖരചര്‍മ്മ, ഗോധ, ഗോധേയം, പഞ്ചനഖം
 ഉഡു  നക്ഷത്രം, താരം, താരകം
 ഉഡുപം   പൊങ്ങുതടി, പ്‌ളവം
 ഉണര്‍വ്  ജാഗ്രത, ഊര്‍ജ്ജസ്വലത
 ഉണ്മ  സത്യം, സത്ത, യാഥാര്‍ത്ഥ്യം
 ഉതിരം  രുധിരം, രക്തം, ചോര
 ഉല്‍ക്കര്‍ഷം   മേന്മ, ഉയര്‍ച്ച, അഭിവൃദ്ധി
 ഉത്തമസ്ത്രീ  വരവര്‍ണിനി, മത്തകാശനി, വരാരോഹ
ഉത്തമം പ്രമുഖം, പ്രധാനം, മുഖ്യം, വരേണ്യം
 ഉത്തരം  പ്രതിവചനം, പ്രത്യുക്തി, പ്രതിവാണി, പ്രതിവാക്യം
 ഉത്തരവ്  ആജ്ഞ, അനുമതി, കല്പന
 ഉത്തരീയം   മേല്‍മുണ്ട്, പ്രവാരം, ഉത്തരാസംഗം, ബൃഹതിക, സംവ്യാനം
 ഉത്തേജനം  പ്രചോദനം, പ്രേരണ, ആവേശം
 ഉത്തോലകം  തുലാസ്, ത്രാസ്, തുലായന്ത്രം
 ഉത്ഥാനം  ഉണര്‍വ്, ഉയര്‍ച്ച, ഉദയം
 ഉല്‍പ്പത്തി  ഉത്ഭവം, ജനനം, സൃഷ്ടി, ആരംഭം
 ഉത്ഭവം  ഉല്‍പ്പത്തി, ആരംഭം, ജനനം
 ഉത്സംഗം  മടിത്തട്ട്, അങ്കം, പാളി
ഉത്സവം  ആഘോഷം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം
 ഉദകം  വെള്ളം, ജലം, തോയം, വാരി
 ഉദധി  സമുദ്രം, സാഗരം, വാരിധി, ജലധി
 ഉദന്തം  വാര്‍ത്ത, ചരിത്രം, കഥ
 ഉദയം  ഉത്പത്തി, അഭിവൃദ്ധി, ആരംഭം
 ഉദരം  വയറ്, കുക്ഷി, ജഠരം, പിചണ്ഡം
 ഉദാരന്‍  ശ്രേഷ്ഠന്‍, ദാനശീലന്‍, മഹാമനസ്‌കന്‍
 ഉദീരണം  ഉച്ചാരണം, വിവരണം, ഉച്ചരിക്കല്‍, പറച്ചില്‍, കഥനം
 ഉദ്ഗമനം  അഭിവൃദ്ധി, പുരോഗതി, ഉയര്‍ച്ച, ഉന്നതി
 ഉദ്യമം  പരിശ്രമം, ഉത്സാഹം, പ്രയത്‌നം
ഉദ്യാനം പൂന്തോട്ടം, ആരാമം, ഉപവനം, വൃക്ഷവാടി
ഉദ്യോഗം പ്രയത്‌നം, തൊഴില്‍, വേല, ജോലി
ഉദ്വഹം ഉദ്വാഹം,വിവാഹം, പരിണയം, ഉപയാമം, പാണിഗ്രഹണം
ഉദ്വേഗം ഉത്കണ്ഠ, പരിഭ്രമം, പരിഭ്രാന്തി
ഉദ്ധതന്‍ അഹങ്കാരി, ധിക്കാരി, ഗര്‍വിഷ്ഠന്‍
ഉന്മത്തം ബുദ്ധിഭ്രമം, മതിഭ്രമം
ഉന്മാദം ഭ്രാന്ത്, ഉന്മദം
ഉന്മേഷം ഉണര്‍വ്, പ്രസാദം, ഓജസ്‌സ്
ഉപകാരം സഹായം, പ്രയോജനം, ഉപകൃതം, ഉപകൃതി
ഉപക്രമം ആരംഭം, തുടക്കം, പ്രാരംഭം
 ഉപചാരം ശുശ്രൂഷ, ഉപസര്യ, സേവനം, പരിചര്യ
 ഉപജീവനം  ആജീവനം, ജീവിക, വര്‍ത്തനം, വൃത്തി
 ഉപദര്‍ശനം   വ്യാഖ്യാനം, വിമര്‍ശനം
 ഉപദ്രവം  ശല്യം, പീഡ, ബാധ
 ഉപാധാനം   തലയണ, ഉപവഹം, ഉപബര്‍ഹം
 ഉപഭോഗം  അനുഭവം, അനുഭോഗം, ആസ്വാദനം
 ഉപമ  തുല്യത, സാമ്യം, സാദൃശ്യം
 ഉപയോഗം  പ്രയോജനം, അനുഭവം
 ഉപലം  ഉരകല്ല്, കഷം, നികഷം, ശാണം
 ഉപലബ്ധി  ലാഭം, നേട്ടം
ഉപവനം പൂങ്കാവ്, പൂന്തോട്ടം, ആരാമം, ഉദ്യാനം
 ഉപവാസം  അനശനം, ഉപവസ്തം, ഉപോഷണം, ഉപോഷിതം
 ഉപവീതം  പൂണുനൂല്‍, യജ്ഞസൂത്രം, നിവീതം
 ഉപഹാരം  കാഴ്ചദ്രവ്യം, പൂജാവസ്തു, സമ്മാനം
 ഉപാദ്ധ്യായന്‍  അദ്ധ്യാപകന്‍, ആചാര്യന്‍, ഗുരു, ഗുരുനാഥന്‍
 ഉപായം  കൗശലം, സൂത്രം, തന്ത്രം
 ഉപാലംഭം  ശകാരം, പരിഹാസം, നിന്ദ
 ഉപാസനം  ആരാധനം, ഭജനം, പൂജനം, സേവ
 ഉപ്പന്‍  ചകോരം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവം
 ഉപ്പ്  ലവണം, വസിരം, സാമുദ്രം, അക്ഷീബം
ഉഭയം ജോടി, യുഗളം, യുഗ്മം, യുഗ്മകം
 ഉമിനീര്‍  ലാല, സൃന്ദിനി, സൃന്ദനിക
 ഉമി  തുച്ഛം, തുഷം, ധാന്യകല്കം, ധാന്യത്വക്ക്
 ഉമ്പര്‍  ദേവന്മാര്‍, നിലിമ്പര്‍, വാനവര്‍
 ഉയരം  പൊക്കം, കിളരം, ഉച്ഛ്രയം, ഉച്ചം, ഉന്നതം, ഉദഗ്രം, തുംഗം
 ഉയിര്‍  ജീവന്‍, അസു, പ്രാണന്‍
 ഉരകല്ല്  കഷം, നികഷം, ശാണം, ശാണോപലം, ചാണ
 ഉരഗം  പാമ്പ്, നാഗം, പന്നഗം, അഹി, ഫണി, ഭോഗി, സര്‍പ്പം
 ഉരല്‍  ഉലൂഖലം, ഉദൂഖലം, ഉഡൂഖലം, ഉദുംബരം
 ഉരസിജം   സ്തനം, വക്ഷോജം
ഉരസ്‌സ് നെഞ്ച്, മാറിടം
 ഉരുവം  രൂപം, ശരീരം
 ഉരുള  കബളം, ഗുഡം, ഗ്രാസം, പിണ്ഡം
 ഉര്‍വി  ഭൂമി, ക്ഷമാ, ക്ഷിതി, ധരണി, ധരിത്രി, പൃഥി, മഹി, വസുധ
 ഉലക്ക  അയോഗ്രം, മുസലം, പരിഘം
 ഉലുവ  കടുബീജിക, കാരവി, ഗന്ധഫല
 ഉലൂകം  മൂങ്ങ, ദാത്യൂഹം, കാളകണ്ഠം, ദിവാഭീതന്‍, നിശാടനന്‍, ശികം
 ഉല്ലാസം  ആഹ്‌ളാദം, ഉത്സാഹം, സന്തോഷം
 ഉഷസ്‌സ്  പ്രഭാതം, പ്രത്യുഷം, പുലരി, വിഭാതം, കല്യം
 ഉഷ്ണം  ചൂട്, താപം, സഞ്ജ്വരം
ഉഷ്ണീഷം തലപ്പാവ്, കിരീടം, ശിരോകവചം
 ഉള്ളി  രോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്‌നം
 ഉറക്കം  നിദ്ര, സുഷുപ്തി, സ്വാപം, ശയനം
 ഉറപ്പ്  ദൃഢത, ബലം, സ്ഥിരത
 ഉറി  കാചം, ശിക്യം
 ഉഴിഞ്ഞ  ഇന്ദ്രവല്ലി, ശക്രവല്ലി, തീക്ഷ്ണഗന്ധം
 ഉഴുന്ന്  ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷം
 ഊക്കം  ശക്തി, ആയം, കരുത്ത്, ബലം, ആവേഗം
 ഊഞ്ഞാല്‍   ദോള, ഡോള, ഊചല്‍, പ്രേംഖ, ഊയല്‍, ഉഴിഞ്ഞാല്‍
 ഊണ്  ഭോജനം, ഭക്ഷണം, ആഹാരം
ഊമ മൂകന്‍, അവാക്ക്
ഊര് പ്രദേശം, കര, വാസസ്ഥലം
ഊരു തുട, ജാഘനി, സക്ഥി
ഊര്‍ണ്ണം കമ്പിളി, ആട്ടിന്‍രോമം, നൂല്
ഊര്‍ണ്ണനാഭം ചിലന്തി, അഷ്ടപാദം, കൃശാക്ഷം
ഊഷ്മം ചൂട്, വെയില്‍, താപം, ഊഷ്മാവ്
ഊഹം അനുമാനം, സംശയവിചാരം, അദ്ധ്യാഹാരം
ഊളന്‍ കുറുക്കന്‍, കുറുനരി, ജംബുകം, ക്രോഷ്ടം, സൃഗാലം
ഊറ്റം ശക്തി, കരുത്ത്, ബലം

ഋണം കടം, ബാധ്യത, കടപ്പാട്
ഋണി കടക്കാരന്‍, അധമര്‍ണന്‍
ഋതം സത്യം, ധര്‍മ്മവിധി, തഥ്യ, യഥാര്‍ത്ഥം
ഋതുമതി രജസ്വല, ആത്രേയി, മലിനി, പുഷ്പവതി, ഉദക്യ
ഋഷഭം കാള, ഉക്ഷം, വൃക്ഷം, വൃഷഭം
ഋഷി മുനി, സന്ന്യാസി, മഹര്‍ഷി, സത്യവചസ്‌സ്, തപസ്വി

എകരം ഉയരം, പൊക്കം, ഉന്നതി
എക്കിള്‍ ഇക്കിള്‍, ഇക്കള്‍, എക്കിട്ടം
എച്ചില് ഉച്ഛിഷ്ടം, ഭുക്തസമുജ്ഝിതം, ഫേല
എട്ടുകാലി ചിലന്തി, ജാലികം, തന്തുവായം, ഊര്‍ണനാഭി
എണ്ണ തിലജം, തിലദ്രവം, തൈലം
എപ്പോഴും അനിശം, അവിരതം, സതതം, സന്തതം, നിത്യം
എരുമ മഹിഷി, മന്ദഗമന, കലുഷം, ദുരന്ധം
എലി മൂഷികന്‍, ആഖു, പൂംധ്വജന്‍, പൃകം, ഉന്ദുര
എല്ലാം സര്‍വം, അഖിലം, അശേഷം, സമസ്തം, നിഖിലം, നിശേ്ശഷം, സമഗ്രം, സകലം, പൂര്‍ണം
എല്ലായ്‌പോഴും സതതം, സന്തതം, സദാ, അനാരതം, അശ്രാന്തം, അവിരതം, അനിശം, അനവരതം, നിത്യം, അജസ്രം
എല്ല് അസ്ഥി, കീകസം, കുല്യം, എലുമ്പ്
എള്ള് തിലം, പൂതധാന്യം, പാപഘ്‌നം, ഹോമധാന്യം
എഴുത്ത് ലിപി, ലിഖിതം, ലേഖ
എഴുത്തുകാരന്‍ അക്ഷരചഞ്ചു, അക്ഷരചണന്‍, ലിപികാരന്‍, ലിപികന്‍
ഏകം ഒന്ന്, ഒറ്റ
ഏകത്വം ഐക്യം, ഒരുമ
ഏകദൃഷ്ടി കാക്ക, കാകന്‍
ഏകദേവന്‍ ശിവന്‍, മഹാദേവന്‍
ഏകാകി ഏകന്‍, ഏകകന്‍, ഏകലന്‍, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍
ഏകാന്തം രഹസ്യസ്ഥലം, വിജനസ്ഥലം, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍
ഏക്കം വലിവ്, ശ്വാസകേ്‌ളശം
ഏട് പുസ്തകതാള്‍, വശം, ഗ്രന്ഥം
ഏഡന്‍ ചെകിടന്‍, ബധിരന്‍, ഏളന്‍
ഏണം മാന്‍, കുരംഗം, മൃഗം, ശാഖിശൃംഗം, ഹരിണം
ഏണാങ്കന്‍ ചന്ദ്രന്‍, ശശി, തിങ്കള്‍
ഏണി ഗോവണി, നി:ശ്രേണി, സോപാനം
ഏതം മാന്‍, മൃഗം, ഹരിണം, സാരംഗം, കൃഷ്ണസാരം
ഏനം തക്കം, സൗകര്യം, സന്ദര്‍ഭം
ഏഭ്യന്‍ ഭോഷന്‍, മടയന്‍, വങ്കന്‍, വിഡ്ഢി
ഏഷണിക്കാരന്‍ ഖലന്‍, കര്‍ണേ്ണജപന്‍, പിശുനന്‍, സൂചകന്‍, ദുര്‍ജ്ജനം
ഏളന്‍ ഏഡന്‍, ബധിരന്‍, ചെകിടന്‍
ഏഴ അഗതി, ദരിദ്രന്‍, അജ്ഞാനി
ഐക്യം ഒരുമ, യോജിപ്പ്, ഏകത്വം
ഐന്ദ്രജാലികന്‍ മായാകാരന്‍, ഇന്ദ്രജാലികന്‍, പ്രതിഹാരികന്‍
ഐരാവതം ഐരാവണം, അഭ്രമാതംഗം, മഹേദം
ഐശ്വര്യം  ഭൂതി, വിഭൂതി, ഭൂമാവ്

 ഒച്ച  ശബ്ദം, രവം, ആരവം, സ്വനം, നിര്‍ഘോഷം
 ഒട്ടകം  ഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളം
 ഒഡ്യാണം  അരഞ്ഞാണം, കാഞ്ചി, ഒട്ടിയാണ്‍
 ഒതുക്കം  കല്പട, സോപാനം, പടവ്
 ഒപ്പം  തുല്യം, സമം, സന്നിഭം
 ഒപ്പാരം   ഐക്യം, ഒരുമ, യോജിപ്പ്
 ഒരുമ   ഐക്യം, യോജിപ്പ്, ചേര്‍ച്ച
 ഒലി  ശബ്ദം, ഒച്ച, ആരവം
 ഒസ്‌സാന്‍  ക്ഷുരകന്‍, ക്ഷൗരകന്‍, വപ്താവ്, നാപിതന്‍
 ഒളി  ശോഭ, പ്രകാശം, തേജസ്‌സ്
 ഒഴുക്ക്  പ്രവാഹം, ഝരി
 ഓജസ്‌സ്  ചൈതന്യം, ഉന്മേഷം, പ്രസരിപ്പ്
 ഓടക്കുഴല്‍  വേണു, മുരളി, സുഷിരവാദ്യം, വംശനാളം
 ഓടം  വള്ളം, തോണി, വഞ്ചി, തരണി, തരിത്രം
 ഓന്ത്  കുകലാസം, സരടം, വേദാരം
 ഓദനം  ചോറ്, അന്നം, ആഹാരം, ജീവനം, നിഘസം, ഭോജനം, ഭോജ്യം
 ഓരം  അരുക്, വക്ക്, വശം
 ഓരിലത്താമര  അവ്യംഗ, അവ്യഥ, ചാരടി, തരണി, പത്മ, പത്മാവതി, സുവഹ, സുവീര
 ഓര്‍നിലം  ഊഷരം, ഊഷവാന്‍, ഇരിണം
ഓശാരം സൗജന്യം, ദാനം
 ഓഹരി  പങ്ക്, അംശം, ഭാഗം
 ഓവ്   പ്രണാളി, പ്രണാളം
 ഓളം  തിര, തരംഗം, വീചി, ഊര്‍മ്മി
 ഓളി  ഓരി, കൂകല്‍, നിലവിളി
 ഔത്സുക്യം   ആഗ്രഹം, താത്പര്യം
 ഔദ്ധത്യം  അഹങ്കാരം, അഹന്ത
 ഔന്നത്യം  ഉയരം, പൊക്കം
 ഔപമ്യം  സാദൃശ്യം, തുല്യത
 ഔഷധം   അഗദം, ജായു, ഭേഷജം, ഭൈഷജ്യം

 കക്ഷം ബാഹുമൂലം, ഭുജമൂലം, പുരഞ്ജരം
 കങ്കണം  വള, വലയം, കടകം
 കച്ചവടം  വ്യാപാരം, ക്രയവിക്രയം, വാണിഭം, വിക്രയ, വാണിജ്യം, വിപണനം
 കച്ചവടക്കാരന്‍  ആപണികന്‍, നൈഗമന്‍, പണ്യാജീവന്‍, വണിക്ക്, വാണിജന്‍, സാര്‍ത്ഥവാഹന്‍, ക്രയവിക്രയികന്‍
 കഞ്ചുകം  ഉടുപ്പ്, കുപ്പായം
 കഞ്ചുകി  ദ്വാരപാലകന്‍, പ്രതീഹരന്‍, വേത്രധാരകന്‍
 കഞ്ഞി  ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ
 കടകോല്‍  ദധിചിരം, മന്ഥം, മന്ഥാനം
 കടക്കണ്ണ്  അപിംഗം, നയനാന്തം, നേത്രപര്യന്തം
 കടന്നല്‍   ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി
കടം ഋണം, ബാദ്ധ്യത, സത്യാനൃതം, പര്യുദഞ്ചനം
കടമ്പ് കദംബം, നീപം, പ്രിയകം, ഹലിപ്രിയം
കടല്‍ സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു
കട്ടില്‍ പര്യങ്കം, മഞ്ചം, പല്യങ്കം, ശയനീയം, തളിമം
കടിഞ്ഞാണ്‍ കവിക, ഖലീനം, പ്രഗ്രഹം, രശ്മി, കവിയം
കടുക് തന്തുഭം, സര്‍ഷപം, കദംബം
കടുക്ക അഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി
കടുവ വ്യാഘ്രം, വ്യാളം, ശാര്‍ദൂലം, നരി
കഠിനം കര്‍ക്കശം, കഠോരം, നിഷ്ഠുരം, ദൃഢം
കണിക തുള്ളി, കണിക
കണങ്കാല്‍ ജംഘ, പ്രസൃത, മുഴങ്കാല്‍
കണ്ടകാരി ക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി
കണ്ഠം കഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം
കണ്ഠാഭരണം ലംബനം, ലലന്തിക
കണ്ണന്‍ ശ്രീകൃഷ്ണന്‍, വാസുദേവന്‍, ദേവകീപുത്രന്‍
കണ്ണാടി ആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം
കണ്ണീര്‍ അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്‌പോദം
കണ്ണ് നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി
കണ്‍പീലി ഇമ, പക്ഷ്മം, പക്ഷ്മളം
കതിരവന്‍ സൂര്യന്‍, അംശുമാന്‍, അംശുമാലി
കദനം ദു:ഖം, ദുരിതം
കദംബം കൂട്ടം, സംഘം, സമൂഹം
കനകം സ്വര്‍ണം, ഹേമം, കാഞ്ചനം
കനല്‍ തീക്കട്ട, അംഗാരം
കനവ് കിനാവ്, സ്വപ്നം
കനിവ് അലിവ്, ദയ, കരുണ
കനിഷ്ഠന്‍ അനുജന്‍, അവരജന്‍, കനീയാന്‍
കന്ദം മുള, മൊട്ട്
കന്മദം അശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം
കന്ദരം ഗുഹ, ദരി, വിലം
കന്ദര്‍പ്പന്‍ കാമദേവന്‍, മാരന്‍, മദനന്‍
കന്ദുകം പന്ത്, കണ്ഡുക, ഗേണ്ഡുകം
കന്ധരം കഴുത്ത്, കണ്ഠം, ഗളം, ഗ്രീവ, ശിരോധി
കന്നി നഭസ്യം, പ്രൗഷ്ഠപദം, ഭാദ്രം, ഭാദ്രപദം
കന്യക കുമാരി, കന്യ, ഗൗരി, കന്നി, വരദ
കന്മദം അശ്മജ, അശ്മലാക്ഷ, ഗിരിജം, ശിലാജതു
കപടം കൈതവം, ഛത്മം, വ്യാജം, നികൃതി, ഛലം
കപാലം തലയോട്, കര്‍പ്പരം, കരോടി
കപി കുരങ്ങ്, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം
കപോതം പ്രാവ്, കളരവം, പാരാവതം
കപ്പിത്താന്‍ നാവികന്‍, പോതവാഹനന്‍, നിയാമകന്‍, കര്‍ണ്ണധാരന്‍
കപ്പം കരം, ബലി, ഭാഗധേയം
കപ്പല്‍ തരണി, നൗക, പോതം, യാനപാത്രം, സാമുദ്രിക
കമനി സുന്ദരി, സുതനു
കമലം താമര, ജലജം, അംഭോരുഹം
കമലാ ലക്ഷ്മീദേവി, ഇന്ദിര, പത്മാലയ, മംഗളദേവത
കമുക് കവുങ്ങ്, അടയ്ക്കാമരം, ക്രമുകം
കമ്പോളം ചന്ത, വിപണി, അങ്ങാടി
കംബു ശംഖ്, ശംഖം, സുനാദകം, ബഹുനാദം
കയം ഹ്രദം, അഗാധം, അതലസ്പര്‍ശം
കയര്‍ ഗുണം, പാശം, രജ്ജു
കയറ്റം ഉയര്‍ച്ച, അഭിവൃദ്ധി, വര്‍ദ്ധന
കര തീരം, കൂലം, തടം, പ്രതിരം
കരള്‍ കൃത്ത്, കാളഖണ്ഡം, കാളേയം
കരടി ഋക്ഷം, ഭല്ലൂകം, ഭല്ലം
കരിങ്ങാലി ഖദിരം, രക്തസാരം, വക്രകണ്ടം
കരിമ്പ് ഇക്ഷു, രസാളം, ഗുഡതരു
കരിമ്പന താലം, താലദ്രുമം, ദീര്‍ഘതരു, രസാലം
കരുണ അനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ
കര്‍ക്കടകം ആഷാഢം, ആഷാഢകം, ശുചി
കര്‍ക്കടം ഞണ്ട്, കര്‍ക്കി, കുളീരം, ദ്വിധാഗതി
കര്‍ണ്ണന്‍ രാധേയന്‍, സൂര്യസൂനു, ആധിരഥി, കാനീനന്‍, അംഗരാജാവ്
കര്‍ണ്ണം ചെവി, ശ്രവണം, ശ്രവസ്‌സ്, ശ്രോത്രം
കര്‍ദ്ദമം ചെളി, പങ്കം, ചേറ്
കര്‍പ്പരം തലയോട്, കപാലം
കര്‍പ്പൂരം ഇന്ദവം, രേണുസാരം, സിതാഭം, ഘനസാരം
കര്‍പ്പൂരതുളസി പ്രസ്ഥപുഷ്പം, മരുവകം, സമീരണം
കര്‍മ്മം പ്രവൃത്തി, ക്രിയ, കൃത്യം
കലപ്പ സീരം, ഹലം, ലാംഗലം
കലശം കുടം, ഘടം, നിപം
കലം  ഉഖ, ഉഖം, സ്ഥാലം, സ്ഥാലി
 കല്ക്കണ്ടം  ഖണ്ഡശര്‍ക്കര, മധുജ, മധുധൂളി
 കലഹം  വഴക്ക്, യുദ്ധം, വിവാദം, വ്യവഹാരം
 കലാപം  ലഹള, ബഹളം, കലഹം
 കലിക  പൂമൊട്ട്, കുഡ്മളം, കോരകം
 കലുഷം  കലക്കം, പാപം, മാലിന്യം, കളങ്കം
 കല്പം  യുഗം, പ്രളയം
 കല്പന  ആജ്ഞ, അനുജ്ഞ, അനുശാസനം
 കല്പനം  സങ്കല്പനം, ഭാവന
 കല്പട  ആരോഹണം, സോപാനം
കല്മഷം പാപം, മാലിന്യം, കളങ്കം
 കല്യാണം  മംഗളം, ഐശ്വര്യം, ആഘോഷം, വിവാഹം
 കല്ല്  ശില, പാഷാണം, അശ്മം, ദൃഷത്ത്, പ്രസ്തരം
 കല്ലോലം  ഓളം, തിര, വീചി
 കല്ഹാരം  ഹല്ലകം, കല്യാണസൗഗന്ധികം, രക്തസന്ധ്യകം
 കവചം  പടച്ചട്ട, ആവരണം, കുപ്പായം
 കവഞ്ചി  ചാട്ട, കൊരടാവ്
 കവണ  ഭിന്ദിപാലം, സൃഗം
 കവാടം  വാതില്‍, പ്രതിഹാരം
 കവിള്‍  കവിള്‍ത്തടം കപോലം, ഗണ്ഡം, ചിബു, ചിബുകം
കവുങ്ങ്  ക്രമു, ക്രമുകം, ചിക്കണ, പൂഗം
 കഷണ്ടി  ഇന്ദ്രലുപ്തം, കേശഘ്‌നം, ഖല്വം
 കസ്തൂരി  മൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം
 കളങ്കം  മാലിന്യം, കറുപ്പ്
 കളത്രം  പത്‌നി, ഭാര്യ, ജായ
 കളഭം  ചന്ദനക്കൂട്ട്, കുറിക്കൂട്ട്
 കളവ്  കള്ളം, വ്യാജം, നുണ, അസത്യം, സ്‌തേയം, ചൗരം
 കളി  ക്രീഡ, കേളി, വിനോദം, ലീല, ഖേല
 കളേബരം  ശരീരം, തനു, വപുസ്‌സ്
 കള്ളം  അസത്യം, സ്‌തേയം
കള്ളന്‍ മോഷ്ടാവ്, തസ്‌കരന്‍, പാടച്ചരന്‍, ചോരന്‍, മോഷകന്‍, ദസ്യു, സ്‌തേനന്‍
 കഴമ്പ്  സത്ത്, സാരാംശം, സാരം
 കഴല്‍  പാദം, കാല്‍ച്ചുവട്, അംഘ്രി
 കഴുകന്‍  ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം
 കഴുക്കോല്‍  നൗകാദണ്ഡം, ക്ഷേപണി
 കഴുത  ഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം
 കഴുത്ത്  കണ്ഠം, കന്ധരം, ഗളം, ഗ്രീവ
 കറി  ഉപദംശം, സൂദം, വ്യഞ്ജനം
 കറുക  അനന്ത, ദുര്‍വ്വ, ഭാര്‍ഗ്ഗവി, രുഹ, സഹസ്രവീര്യ
കര്‍ക്കശം ലളിതം
കഠിനം മൃദുലം
കൃതജ്ഞത കൃതഘ്‌നത
കൃത്യം അകൃത്യം
ക്ഷയം വൃദ്ധി
കറുത്തവാവ് അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖം
കാട്വനം, അടവി, കാനനം, കാന്താരം, വിപിനം, അരണ്യം
കാട്ടാളന്‍നിഷാദന്‍, കിരാതന്‍, ശബരന്‍
കാട്ടുതീദാവം, ദവം, വനഹുതാശനന്‍
കാട്ടുപോത്ത്മഹിഷം, സൈരിഭം, യമരഥം
കാദംബരിമദ്യം, മദിര, വാരുണി, സുര
കാനനംകാട്, വിപിനം, വനം, അടവി, കാന്താരം
കാനല്‍ജലംമൃഗതൃഷ്ണ, മരുമരീചിക
കാന്തന്‍പ്രിയന്‍, ഭര്‍ത്താവ്, സുന്ദരന്‍
കാന്താരം-വനം, കാട്, അടവി, കാനനം
കാമദേവന്‍മദനന്‍, മന്മഥന്‍, മാരന്‍, മീനകേതനന്‍, കാമന്‍, അനംഗന്‍, കന്ദര്‍പ്പന്‍, ദര്‍പ്പകന്‍, സ്മരന്‍, മനസിജന്‍, രതിപതി, മകരധ്വജന്‍, പഞ്ചശരന്‍, മലരമ്പന്‍, രതിനായകന്‍, രമണന്‍, പുഷ്പധന്വാവ്, പുഷ്പകേതനന്‍.
കാമിനിസുന്ദരി, കാമുകി, പ്രേമവതി
കാമുകികാമിനി, സുന്ദരി, പ്രേമവതി, അനുരാഗിണി
കാരസ്‌കരംകാഞ്ഞിരമരം, ഗരദ്രുമം, മഹാകാലം, മൃത്യുഫലം, വിഷതിന്ദു, വിഷദ്രുമം
കാരാഗൃഹംതടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ്
കാരുണ്യംകരുണ, ദയ, കനിവ്
കാലന്‍യമന്‍, പിതൃപതി, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍
കാല്‍ച്ചിലമ്പ്നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടി
കാളഋഷഭം, വൃഷം, ഋഷം, വൃഷഭം, സൗരഭേയം
കാളിന്ദിയമുന, കളിന്ദജ, സൂര്യാത്മജ, യമസോദരി
കാഴ്ചദൃശ്യം, ദര്‍ശനം, ആലോകനം, ഈക്ഷണം
കാഴ്ചദ്രവ്യംഉപഹാരം, ഉപായനം, പ്രാഭൃതം, ഉപദ
കാറ്റ്അനിലന്‍, ആശുഗന്‍, പവനന്‍, മാരുതന്‍, സമീരണന്‍
കിണര്‍കൂപം, ഉദപാനം, അസു, പ്രഹി
കിങ്കരന്‍ഭൃത്യന്‍, പരിചാരകന്‍, ചേടകന്‍, പ്രൈഷന്‍, ദാസന്‍
കിന്നരന്‍അശ്വമുഖന്‍, കിംപുരുഷന്‍, തുരംഗവദനന്‍, മയു
കിംവദന്തികേട്ടുകേള്‍വി, ജനശ്രുതി, പ്രവാദം, ലോകപ്രവാദം
കിരാതന്‍കാട്ടാളന്‍, വേടന്‍, വ്യാധന്‍, ശബരന്‍
കിരീടംമകുടം, മുകുടം, കോടീരം
കിരീടിഅര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ഥന്‍, ധനഞ്ജയന്‍
കിളിവാതില്‍ഗവാക്ഷം, വാതായനം, ജാലകം
കിഴക്ക്പ്രാചി, പൂര്‍വം
കിഴവന്‍വയസ്സന്‍, വൃദ്ധന്‍, സ്ഥവിരന്‍
കീര്‍ത്തിപ്രശസ്തി, ഖ്യാതി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി
കുക്കുടംകുക്കുടകം, കോഴി, ചരണായുധം, താമ്രചൂഡം
കുങ്കുമംകാശ്മീരം, കാശ്മീരകം, ലോഹിതചന്ദനം, ബാല്ഹീകം, പിശുനം
കുടീരംകുടില്‍, പര്‍ണശാല, കുടീരകം
കുടുംബിനിഗൃഹനായിക, വീട്ടമ്മ, ഗൃഹിണി, പുരന്ധ്രി
കുട്ടിഅര്‍ഭകന്‍, പോതന്‍, ബാലന്‍, ശാബകന്‍, ശിശു
കുഠാരംമഴു, കോടാലി
കുണ്ഠിതംവിഷ്ണ്ത, ദു:ഖം, വ്യസനം, പരിഭവം
കുബേരന്‍വൈശ്രവണന്‍, ധനപതി, ധനദന്‍, അളകേശന്‍, കിന്നരേശന്‍
കുമിളനീര്‍പ്പോള, ഉദകപ്പോള
കുമുദംആമ്പല്‍, കുവലയം, കൈരവം
കുമുദിനിആമ്പല്‍പ്പൊയ്ക, ആമ്പല്‍ക്കൂട്ടം, കുമുദവതി, കുമുദ്വതി
കുയില്‍കോകിലം, പരഭൃതം, പികം, വനപ്രിയം, കളകണ്ഠം
കുരങ്ങ്കുരങ്ങന്‍, കപി, മര്‍ക്കടന്‍, പ്ലവംഗം, ശാഖാമൃഗം, വാനരന്‍
കുരുമുളക്മരിചം, കോലകം, കൃഷ്ണം, ഊഷണം, യവനപ്രിയം, സര്‍വഹിതം
കുലടവേശ്യ, വ്യഭിചാരിണി
കുള്ളന്‍മുണ്ടന്‍, വാമനന്‍, ഹ്രസ്വന്‍
കുറുക്കന്‍കുറുനരി, ജംബുകന്‍, സൃഗാലന്‍, ക്രോഷ്ടാവ്
കൂട്നീഡം, കുലായം, പഞ്ജരം
കൂത്തച്ചിനര്‍ത്തകി, ആട്ടക്കാരി, ദേവദാസി
കൂത്താടി-നൃത്തക്കാരന്‍, നൃത്തക്കാരി, നടന്‍, നടി
കൂന്തല്‍തലമുടി, കുഴല്‍, വേണി
കൂപംകിണര്‍, അന്ധു, ഉദപാനം, പ്രഹി
കൂശ്മാണ്ഡംകുമ്പളം, കുമ്പളങ്ങ
കൃപദയ, അനുകമ്പ, ഘൃണ, കാരുണ്യം
കൃപാണംവാള്‍, അസി, ഋഷ്ടി, കരപിലം, കരവാളം, ഖഡ്ഗം, നന്ദകം
കേദാരംകൃഷിഭൂമി, വിളഭൂമി, വയല്‍
കേരംതെങ്ങ്, നാളികേരം, താലവൃക്ഷം, നീലതരു, മഹാഫലം, മഹാവൃക്ഷം, സദാഫലം
കേശംതലമുടി, കചം, കുന്തളം, ചായല്‍, ചികുരം,കുഴല്‍, ശിരോരുഹം
കൈതവംകള്ളം, നുണ, വ്യാജം
കൈവല്യംമോക്ഷം, നിര്‍വാണം, മുക്തി
കൊടികേതനം, ധ്വജം, പതാക, വൈജയന്തി
കൊല്ലംസംവത്സരം, വത്സരം, അബ്ദം
കോകംചക്രവാകം, ചക്രി, ചക്രാഹ്വം, രഥാംഗകം
കോകിലംകുയില്‍, പരഭൃതം, പികം, വനപ്രിയം
കോടാലികുഠാരം, മഴു, വൃക്ഷഭേദി
കോവിദന്‍സമര്‍ഥന്‍, വിദഗ്ദ്ധന്‍, വിശാരദന്‍
കോവിലകംകൊട്ടാരം, രാജമന്ദിരം
കോവില്‍അമ്പലം, ക്ഷേത്രം
കോള്‍മയിര്‍രോമാഞ്ചം, പുളകം, രോമഹര്‍ഷം
കോഴികുക്കുടം, ചരണായുധം, താമ്രചൂഡം
കൗമുദിനിലാവ്, ചന്ദ്രിക, ജ്യോത്സ്‌ന, ചന്ദ്രിമ
ക്രിയപ്രവൃത്തി, കര്‍മ്മം, ചേഷ്ഠ, പ്രയത്‌നം
ക്രീഡകളി, കേളി, ഖേല, നര്‍മ്മം
ക്രൂരന്‍നിര്‍ദയന്‍, ഭയങ്കരന്‍, കഠിനഹൃദയന്‍, പാപന്‍, കഠിനന്‍
ക്രോധംകോപം, ദ്വേഷം, രോഷം
ക്വഥനംതിളയ്ക്കല്‍, പുഴുങ്ങല്‍, വേവിക്കല്‍
ക്ഷണനംവധം, ഹിംസ, കൊല
ക്ഷമാശീലന്‍സഹിഷ്ണു, സഹനന്‍, ക്ഷന്താവ്, ക്ഷമിതാവ്, തിതിക്ഷ്യ, ക്ഷമി
ക്ഷിതിഭൂമി, ക്ഷമ, സര്‍വംസഹ
ക്ഷീരംപാല്‍, ദുഗ്ദ്ധം, സ്തന്യം, പയസ്സ്
ക്ഷോണീന്ദ്രന്‍രാജാവ്, നരേന്ദ്രന്‍, ധരണീന്ദ്രന്‍
ക്ഷോഭംഇളക്കം, കലക്കം, ചാഞ്ചല്യം
ക്ഷൗരംമുണ്ഡനം, വചനം, വാപനം, ഭദ്രാകരണം
ഖഗംപക്ഷി, പതംഗം, വിഹഗം, നഭസംഗമം
ഖണ്ഗംവാള്‍, അസി, കരവാളം, കൃപാണം, തരവാരി, മണ്ഡലാഗ്രം
ഖദ്യോതംമിന്നാമിനുങ്ങ്, ജ്യോതിരംഗണം, തമോമണി
ഖ്യാതിപ്രസിദ്ധി, കീര്‍ത്തി, യശസ്സ്
ഗഗനംആകാശം, വാനം, വ്യോമം, നഭസ്സ്
ഗജംആന, ഇഭം, കുഞ്ജരം, ദന്തി, ദ്വിപം, വാരണം, ഹസ്തി
ഗണംകൂട്ടം, പറ്റം, സമൂഹം, സംഘം
ഗണകന്‍ജ്യോത്സ്യന്‍, ജ്യോതിഷന്‍, ദൈവജ്ഞന്‍, മൗഹൂര്‍ത്തകന്‍
ഗണപതിഗജാനനന്‍, വിനായകന്‍, വിഘേ്‌നശ്വരന്‍, ഗണാധിപന്‍, ലംബോദരന്‍, എകദന്തന്‍
ഗംഗജാഹ്നവി, ത്രിപഥഗാ, ഭാഗീരഥി, വിഷ്ണുപദി
ഗര്‍ദ്ദഭംകഴുത, ചക്രീവാന്‍, ബാലേയം, രാസഭം
ഗര്‍ഭിണിഅന്തര്‍വത്തി, ആപ്തഗര്‍ഭം, ഗുര്‍വിണി, സന്ധിനി
ഗര്‍വംഅഹങ്കാരം, അഹന്ത, അഭിമാനം
ഗഹ്വരംഗുഹ, കന്ദരം, ബിലം, ദരി
ഗളംകഴുത്ത്, കണ്ഠം, കന്ധരം, ഗ്രീവ
ഗാംഗേയന്‍ഗംഗാപുത്രന്‍, ഭീഷ്മര്‍, ഗാംഗന്‍, ഗംഗാജന്‍
ഗാഥപാട്ട്, ഗാനം, ഗീതം, പദ്യം
ഗാംഭീര്യംഗംഭീരത, ആഴം, മഹത്വം
ഗുഹഗഹ്വരം, ദരി, ബിലം, വിലം, ദേവഖാതം
ഗുഹ്യംരഹസ്യം, നിഗൂഢം, ഗുഹനം, ഗോപ്യം, ഗുപ്തം
ഗോകുലംഅമ്പാടി, ഗോഷ്ഠം, ഗോസ്ഥാനം, വ്രജം
ഗ്രീഷ്മം,ഊഷ്മകം, തപം, നിദാഘം, ഉഷ്മാഗമം
ഗ്ലാനിക്ഷീണം, വാട്ടം, തളര്‍ച്ച
ഘോരംഉഗ്രം, ദാരുണം, ഭയങ്കരം, ഭീമം, ഭീഷണം, രൗദ്രം
ഘോഷാമൂടുപടം, അവഗുണ്ഠനം, ഗുണ്ഠനം
ങുതംശബ്ദം, രവം, സ്വനം
ചകിതന്‍ഭീതന്‍, സംഭീതന്‍, ഭീരു, ഭീഷുകന്‍, അധീരന്‍, കാതരന്‍
ചകോരംഉപ്പന്‍, ചന്ദ്രികാപായി, ചെമ്പോത്ത്, ഭരദ്വാജം, ദധിത്ഥം
ചക്കകണ്ടകീഫലം, പനസം
ചക്രംഅക്ഷം, രഥാംഗം
ചക്രധരന്‍ചക്രധാരി, ചക്രപാണി, മഹാവിഷ്ണു
ചക്രവര്‍ത്തിസാര്‍വഭൗമന്‍, അധീശ്വരന്‍, സമ്രാട്ട്, രാജരാജന്‍
ചക്രവാകംകോകം, ചക്രം, ചക്രി, രഥാംഗാഹ്വയം
ചക്രവാളംദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം
ചക്ഷസ്സ്ചക്ഷു: ചക്ഷുസ്സ്, കണ്ണ്, നേത്രം, അക്ഷി
ചക്ഷുശ്രവണന്‍പാമ്പ്, നാഗം, ഉരഗം
ചങ്ങാതിസ്‌നേഹിതന്‍, കൂട്ടുകാരന്‍, ആപ്തന്‍, മിത്രം
ചങ്ങലതുടല്‍, ശ്രംഖല
ചട്ടന്‍ചട്ടന്‍
ചട്ടംനിയമം, വ്യവസ്ഥ, ക്രമം
ചണ്ഡവാതംകൊടുങ്കാറ്റ്, ചക്രവാതം, ചണ്ഡമാരുതന്‍
ചണ്ഡാലന്‍അന്ത്യജന്‍, കണ്ഡോലന്‍, മതംഗന്‍, ശ്വപചന്‍, ശ്വപാകന്‍, നിഷാദന്‍, പുക്കസന്‍, പുഷ്പകസന്‍
ചത്വരംമുറ്റം, അജിരം, അങ്കണം
ചന്തഅങ്ങാടി, കമ്പോളം,ആപണം, നിഷദ്യ
ചകിതന്‍ഭീതന്‍, സംഭീതന്‍, ഭീരു, ഭീഷുകന്‍, അധീരന്‍, കാതരന്‍
ചകോരംഉപ്പന്‍, ചന്ദ്രികാപായി, ചെമ്പോത്ത്, ഭരദ്വാജം, ദധിത്ഥം
ചക്കകണ്ടകീഫലം, പനസം
ചക്രംഅക്ഷം, രഥാംഗം
ചക്രധരന്‍ചക്രധാരി, ചക്രപാണി, മഹാവിഷ്ണു
ചക്രവര്‍ത്തിസാര്‍വഭൗമന്‍, അധീശ്വരന്‍, സമ്രാട്ട്, രാജരാജന്‍
ചക്രവാകംകോകം, ചക്രം, ചക്രി, രഥാംഗാഹ്വയം
ചക്രവാളംദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം
ചക്ഷസ്സ്, ചക്ഷുചക്ഷുസ്സ്, കണ്ണ്, നേത്രം, അക്ഷി
ചക്ഷുശ്രവണന്‍പാമ്പ്, നാഗം, ഉരഗം
ചങ്ങാതിസ്‌നേഹിതന്‍, കൂട്ടുകാരന്‍, ആപ്തന്‍, മിത്രം
ചങ്ങലതുടല്‍, ശൃംഖല
ചട്ടന്‍മുടന്തന്‍, പംഗു, ചടന്തന്‍
ചട്ടംനിയമം, വ്യവസ്ഥ, ക്രമം
ചണ്ഡവാതംകൊടുങ്കാറ്റ്, ചക്രവാതം, ചണ്ഡമാരുതന്‍
ചണ്ഡാലന്‍അന്ത്യജന്‍, കണ്ഡോലന്‍, മതംഗന്‍, ശ്വപചന്‍, ശ്വപാകന്‍, നിഷാദന്‍, പുക്കസന്‍, പുഷ്പകസന്‍
ചത്വരംമുറ്റം, അജിരം, അങ്കണം
ചന്തഅങ്ങാടി, കമ്പോളം,ആപണം, നിഷദ്യ
ചന്തംഅഴക്, ഭംഗി, സൗന്ദര്യം
ചന്ദനംമലയജം, മാലേയം, ഗന്ധഹരം, ഗന്ധസാരം, കളഭം, പാടീരം, ഭദ്രശ്രീ
ചന്ദ്രന്‍ഇന്ദു, വിധു, സുധാംശു, സോമന്‍, ഹിമാംശു
ചന്ദ്രശേഖരന്‍ശിവന്‍, സോമശേഖരന്‍, ശശിധരന്‍
ചന്ദ്രികകൗമുദി, നിലാവ്, ജ്യോത്സ്‌ന, വെണ്ണിലാവ്
ചമ്മട്ടിചാട്ട, പ്രതോദം, ആരം, കശ, കൊരടാവ്
ചരമംമരണം, നിര്യാണം, അത്യയം, മൃതി
ചരിത്രംചരിതം, വൃത്തം, ഉദന്തം, വൃത്താന്തം
ചാണകംകരിഷം, ഗോമയം, ഗോവിട്ട്
ചാതകംവേഴാമ്പല്‍, സാരംഗം, വാപീഹം
ചാമ്പല്‍ചാരം, ഭസ്മം, ക്ഷാരം, ഭസിതം, ഭൂതി, വിഭൂതി
ചായംവര്‍ണകം, വല്ലകം, വര്‍ണം
ചായല്‍തലമുടി, കുന്തളം, കൂന്തല്‍, മുടി, വേണി, ചികുരം
ചാരന്‍അപസര്‍പ്പകന്‍, ഗൂഢപുരുഷന്‍, ചരന്‍, പ്രണധി
ചാരംഭസ്മം, ഭൂതി, ചാമ്പല്‍, ക്ഷാരം
ചിങ്ങംശ്രാവണം, നഭസ്സ്, ശ്രാവണികം
ചിതല്‍പ്പുറ്റ്വല്മീകം, നാക, വാമലൂരം
ചിത്തംമനസ്സ്, മനം, ചേതസ്സ്, സ്വാന്തം, ഹൃത്ത്
ചിന്തവിചാരം, ആലോചന, ചിന്തിതം, ആധ്യാനം
ചിലങ്കകാല്‍ത്തള, നൂപുരം, മഞ്ജീരം, കാല്‍ച്ചിലമ്പ്
ചീങ്കണ്ണിനക്രം, ഗ്രാഹം, കുംഭീരം, വല്ലകം, അവഹാരം
ചിവീട്ഝില്ലി, ഝില്ലിക, ചീകീട്, ചില്ലിക
ചുടലശ്മശാനം, പിതൃവനം, പിതൃഭൂമി, പിതൃവേശ്മം, പിതൃസത്മം
ചുമല്സ്‌കന്ധം, അംസം, തോള്‍
ചുംബനംഉമ്മ, ആരോഹണം, നിക്ഷണം, നിമിത്തകം, ദശനച്ഛദം, മുത്തം
ചുഴലിക്കാറ്റ്ചക്രവാതം, ചക്രവാത്യ, ചക്രാനിലന്‍
ചൂട്താപം, സന്താപം, സഞ്ജ്വരം
ചൂര്ഗന്ധം, മണം, നാറ്റം, വാട
ചെകിടന്‍ബധിരന്‍, പൊട്ടന്‍, എഡന്‍
ചെമ്പോത്ത്ഉപ്പന്‍, ചകോരം, ചന്ദ്രികാപായി, ജീവജീവം
ചെമപ്പ്ശോണം, ഗൗരം, ലോഹിതം, അരുണിമ
ചെവികര്‍ണം, ശ്രോത്രം, ശ്രവം, ശ്രുതി, ശ്രവണം
ചെറുവിരല്‍കനിഷ്ഠ, കനിഷ്ഠിക, കന്യസ
ചേടിദാസി, തോഴി, ഭൃത്യ
ചേതനജീവന്‍, പ്രാണന്‍, അസു
ചേതസ്സ്മനസ്സ്, മനം, മാനസം
ചേതോഹരംമനോഹരം, മനോമോഹനം
ചേലവസ്ത്രം, വസനം, ആട, അംബരം
ചേറ്ചെളി, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരം
ചൈത്രംചൈത്രികം, മധുമാസം, ചിത്തിരമാസം, മേടമാസം
ചോതിസ്വാതി, അനിലന്‍, പവനന്‍
ചോരരക്തം, രുധിരം, ലോഹിതം, രോഹിതം, നിണം, ശോണിതം
ചോരണംകള്ളം, മോഷണം, അപഹരണം
ചോരന്‍കള്ളന്‍, തസ്‌കരന്‍, മോഷ്ടാവ്
ചോറ്അന്നം, ഓദനം, ഭുക്തം, അന്ധസ്, ഭിസ്സ
ച്യൂതം, ചൂതംമാവ്, മാകന്ദം, ആമ്രം, സഹകാരം
ഛത്രംകുട, ആതപത്രം, ആതപത്രകം
ഛത്രപതിരാജാവ്, ഭൂപതി, ഭൂമിപന്‍
ഛാത്രന്‍ശിഷ്യന്‍, വിദ്യാര്‍ഥി, അന്തേവാസി, ഛാത്രികന്‍, ശ്രാവകന്‍
ജഘനംകടി, നിതംബം, ശ്രോണി, ഫലകം
ജഡംമൃതദേഹം, ശവശരീരം
ജഡന്‍മൂഢന്‍, ബുദ്ധിഹീനന്‍, മന്ദന്‍
ജനകന്‍അച്ഛന്‍, പിതാവ്, താതന്‍
ജനനംജന്മം, ജനി, ഉത്പത്തി, ഉദ്ഭവം
ജനനിമാതാവ്, അമ്മ, ജനയിത്രി
ജനപദംപട്ടണം, പുരം
ജംബൂകന്‍കുറുക്കന്‍, സൃഗാലന്‍, ശാലാമൃഗം, ഗോമായു
ജയംവിജയം, വെറ്റി, ജയനം, വെന്നി
ജളന്‍ജഡന്‍, മൂഢന്‍, മന്ദന്‍, ബുദ്ധിഹീനന്‍
ജളൂകംഅട്ട, ചര്‍മ്മടി, രക്തപാ, രക്തപായി
ജാതവേദസ്സ്അഗ്നി, പാവകന്‍, തീ
ജാനകിസീത, ജനകജ, മൈഥിലി, വൈദേഹി
ജാരന്‍ഉപപതി, ലവംഗന്‍, രഹസ്യക്കാരന്‍
ജാരിണിവ്യഭിചാരിണി, സൈ്വരിണി
ജാലകംജനല്‍, കിളിവാതില്‍, ഗവാക്ഷം
ജ്യേഷ്ഠത്തിഅഗ്രജ, അഗ്രിയ, പൂര്‍വജ
ജ്യേഷ്ഠന്‍അഗ്രജന്‍, അഗ്രിമന്‍, പൂര്‍വജന്‍, അഗ്രിയന്‍
ജ്യോതിഷന്‍ഗണകന്‍, ദൈവജ്ഞന്‍, കാര്‍കാന്തികന്‍, മൗഹൂര്‍ത്തന്‍, സാംവത്സരന്‍, ജ്യോതിഷി
ജ്യോതിസ്സ്പ്രഭ, പ്രകാശം, ജ്വാല, കീലം, ശിഖ, ചോതി, ജ്യോതി
ജ്വാലകീലം, ശിഖ, ചോതി, ജ്യോതി, ജ്യോതിസ്സ്, പ്രഭ, പ്രകാശം
ഝടിതിപെട്ടെന്ന്, തരസാ, പൊടുന്നനെ
ഝില്ലിചിവീട്, ചില്ലക, ചീലിക, ഝിരക
ഞണ്ട്കര്‍ക്കം, കര്‍ക്കടം,കര്‍ക്കടകം, കര്‍ക്കി, കളീരം
ഞരമ്പ്ധമനി, നാഡി, സിര
ഞായര്‍സൂര്യന്‍, അര്‍ക്കന്‍, അംശുമാന്‍, ആദിത്യന്‍
ടീകവ്യാഖ്യാനം, വിവരണം
ഡംഭംഅഹങ്കാരം, കല്‍ക്കം, ഗര്‍വം
തടസ്സംവിഘ്‌നം, അന്തരായം, പ്രതിബന്ധം, ബാധ, ഉപരോധം
തട്ടാന്‍സ്വര്‍ണകാരന്‍, കലാദന്‍, രുക്മകാരന്‍, നാഡിന്ധമന്‍
തണ്ണീര്‍വെള്ളം, ജലം, സലിലം, തോയം
തത്തകീരം, ശുകം, കൈദാരം, ശാരിക, ദാഡിമപ്രിയം, ഫലാശനം, മഞ്ജുപാഠകം
തനയന്‍മകന്‍, ആത്മജന്‍, പുത്രന്‍
തനുശരീരം, മേനി, ഗാത്രം, ദേഹം
തപസ്വിതാപസന്‍, ഋഷി, തപോധനന്‍, തപോനിധി
തപസ്വിനിതാപസി, സന്ന്യാസിനി
തമസ്സ്ഇരുട്ട്, അന്ധകാരം, അന്ധതാമിസ്രം
തമ്പ്കൂടാരം, ഉപകാര്യം, ഉപകാരിക
തരസാപെട്ടെന്ന്, ഝടിതി, പൊടുന്നനെ
തര്‍ജമപരിഭാഷ, ഭാഷാന്തരീകരണം, മൊഴിമാറ്റം
തലശിരസ്സ്, ശീര്‍ഷം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മസ്തകം
തലമുടികചം, കേശം, കുന്തളം, വേണി, കുഴല്‍, ചായല്‍
തവളപ്ലവം, പ്ലവഗം, ഭേകം, മണ്ഡൂകം, ശാലൂരം, ദര്‍ദുരം, വര്‍ഷാഭൂ
തസ്‌കരന്‍കള്ളന്‍, മോഷ്ടാവ്
തറവാടിഅഭിജാതന്‍, കുലീനന്‍, ആര്യന്‍, സഭ്യന്‍, സജ്ജനം, സാധു
താണ്ഡവംനൃത്തം, നടനം, നാട്യം
താതന്‍അച്ഛന്‍, പിതാവ്, ജനകന്‍
താപസന്‍തപസ്വി, മുനി, സന്ന്യാസി, വാചംയമന്‍, തപോധനന്‍
താംബൂലംവെറ്റില, താംബൂലി, നാഗവല്ലി, ഭക്ഷ്യപത്രി
താമ്രംചെമ്പ്, ഉദുംബരം, താമ്രകം
താരംനക്ഷത്രം, താരകം, താരാ
തിണ്ണഇറയം, കോലായ, വരാന്ത, വിതര്‍ദ്ദി, വേദിക
തിരഅല, തരംഗം, വീചി, ഓളം, കല്ലോലം, ഊര്‍മി
തിരമാലതരംഗമാല, തരംഗാവലി, തരംഗപരമ്പര
തിരശ്ശീലജവനി, ജവനിക, യവനിക, പ്രതിസിര
തിരുവാതിരആര്‍ദ്ര, ആതിര, താരകം
തിലംഎള്ള്, പൂതധാന്യം, ഹോമധാന്യം, സ്‌നേഹി
തീഅഗ്നി, വഹ്നി, ജ്വലന്‍, ജാതവേദസ്സ്, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്‍, വായുസഖന്‍, ശിഖാവന്‍, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ്
തിട്ട്കല്പന, ആജ്ഞ, അനുശാസനം
തീണ്ടാരിഋതുകാലം, പുഷ്പകാലം, ആര്‍ത്തവം
തീപ്പൊരിഅഗ്നികണം, വഹ്നികണം, സ്ഫുലിംഗം
തുഷാരംമഞ്ഞ്, ഹിമം, തുഹിനം
തുളസിസുരഭി, ഹരിപ്രിയ, പാവനി, പത്രപുഷ്പം, വൃന്ദ, വൈഷ്ണവി
തുറുങ്ക്കാരാഗൃഹം, തടവറ, കല്‍ത്തുറുങ്ക്, കാരാഗാരം
തൂണീരംആവനാഴി, തൂണി, നിഷംഗം, ശരധി
തേങ്ങനാളികേരം, നാരീകേള, കൗശികഫലം, ത്രിലോചനം, മഹാഫലം, രസഫലം, ലാംഗലി, സദാഫലം
തേനീച്ചമധുമക്ഷിക, സരഘ, ക്ഷുദ്ര
തേന്‍മധു, മാക്ഷികം, മകരന്ദം, മധൂളം, മാധ്വി
തേന്മാവ്മാകന്ദം, ബന്ധരസാലം, സഹകാരം
തേരാളിസാരഥി, സൂതന്‍, യന്താവ്, നിയന്താവ്, രഥി, ക്ഷതവ്, ദക്ഷിണസ്ഥന്‍, പ്രാജകന്‍
തൈജസകീടംമിന്നാമിനുങ്ങ്, ഖദ്യോതം
തൊട്ടാവാടിഅഞ്ജലീകാരം, അലംബൂഷ, ഖദിരപത്രിക, നമസ്‌കാരി, ലജ്ജാലു, സങ്കോചിനി, സ്പര്‍ശലജ്ജ
തോണിനൗക, തരി, തരണി, ദ്രോണി
തോണിക്കാരന്‍നാവികന്‍, കര്‍ണധാരന്‍, നിയാമകന്‍, പോതവാഹന്‍
തോയംവെള്ളം, ജലം, തണ്ണീര്‍
തോല്‍വിപരാജയം, പരാഭവം, പരാഭൂതി, ഭംഗം
തോള്അംസം, സ്‌കന്ധം, ഭുജശിരസ്സ്, ചുമല്‍
തോഴിആളി, സഖി, ചേടി, വയസ്യ
ദമയന്തിഭൈമി, വിദര്‍ഭജ, വിദര്‍ഭതനയ, വൈദര്‍ഭി
ദയഅനുകമ്പ, കരുണ, കൃപ, കാരുണ്യം, ഘൃണ
ദയാലുകാരുണികന്‍, കൃപാലു, സമന്‍, സുരതന്‍
ദയിതഭാര്യ, പത്‌നി, ജായ
ദയിതന്‍ഭര്‍ത്താവ്, പ്രിയന്‍
ദരിദ്രന്‍ദീനന്‍, കൃപണന്‍, ദുര്‍ഗതന്‍, നിസ്വന്‍, ദുര്‍വിധന്‍
ദര്‍ദ്ദുരംതവള, മണ്ഡൂകം
ദര്‍പ്പകന്‍കാമദേവന്‍, മാരന്‍
ദര്‍പ്പണംആദര്‍ശം, കണ്ണാടി, മുകുരം
ദശകണ്ഠന്‍രാവണന്‍, ദശകന്ധരന്‍, ദശാസ്യന്‍
ദഹനന്‍അഗ്നി, അനലന്‍, വഹ്നി
ദാത്യൂഹംഉലു, മൂങ്ങ
ദാസന്‍ഭൃത്യന്‍, ചേടകന്‍, നിയോജ്യന്‍, കിങ്കരന്‍, ഭുജിഷ്യന്‍, പരിചാരകന്‍
ദാസിപ്രേഷ്യ, ഭൃത്യ, കിങ്കരി, വേലക്കാരി
ദാഹംതൃഷ, തൃഷ്ണ, പിപാസ, തര്‍ഷം, ഉദന്യ
ദിനകരന്‍സൂര്യന്‍, അഹസ്‌കരന്‍, പകലോന്‍
ദീപംവിളക്ക്, പ്രദീപം, ലോചകം
ദുഗ്ദ്ധംപാല്, ക്ഷീരം, പയസ്സ്
ദു:ഖംഅത്യയം, അത്തല്‍, അല്ലല്‍, ആടല്‍, ആകുലം, ആതങ്കം, ആര്‍ത്തി, ആബാധ, താപം, പീഡ, ബാധ, മന്യു, വിഷാദം, വേദന, വ്യഥ, ശുക്ക്, ശോകം, സന്താപം, സങ്കടം
ദുന്ദുഭിപെരുമ്പറ, ഭേരി, പടഹം
ദുരഅത്യാശ, ലോഭം, ലാലസ
ദുര്‍ജ്ജനംദുഷ്ടന്‍, ഖലന്‍, നീചന്‍, പിശുനന്‍
ദുര്‍ഭാഷണംശകാരം, ഭര്‍ത്സനം, നിന്ദനം
ദുര്‍മുഖന്‍വിമുഖന്‍, മുഖരന്‍, അപ്രിയന്‍, അബദ്ധമുഖന്‍
ദുര്യോധനന്‍നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന്‍
ദുര്‍ലഭംദുര്യോഗം, ദുര്‍ഭാഗ്യം, ദൗര്‍ഭാഗ്യം, നിര്‍ഭാഗ്യം
ദൂതന്‍സന്ദേശഹരന്‍, സന്ദേശവാഹകന്‍
ദേവതാരംഅമരതരു, അമരദ്രുമം, ഇന്ദ്രദാരു, ഇന്ദ്രവൃക്ഷം, ദേവദാരു, കിളിരം, പീതദാരു, പൂതികാഷ്ഠം, പാരിഭദ്രകം, ഭദ്രതാരു, ശക്രതരു, ശക്രപാദപം, സുദാരു
ദേവന്‍അമരന്‍, അമര്‍ത്യന്‍, ആദിതേയന്‍, ത്രിദശന്‍, നിര്‍ജ്ജരന്‍, വിബുധന്‍, വാനവന്‍, വൃന്ദാകരന്‍, സുരന്‍
ദേവേന്ദ്രന്‍ദേവരാജന്‍, ഉമ്പര്‍കോന്‍
ദേഹംശരീരം, തനു, കായം, ഗാത്രം, കളേബരം, വിഗ്രഹം, മേനി, വപുസ്സ്
ദൈവജ്ഞന്‍ജ്യോത്സ്യന്‍, ജ്യോതിഷന്‍
ദോലിഊഞ്ഞാല്‍, ഉഴിഞ്ഞാല്‍, ഡോലി, ദോള
ദ്രൗണിഅശ്വത്ഥാമാവ്, ദ്രോണപുത്രന്‍
ദ്രൗപദിപാഞ്ചാലി, കൃഷ്ണ, യാജ്ഞസേനി, പാര്‍ഷതി
ദ്വാരംകുഹരം, വിവരം, വിലം, സുഷിരം, രന്ധ്രം, രോകം
ദ്വാരപാലകന്‍ദ്വാസ്ഥിതന്‍, പ്രതിഹാരന്‍, വേത്രധാരന്‍
ദ്വിജന്‍ബ്രാഹ്മണന്‍, വിപ്രന്‍, അന്തണന്‍
ദ്വിജംപക്ഷി, പതംഗം, പതത്രി
ദ്വൈപായനന്‍വ്യാസന്‍, പാരാശര്യന്‍, സത്യവതീസുതന്‍
ധനഞ്ജയന്‍അര്‍ജ്ജുനന്‍, പാര്‍ത്ഥന്‍, ഫല്‍ഗുനന്‍
ധനംവിത്തം, ദ്രവ്യം, വസു
ധനപതികുബേരന്‍, ധനദന്‍, അളകേശന്‍, വിത്തനാഥന്‍, ധനേശന്‍
ധര്‍മ്മപത്‌നിപത്‌നി, സഹധര്‍മ്മിണി, ഭാര്യ, ജായ
ധിഷണബുദ്ധി, മനീഷ, ധീ
ധിഷണാശാലിബുദ്ധിമാന്‍, ധീമാന്‍, മനീഷി
ധുരന്ധരന്‍ഭാരവാഹി, ധൂര്യന്‍, ധൗരേയന്‍, ധുരീണന്‍, ധുര്‍വഹന്‍
ധ്വജംകേതു, കേതനം, കൊടിമരം
ധ്വനിശബ്ദം, ധ്വനം, ധ്വാനം, ധ്വനിതം
ധ്വാന്തംഇരുട്ട്, അന്ധകാരം, തിമിരം
നക്തംരാത്രി, നിശ, രജനി
നക്തഞ്ചരന്‍രാക്ഷസന്‍, രാത്രിഞ്ചരന്‍, നിശാചരന്‍, രജനിചരന്‍
നക്രംമുതല, ജലജിഹ്വം
നക്ഷത്രംതാരം, താരകം, ഉഡു, ഉഡുപം, ഋഷം
നഖംപുനര്‍ഭവം, പുനര്‍നവം, നഖരം, പാണിരുഹം, കരജം
നഗരംപുരി, പുരം, പത്തനം, പുടഭേദനം
നടന്‍അഭിനേതാവ്, ഭരതന്‍, ശൈശാലി, ശൈലൂഷകന്‍, ജായാജീവന്‍, കൃശാശ്വിന്‍
നത്ത്കാളകണ്ഠം, ദാത്യൂഹം, ദാത്യൗഹം, നീലകണ്ഠം
നദിസരിത്ത്, തടിനി, ധുനി, നിമ്‌നഗ, ആപഗ, കുല്യ, നിര്‍ഝരി, പയസ്വിനി, തരംഗിണി
നന്ദനന്‍മകന്‍, സുതന്‍, തനയന്‍, ആത്മജന്‍
നന്ദിനിമകള്‍, സുത, തനയ, ആത്മജ
നപുംസകന്‍ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്‍, തൃതീയപ്രകൃതി, പണ്ഡന്‍
നഭസ്സ്ആകാശം, വാനം, വ്യോമം
നയനംകണ്ണ്, നേത്രം, അക്ഷി
നരകംനാരകം, ദുര്‍ഗ്ഗതി, തപനം, നിരയം, മഹാരൗരവം, രൗരവം, സംഘാതം, കാലസൂത്രം
നരന്‍മനുഷ്യന്‍, മര്‍ത്ത്യന്‍, പുമാന്‍
നര്‍ത്തനംനടനം, നാട്യം, നൃത്തം, ലാസ്യം, താണ്ഡവം
നവനീതംവെണ്ണ, ക്ഷീരസാരം, ഘൃതം
നളന്‍നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനി
നളിനംതാമരപ്പൂവ്, കമലം, പത്മം
നളിനികമലിനി, പത്മാകരം, പത്മിനി, മൃണാളിനി, സരോജിനി
നറുനീണ്ടിഅനന്ത, ഉത്പലശാരിബ, ഗോപി, ശ്യാമ, ശാരിബ
നായകുക്കുരം, ശുനകന്‍, ശ്വാനന്‍, ശ്വാവ്, സാരമേയം
നായാട്ട്ആഖേടം, മൃഗയ, മൃഗവ്യം
നാരദന്‍കലികാരന്‍, ബ്രാഹ്മന്‍, വൈപഞ്ചികന്‍
നാരിസ്ത്രീ, യോഷ, വനിത
നാല്‍ക്കവലശ്രൃംഗാടകം, ചതുഷ്പദം, പ്രവണം
നാസ്തികന്‍നിരീശ്വരവാദി, ശൂന്യവാദി, സൗഗതന്‍
നാളികേരംരസഫലം, നാരികേളം, ലാംഗലി, നീലതരു, കൂര്‍ച്ചശേഖരം, സ്‌കന്ധഫലം
നാളീകംതാമരപ്പൂവ്, പത്മം, നളിനം
നികുഞ്ജംവള്ളിക്കുടില്‍, ലതാഗൃഹം
നികേതനംവീട്, സദനം, ഗൃഹം
നിചോളംമൂടുപടം, അവഗുണ്ഠനം
നിദ്രശയനം, സുപ്തി, സുഷുപ്തി
നിന്ദഅവജ്ഞ, അവഹേളനം, പരിഭവം, ഗര്‍ഹണം, ആക്ഷേപം, അസൂഷണം
നിന്ദിതംഅധമം, അണകം, അവദ്യം, കുത്സിതം, ഖേടം, ഗര്‍ഹ്യം, നികൃഷ്ടം, പ്രതികൃഷ്ടം
നിപുണന്‍അഭിജ്ഞന്‍, പ്രവീണന്‍, വിജ്ഞന്‍, വൈജ്ഞാനികന്‍, ശിക്ഷിതന്‍, സമര്‍ത്ഥന്‍
നിബിരംശിബിരം, പാളയം, പടകുടീരം
നിഭംതുല്യം, സമം, സന്നിഭം
നിമിത്തംഹേതു, കാരണം, മൂലം
നിയതിവിധി, ഭാഗ്യം
നിയന്താവ്ഈശ്വരന്‍, ഈശന്‍, സര്‍വേശന്‍, നിയാമകന്‍
നിയമംചട്ടം, വ്യവസ്ഥ, പതിവ്, ക്രമം
നിര്‍വേദംവിരക്തി, അനാസക്തി
നീലത്താമരഅതിചര, പത്മ, ഓരിലത്താമര
നിലാവ്ചന്ദ്രിക, കൗമുദി, ജ്യോത്സ്‌ന, ചന്ദ്രിമ
നിശരാത്രി, നക്തം, നിശീഥിനി
നിശാചരന്‍രാക്ഷസന്‍, രാത്രീഞ്ചരന്‍, നക്തഞ്ചരന്‍, നിശിചരന്‍
നിഷാദന്‍കാട്ടാളന്‍, ചണ്ഡാലന്‍
നിഷ്ണാതന്‍സമര്‍ത്ഥന്‍, വിശാരദന്‍, വിചക്ഷണന്‍
നിഹാരംമഞ്ഞ്, തുഹിനം, ഹിമം
നീചന്‍പ്രാകൃതന്‍, ഹീനന്‍, നിഹീനന്‍, അപസഭന്‍, ജാല്മന്‍, പ്രകൃതന്‍, വിവര്‍ണന്‍
നീഡംപക്ഷിക്കൂട്, കുലയം, കുലായം
നീഡജംപക്ഷി, പതംഗം, പതത്രി
നീരജംതാമര, വാരിജം, പാഥോജം
നീരദംമേഘം, ജലദം, അംബുദം
നീരാട്ട്നീരാട്ടം, കുളി, സ്‌നാനം
നീര്‍ക്കുതിരജലാശ്വം, ജലഹയം
നീര്‍ക്കോലിഅലഗര്‍ദം, അജഗര്‍ദം, ജലവ്യാളം
നീര്‍മരുത്അര്‍ജ്ജുനം, ഇന്ദ്രദ്രു, കകഭം, നദീസര്‍ജ്ജം, വീരതരു
നീര്‍മാതളംവരുണം, സേതു, തിക്തശാകം, കുമാരകം, വരുണം
നീലകണ്ഠംമയില്‍, കാളകണ്ഠം, മയൂരം, മാര്‍ജ്ജാരകണ്ഠം
നീലകണ്ഠന്‍ശിവന്‍, ശീതികണ്ഠന്‍, ശ്രീകണ്ഠന്‍, നീലഗ്രീവന്‍
നീലക്കുറിഞ്ഞിനീല, ഝിണി, ബാണ, ദാസി
നീഹാരംമഞ്ഞ്, ഹിമം
നൂറ്ചുണ്ണാമ്പ്, ചൂര്‍ണം, താണ്ഡവം, ലാസ്യം
നൂതനംഅഭിനവം, നവീനം, നവ്യം, പ്രത്യഗ്രം
നൂപുരംചിലങ്ക, ചിലമ്പ്
നൂല്‍തന്തു, സൂത്രം, തന്തവം
നൃത്തംനടനം, നാട്യം, നര്‍ത്തനം, ലാസ്യം, താണ്ഡവം
നൃപന്‍രാജാവ്, നൃപതി, നരേന്ദ്രന്‍
നൃപാസനംസിംഹാസനം, ഭദ്രാസനം
നെയ്യ്ഘൃതം, ആജ്യം, ഹവിസ്സ്, സര്‍പ്പിസ്സ്
നെല്ല്ആശു, ആശുവ്രീഹി, പാടലം, വ്രീഹി, ശാലിനി, ഹായനം
നെറ്റിലലാടം, ഫാലം, അളീകം, നിടിലം, ഗോധി
നൊച്ചിനെച്ചി, സിന്ദുവാരം, നിര്‍ഗുണ്ഡി, ഇന്ദ്രസുരസം, ഇന്ദ്രാണിക
നൗകവഞ്ചി, വള്ളം, തോണി, തരണി
പകവൈരം, പ്രതികാരം
പകവീട്ടല്‍വൈരശുദ്ധി, പ്രതികാരം, വൈരനിര്യാതനം
പകയന്‍ശത്രു, വൈരി, രിപു
പകര്‍ച്ചസംക്രമണം, സംക്രാന്തി, സംക്രമം
പകലവന്‍സൂര്യന്‍, പകലോന്‍, ദിവാകരന്‍
പകല്‍ദിനം, അഹസ്സ്, വാസരം, ദിവസം
പക്ഷംചിറക്, പത്രം, പതത്രം, ഛദം, ഛദനം, വാജം
പക്ഷിഖഗം, വിഹംഗം, വിഹഗം, വിഹംഗമം, ദ്വിജം, പതംഗം, പത്രി, ശകുന്തം
പക്ഷിക്കൂട്നീഡം, കുലയം, കുലായം
പക്ഷ്മംകണ്‍പീലി, ഇമ, പക്ഷ്മളം
പങ്കംചെളി, ചേറ്, കര്‍ദമം
പങ്കജംതാമര, വാരിജം, ജലജം
പംക്തിനിര, കൂട്ടം, ശ്രേണി, സമൂഹം, സംഘാതം
പച്ചഹരിതം, ഹരിത്ത്, പലാശം, തമിലം
പഞ്ചാനനംസിംഹം, പഞ്ചാസ്യന്‍, മൃഗരാജന്‍
പഞ്ജരംപക്ഷിക്കൂട്, കുലയം, കുലായം
പഞ്ഞിതുലം, പിചു, പഞ്ചി
പടസൈന്യം, സേന, അനീകം, അനീകിനി, ചക്രം, ചമു, ധ്വജിനി, പൃതന, ബലം, വരൂഥിനി, വാഹിനി
പടക്കളംഅടര്‍ക്കളം, പോര്‍ക്കളം, രണാങ്കണം, സമരാങ്കണം
പടച്ചട്ടകവചം, തനുത്രം, ഉരച്ഛദം, മര്‍മ്മം, ജഗരം
പടലംകൂട്ടം, പംക്തി, നിര
പടഹംപെരുമ്പറ, ഭേരി, ദുന്ദുഭി
പടിഞ്ഞാറ്പശ്ചിമം, പ്രത്യക്
പടുക്കകിടക്ക, ശയ്യ
പട്ടടശ്മശാനം, ചുടുകാട്
പടീശന്‍കാമദേവന്‍, മാരന്‍, മദനന്‍
പട്ടണംനഗരം, പത്തനം
പട്ടമഹിഷിരാജ്ഞി, രാജപത്‌നി
പട്ടികുക്കുരം, ശ്വാവ്, ശ്വാനന്‍, ശുനകം, ശുനി
പണ്ഡിതന്‍ബുധന്‍, വിദ്വാന്‍, വിശാരദന്‍
പതാക കൊടിക്കൂറ, വൈജയന്തി, കേതനം, കേതു
പതിധവന്‍, പ്രിയന്‍, ഭര്‍ത്താവ്
പതിവ്രതസതി, സാധ്വി, സുചരിത, സുചരിത്ര
പത്മിനിഭാര്യ, കളത്രം, ജായ, പരിഗ്രഹം, കാന്ത, സഹധര്‍മ്മിണി
പത്രാസ്പകിട്ട്, ആഡംബരം, പൊങ്ങച്ചം, അന്തസ്സ്, യോഗ്യത
പഥികന്‍യാത്രികന്‍, സഞ്ചാരി
പനതാലം, താലദ്രുമം, തരുരാജന്‍, തൃണദ്രുമം, ദീര്‍ഘപത്രം
പന്തയം പണയം, വാത്
പന്ത്കന്ദുകം, കണ്ഡുകം, ഗേണ്ഡൂകം
പന്ഥാവ്വഴി, പഥം, മാര്‍ഗ്ഗം
പന്നഗംപാമ്പ്, അഹി, നാഗം
പന്നി കിടി, കിരി, ഘോണി, വരാഹം, സൂകരം
പരഭൃതംകുയില്‍, പികം
പരശുമഴു, കുഠാരം, കോടാലി, പരശ്വധം
പരശുരാമന്‍ ഭാര്‍ഗവന്‍, ഭൃഗുരാമന്‍, ജമദഗ്നന്‍, ഭാര്‍ഗവരാമന്‍
പരാക്രമംവിക്രമം, ശക്തി, ശൗര്യം, ബലം, ദ്രവിണം, തരസ്സ്, ഉരം
പരാഗംപൂമ്പൊടി, രജസ്സ്, പുഷ്പരജസ്സ്
പരിഗ്രഹംഭാര്യ, ജായ, കളത്രം
പരിദേവനംനിലവിളി, ക്രന്ദനം, ആക്രന്ദനം
പരിപാവനം പരിപൂതം, പരിശുദ്ധം, വിശുദ്ധം, ശുദ്ധം, നിര്‍മലം, വിമലം
പരിപ്രേക്ഷ്യം പരിപ്രേക്ഷ്യം വീക്ഷണം, കാഴ്ചപ്പാട്, ദര്‍ശനം
പരിഭാഷതര്‍ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം
പരിണയം വിവാഹം, പരിണയനം, പാണിഗ്രഹം, പാണിഗ്രഹണം, പാണിപീഡനം, ഉപയമം, ഉദ്വഹം, ഉദ്വഹനം
പരിമളംസുഗന്ധം, വാസന, സൗരഭ്യം, സുരഭി
പരിവ്രാജകന്‍ഭിക്ഷു, സന്ന്യാസി, താപസന്‍
പരിശുദ്ധി പൂതം, വിമലം, പവിത്രം, അമലം
പര്‍ണശാലആശ്രമം, ഉടജം, മയടം, പര്‍ണാശ്രമം
പര്‍വതംഅചലം, ഗിരി, ശൈലം, അദ്രി, മഹീധരം, മഹീധ്രം, ശിലോച്ചയം, ഭൂധരം
പര്‍വതശിഖരംശൃംഗം, കൊടുമുടി, ശൈലാഗ്രം
പല്ലക്ക്ആന്തോളം, യാപ്യയാനം, ശിബിക, മേനാവ്, ഡയനം, പ്രവഹണം, കര്‍ണീരഥം
പല്ലിഗൗളി, കഡ്യമത്സ്യ, ഗൃഹഗോധ, ഗൃഹാളിക, ജ്യേഷ്ഠ, പല്ലിക, ബ്രാഹ്മി, ലക്തിക
പല്ല്രദനം, ദന്തം, രദം, ദ്വിജം, ദശനം
പവനന്‍ വായു, അനിലന്‍, മാരുതന്‍
പവിഴംവിദ്രുമം, പ്രവാളം, രക്താംഗം, ലതാമണി
പശുഗോ, ഗോവ്, ശൃംഗിണി, സൗരഭേയി, ധേനു, ധേനുക, പയസ്വിനി, മാഹാ, മാഹേയി, രോഹിണി
പാഞ്ചാലിദ്രൗപതി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, സൈരന്ധ്രി, പഞ്ചമി, നിത്യയൗവനി
പാടംകണ്ടം, നിലം, വയല്‍, കേദാരം
പാണിഗ്രഹണംവിവാഹം, പരിണയം
പാതാളംഅധോഭുവനം, ബലിസത്മം, രസാതലം, നാഗലോകം, ബഡവാമുഖം
പാത്രംഅമത്രം, ആവപനം, ഭാജനം, ഭാണ്ഡം, സൂപം
പാഥേയം വഴിച്ചോറ്, പൊതിച്ചോറ്
പാദുകംപാദുകാ, ചെരിപ്പ്, പാദരക്ഷ
പാനപാത്രംചഷകം, പാനചഷകം, പാനഭാജനം, കംസം
പാന്ഥന്‍പഥികന്‍, യാത്രികന്‍, സഞ്ചാരി
പാപംഅഘം, കലുഷം, കല്മാഷം, കില്‍ബിഷം, അംഹസ്സ്
പാപ്പാന്‍ആനക്കാരന്‍, ഹസ്തിപന്‍, ഹസ്ത്യാരോഹന്‍, അധോരണന്‍, നിഷാദി
പാമ്പ്സര്‍പ്പം, ഭുജംഗം, ചക്രി, വിഷധരം, ഫണി, ഉരഗം, പന്നഗം, ഭോഗി
പാംസു പൊടി, ധൂളി, രേണു
പാരിജാതംകല്പവൃക്ഷം, ദേവവൃക്ഷം, ദേവതാരു
പാര്‍ഥന്‍അര്‍ജുനന്‍, ഫല്‍ഗുനന്‍, സവ്യസാചി, ജിഷ്ണു
പാര്‍ഥന്‍അര്‍ജുനന്‍, ഫല്‍ഗുനന്‍, സവ്യസാചി, ജിഷ്ണു
പാര്‍ത്ഥിവന്‍രാജാവ്, ഭൂമിപന്‍, ഭൂപന്‍
പാര്‍വതിഉമ, കാര്‍ത്യായനി, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ
പാര്‍ശ്വവര്‍ത്തി പക്ഷപാതി, ആശ്രിതന്‍, പാര്‍ശ്വസ്ഥന്‍
പാര്‍ഷതിപാഞ്ചാലി, ദ്രൗപതി, കൃഷ്ണ, യാജ്ഞസേനി
പാലാഴിക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്‍ക്കടല്‍
പാല്‍ക്ഷീരം, ദുഗ്ദ്ധം, പയസ്സ്
പാവകന്‍അഗ്നി, അനലന്‍, ജാതവേദസ്സ്
പാഷണ്ഡന്‍ധര്‍മ്മവിരോധി, നാസ്തികന്‍, നിരീശ്വരവാദി
പാറാവ്കാവല്‍, ഠാണാവ്
പികംകുയില്‍, കോകിലം, പരഭൃതം
പിച്ചക്കാരന്‍യാചകന്‍, തെണ്ടി, ഭിക്ഷു
പിടിയാനകരിണി, വശ, കരേണു, മാതംഗി, ഹസ്തിനി
പിതാവ്അച്ഛന്‍, താതന്‍, ജനകന്‍
പിനാകിശിവന്‍, പിനാകപാണി, കപാലപാണി
പിശുക്കന്‍കൃപണന്‍, കദര്യന്‍, കിംപചാനന്‍, ക്ഷുദ്രന്‍
പീഠികആമുഖം, മുഖവുര, പ്രസ്താവന
പീതാംബരന്‍മഹാവിഷ്ണു, ശ്രീകൃഷ്ണന്‍
പുക ധൂമം, ധൂമ്രം, ധൂപം
പുകയിലധൂമപത്രം, ധൂമ്രപത്രം, ആവിപത്രം, കലഞ്ജം, കൃമിഘ്‌നി, ഗൃദ്ധ്രപത്ര, ധൂമ്രാഹ്യ
പുങ്കന്‍മൂഢന്‍, ഭോഷന്‍, വിഡ്ഢി
പുച്ഛംപരിഹാസം, നിന്ദ
പുച്ഛംവാല്‍, ലാംഗുലം
പുഞ്ചിരിസ്മിതം, സ്‌മേരം, മന്ദഹാസം, സ്മിതി
പുണ്ഡരീകം താമര, നളിനം, കമലം
പുണ്യം സുകൃതം, ശ്രേയം, ധര്‍മം
പുതപ്പ്കമ്പളം, നീശാരം, പ്രാവരണം, പ്രാവാരം
പുതിയത്നവം, നവീനം, നൂതനം, അഭിനവം
പുത്രന്‍ മകന്‍, ആത്മജന്‍, തനയന്‍, തനൂജന്‍, സൂതന്‍, നന്ദനന്‍
പുത്രഭാര്യസ്‌നുഷ, വധു, ജനി
പുത്രിആത്മജ, തനയ, സുത, നന്ദിനി, തനൂജ
പുരികംചില്ലി, ഭ്രൂ
പുരുഷാരംആള്‍ക്കൂട്ടം, ജനക്കൂട്ടം
പുരുഷലിംഗം മേഢ്‌റം, ശിശ്‌നം, ധ്വജം
പുലഅശൗചം, ആശൗചം
പുലരിപ്രഭാതം, വിഭാതം, കാല്യം
പുലിവ്യാഘ്രം, ശാര്‍ദ്ദൂലം, നരി
പുല്ല്തൃണം, ഘാസം, യവസാ
പുഷ്‌കരിണിതാമരപ്പൊയ്ക, സരോജിനി, കമലിനി
പുഷ്പംപൂവ്, സുമം, സൂനം, കുസുമം, പ്രസൂനം, അലര്‍, മലര്‍
പുഷ്പവാടിപൂന്തോട്ടം, ആരാമം, ഉദ്യാനം
പുളകം രോമാഞ്ചം, രോമഹര്‍ഷണം, കോള്‍മയിര്‍, രോമോദ്ഗമം
പുളിനംമണല്‍ത്തിട്ട, സൈകതം
പുഴആപഗ, കുല്യ, തടിനി, നിര്‍ഝരി, വാഹിനി
പൂച്ചമാര്‍ജാരന്‍, ആഖുഭുക്ക്, ഓതു, ബിഡാലം, മൂഷികാരി, വിഡാലം
പൂജഅര്‍ച്ചന, നമസ്യ, അര്‍ഹണ, ആരാധന
പൂണുനൂല്‍പൂണൂല്‍, പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രം
പൂന്തോട്ടംആരാമം, ഉപവനം, ഉദ്യാനം, പുഷ്പവാടി, പൂങ്കാവ്
പൂമൊട്ട്കലിക, കോരകം, ക്ഷാരകം, കുഡ്മളം, മുകുളം
പൂരുഷന്‍പുരുഷന്‍, പൂമാന്‍, മനുഷ്യന്‍
പൂവ്കുസുമം,പ്രസൂനം, സുമം, മലര്‍, അലര്‍
പൂഴിപൊടി, ധൂളി, രേണു, പാംസു
പൃഥ്വിഭൂമി, ധര, ധരിത്രി
പൃഥ്വിപതിരാജാവ്, ഭൂപതി, ഭൂമിപന്‍, ധരാപതി
പേന്‍കേശകീടം, കേശടം, യുക, യൂകം
പൊക്കണംമാറാപ്പ്, ഭാണ്ഡം
പോത്ത്നിഷ്‌കഹം, കോടാരം
പൊടിധൂളി, രേണു, പാംസു, രജസ്സ്, ചൂര്‍ണം
പൊട്ട്തിലകം, തമാലം, ചിത്രകം, വിശേഷകം, തൊടുകുറി
പൊന്ന്സ്വര്‍ണം,കനകം, കാഞ്ചനം
പൊയ്കവാപി, സരസി, സരസ്സ്
പൊരുള്‍സാരം, തത്ത്വം, സാരാംശം
പൗര്‍ണമാസിപൗര്‍ണമി, വെളുത്ത വാവ്, പൂര്‍ണിമ, പൗര്‍ണിമ
പ്രചുരംബഹുലം, ബഹു, ഭൂയിഷ്ഠം, ഭൂരി, സ്ഫാരം, ഭൂയ:
പ്രജാപതിബ്രഹ്മാവ്, വേധസ്സ്, വേധാവ്
പ്രജ്ഞപ്രജ്ഞാ, ബുദ്ധി, ബോധം, ധീ, മതി, ധിഷണ
പ്രദോഷംസന്ധ്യ, അന്തി, സായംകാലം
പ്രഭവംഉദ്ഭവം, ജനനം, ആരംഭം, ഉത്പത്തി
പ്രഭാകരന്‍സൂര്യന്‍, ദിവാകരന്‍, അര്‍ക്കന്‍, അംശുമാന്‍, അഹസ്‌കരന്‍
പ്രഭാതം പ്രത്യൂഷം, കാല്യം, ഉഷസ്സ്, വിഭാതം, പ്രാത:കാലം
പ്രഭുസ്വാമി, ഈശ്വരന്‍, പതി, അധിപന്‍, നേതാവ്, നായകന്‍, പരിവൃധന്‍
പ്രമേയംവിഷയം, വസ്തുത, പ്രതിപാദ്യം
പ്രരോദനംകരച്ചില്‍, വിലാപം
പ്രശസ്തന്‍പ്രശസ്തന്‍, പ്രസിദ്ധന്‍, പ്രഖ്യാതന്‍, വിശ്രുതന്‍, പ്രഥിതന്‍, വിജ്ഞാതന്‍
പ്രാജ്ഞന്‍പണ്ഡിതന്‍, വിജ്ഞന്‍, വിജ്ഞാനി
പ്രാലേയംമഞ്ഞ്, ഹിമം, തുഹിനം, തുഷാരം
പ്രാവ്കപോതം, കളരവം, പാരാവതം
പ്രാസാദംമാളിക, മേട, സൗധം, ഹര്‍മ്യം
പ്രേമംപ്രണയം, അനുരാഗം, സ്‌നേഹം
പ്രേയസിഭാര്യ, പത്‌നി, ജായ
പ്ലവഗംപ്ലവംഗമം, കുരങ്ങ്, പ്ലവംശം, വാനരം, മര്‍ക്കടം, കപി
പ്ലാവ്പിലാവ്, പനസം, കണ്ടകീഫലം, പൂതഫലം, ഫലകണ്ടകം, ഫലസം
ഫണംപത്തി, ഫട, സ്ഫട, സ്ഫുട
ഫണിപാമ്പ്, അഹി, സര്‍പ്പം
ഫാലംനെറ്റി, നിടിലം, ലലാടം
ഫേനംപത, നുര, കുമിള
ബകംകൊക്ക്, കൊറ്റി
ബഡവാഗ്നിസമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവം
ബധിരന്‍ചെകിടന്‍, എഡന്‍
ബന്ധനംഉദ്ദാനം, പ്രഗ്രഹം, ഉപഗ്രഹം, വന്ദി
ബന്ധുജനാതി, ബാന്ധവന്‍, സഗോത്രന്‍, സ്വജനം
ബന്ധുരംമനോഹരം, ആകര്‍ഷകം
ബര്‍ഹംമയില്‍പ്പീലി, പിഞ്ഛം, പിഞ്ഛിക
ബര്‍ഹിമയില്‍, മയൂരം, കേകി
ബലഭദ്രന്‍ബലരാമന്‍, ഹലായുധന്‍, മുസലി, ഹലി, സീരപാണി
ബലവാന്‍ബലശാലി, ബലി, ഊര്‍ജ്ജസ്വലന്‍, ഊര്‍ജ്ജസ്വി, അംസളന്‍
ബലഹീനന്‍ദുര്‍ബലന്‍, ഛാതന്‍, അമാംസന്‍
ബാധ്യതകടം, ഋണം
ബാന്ധവന്‍ബന്ധു, മിത്രം, സ്‌നേഹിതന്‍
ബാലകന്‍ബാലന്‍, കുട്ടി, വത്സന്‍, മാണവന്‍, മാണവകന്‍, പോതന്‍, പോതാകന്‍, പൃഥുകന്‍, ബാലിശന്‍, വടു, പാകന്‍, ഡിംഭന്‍
ബാഷ്പംകണ്ണുനീര്‍, അശ്രു, മിഴിനീര്‍
ബാഹുകൈ, പാണി, ഹസ്തം
ബാഹുലേയന്‍സുബ്രഹ്മണ്യന്‍, കാര്‍ത്തികേയന്‍, മുരുകന്‍, ആറുമുഖന്‍
ബിലം ദ്വാരം, ഗുഹ, കന്ദരം
ബിസംതാമരവളയം, താമരനൂല്
ബുദ്ധന്‍തഥാഗതന്‍, മാരജിത്ത്, ശാക്യമുനി, ലോകജിത്ത്്, സിദ്ധാര്‍ഥന്‍, ശ്രമണന്‍, സുഗതന്‍
ബുദ്ധിപ്രജ്ഞ, ധീ, ധിഷണ, മനീഷ, മതി, ശേമുഷി, ചേതന
ബുദ്ബുദംനീര്‍ക്കുമിള, ഉദകപ്പോള
ബുഭുക്ഷവിശപ്പ്, അശനാശ
ബൃഹസ്പതി ദേവഗുരു, വ്യാഴം
ബോധക്കേട്മോഹാലസ്യം, മൂര്‍ച്ഛ, മോഹം
ബോധിഅരയാല്‍, അശ്വത്ഥം
ബ്രഹ്മാക്ഷരംപ്രണവം, ഓങ്കാരം
ബ്രഹ്മാവ്കമലാസനന്‍, ചതുരാനനന്‍, പിതാമഹന്‍, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ്
ബ്രാഹ്മണന്‍ദ്വിജന്‍, വിപ്രന്‍, അന്തണന്‍, ഭൂദേവന്‍, ഭൂസുരന്‍, മഹീസുരന്‍
ഭക്ഷണം ഭോജനം, ആഹാരം, അശനം, നിഘസം
ഭഗിനി സഹോദരി, സ്വസ്വാവ്
ഭംഗി അഴക്, സൗന്ദര്യം, ലാവണ്യം
ഭജനം ആരാധനം, പൂജനം, അര്‍ച്ചനം, സേവനം
ഭടന്‍ യോദ്ധാവ്, യോദ്ധന്‍, യോദ്ധാരന്‍
ഭയങ്കരം ഭൈരവം, ദാരുണം, ഭീഷണം, ഘോരം, ഭയാനകം, ഭീമം
ഭയം ത്രാസം, ഭീതി, ഭീ, സാദ്ധ്വസം
ഭര്‍ത്താവ് ധവന്‍, പതി, പ്രിയന്‍, വരന്‍, വല്ലഭന്‍, രമണന്‍, കാന്തന്‍, നായകന്‍
ഭവനം ഗൃഹം, സദനം, മന്ദിരം
ഭവന്‍ ശിവന്‍, ഈശന്‍, ഉമാപതി, ഗിരീശന്‍
ഭവാനിപാര്‍വതി, ഉമ, ഗൗരി, കാര്‍ത്യായനി, ഗിരിനന്ദന
ഭസ്മംചാരം, ക്ഷാരം, ഭസിതം, ഭൂതി, വിഭൂതി
ഭാഗിനേയന്‍മരുമകന്‍, അനന്തരവന്‍
ഭാഗിനേയി മരുമകള്‍, അനന്തരവള്‍
ഭാഗ്യംദൈവം, ദിഷ്ടം, ഭാഗധേയം, നിയതി, വിധി
ഭാനുസൂര്യന്‍, പ്രഭാകരന്‍, അംശുമാന്‍
ഭാര്‍ഗവന്‍പരശുരാമന്‍, ജാമദഗ്ന്യന്‍, ഭൃഗുരാമന്‍
ഭാര്യ പത്‌നി, സഹധര്‍മിണി, കാന്ത, കളത്രം, രമണി, ദയിത, പരിഗ്രഹം, ദ്വിതീയ, ജായ
ഭാവുകം മംഗളം, ശ്രേയസ്സ്, ഭാഗ്യം
ഭാഷവാക്ക്, മൊഴി, സരസ്വതി
ഭാഷണം സംഭാഷണം, പ്രഭാഷണം, പ്രസംഗം
ഭിക്ഷക്കാരന്‍ യാചകന്‍, ഭിക്ഷു, സന്ന്യാസി
ഭിക്ഷുസന്ന്യാസി, യാചകന്‍, ഭിക്ഷാംദേഹി
ഭിക്ഷുകി ഭിക്ഷുണി, സന്ന്യാസിനി, യാചകി
ഭീമസേനന്‍ അനിലാത്മജന്‍, ഭീമസേനന്‍, മാരുതി, വാതാത്മജന്‍, വൃകോദരന്‍
ഭീരുഅധീരന്‍, കാതരന്‍, ഭീതന്‍, ത്രസ്തന്‍
ഭീക്ഷ്മന്‍ ഗാംഗേയന്‍, നദീജന്‍, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്‍, താലകേതു
ഭുക്തം ഭുക്തി, ഭക്ഷണം, ആഹാരം, ഭോജനം
ഭുജം കൈ, കരം, ഹസ്തം
ഭൂതി ഭൂ, അനന്ത, വിശ്വംഭര, ധര, ധരിത്രി, ധരണി, ക്ഷോണി, ക്ഷിതി, സര്‍വംസഹ, വസുമതി, വസുധ, ഉര്‍വി, പൃഥ്വി
ഭൃത്യന്‍കിങ്കരന്‍, ദാസന്‍, സേവകന്‍, ഭൃതകന്‍, കര്‍മ്മകാരന്‍, ചേടകന്‍, പരിചാരകന്‍, ഭുജിഷ്യന്‍, പ്രൈഷ്യന്‍
ഭേകം തവള, മണ്ഡൂകം, പ്ലവം, ദര്‍ദ്ദുരം
ഭേരി പെരുമ്പറ, ദുന്ദുഭി, പടഹം
ഭേഷജം ഔഷധം, അഗദം, ഭൈഷജ്യം
ഭോഗി സര്‍പ്പം, അഹി, ഫണി
ഭോജനം ഭോജ്യം, ഭക്ഷണം, ആഹാരം, ഖാദ്യം
ഭോഷന്‍വിഡ്ഢി, മഠയന്‍, പോഴന്‍
ഭ്രമണംകറക്കം, ചുറ്റല്‍, പ്രദക്ഷിണം
ഭ്രമരംവണ്ട്, ഭൃംഗം, മധുപം
ഭ്രാന്ത്ഉന്മാദം, ചിത്തഭ്രമം, മതിഭ്രമം, ബുദ്ധിഭ്രമം
ഭ്രാമരംചുഴലി, ചുറ്റല്‍, തലകറക്കം
ഭ്രൂപുരികം, ചില്ലി
മകന്‍പുത്രന്‍, ആത്മജന്‍, തനയന്‍
മകരംമാഘം, തപസ്സ്
മകരംമുതല, സ്രാവ്, തിമിംഗിലം
മകയിരംമൃഗീഷം, മൃഗശിരസ്സ്,
മകരന്ദംതേന്‍, മധു, മടു
മകള്‍പുത്രി, ആത്മജ, തനയ
മകുടംകിരീടം, മുകുടം, കോടീരം
മക്ഷികഈച്ച, മക്ഷി
മങ്കസ്ത്രീ, യോഷ, നാരി
മച്ചിവന്ധ്യ, മലടി, നിഷ്ഫല
മഞ്ഞ്നീഹാരം, തുഷാരം, തുഹിനം, ഹിമം, പ്രാലേയം
മടപ്പുര മടപ്പള്ളി, അടുക്കള, പാചകപ്പുര
മടമ്പ്ഉപ്പൂറ്റി, പാര്‍ഷ്ണി
മടയന്‍പാചകക്കാരന്‍, ചമയ്ക്കുന്നവന്‍
മടിയന്‍മന്ദന്‍, ആലസ്യന്‍, ശീതകന്‍, അലസന്‍, അനുഷ്ണന്‍
മണല്‍ത്തിട്ടപുളിനം, സൈകതം, മണപ്പുറം
മണ്ഡൂകംതവള, ഭേകം, ദര്‍ദ്ദുരം
മണ്ണ്മൃത്തിക, മൃത്ത്
മത്സ്യംഝഷം, മീനം, ശംബരം, അണ്ഡജം, വിസാരം
മദംദര്‍പ്പം,അവലോപം, ചിത്തോദ്രേകം, അവഷ്ടംഭം
മദ്യംമദിര, സുര, ഹലിപ്രിയ, ഹാല, മധു, കാദംബരി, കശ്യം, വാരുണി
മധുപംമധുകരം, വണ്ട്, ഭ്രമരം, ഭൃംഗം
മനസ്സ്മനം, ചിത്തം, ചേതസ്സ്, മാനസ്സ്, സ്വാന്തം, ഹൃത്ത്, ഹൃദയം
മനീഷിവിദ്വാന്‍, പണ്ഡിതന്‍, ജ്ഞാനി, ബുദ്ധിമാന്‍
മനുഷ്യന്‍ മാനുഷന്‍, മര്‍ത്ത്യന്‍, മനുജന്‍, മാനവന്‍, നരന്‍, പൂമാന്‍, പൂരുഷന്‍, പഞ്ചജനന്‍
മനോഹരം സുന്ദരം, രുചിരം, മനോജ്ഞം, ചാരു, രമ്യം, കാന്തം, സുഷമം, ശോഭനം, മഞ്ജു, മഞ്ജുളം
മന്ദഹാസം മന്ദസ്മിതം, പുഞ്ചിരി, സ്‌മേരം, സ്മിതം
മന്ദിരംഗൃഹം, ഭവനം, സദനം
മന്നന്‍രാജാവ്, മന്നവന്‍, നൃപന്‍
മന്മഥന്‍കാമദേവന്‍, മാരന്‍, മദനന്‍, മനസിജന്‍
മയില്‍മയൂരം, ബര്‍ഹിണം, ബര്‍ഹി, നീലകണ്ഠം, ശിഖി, കേകി, ശിഖണ്ഡി
മയൂഖംരശ്മി, കിരണം, അംശു
മയ്യത്ത്മൃതദേഹം, മൃതശരീരം, ജഡം, ശവം
മരംതരു, ദ്രുമം, വിടപി, വൃക്ഷം, ശാഖി
മരഞ്ചാടികുരങ്ങ്, പ്ലവംഗം, കപി
മരാളംഅരയന്നം, ഹംസം, അന്നം
മരാളിഅരയന്നപ്പിട, ഹംസി
മരീചികമൃഗതൃഷ്ണ, കാനല്‍ജലം
മരുമകന്‍ ഭാഗിനേയന്‍, സംസ്രീയാന്‍
മരുന്ന്ഭേഷജം, ഭൈഷജ്യം
മര്‍ക്കടംകുരങ്ങ്, വാനരം, ശാഖാമൃഗം
മര്‍ത്ത്യന്‍മനുഷ്യന്‍, മാനവന്‍, നരന്‍
മലംഅവസ്‌കരം, പുരീഷം, വര്‍ച്ചസ്‌കം, വിള്‍, വിഷ്ഠം, ഉച്ചാരം
മഹാദേവന്‍ശിവന്‍, ശങ്കരന്‍,ഈശന്‍
മഹാദേവി പാര്‍വതി, ഉമ, ഭവാനി, ശീവ, സിംഹരഥ
മഹാനസംഅടുക്കള, മടപ്പുര, പാചകപ്പുര
മഹാമേരുസുമേരു, അമരാദ്രി, ഹേമാദ്രി, കനകാചലം, കര്‍ണികാചലം, രത്‌നസാനു, ദേവപര്‍വതം
മഹാശയംസമുദ്രം, ജലധി, ആഴി
മഹിഭൂമി, ധര, ധരണി
മഹിഷംപോത്ത്, സൈരിഭം
മഴമാരി, വര്‍ഷം, വൃഷ്ടി, വര്‍ഷണം
മഴവില്ല്ഇന്ദ്രചാപം, ശക്രചാപം, ശക്രധനുസ്സ്, രോഹിതം
മറതിരശ്ശീല, തിരസ്‌കരണി, യവനിക, പ്രതിസീര, വെളിയിട
മാടംകൊട്ടാരം, മാളിക, കോട്ടമാളിക
മാടംചെറുവീട്, കാവല്‍പ്പുര
മാതാവ്അമ്മ, ജനനി, ജനയിത്രി
മാതുലന്‍അമ്മാവന്‍, മാതൃകന്‍
മാധവന്‍ശ്രീകൃഷ്ണന്‍, ഗോവിന്ദന്‍, വാസുദേവന്‍, ചക്രായുധന്‍, ലക്ഷ്മീപതി
മാനുഷന്‍മനുഷ്യന്‍, നരന്‍, മര്‍ത്ത്യന്‍
മാന്ത്രികന്‍ഇന്ദ്രജാലക്കാരന്‍, ജാലവിദ്യക്കാരന്‍, ഐന്ദ്രജാലികന്‍, പ്രതിഹാരികന്‍, മായാകാരന്‍
മാന്‍ഹരിണം, കരംഗം, സാരംഗം, എണം
മാംസംഇറച്ചി, ആമിഷം, പിശിതം, ക്രവ്യം
മാരന്‍കാമദേവന്‍, മദനന്‍, മന്മഥന്‍
മാരിമഴ, വര്‍ഷം, വൃഷ്ടി
മാരുതന്‍ കാറ്റ്, പവനന്‍
മാരുതിവായുപുത്രന്‍, മാരുതാത്മജന്‍, വായുതനയന്‍
മാര്‍ഗംഅയനം, പഥം, പന്ഥാവ്, വഴി, സരണി
മാര്‍ദവംകോമളം, മൃദു, മൃദുലം, സുകുമാരം
മാര്‍ത്താണ്ഡന്‍സൂര്യന്‍, ദിനകരന്‍, അംശുമാന്‍
മാര്‍വ്വിടംമാറിടം, നെഞ്ച്, മാറ്, ഉരസ്സ്
മാലമാല്യം, ഹാരം, ദാമം
മാലതിപിച്ചകം, മനോജന, സന്ധ്യാപുഷ്പി
മാല്ദു:ഖം, രുജ, സന്താപം
മാവ്ആമ്രം, ആമ്രചൂഡം, രസാലം, സഹകാരം, മാകന്ദം, കാമാംഗം, ച്യൂതം, മധുഫലം
മാളികഹര്‍മ്യം, പ്രാസാദം, സൗധം, മേട
മാറാട്ടംവേഷമാറ്റം, പ്രച്ഛന്നവേഷം
മാറ്റൊലി പ്രതിധ്വനി, പ്രതിധ്വാനം, പ്രതിശ്രുതി
മിത്രംചങ്ങാതി, തോഴന്‍, സഖാവ്, സുഹൃത്ത്
മിഥുനംഇണ, യുഗ്മം, യുഗം
മിഥുനംജ്യേഷ്ഠം, ശുക്രം
മിന്നല്‍ക്ഷണപ്രഭ, മിന്നല്‍പ്പിണര്‍, തടിത്, സൗദാമിനി, ഹ്രാദിനി, ശതഹ്രദ, ചഞ്ചല, ചപല, വിദ്യുത്
മിന്നാമിനുങ്ങ്ഖദ്യോതം, നിശാമണി, ഇന്ദുഗോപം, പ്രഭാകീടം, തൈജസകീടം
മിന്നാരംദീപസ്തംഭം, വിളക്കുമാടം, ഗോപുരം
മിഴികണ്ണ്, നേത്രം, അക്ഷി
മീന്‍മത്സ്യം, ഝഷം, വിസാരം, ശകലി
മീമാംസകന്‍മീമാംസാകാരന്‍, മീമാംസകൃത്ത്, ജൈമിനിയന്‍
മീശശ്മശ്രു, വ്യഞ്ജനം, മുഖരോമം
മുകില്‍മേഘം, വാരിദം, ജലദം
മുകില്‍വര്‍ണന്‍ ശ്രീകൃഷ്ണന്‍, കാര്‍വര്‍ണന്‍
മുകുന്ദന്‍ശ്രീകൃഷ്ണന്‍, വാസുദേവന്‍, ദേവകീനന്ദനന്‍
മുകുരംകണ്ണാടി, ആദര്‍ശം, ദര്‍പ്പണം
മുക്കണ്ണന്‍ശിവന്‍, ത്രിനേത്രന്‍, ത്രിലോചനന്‍, ഫാലലോചനന്‍
മുക്കുവന്‍കൈവര്‍ത്തകന്‍, ദാശന്‍, ധീവരന്‍, മത്സ്യോപജീവി
മുക്കൂറ്റിതാമ്രമൂല, ശമീപത്ര, ശമീപത്രി, സപ്തപര്‍ണി
മുഖംആനന്ദം, ആസ്യം, വദനം, വക്ത്രം, തുണ്ഡം
മുടന്തന്‍പംഗു, ഞൊണ്ടി, ഞൊണ്ടന്‍, ഖഞ്ജന്‍, ലങ്കടന്‍
മുട്ടഅണ്ഡം, കോശം, കോഷം
മുതലനക്രം, ഗ്രാഹം, ജലചരം, കുംഭീരം, അവഹാരം, ജലജിഹ്വം
മുത്തങ്ങമുസ്തകം, ഭദ്രം, കുരുവിന്ദം, മേഘനാമാ
മുത്ത്ഇന്ദുരത്‌നം, മുക്തം, മുക്താഫലം, മൗക്തികം, ശുക്താമണി
മുനിഋഷി, സന്ന്യാസി, താപസന്‍
മുന്തിരിദ്രാക്ഷ, മൃദ്വീകം, മധുരസ, സ്വാദ്വി
മുലസ്തനം, കുചം, ഉരസിജം, വക്ഷോജം, പയോധരം, കൊങ്ക
മുസലം പരിഘം, ഇരുമ്പുലക്ക, ആയസദണ്ഡം
മേഘംഅഭ്രം, വാരിവഹം, വലാഹകം, ജലധരം, വാരിദം, ഘനം, ജീമൂതം, ജലദം, അംബുദം
മേഘനാദന്‍ഇന്ദ്രജിത്ത്, ശക്രജിത്ത്
മേദിനിഭൂമി, ധര, ധരണി, ധരിത്രി
മേധംയാഗം, അധ്വരം, ഇഷ്ടി
മേധബുദ്ധി, മതി, ധീ
മേനിശരീരം, കായം, വപുസ്സ്, തനു
മേഷംആട്, അജം, ഛഗം, ബസ്തം
മൊഴിവാക്ക്, ചൊല്ല്, വാണി, ഭാഷ
മൊഴിമാറ്റംപരിഭാഷ, തര്‍ജ്ജമ, ഭാഷാന്തരീകരണം
മോക്ഷംമുക്തി, കൈവല്യം, നിര്‍വാണം, അപഗര്‍വം, അമൃതം, നി:ശ്രേയസം
മോതിരംഅംഗുലീയം, അംഗുലീയകം, ഊര്‍മിക, ഗഡുകം
മോദംസന്തോഷം, ആമോദം, ആഹ്ലാദം
മോര്ഗോരസം, തക്രം, ദണ്ഡാഗതം, മഥിതം
മോഹംആഗ്രഹം, ആശ, ഈപ്‌സിതം
മ്ലേച്ഛന്‍നികൃഷ്ടന്‍, അപരിഷ്‌കൃതന്‍, അനാര്യന്‍
യക്ഷ്മംക്ഷയം, യക്ഷ്മാവ്, രോഗരാജന്‍
യജനംയാഗം, മേധം, യജ്ഞം
യമന്‍അന്തകന്‍, കാലന്‍, കൃതാന്തകന്‍, ദണ്ഡധരന്‍, ധര്‍മ്മരാജന്‍, പിതൃപതി, സമവര്‍ത്തി
യമുനകാളിന്ദി, കളിന്ദജ, സൂര്യപുത്രി, യമസോദരി
യശസ്‌കന്‍ യശസ്വി, കീര്‍ത്തിമാന്‍, പ്രസിദ്ധന്‍, പ്രശസ്തന്‍
യശസ്സ്കീര്‍ത്തി, മഹിമ, പ്രശസ്തി
യാഗം അദ്ധ്വരം, ക്രതു, മഖം, യജ്ഞം, സവം, യജനം
യാഗശാലയജ്ഞശാല, സത്രശാല, പ്രതിശ്രയം
യാചകന്‍അര്‍ത്ഥി, യചയിതാവ്, വനീയകന്‍, മാര്‍ഗണന്‍
യാത്രയാനം, ഗമനം, വ്രജ്യ, ഗമം
യാത്രക്കാരന്‍യാത്രികന്‍, സഞ്ചാരി, പഥികന്‍
യാമിനിരാത്രി, നിശീഥിനി
യുഗംരണ്ട്, യുഗളം, യുഗ്മം, യൂശകം
യുദ്ധംആയോധനം, സമരം, രണം, കലഹം, വിഗ്രഹം, സംഗ്രാമം, ആഹവം, ആജി, സംഗരം
യുവാവ്തരുണന്‍, വയസ്യന്‍, വയസ്ഥന്‍
യോനിഉപസ്ഥം, ഭഗം, മദനാലയം
യോഷസ്ത്രീ, നാരി, വനിത
രക്തചന്ദനം തിലപര്‍ണി, കചന്ദനം, പത്രാംഗം, രഞ്ജനം
രക്തംരുധിരം, ശോണിതം, നിണം, ലോഹിതം
രജകന്‍അലക്കുകാരന്‍, മാര്‍ജ്ജന്‍, നിര്‍ണേജകന്‍
രതംസുഖം, ആനന്ദം
രഥ്യരത്ഥ്യ, വഴി, മാര്‍ഗം, പഥം
രദനം രദം, പല്ല്, ദന്തം
രന്ധ്രംകുഹരം, സുഷിരം, ദ്വാരം, വിവരം, വിലം, ബിലം
രമ്യസുന്ദരി, സുമുഖി, സുതനു
രവംശബ്ദം, നാദം, സ്വരം
രശ്മിഅംശു, കരം, കിരണം, ഭാനു മരീചി, മയൂഖം
രസന നാവ്, ജിഹ്വ, നാക്ക്
രഹസ്യം ഗൂഢം, നിഗൂഢം, ഗുപ്തം
രാക്ഷസന്‍ആശരന്‍, രാത്രീഞ്ചരന്‍, കര്‍ബുരന്‍, നക്തഞ്ചരന്‍, യാതു, പുണ്യജനന്‍, രക്ഷസ്സ്, യാതുധാനന്‍, രജനിചരന്‍, രക്തപന്‍
രാജയക്ഷ്മാവ്ക്ഷയം, രോഗരാജന്‍
രാജവീഥിരാജമാര്‍ഗം, രാജപാത
രാജാവ്നൃപന്‍, ഭൂപന്‍, അരചന്‍, ഭൂപാലന്‍, നരപതി, മന്നന്‍, മന്നവന്‍, നരേന്ദ്രന്‍, ധരാപതി, പാര്‍ത്ഥിവന്‍
രാത്രിനിശ, നിശീഥിനി, രജനി, യാമിനി, ശര്‍വരി, വിഭാവരി, അല്ല്, തമസ്വിനി, ത്രിയാമ
രാഹിത്യംഅഭാവം, ശൂന്യത, ഇല്ലായ്മ
രാഹുതമന്‍, മഹാഗ്രഹം, വിധുന്തുദന്‍, ശീര്‍ഷകന്‍, സൈംഹികേയന്‍, അഭ്രപിശാചന്‍, സ്വര്‍ഭാനു
രിപുശത്രു, അരി, അരാതി
രുചിരംമനോഹരം, സുന്ദരം, കമനീയം
രുദ്രാക്ഷംഅക്ഷം, പാവനം, ശര്‍വാക്ഷം, ശിവാക്ഷം, ഹരാക്ഷം
രുധിരംരക്തം, നിണം, ശോണിതം
രൂഢിപ്രസിദ്ധി, പ്രശസ്തി
രേവനര്‍മ്മദാനദി, മേഖല, രേഖ, സോമോത്ഭവ
രോഗംആതങ്ക, ആമയം, കില്‍ബിഷം, വ്യാധി, ഗദം, രുജ
രോഗിആതുരന്‍, വ്യധിതന്‍, അഭ്യമിതന്‍, അഭ്യാന്തന്‍
രോമാഞ്ചംരോമഹര്‍ഷണം, പുളകം, രോമോദ്ഗമം
ലക്കംഎണ്ണം, സംഖ്യ
ലക്ഷ്മണന്‍സൗമിത്രി, ത്രൈമാധുരന്‍, സൗമിത്രന്‍
ലക്ഷ്മിഇന്ദിര, ഹരിപ്രിയ, പത്മ, കമല, ഭാര്‍ഗവി, മലര്‍മങ്ക, പൂമങ്ക
ലക്ഷ്യംലാക്ക്, ശരവ്യം, ഉന്നം
ലജ്ജഹ്രീ, വ്രീഡ, വ്രീള, മന്ദാക്ഷം, നാണം
ലജ്ജാലുലജ്ജിതന്‍, ഹ്രീണന്‍, ഹ്രീതന്‍
ലതവള്ളി, വല്ലി, വല്ലരി
ലന്തക്കായ്ബദരം, കുവലം, കോല ം, സൗവീരം, ഫേനിലം
ലമ്പടന്‍വിടന്‍, ജാരന്‍
ലലനാസുന്ദരി, വാമ, വലജ, സുതനു
ലലാടം നെറ്റി, നിടിലം, ഫാലം
ലവണംഉപ്പ്, വാസിരം, സാമുദ്രം
ലഹളകലാപം, കലഹം, ബഹളം
ലാക്ക്ലക്ഷ്യം, ഉന്നം, ശരവ്യം
ലാംഗുലംവാല്, പുച്ഛം
ലിംഗംശിശ്‌നം, മേഹനം, ജനനേന്ദ്രിയം
ലുബ്ധന്‍കദര്യന്‍, ക്ഷുദ്രന്‍, പിശുക്കന്‍
ലേഖനിപേന, തൂലിക
ലേപംലേപനം, പുരട്ടല്‍, പൂശല്‍
ലോകംഭുവനം, ജഗത്, വിഷ്ടപം, വിശ്വം
ലോചനംകണ്ണ്, അക്ഷി, ദൃഷ്ടി
വക്ത്രംമുഖം, വദനം, ആസ്യം
വക്ഷസ്സ്നെഞ്ച്, മാറിടം, ഉരസ്സ്
വങ്കന്‍മൂഢന്‍, മന്ദന്‍, വിഡ്ഢി
വചനംവാക്ക്, മൊഴി, വചസ്സ്
വഞ്ചകന്‍ചതിയന്‍, ധൂര്‍ത്തന്‍, ഛലന്‍
വഞ്ചീശ്വരന്‍വഞ്ചിഭൂപന്‍, വഞ്ചിരാജന്‍
വണിക്വ്യാപാരി, കച്ചവടക്കാരന്‍, വൈശ്യന്‍
വണ്ടിശകടം, യാനം, ചാട്, രഥം
വണ്ട്അളി, ഭൃംഗം, ഭ്രമരം, മധുകരം, മധുപതി, മധുവ്രതം
വദനംമുഖം, ആസ്യം, വക്ത്രം
വധം ക്ഷണനം, ഘാതം, നിഷൂദനം, നിഹിംസനം, ഹനനം, ഹിംസ
വധുജനി, സ്‌നുഷ
വനംഅടവി, അരണ്യം, വിപിനം, കാനനം, കാന്താരം, ഗഹനം
വനികഉദ്യാനം, പൂന്തോട്ടം, പൂന്തോപ്പ്
വന്ധ്യമലടി, മച്ചി
വയര്‍ഉദരം, കുക്ഷി, ജഠരം, തുന്ദം, തുന്ദി, പിചണ്ഡം
വരാഹംപന്നി, സൂകരം, ഘോണി
വരിനിര, പംക്തി, കൂട്ടം
വരുണന്‍പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍
വര്‍ത്തമാനംഉദന്തം, വൃത്താന്തം, പ്രവൃത്തി, വാര്‍ത്ത
വര്‍ഷംമഴ, വൃഷ്ടി, മാരി
വലആനായം, ജാലം, വലച്ചരട്, വരാടകം, വടി, ശുല്വം, ഗുണം
വല്മീകം ചിതല്‍പ്പുറ്റ്, വല്മം
വല്ലകിവീണ, വിപഞ്ചി, വിപഞ്ചിക
വല്ലഭന്‍ഭര്‍ത്താവ്, കാന്തന്‍, പതി
വല്ലരിവള്ളി, വല്ലി, ലത
വസതിവീട്, ഗൃഹം, മന്ദിരം, ആലയം
വസനംവസ്ത്രം, തുണി, വാസസ്സ്, ചേല
വഹ്നിഅഗ്നി, അനലന്‍, പവനന്‍, പാവകന്‍
വളകടകം, കങ്കണം, വലയം, കരഭൂഷണം, ഹസ്തസൂത്രം
വഴിപോക്കന്‍ അധ്വഗന്‍, പഥികന്‍, പാന്ഥന്‍
വാക്ക്ഉക്തി, ഭാഷിതം, വചനം, വാണി, വചസ്സ്, ഭാരതി, മൊഴി
വാഗ്മിവചോയുക്തിപടു, വാചംപതി, വാഗീശ്വരന്‍, വാചസ്പതി, വാവദൂകന്‍
വാജി കുതിര, അശ്വം, ഹയം
വാഞ്ഛആഗ്രഹം, ഇഷ്ടം, ഇച്ഛ
വാടം വാടി, ഉദ്യാനം, പൂന്തോട്ടം
വാതില്‍കവാടം, കപാടം, പ്രതിഹാരം, പ്രതീഹാരം
വാനരന്‍മര്‍ക്കടം, പ്ലവഗം, പ്ലവംഗം, വാനരം, കീശം, ഹരി
വാനവന്‍ദേവന്‍, അമരന്‍, വിണ്ണവന്‍, വിബുധന്‍
വാമനന്‍മുണ്ടന്‍, കള്ളന്‍, ഹ്രസ്വന്‍, ഖര്‍വന്‍
വാമാസുന്ദരി, ലലനാ, വലജ
വായസംകാക്ക, കാകന്‍, ബലിഭുക്ക്
വായ്വക്ത്രം, ആസ്യം, വദനം, ആനനം, മുഖം
വായുശ്വസനന്‍, സദാഗതി, ഗന്ധവാഹന്‍, ആശുഗന്‍, സമീരന്‍, മാരുതന്‍, ജഗല്‍പ്രാണന്‍, പവനന്‍
വാരണംആന, ഗജം, ഹസ്തി
വാല്പുച്ഛം, ലാംഗുലം, ലലാമം, ലൂമം
വാല്മീകി ആദികവി, പ്രചേതസന്‍, പ്രചേതസ്സ്, വല്മീകന്‍, വാല്മീകന്‍
വാസരം ദിവസം, ദിനം, അഹസ്സ്
വാസവന്‍ഇന്ദ്രന്‍, ജിഷ്ണു, പുരന്ദരന്‍, സംക്രന്ദനന്‍, സൂത്രാമാവ്, സുരപതി
വാള്‍അസി, ഖഡ്ഗം, കരവാളം, കൃപാണം, മണ്ഡലാഗ്രം, ദിഷ്ടി, ചന്ദ്രഹാസം
വികല്പം സന്ദേഹം, ആശങ്ക, അനിശ്ചിതത്വം
വിച്ഛിത്തിതടസ്സം, വിഘ്‌നം, പ്രതിബന്ധം
വിജ്ഞപ്തി പ്രഖ്യാപനം, വിജ്ഞാപനം, വിളംബരം
വിദ്വാന്‍ കോവിദന്‍, മനീഷി, വിജ്ഞന്‍, പ്രാജ്ഞന്‍, പണ്ഡിതന്‍, സൂരി
വിദ്വേഷംശത്രുത, പക, വിരോധം
വിദ്വേഷി ശത്രു, രിപു, അ
വിധിദിഷ്ടം, ദൈവം, ഭാഗധേയം, ഭാഗ്യം, നിയതി
വിധുചന്ദ്രന്‍, തിങ്കള്‍, സോമന്‍
വിധേയന്‍അധീനന്‍, ആശ്രിതന്‍, ആശ്രവന്‍
വിനയം അടക്കം, ഒതുക്കം, താഴ്ച, പ്രശ്രയം, വണക്കം, വിനീതി
വിപരീതംപ്രതികൂലം, വിപര്യയം, വിപര്യാസം, വ്യത്യയം
വിപിനംവനം, അരണ്യം, അടവി
വിയര്‍പ്പ്ഘര്‍മ്മം, നിദാഘം, സ്വജം, സ്വേദം
വിയോഗംവിരഹം, വിപ്രയോഗം, വിപ്രലംഭം
വിരക്തിഅനാസക്തി, നിസ്സംഗത്വം, നിര്‍മമത്വം
വിരുന്നുകാരന്‍ അതിഥി, ഗൃഹാതന്‍, ആഗന്തു, ആവേശികന്‍
വിരോധംപിണക്കം, ശത്രുത, വിരോധനം, വിദ്വേഷം
വിലോചനം കണ്ണ്, നേത്രം, അക്ഷി
വിവര്‍ത്തനംതര്‍ജ്ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം
വിവര്‍ത്തനം കറക്കം, ഭ്രമണം
വിവസ്വാന്‍ സൂര്യന്‍, ഭാസ്വാന്‍, ഭാസ്‌കരന്‍
വിവാഹം പരിണയം, ഉദാവാഹം, പാണിഗ്രഹണം, വേളി, കല്യാണം, ഉപയമം, ഉപയാമം, പാണീപീഡനം
വിശുദ്ധംപരിശുദ്ധം, പാവനം, പരിപൂതം
വിശ്രുതന്‍പ്രസിദ്ധന്‍, കീര്‍ത്തിമാന്‍, പ്രശസ്തന്‍
വിശ്വകര്‍മ്മാവ് ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്‍ദ്ധികന്‍, സുധന്വാവ്
വിശ്വംപ്രപഞ്ചം, ലോകം, ഭുവനം
വിശ്വാമിത്രന്‍ കൗശികന്‍, ഗാഥേയന്‍, ഗാഥിനന്ദനന്‍
വിഷംക്ഷ്വേളം, ഗരം, ഗരളം, കാകോളം, രസം
വിഷവൈദ്യന്‍ വിഷഹാരി, ജാംഗലിക, ജാംഗുലി
വിഷാദം ദു:ഖം, രുജ, ഖേദം, പീഡ
വിഷ്ണുനാരായണന്‍, വൈകുണ്ഠന്‍, കേശവന്‍, മാധവന്‍, അച്യുതന്‍, പീതാംബരന്‍, വാസുദേവന്‍, ജനാര്‍ദ്ദനന്‍
വിഹഗംവിഹംഗം, പക്ഷി, പതംഗം, ഖഗം, നഭസംഗമം, പത്രരഥം
വിളുമ്പ്തുമ്പ്, ഇറമ്പ്, അരിക്, വക്ക്‌
വിറക്ഇന്ധനം, ഇഡ്മം, എധസ്സ്, എധം, സമിത്ത്
വിറയല്‍വേപഥു, കമ്പം, പ്രകമ്പനം, സ്ഫുലനം
വീണവല്ലകി, വിപഞ്ചി, പരിവാദിനി
വീമ്പ്വമ്പ്, ഗര്‍വ്, പൊങ്ങച്ചം
വീരന്‍ധീരന്‍, നിര്‍ഭയന്‍, പരാക്രമശാലി
വീറ്ധൈര്യം, വാശി, ശക്തി, വീര്യം
വൃകം ചെന്നായ്, ഛാഗഭോഗി, ഈഹാമൃഗം
വൃക്ഷം മഹീരുഹം, ശാഖി, വിടപി, പാദപം, തരു, ദ്രുമം, ഭൂരുഹം
വൃത്താന്തംവാര്‍ത്ത, വൃത്തി, ഉദന്തം
വൃത്തിഉപജീവനം, കാലക്ഷേപം, ആജീവനം
വൃത്തിസ്ഥവിരന്‍, ജരന്, വയോധികന്‍, ജീര്‍ണകന്‍, ജീനന്‍
വൃന്ദംകൂട്ടം, ഗണം, സമൂഹം
വൃഷ്ടിവര്‍ഷം, മഴ, മാരി
വെങ്കൊറ്റക്കുട ആതപത്രം, സിരാഛത്രം, ശ്വേതാതപത്രം
വെഞ്ചാമരം ഔശീരം, ചമരം, ചാമരം, പ്രകീര്‍ണകം
വെണ്ണക്ഷീരസാരം, ഘൃതഹേതു, ദധിജം, നവനീതം, ശിശുപ്രിയം
വെയില്‍ ആതപം, ദ്യോതം, പ്രകാശം, പ്രതാപം
വെളുത്തവാവ്പൗര്‍ണമി, പൗര്‍ണമാസി, പൂര്‍ണിമ
വെള്ളംജലം, തോയം, നീരം, പയസ്സ്, വാരി, സലിലം
വെള്ളിരജതം, രാജരംഗം, ശ്വേതം, രൂപ്യം, ഝര്‍ജരം, ദൂര്‍വര്‍ണം
വെറ്റില താംബൂലം, താംബൂലവല്ലി, വര്‍ണലത, താംബൂലി
വേടന്‍ വ്യാധന്‍, മൃഗയു, കിരാതന്‍, നിഷാദന്‍, കാട്ടാളന്‍
വേതനം ശമ്പളം, കൂലി, പ്രതിഫലം, അനുവിധാ, ഭര്‍മ്മം, ഭൃതി, ഭൃത്യാ, മൂല്യം
വേദംആഗമം, ആമ്‌നായം, ത്രയി, നിഗമം, ശ്രുതി
വേദവ്യാസന്‍പാരാശരന്‍, വേദവതീസുതന്‍, ദ്വൈപായനന്‍
വേശ്യഗണിക, കുലട, വാരസ്ത്രീ, വാരനാരി, വാരാംഗന
വേളിവിവാഹം, കല്യാണം, പരിണയം
വേഴാമ്പല്‍ചാതകം, സാരംഗം, സ്‌തോതകം, ശാരംഗം, പാപീഹം, വാപീഹം
വൈഖരിവാക്ക്, ഭാഷ
വൈദേഹിസീത, ജനകജ, ജാനകി
വൈദ്യന്‍ചികിത്സകന്‍, ഭിഷക്ക്, രോഗഹാരി, അഗദംകരന്‍
വൈരംദ്വേഷം, വിദ്വേഷം, വിരോധം
വൈരിശത്രു, എതിരാളി, രിപു
വൈശ്രവണന്‍കുബേരന്‍, ധനപതി, ധനാധിപന്‍, വിത്തനാഥന്‍, എകപിംഗന്‍, ഐലവിലന്‍
വ്യഭിചാരിണിഅസതി, കുലട, ധര്‍ഷണി, പാംസുല, പുംശ്ചലി, ബന്ധകി, സൈ്വരിണി
വ്യാജംകള്ളം, കൈതവം, കപടം, ദംദം
വ്യാധിരുക്, രുജ, രോഗം, ഗദം, ആമയം
വ്യാമോഹം മിഥ്യാമോഹം, മിഥ്യാഭ്രമം, വിഭ്രാന്തി
വ്യാഴം ഗുരു, ആംഗീരസന്‍, ബൃഹസ്പതി, ധീഷണന്‍
വ്യൂഹംസഞ്ചയം, സമൂഹം, സമവായം, സംഘാതം
വ്യോമംആകാശം, വാനം, ഗഗനം
വ്രാതംകൂട്ടം, സംഘം, സമൂഹം
വ്രീളലജ്ജ, നാണം
ശകടംവണ്ടി, അനസ്സ്, ചാട്
ശുക്രന്‍ ഇന്ദ്രന്‍, വാസന്‍, ആഖണ്ഡലന്‍, വലരിപു
ശങ്കരന്‍ശിവന്‍, മഹേശ്വരന്‍, മൃത്യുഞ്ജയന്‍, ശര്‍വന്‍
ശചിഇന്ദ്രാണി, പുലോമജ, ശക്രാണി
ശതാവരിശതമൂലി, ബഹുസുത, ഇന്ദീവരി, വരീ, ശതാഹ്വ, സുവത്ര, അംഹേരു, വരീയസി
ശത്രുരിപു, വൈരി, ദ്വിഷന്‍
ശനിഅര്‍ക്കജന്‍, അസിതന്‍, ഛായാപുത്രന്‍, നീലന്‍, ശനൈശ്ചരന്‍, ശീര്‍ണപാദന്‍, സൗരന്‍
ശപഥംപ്രതിജ്ഞ, നിഷ്ഠ, നിയമം
ശബരന്‍ വേടന്‍, കാട്ടാളന്‍, കിരാതന്‍, നിഷാദന്‍
ശബ്ദം നിനദം, നാദം, നിനാദം, ധ്വനി, ധ്വാനം, രവം, സ്വനം, ആരവം
ശമ്പളം നിര്‍വേശം, ഭൃതി, ഭൃത്യ, മൂല്യം, വിധ, വേതനം
ശംഖ്കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി
ശംഖുപുഷ്പംദേവകസുമം, അപരാജിത, ഗവാക്ഷി, മംഗല്യകാരി, ശംഖപുഷ്പി
ശരീരംകളേബരം, ഗാത്രം, വപുസ്സ്, വിഗ്രഹം, കായം, ദേഹം, മെയ്യ്, മേനി
ശവംജഡം, മൃതദേഹം, പിണം, കണപം, കങ്കാളം
ശശംമുയല്‍, മൃദുരോമം, ശശകം, ശൂലികം
ശശിചന്ദ്രന്‍, ശീതകിരണന്‍, ഇന്ദു, മൃഗാങ്കന്‍, ശശധരന്‍
ശസ്ത്രംആയുധം, പ്രഹരണം, യന്ത്രമുക്തം
ശാഖ്യമുനിബുദ്ധന്‍, മാരജിത്ത്
ശാണചാണ, ഉരകല്ല്, ശാണോപലം
ശാന്തിശമനം, ആശ്വാസം,
ശാപംദുരേഷണ, അഭിഷംഗം, ആക്രോശനം, ആക്രോശം
ശാര്‍ദ്ദൂലം കടുവ, വ്യാഘ്രം
ശാശ്വതംനിത്യം, സനാതനം, അനശ്വരം
ശാസനശാസനം, കല്പന, ആജ്ഞ
ശാസ്ത്രം പ്രമാണം, ആജ്ഞ, നീതിഗ്രന്ഥം
ശിക്ഷണംഅഭ്യസനം, ബോധനം, പരിശീലനം
ശിഖിഅഗ്നി, പവനന്‍, പാവകന്‍, അനലന്‍, ദഹനന്‍
ശിബിരം പടകൂടീരം, പാളയം, നിവേശം
ശിലകല്ല്, അശ്മം, ഉപലം, പ്രസ്തരം
ശില്പിതച്ചന്‍, രഥാകാരന്‍, ത്വഷ്ടാവ്
ശിവന്‍ശംഭു, പശുപതി, ഈശന്‍, മഹേശന്‍, ശര്‍വന്‍, മഹാദേവന്‍, ഗംഗാധരന്‍, നടരാജന്‍, മൃത്യുഞ്ജയന്‍, രുദ്രന്‍, ഹരന്‍, നീലകണ്ഠന്‍, ചന്ദ്രശേഖരന്‍, ത്രിലോചനന്‍, കാലകാലന്‍
ശിവപാര്‍വതി, ഉമ, ഗൗരി
ശിഷ്യന്‍അദ്ധ്യേതാവ്, അന്തസ്സദന്‍, ഛാത്രന്‍, പഠിതാവ്, വിദ്യാര്‍ഥി, ശിക്ഷമാണന്‍, ശ്രാവകന്‍, അന്തേവാസി
ശീതംതണുപ്പ്, ശീതളം, സുശീമം, സുഷിമം
ശീര്‍ഷകം തലവാചകം, തലക്കെട്ട്
ശുകംതത്ത, കീരം, ശാരിക
ശുക്രന്‍കവി, കാവ്യന്‍, ദൈത്യഗുരു, ഭൃഗു, സിതന്‍
ശുചിത്വംശുദ്ധി, നൈര്‍മല്യം, വെണ്മ
ശുദ്ധംപൂതം, പാവനം, വിമലം, നിര്‍മ്മലം
ശുനകന്‍നായ്, ശ്വാവ്
ശുഭ്രം വെളുത്ത, സിതം, ധവളം
ശുശ്രൂഷഉപസര്യ, ഉപസേവ, ഉപാസനം, ഉപാസ, പരിചര്യ, പരിചരണം
ശൂദ്രന്‍അവരവര്‍ണന്‍, പാദജന്‍, വൃഷലന്‍, ജഘന്യജന്‍
ശൂന്യംതുച്ഛം, വശികം, രിക്തം, രിക്തകം
ശൂരന്‍ധീരന്‍, വീരന്‍, പരാക്രമി
ശൃഗാലന്‍കുറുക്കന്‍, സൃഗാലന്‍
ശൃംഖലചങ്ങല, തുടല്‍
ശൃംഗംകൊടുമുടി, ശിഖരം
ശേമുഷിബുദ്ധി, മതി, ചേതന, പ്രജ്ഞ, ചിത്ത്‌
ശേഷന്‍അനന്തന്‍, ധരണീധരന്‍, നാഗപതി
ശൈലംപര്‍വതം, മഹീധരം, ഭൂധരം
ശോകംദു:ഖം, രുജ, ഖേദം, താപം
ശോണം രക്തം, ശോണിതം, ലോഹിതം, രുധിരം
ശോഭദ്യുതി, കാന്തി, സുഷമ, ധാമം, പ്രഭ, ഛവി
ശ്യാമംഅസിതം, കാളം, കൃഷ്ണം, നീലം, മേചകം, ശ്യാമളം
ശ്രവണം ചെവി, കര്‍ണം, ശ്രോത്രം
ശ്രീകൃഷ്ണന്‍വാസുദേവന്‍, ദേവകീനന്ദനന്‍, കംസാരി, നരകരിപു
ശ്രീരാമന്‍ജാനകീജാനി, ജാനകീകാന്തന്‍, ദാശരഥന്‍, ദാശരഥി, പത്മന്‍, രഘുരാമന്‍, രാഘവന്‍, രാവണാന്തകന്‍
ശ്രേഷ്ഠം പ്രധാനം, പ്രമുഖം, ഉത്തമം, മുഖ്യം, വരേണ്യം, അഗ്രം
ശ്വേതം വെളുപ്പ്, സിതം, ധവളം
ഷഡംഗന്‍ മൂഢന്‍, അജ്ഞന്‍
ഷണ്മുഖന്‍ഷാണ്‍മാതുരന്‍, സുബ്രഹ്മണ്യന്‍, മുരുകന്‍, കാര്‍ത്തികേയന്‍, വേലായുധന്‍
സഖന്‍ബന്ധു, തോഴന്‍, സഹചരന്‍
സഖാവ്സ്‌നേഹിതന്‍, സുഹൃത്ത്
സഖിആളി, തോഴി, വയസ്യ
സഖ്യംചങ്ങാത്തം, മൈത്രി, സഖിത്വം, സാപ്തപദം
സങ്കടംദു:ഖം, ഖേദം, താപം, രുജ
സങ്കീര്‍ത്തനം സ്തുതി, സ്‌തോത്രം, സ്തവം
സംഗംചേര്‍ച്ച, സംയോഗം
സംഗമംസംയോഗം, മേളനം
സംഗ്രാമംയുദ്ധം, അങ്കം, അടര്‍
സംഘര്‍ഷം സംഘട്ടനം, എറ്റുമുട്ടല്‍, യുദ്ധം
സഞ്ചയംകൂട്ടം, നികരം, സംഘം
സഞ്ചാരംഅടനം, പര്യടനം, വ്രജ്യ, അടാട്യ
സംജ്ഞനാമം, പേര്, അഭിധ
സതതംസദാ, നിരന്തരം, സന്തതം
സതീര്‍ഥ്യന്‍സഹപാഠി, വയസ്‌കന്‍, വയസ്യന്‍
സത്തഉണ്മ, സാരം, പൊരുള്‍
സത്യം ഋതം, പരമാര്‍ഥം, ആര്‍ജ്ജവം, സമ്യക്, യഥാര്‍ഥം
സത്യവതി കാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാത
സത്രംവഴിയമ്പലം, വിടുതിവീട്
സദനംവീട്, ആലയം, ഗൃഹം, സദ്മം
സദസ്യന്‍സഭ്യന്‍, സാമാജികന്‍, സഭാസത്ത്, സഭാസദന്‍
സദൃശം തുല്യം, നിഭം, നികാശം, സങ്കാശം, സന്നിഭം, സമം, സമാനം
സന്തതി അപത്യം, പ്രജ, സന്താനം, തോകം
സന്താപംദു:ഖം, വ്യഥ, വ്യസനം
സന്തോഷംസന്തുഷ്ടി, ആഹ്ലാദം, സമ്മോദം, ആമോദം, ആനന്ദം, ഹര്‍ഷം, പ്രമോദം
സന്ത്രാസംഭീതി, ഭയം
സന്ദിഗ്ദ്ധംസംശയം, സന്ദേഹം
സന്ദേശം ദൂത്, ദൗത്യം
സന്ദേഹംസംശയം, അനിശ്ചിതത്വം
സന്ധ്യപ്രദോഷം, ദിനാന്തം, സായംകാലം, അന്തി
സന്യാസിഭിക്ഷു, പരിവ്രാജകന്‍, യതി, മസ്‌കരി
സഭസമാജം, പരിഷത്ത്, ഗോഷ്ഠി, സമിതി, സദസ്സ്
സമയംകാലം, സന്ദര്‍ഭം, മുഹൂര്‍ത്തം, അവസരം
സമര്‍ഥന്‍പ്രവീണന്‍, നിപുണന്‍, അഭിജ്ഞന്‍, നിഷ്ണാതന്‍, ദക്ഷന്‍, ചതുരന്‍
സമരം പോരാട്ടം, സംഘര്‍ഷം, സംഘട്ടനം
സമവായംയോജിപ്പ്, ഒത്തുതീര്‍പ്പ്, രഞ്ജിപ്പ്, സമരസം
സമാചാരം ആചാരം, വഴക്കം, അനുഷ്ഠാനം
സമീപംനികടം, സവിധം, ആസന്നം, അന്തികം, അഭ്യാശം, സവേശം, അഭ്യഗ്രം
സമുച്ചയംസമാഹാരം, കൂട്ടം
സമുദ്രംഅബ്ധി, അര്‍ണവം, കടല്‍, ഉദധി, ജലനിധി, പാരാവാരം, സാഗരം
സമൂഹംകൂട്ടം, നിവഹം, നികരം, സ്‌തോമം, സംഘാതം
സഞ്ചയംവൃന്ദം, തതി, പടലി, രാജി, കദംബം, ജാലം
സംബന്ധം ചേര്‍ച്ച, ബന്ധം, അടുപ്പം
സംഭ്രമം വിഭ്രാന്തി, സംഭ്രാന്തി, ആശങ്ക
സമ്മതംഅനുമതി, അംഗീകാരം, ഹിതം, ഇഷ്ടം
സമ്മോഹംമോഹാലസ്യം, മൂര്‍ച്ഛ
സമ്രാട്ട്ചക്രവര്‍ത്തി, രാജാധിരാജന്‍, രാജരാജന്‍
സംയമം സംയമനം, അടക്കം, നിയന്ത്രണം
സംശയംശങ്ക, ആശങ്ക, സന്ദേഹം, ദ്വാപരം
സരണിവഴി, മാര്‍ഗം, പാത
സരസ്വതിബ്രാഹ്മി, ഭാരതി, വാണി, ശാരദ, വാഗീശ്വരി
സരോജിനി താമരപ്പൊയ്ക, കമലിനി, നളിനി
സര്‍പ്പംഅഹി, കണ്ഡലി, ചക്ഷു:ശ്രവണം, പന്നഗം, നാഗം
സവിധം സമീപം, സന്നിധി, സന്നിധാനം
സഹപാഠിസതീര്‍ത്ഥന്‍, സതീര്‍ഥ്യന്‍, എകഗുരു
സഹധര്‍മ്മിണി ഭാര്യ, പത്‌നി, ജായ, കളത്രം
സഹോദരന്‍ സഹജന്‍, സോദരന്‍, ഭ്രാതാവ്, സഗര്‍ഭ്യന്‍
സാജാത്യം സാദൃശ്യം, സാമ്യം, തുല്യത
സാധ്വിപതിവ്രത, സതി, സുചരിത, സചരിത്ര
സാധകന്‍ ഭക്തന്‍, ആരാധകന്‍, ഉപാസകന്‍
സാധുസന്ന്യാസി, താപസന്‍, ഭിക്ഷു
സാന്ത്വനം ആശ്വാസം, സാന്ത്വം
സാന്ദ്രംനിബിഡം, ഘനം
സാനുതാഴ്‌വര, പ്രസ്ഥം
സാമര്‍ഥ്യംനൈപുണ്യം, പ്രാഗല്ഭ്യം, പ്രാവീണ്യം, വൈദഗ്ദ്ധ്യം
സാമാജികന്‍സഭാംഗം, സദസ്യന്‍, സഭാവാസി
സാമീപ്യംസന്നിധാനം, സന്നിധി, സാന്നിധ്യം, സന്നികര്‍ഷം
സായുജ്യം മോക്ഷം, മുക്തി, കൈവല്യം
സാരഥിതേരാളി, സുതന്‍, രഥി
സാര്‍വഭൗമന്‍ചക്രവര്‍ത്തി, രാജരാജന്‍, രാജാധിരാജന്‍, സമ്രാട്ട്‌
സിന്ദൂരംഅരുണം, ഗണേശഭൂഷണം, നാഗരേണു മംഗല്യം, രക്തരേണു, ശോണം, ശൃംഗാരഭൂഷണം, സീമന്തകം
സിംഹംമൃഗേന്ദ്രന്‍, പഞ്ചാസ്യന്‍, പഞ്ചാനനന്‍, കേസരി, പരി, മൃഗപതി, മഹാനാദന്‍, ഹര്യക്ഷന്‍, കണ്ഠീരവന്‍
സിംഹാസനം നൃപാസനം, ഭദ്രാസനം
സീതജാനകി, ജനകജ, ഭൂപുത്രി, മൈഥിലി, മിഥിലജ, വൈദേഹി
സീമഅതിര്, അതിര്‍ത്തി, പരിധി
സീരം കലപ്പ, കരി, ഹലം
സീരംകലപ്പ, കരി, ഹലം
സുകരം പന്നി, വരാഹം
സുകൃതം പുണ്യം, സല്‍ക്കര്‍മം
സുഖംപ്രീതി, ഹര്‍ഷം, പ്രമോദം, മോദം, ആമോദം, ശര്‍മ്മം
സുത മകള്‍, പുത്രി, ആത്മജ
സുതന്‍ മകന്‍, പുത്രന്‍, ആത്മജന്‍
സുമംഗലി പതിപത്‌നി, സഭര്‍ത്തൃക
സുധഅമൃത്, പീയൂഷം, പേയൂഷം, നിര്‍ജ്ജരം
സുന്ദരന്‍സുഭഗന്‍, സുകുമാരന്‍, സുമുഖന്‍
സുന്ദരി സുമുഖി, രൂപവതി, മനോഹരി, സുലോചന, നതാംഗി, തന്വി, കൃശോദരി
സുപ്തിഉറക്കം, നിദ്ര, സുഷുപ്തി
സുബ്രഹ്മണ്യന്‍ കാര്‍ത്തികേയന്‍, മഹാസേനന്‍, സ്‌കന്ദന്‍, മുരുകന്‍, കുമാരന്‍, സേനാനി, ഗുഹന്‍, താരകാരി, വല്ലീശന്‍, ഷഡാനനന്‍, ആറുമുഖന്‍, ഷാണ്മാതുരന്‍
സുമതിസുബുദ്ധി, സന്മതി
സുരതം മൈഥുനം, രതം, നിധുവനം
സുരന്‍ദേവന്‍, അമരന്‍, അമര്‍ത്യന്‍, വാനവന്‍
സുരഭികാമധേനു, സ്വര്‍ഗോവ്
സുഹൃത്ത് സ്‌നേഹിതന്‍, കൂട്ടുകാരന്‍, ചങ്ങാതി
സൂക്ഷ്മംഅല്പം, അണു, കണം, കൃശം
സൂതന്‍തേരാളി, സാരഥി, രഥി
സൂനംപൂവ്, പുഷ്പം, സുമം
സൂനുപുത്രന്‍, മകന്‍, തനയന്‍
സൂരിപണ്ഡിതന്‍, ജനാനി, വിദ്വാന്‍
സൂര്യന്‍ആദിത്യന്‍, ആര്യമാവ്, ദിനകരന്‍, ഭാസ്‌കരന്‍, ദിവാകരന്‍, ഭാനുമാന്‍, അഹസ്‌കരന്‍, പ്രഭാകരന്‍, ഭാസ്വാന്‍, മിഹിരന്‍, സപ്താശ്വന്‍, ഉഷ്ണരശ്മി, അര്‍ക്കന്‍, അംശുമാലി, തപനന്‍, തരണി, പൂഷാവ്, മാര്‍ത്താണ്ഡന്‍, മിത്രന്‍, വിഭാകരന്‍, വിവസ്വാന്‍, വികര്‍ത്തനന്‍, ഹരിദശ്വന്‍
സൂര്യകാന്തംഅര്‍ക്കാശ്മം, അര്‍ക്കോപലം, തപനമണി, ദീപേ്താപലം, രവികാന്തം, തപനം
സൃഗാലന്‍കുറുക്കന്‍, ജംബൂകന്‍, ക്രോഷ്ടാവ്
സേനധ്വജിനി, വാഹിനി, പൂതന, അനീകിനി, ബലം, സൈന്യം, ചക്രം, അനീകം, ചമു, വരൂഥിനി
സൈകതം മണല്‍ത്തിട്ട, പുളിനം
സൈന്യം അനീകം, അനീകിനി, ചമു, ബലം, വാഹിനി, വരുഥിനി, സേന
സോദരന്‍സഹോദരന്‍, ഭ്രാതാവ്
സോദരിസഹോദരി, ഭഗിനി, സ്വാസാവ്
സോപാനം പടി, ശ്രേണി, പടവ്
സോമയാജിസോമപാ, സോമപീതി, സോമപീഥി
സോമലതദ്വിജപ്രിയ, യജ്ഞവല്ലിക, വയസ്ഥ, യജ്ഞാംഗ, സോമവല്ലി, മഹാഗുല്മ, സോമക്ഷീര, സോവല്ലരി
സോമന്‍ ചന്ദ്രന്‍, തിങ്കള്‍, ശശി
സൗദാമിനി മിന്നല്‍, ക്ഷണപ്രഭ, ചഞ്ചല
സൗധംമാളിക, മേട, ഹര്‍മ്മ്യം
സൗന്ദര്യംഅഴക്, ലാവണ്യം, സുഭഗത, സൗഭാഗ്യം
സൗഭാഗ്യം ഭാഗ്യം, ഐശ്വര്യം
സൗഷ്ഠവംസൗന്ദര്യം, ശോഭ
സ്തബകം പൂങ്കുല, പൂച്ചെണ്ട്, മഞ്ജരി
സ്തനംമുല, കുചം, കൊങ്ക, ഉരസിജം, വക്ഷോജം, ഉരോജം, വക്ഷോരുഹം
സ്ഫടികം അര്‍ക്കം, മുകുരം, കണ്ണാടി
സ്തുതിപാഠകന്‍വന്ദി, വൈതാളികന്‍, ബോധകാരന്‍
സ്‌തോത്രംസ്തുതി, സ്തവം, കീര്‍ത്തനം
സ്ത്രീയോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, വാമ, മഹിള, അംഗന, ലലന, മാലിനി, ജോഷിത
സ്ഥവിരന്‍വൃദ്ധന്‍, വയസ്സന്‍
സ്‌നാനം കുളി, നീരാട്ട്, ക്ഷാളനം
സ്‌നുഷപുത്രഭാര്യ, പുത്രവധു
സ്‌നേഹം പ്രേമം, പ്രിയം, വാത്സല്യം, ഹാര്‍ദ്ദം, സൗഹാര്‍ദ്ദം
സ്‌നേഹിതന്‍ മിത്രം, സുഹൃത്ത്, ചങ്ങാതി, പ്രിയന്‍
സ്മിതംപുഞ്ചിരി, സ്‌മേരം, ഹാസം, ചിരി
സ്യാലന്‍അളിയന്‍, മച്ചുനന്‍, മച്ചമ്പി
സ്വകാര്യം രഹസ്യം, ഗുപ്തം, ഗോപ്യം
സ്വപ്‌നംകിനാവ്, കനവ്, സ്വാപം
സ്വഭാവം പ്രകൃതി, സ്വരൂപം, നിസര്‍ഗം, സംസിദ്ധി
സ്വരം നാദം, ശബ്ദം, രവം
സ്വരുമ ഒരുമ, ഐക്യം, ഐകമത്യം
സ്വര്‍ഗം നാകം, ത്രിദിവം, സുരലോകം, ദ്യോവ്, ദിവം, ത്രിവിഷ്ടപം, വിണ്ടലം
സ്വര്‍ണം സുവര്‍ണം, കനകം, ഹിരണ്യം, ഹേമം, ഹാടകം, കാഞ്ചനം, കര്‍ബൂരം, ചാമീകരം, ശതകുംഭം
സ്വാസ്ഥ്യംസ്വസ്ഥത, സുഖം
സ്വാസ്ഥ്യംസ്വാതന്ത്ര്യം സൈ്വരിത, സ്വേച്ഛാചാരി, സ്വാച്ഛന്ദ്യം
സൈ്വരിണിവ്യഭിചാരണി, പുംശ്ചലി, ഗണിക
ഹനുമാന്‍ആഞ്ജനേയന്‍, മാരുതി, അനിലസുതന്‍, അഞ്ജനാപുത്രന്‍
ഹംസം അരയന്നം, മരാളം, അന്നം
ഹയംകുതിര, തുരഗം, വാജി
ഹരന്‍ശിവന്‍, ശങ്കരന്‍, കപാലി, കാമാരി, മഹാദേവന്‍
ഹരിവിഷ്ണു, ഗരുഡധ്വജന്‍, പത്മനാഭന്‍, ഉപേന്ദ്രന്‍
ഹരിക്കാരന്‍രാജഭൃത്യന്‍, കോല്‍ക്കാരന്‍
ഹരിണം മാന്‍, എണം, മൃഗം
ഹരിതംഹരിതകം, പച്ചനിറം, പലാശം, തമാലം
ഹരിപ്രിയാ തുളസി, വൃന്ദ, വിഷ്ണുവല്ലഭ, പത്രപുഷ്പി
ഹര്‍മ്മ്യം മാളിക, മേട, സൗധം
ഹര്‍ഷം ആഹ്ലാദം, സന്തോഷം
ഹലം കലപ്പ, സീരം
ഹലഹലം ആര്‍പ്പുവിളി, കോലാഹലം
ഹലാഹലം വിഷം, ഗരം, ഗരളം
ഹലാക്ക്കുഴപ്പം, ശല്യം, ഉപദ്രവം
ഹവംഹവനം, യാഗം, യജ്ഞം, മേധം
ഹവിസ്സ്ഹോമദ്രവ്യം, ഹവ്യം
ഹസ്തംപാണി, കൈ, കരം
ഹസ്തിആന, കരി, ഗജം
ഹസ്തിനപുരംഹസ്തിനാപുരം, നാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം
ഹാസം ചിരി, പുഞ്ചിരി, സ്‌മേരം
ഹാസ്യംഫലിതം, വിനോദം, ഹാസിക, ഹാസം
ഹിന്ദോളംഊഞ്ഞാല്‍, ആന്ദോളം
ഹിമം മഞ്ഞ്, തുഷാരം, പ്രാലേയം
ഹിമാംശുചന്ദ്രന്‍, ശീതകിരണന്‍
ഹിമാലയം ഹിമവാന്‍, ഹിമാചലം, അദ്രിരാജന്‍, അചലേശ്വരന്‍, നഗാധിരാജന്‍, നഗേന്ദ്രന്‍
ഹിമാലയംഹിംസ പീഡനം, ഉപദ്രവം, ബലാല്‍ക്കാരം
ഹിരണം ഹിരണ്യം, സ്വര്‍ണം, കാഞ്ചനം, കനകം
ഹേമ പാര്‍വതി, ഉമ, ഗൗരി
ഹേമംസ്വര്‍ണം, ഹിരണ്യം, കാഞ്ചനം, കനകം
ഹോത്രംയാഗം, ഹോമം, യജ്ഞം
ഹ്രദംകയം, അഗാധം, അതലസ്പര്‍ശം
ഹ്രീള വ്രീള, ലജ്ജ, നാണം, ത്രപ
റാണിരാജ്ഞി, പട്ടമഹിഷി, രാജപത്‌നി
റാസപ്രദക്ഷിണയാത്ര, ഘോഷയാത്ര
റോജാ റോസാ, റോസാച്ചെടി, റോസാപ്പൂവ്
റൗക്ക റവുക്ക, ജമ്പര്‍, കുപ്പായം
Exit mobile version