കടംകഥകള്
ഉടലില്ലാത്തതിനൊരു നൂറു പല്ല്- ഒറ്റാല്.
ഉടല്‍ പക്ഷി, തല ചൊയ്, തല കീഴായി ജീവിതം- വവ്വാല്‍.
ഉറക്കത്തിലും കണ്ണുതുറന്നിരിക്കുവന്റെ പേരു പറയാത്തവര്‍ക്കു പന്തീരായിരം കടം- മീന്‍.
ഉറക്കമുണ്ട് കണ്ണടയ്ക്കില്ല- മത്സ്യം.
ഉരുണ്ടുരുണ്ട കറുത്തുണ്ട, ഉണ്ണികളെ കരയിക്കാന്‍ മിടുക്കന്‍- കുരുമുളക്.
ഉച്ചാണ്ടി മരക്കൊമ്പില്‍ കരിം പൂച്ച കണ്ണുതുറിപ്പിച്ചിരിക്കുന്നു- ഞാവല്‍പ്പഴം.
ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കു പോയി- കൈതച്ചക്ക.
ഉച്ചിക്കുടുമ്മനും പെരുവയറനും നരയനും ചന്തക്കു പോയി- കൈതച്ചക്ക, മത്തങ്ങ, കുമ്പളങ്ങ.
ഉണങ്ങിയ മരത്തില്‍നിന്ന് വെള്ള പൂ കൊഴിയുന്നു- നാളികേരം.
ഉണങ്ങിയ മരത്തില്‍ തെളിഞ്ഞ പൂവ്- ഉലക്ക.
ഉണ്ണാത്തമ്മയ്ക്ക് പെരുവയറ്- വൈക്കോല്‍ത്തുറു.
ഉണ്ണുനീലി പെണ്ണിന് ഒരിക്കലേ പേറുള്ളു- വാഴ.
ഉണ്ടപ്പെട്ടിയില്‍ ചന്ദ്രകാന്തം- കാഞ്ഞിരക്കായ.
ഊതിയാലും മഴയത്തും അണയാത്ത എണ്ണ കൂടാതെ കത്തുന്ന പൊന്‍വിളക്ക്- ഇലക്ട്രിക് ബള്‍ബ്.
ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം -കറപാല്‍.