ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ 28 മുതല്‍ 32 വരെ ദിവസങ്ങള്‍ ഉണ്ടാകാവുന്ന
പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവര്‍ഷത്തെ തിരിച്ചിരിക്കുന്നത്.
സൗരരാശികളുടെ പേരുകളാണിവ. ഓരോ മാസത്തിലും സൂര്യന് അതത് രാശിയില്‍ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നാണ് സങ്കല്പം. തുടക്കകാലത്ത്
മേടമാസത്തിലായിരുന്നു വര്‍ഷാരംഭം. ഇന്നത് ചിങ്ങമാസത്തിലാണ്. ഗ്രിഗോറിയന്‍ കാലഗണനാരീതി ആണ് പൊതുവേ ഇന്ന് കേരളത്തില്‍ പിന്തുടരുന്നതെങ്കിലും
ഹിന്ദുക്കള്‍ സുപ്രധാനകാര്യങ്ങള്‍ക്ക് ഇപ്പോഴും കൊല്ലവര്‍ഷത്തെ ആശ്രയിക്കുന്നു. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര് ഇതിനെ ആശ്രയിച്ചിരുന്നു.