പണ്ട് എഴുതിയിരുന്ന മലയാള അക്കങ്ങളാണ് താഴെ: ഇപ്പോള്‍ മലയാളികള്‍ എല്ലായിടത്തും ഇന്‍ഡോഅറബിക് അക്കങ്ങള്‍ ഉപയോഗിക്കുന്നതു മൂലം ഇതു വിസ്മൃതമായി.
൦ – പൂജ്യം
൧ – ഒന്ന്
൨ – രണ്ട്
൩ – മൂന്ന്
൪ – നാല്
൫ – അഞ്ച്
൬ – ആറ്
൭ – ഏഴ്
൮ – എട്ട്
൯ – ഒൻപത്
ഇതിനു പുറമേ ചില സംഖ്യങ്ങൾക്ക് പ്രത്യേക ചിഹ്നങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. അതിൽ ചിലത് താഴെ:
൰ - പത്ത് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
൱ - നൂറ് എന്ന സംഖ്യയെ സൂചിപ്പിക്കാൻ
൲ - ആയിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ
൳- കാൽ ഭാഗത്തെ സൂചിപ്പിക്കാൻ
൴ - അര ഭാഗത്തെ സൂചിപ്പിക്കാൻ
൵ - മുക്കാൽ ഭാഗത്തെ സൂചിപ്പിക്കാൻ