”വാചി യത്നസ്തു കര്‍ത്തവ്യോ
നാട്യസൈ്യഷാ തനു: സ്മൃതാ
അംഗനൈപഥ്യസത്വാനി
വാഗര്ത്ഥം വ്യഞ്ജയന്തി ഹി”
അര്‍ഥം ഇതാണ്: വാക്കില്‍ പ്രയത്നം ചെയ്യണം. നാട്യത്തിന്റെ ശരീരം വാക്കാണ്. ആംഗികം, ആഹാര്യം, സാത്വികം എന്നീ മൂന്നുവിധ അഭിനയങ്ങളും വാക്കിന്റെ അര്ഥത്തെയാണല്ലോ പ്രകാശിപ്പിക്കുന്നത്.
വാങ്മയാനീഹ ശാസ്ത്രാണി
വാങ്നിഷ്ഠാനി തഥൈവ ച
തസ്മാദ്വാച: പരം നാസ്തി
വാഗ്ഘി സര്‍വസ്യ കാരണം
അര്‍ഥം: വാക്കുകളെക്കൊണ്ട് നിര്‍മിക്കപ്പെട്ടവയാണ് ശാസ്ത്രങ്ങള്‍. വാക്കുകളിലാണ് അവ സ്ഥിതിചെയ്യുന്നതും അതിനാല്‍ വാക്കിനുമീതെ ഒന്നുമില്ല. വാക്കാണ് എല്ലാറ്റിന്റെയും കാരണം.