വൃത്തം | എ.ആര്‍.രാജരാജവര്‍മ്മയുടെ ‘വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ ‘പദ്യമെന്നും ഗദ്യമെന്നും എ.ആര്‍.രാജരാജവര്‍മ്മയുടെ ‘വൃത്തമഞ്ജരിയില്‍ നിന്നുള്ള വൃത്തവിചാരങ്ങള്‍ ‘പദ്യമെന്നും ഗദ്യമെന്നും ഹൃദ്യമാംമട്ടു രണ്ടിലേ വാഗ്‌ദേവതയുദിച്ചിടൂ വിദ്വദാനനപങ്കജേ മാത്ര,വര്‍ണ്ണം,വിഭാഗങ്ങളിത്യാദിക്കു നിബന്ധന ചേര്‍ത്തു തീര്‍ത്തീടുകില്‍ പദ്യം; ഗദ്യം കേവലവാക്യമാം.” ഗദ്യമെന്നും പദ്യമെന്നും വാക്യത്തിന് രണ്ടുരീതി. ഇത്ര അക്ഷരം കൂടുന്നത് ഒരു പാദം; പാദത്തില്‍ ഇന്നഇന്നത് ലഘു. ഇന്നഇന്നത് ഗുരു; ഇന്നിടത്ത് യതി. ഇത്യാദി വ്യവസ്ഥ കള്‍ കല്പിച്ച് കെട്ടിയുണ്ടാക്കുന്ന വാക്യങ്ങളാണ് പദ്യം. ഈ നിബന്ധന ഒന്നും കൂടാതെ എഴുതുന്ന വാക്യം ഗദ്യം. കാവ്യമെല്ലാം പദ്യമായിരിക്കണമെന്നോ വൃത്തശാസ്ത്ര നിബന്ധനയനുസരിച്ച് എഴുതുന്നതെല്ലാം കാവ്യമായിരിക്കണമെന്നോ നിര്‍ബ്ബന്ധമില്ല. പദ്യലക്ഷണം വൃത്തശാസ്ത്രത്തെയും കാവ്യലക്ഷണം സാഹിത്യശാസ്ത്രത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ‘കാലദീപം’ മുതലായ ഗ്രന്ഥങ്ങള്‍ പദ്യരൂപത്തില്‍ എഴുതപ്പെട്ടതാണെങ്കിലും കാവ്യമല്ല. കാവ്യമല്ലാത്ത പദ്യത്തിന് സംസ്‌കൃതത്തില്‍ ‘കാരിക’ എന്നു പറയുന്നു. |
ഛന്ദസ്‌സ് | പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത് ഛന്ദസെ്‌സന്നാലക്ഷരങ്ങളിത്ര- യെന്നുള്ളതു ക്‌നുപ്തിയാം’. പദ്യങ്ങളുടെ കെട്ടുപാടാണ് വൃത്തം. ഒരുപദ്യത്തിന്റെ ഒരുപാദത്തില്‍ ഇത്ര അക്ഷരം വേണമെന്ന നിബന്ധനയാണ് ഛന്ദസ്‌സ്. ഒരു പദ്യപാദത്തില്‍ മുറയ്ക്ക് ഒന്നുമുതല്‍ 26 വരെ അക്ഷരങ്ങളിരിക്കാം. അതിനാല്‍ 26 ഛന്ദസ്‌സുകളുണ്ട്. ഒരേ ഛന്ദസ്‌സില്‍ ഗുരുലഘു വ്യവസ്ഥാഭേദത്താല്‍ അനേകം വൃത്തങ്ങള്‍ ഉണ്ടാകും. അവയെ എല്ലാം ഉപയോഗിക്കാറില്ല. ഭംഗിയുള്ള ചിലതിനെ മാത്രമേ കവികള്‍ പ്രയോഗിക്കാറുള്ളൂ. അവയ്ക്കുമാത്രമേ പേരും ലക്ഷണവും നല്‍കുന്നുള്ളൂ. |
ഛന്ദസ്‌സുകളുടെ പേരും ഒരുപാദത്തില്‍ അവയ്ക്കുള്ള ആകെ അക്ഷരങ്ങളും: | ഉക്ത 1 ഉക്ത 1 അത്യുക്ത 2 മധ്യ 3 പ്രതിഷ്ഠ 4 സുപ്രതിഷ്ഠ 5 ഗായത്രി 6 ഉഷ്ണിക് 7 അനുഷ്ടുപ്പ് 8 ബൃഹതി 9 പങ്ക്തി 10 ത്രിഷ്ടുപ്പ് 11 ജഗതി 12 അതിജഗതി 13 ശക്വരി 14 അതിശക്വരി 15 അഷ്ടി 16 അത്യഷ്ടി 17 ധൃതി 18 അതിധൃതി 19 കൃതി 20 പ്രകൃതി 21 ആകൃതി 22 വികൃതി 23 സംകൃതി 24 അഭീകൃതി 25 ഉത്കൃതി 26 |
ദണ്ഡകം | ഒരുപാദത്തില്‍ 26 അക്ഷരത്തില്‍ അധികം വന്നാല്‍ അതിനെ പദ്യമെന്നു പറയാറില്ല. അവയെ ദണ്ഡകം എന്നുവിളിക്കും. |
അക്ഷരം | ‘സ്വരങ്ങള്‍ താനക്ഷരങ്ങള്‍ വ്യഞ്ജനം വകയില്ലിഹ വ്യഞ്ജനങ്ങളടുത്തുള്ള സ്വരങ്ങള്‍ക്കംഗമെന്നുതാന്‍.” ‘സ്വരങ്ങള്‍ താനക്ഷരങ്ങള്‍ വ്യഞ്ജനം വകയില്ലിഹ വ്യഞ്ജനങ്ങളടുത്തുള്ള സ്വരങ്ങള്‍ക്കംഗമെന്നുതാന്‍.” വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളെ മാത്രമേ അക്ഷരമെന്നു ഗണിക്കൂ. സ്വരംകൂടാതെ തനിയേ നില്‍ക്കുന്ന വ്യഞ്ജനങ്ങള്‍ എണ്ണത്തില്‍ ഉള്‍പ്പെടുകയില്ല. വ്യഞ്ജനങ്ങളെല്ലാം മുന്‍പിലോ പിന്‍പിലോ ഉള്ള സ്വരത്തിന്റെ ഭാഗമെന്നേ വിചാരിക്കപ്പെടൂ. ‘കണ്‍മിഴിച്ചവള്‍ നോക്കിനാള്‍’ എന്ന വരിയില്‍ സ്വരം എട്ടേയുള്ളൂ; അതിനാല്‍ അക്ഷരവും എട്ടുതന്നെ.’ണ്‍’, ‘ള്‍’ എന്ന ചില്ലുകള്‍ വ്യഞ്ജനമാത്രങ്ങളാകയാല്‍ എണ്ണത്തില്‍ ഉള്‍പ്പെടുകയില്ല. ‘കണ്‍’എന്നും ‘നാള്‍’ എന്നും ഉള്ളവ ഒറ്റ അക്ഷരംതന്നെ. അതിനാല്‍ ഈ വരി എട്ടക്ഷരമുള്ള അനുഷ്ടുപ് ഛന്ദസ്‌സാകുന്നു.’ഹ്രസ്വാക്ഷരം ലഘുവതാം ഗുരുവാം ദീര്‍ഘമായത്; അനുസ്വാരം വിസര്‍ഗ്ഗം താന്‍ തിവ്രയത്‌നമുരച്ചിടും ചില്ലുകൂട്ടക്ഷരംതാനോ പിന്‍വന്നാല്‍ ഹ്രസ്വവും ഗുരു”. സ്വരങ്ങള്‍ക്ക് ഹ്രസ്വമെന്നും ദീര്‍ഘമെന്നും വകഭേദമുണ്ട്. അതില്‍ ഹ്രസ്വത്തിന് ലഘു എന്നും ദീര്‍ഘത്തിന് ഗുരു എന്നും വൃത്തശാസ്ത്രത്തില്‍ പറയുന്നു .ഇതില്‍ ഹ്രസ്വത്തിനു മാത്രം ഒരു വിശേഷമുണ്ട്. അതിനുപിന്നില്‍ അനുസ്വാരമോ വിസര്‍ഗ്ഗമോ ബലപ്പിച്ചു ഉച്ചരിക്കുന്ന ചില്ല്, കൂട്ടക്ഷരം ഇവയോ വന്നാല്‍ ആ ഹ്രസ്വം ‘ലഘു’ അല്ല. ഗുരുതന്നെ. ഉദാഹരണം കമല എല്ലാം ഹ്രസ്വമാകയാല്‍ ലഘു വംശം അനുസ്വാരം പരമാകയാല്‍ ഹ്രസ്വമെങ്കിലും എല്ലാം ഗുരു. ദു:ഖം ‘ദു’ വിസ്‌സര്‍ഗ്ഗമപ്പുറത്തുള്ളതിനാല്‍ ഹ്രസ്വമെങ്കിലും ഗുരു. കൃഷ്ണന്‍ ‘ഷ്ണ’ എന്ന തീവ്രയ്തനമായുച്ചരിക്കുന്ന കൂട്ടക്ഷരം പരമായുള്ളതിനാല്‍ ‘കൃ’ എന്ന ഹ്രസ്വം ഗുരു, ‘ഷ്ണ’ എന്ന ഹ്രസ്വം ‘ന്‍’ എന്ന ചില്ല് പരമായുള്ളതിനാല്‍ ഗുരു. റോസാപ്പൂ എല്ലാം ദീര്‍ഘമാകയാല്‍ ഗുരു. |
ചില്ലുകള്‍ | ര്‍,ല്‍,ള്‍,ണ്‍,ന്‍ എന്ന് തനിയേ നില്‍ക്കാവുന്ന വ്യഞ്ജനങ്ങളെയാണ് ചില്ലുകള്‍ എന്നുപറയുന്നത്. ഇവയും ര്‍,ല്‍,ള്‍,ണ്‍,ന്‍ എന്ന് തനിയേ നില്‍ക്കാവുന്ന വ്യഞ്ജനങ്ങളെയാണ് ചില്ലുകള്‍ എന്നുപറയുന്നത്. ഇവയും കൂട്ടക്ഷരങ്ങളും ചിലേടത്ത് ഉച്ചരിക്കുന്നത് തീവ്രയത്‌നമായി (അതായത് ഉറപ്പിച്ച്, ബലത്തോടെ), ചിലേടത്ത് ലഘുപ്രയത്‌നമായി (ഉറപ്പിക്കാതെ, ഒറ്റയക്ഷരം പോലെ എളുപ്പത്തില്‍). ഇതില്‍ തീവ്രയത്‌നത്തിന്റെ മുന്‍പില്‍ ഇരിക്കുന്ന ഹ്രസ്വമേ ഗുരുവാകൂ. രണ്ടിനും ഉദാഹരണം: മലര്‍പ്പൊടി ‘ര്‍’ തീവ്രയത്‌നം അതിനാല്‍ ‘ല’ ഗുരു. മലര്‍മാല ‘ര്‍’ ലഘുപ്രയത്‌നം അതിനാല്‍ ‘ല’ ലഘു. കല്പനപ്രകാരം ‘പ്ര’ തീവ്രയത്‌നം അതിനാല്‍ ‘ന’ ഗുരു. കല്പിച്ചപ്രകാരം ‘പ്ര’ ലഘുപ്രയത്‌നം അതിനാല്‍ ‘ച്ച’ ലഘു. ചില്ലുകളെയും കൂട്ടക്ഷരങ്ങളെയും എവിടെയെല്ലാം തീവ്രപ്രയത്‌നമായി ഉച്ചരിക്കണമെന്നുള്ള നിയമങ്ങള്‍ ‘കേരളപാണിനീയ’ത്തില്‍ സന്ധിപ്രകരണത്തില്‍ പറഞ്ഞിട്ടുണ്ട്. ഗുരു താന്‍ ലഘുതാനാകും ഹ്രസ്വം പാദാന്തസംസ്ഥിതം ഒരു പദ്യത്തിന്റെ പാദാവസാനത്തില്‍ ഇരിക്കുന്ന ഹ്രസ്വത്തെ ലഘുവായും ഗുരുവായും ഇച്ഛപോലെ ഗണിക്കാം. പദ്യത്തിന് നാലുപാദങ്ങളുള്ളതില്‍ ഒന്നുംമൂന്നും എണ്ണങ്ങള്‍ ഒറ്റ, വിഷമം, അസമം അല്ലെങ്കില്‍ അയുഗ്മം. രണ്ടുംനാലും എണ്ണങ്ങള്‍ ഇരട്ട, സമം അല്ലെങ്കില്‍ യുഗ്മം. പാദാന്ത്യത്തിലെ ഹ്രസ്വത്തെ ഗുരു എന്നു ഗണിക്കുന്നത് സമപാദങ്ങളിലേ ആകാവൂ. വിഷമപാദങ്ങളില്‍ അങ്ങനെ ചെയ്യുന്നത് അഭംഗിയായിരിക്കും. ഗകാരം ഗുരുവിന്‍ പേരാം ലകാരം ലഘു സംഞ്ജയാം ഗുരുചിഹ്‌നം നേര്‍വര കേള്‍ ലഘുചിഹ്‌നം വളഞ്ഞും. സൗകര്യത്തിനുവേണ്ടി വൃത്തശാസ്ത്രത്തില്‍ ഗുരുവിനെ ‘ഗ’ എന്ന അക്ഷരം കൊണ്ടും ലഘുവിനെ ‘ല’ എന്ന അക്ഷരംകൊണ്ടും കുറിയ്ക്കുന്നു. – ഗുരു ് ലഘു ഉദാഹരണം മിന്നും പൊന്നും കിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാലാ |
പദ്യത്തിന്റെ സ്വഭാവം | ‘പദ്യം പൂര്‍വ്വോത്തരാര്‍ദ്ധങ്ങളെന്നു രണ്ടായ് മുറിക്കണം രണ്ടുപാദങ്ങളര്‍ദ്ധത്തില്‍ വിഷമാഖ്യം സമാഖ്യവും.” നാലുപാദം ചേര്‍ന്നത് ഒരു പദ്യം അല്ലെങ്കില്‍ ശേ്‌ളാകം. അതില്‍ ആദ്യത്തെ രണ്ടു പാദം ചേര്‍ന്നത് പൂര്‍വ്വാര്‍ദ്ധം. പിന്നത്തെ രണ്ടുപാദം ചേര്‍ന്നത് ഉത്തരാര്‍ദ്ധം. അര്‍ദ്ധങ്ങള്‍ രണ്ടും സന്ധികൊണ്ടും മറ്റും കൂടിച്ചേരാതെ വേറിട്ടുനില്‍ക്കണം. ഒന്നുംരണ്ടും, അതുപോലെ മൂന്നുംനാലും പാദങ്ങള്‍ ചേര്‍ന്ന് സന്ധിസമാസാദികളാകാം. രണ്ടുംമൂന്നും തമ്മില്‍ ഒരുവിധത്തിലും ബന്ധം ഉണ്ടാകരുത്. ഒന്നുംമൂന്നും പാദങ്ങളെ വിഷമങ്ങള്‍ എന്നും രണ്ടുംനാലും പാദങ്ങളെ സമങ്ങള്‍ എന്നും വിളിക്കുന്നു. പാദം പദ്യത്തിനുള്ളംഗം കൈകാല്‍ ദേഹത്തിനെന്നപോല്‍ ശരീരത്തില്‍ കൈകാലുകള്‍ പോലെ പാദങ്ങള്‍ ചേര്‍ന്ന് പദ്യമാകുന്നു . നാലു പാദങ്ങള്‍ ചേര്‍ന്നത് പദ്യം. പാദത്തില്‍ മുറിയുന്നേടം യതി, മുട്ടുകളെന്നപോല്‍ കൈകാലുകള്‍ക്ക് മുട്ടുകളില്‍ ഒടിവുള്ളതുപോലെ പാദത്തിന് ചിലേടത്ത് ഒടിവുവേണം; ഈ ഒടിവുകള്‍ക്ക് ‘യതി’ എന്നു പേര്‍. പ്രത്യാദിഷ്ടാം / കാമ മക്കണ്വപുത്രീം (ശാകുന്തളം) 11അക്ഷരമുള്ള ഈ പാദം നാലുംഏഴും എന്ന് മുറിയണം. യതി നില്‍ക്കുന്നിടം ചരിഞ്ഞവരകൊണ്ട് കാണിച്ചിരിക്കുന്നു. ശേ്‌ളാകം ചൊല്ലുമ്പോള്‍ യതിസ്ഥാനങ്ങളില്‍ നിറുത്തണം. |
യതിഭംഗം | യതി മുറിയുന്നിടത്ത് പദവും അറ്റുവരാഞ്ഞാല്‍ പദത്തെ രണ്ടായി മുറിക്കേണ്ടിവരും. അതു വളരെ അഭംഗിയാണ്. ഉദാഹരണം: ‘ശ്രീമദ് ഭാ/രതി തുണചെയ്കവേണമെന്നും. ഇതില്‍ മൂന്നാമക്ഷരത്തിലാണ് യതി. അവിടെ പദം അറുന്നില്ല. അതുകൊണ്ട് ‘ഭാരതി’ എന്ന പദത്തെ ‘ഭാ’ എന്നും ‘രതി’എന്നും മുറിച്ചുചൊല്ലേണ്ടിവരുന്നു. ഇങ്ങനെ പദങ്ങളെ നില്‍ക്കാത്തിടത്ത് നിറുത്തുന്നത് കൈയില്‍ മുട്ടില്ലാത്തിടം മടക്കുന്നതുപോലെയാണ്. ശബ്ദങ്ങളെ അസ്ഥാനത്തില്‍ മുറിച്ചാല്‍ അര്‍ത്ഥപ്രതീതി കുറഞ്ഞുപോകും. അതിനാല്‍ യതിസ്ഥാനം ശബ്ദമദ്ധ്യത്തില്‍ വരുന്നത് ‘യതിഭംഗം’ എന്ന ദോഷമാകുന്നു. എല്ലാ വൃത്തങ്ങള്‍ക്കും പാദാന്തത്തില്‍ യതിയുണ്ട്. പാദമദ്ധ്യത്തില്‍ ചെറിയ വൃത്തങ്ങള്‍ക്ക് യതി കാണുകയില്ല. വലിയ വൃത്തങ്ങള്‍ക്ക് പാദത്തിലെ അക്ഷരാധിക്യത്തിനും വൃത്തസ്വഭാവത്തിനുമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ നാലോ യതി കാണും. ചില വലിയ വൃത്തങ്ങള്‍ക്കും യതി ഇല്ലെന്നു വന്നേക്കാം. യതി സ്ഥാനങ്ങളെ പ്രായേണ ലക്ഷണത്തില്‍ചേര്‍ത്തു പറഞ്ഞുകാണും. പാദംനാലും തുല്യമെങ്കിലപ്പദ്യം സമവൃത്തമാം അര്‍ദ്ധംരണ്ടും തുല്യമെങ്കിലതര്‍ദ്ധസമവൃത്തമാം നാലുംനാലുവിധം വന്നാലതോ വിഷമവൃത്തമാം. |
സമവൃത്തം | ഒരു പദ്യത്തിന്റെ നാലുപാദങ്ങള്‍ക്കും ലക്ഷണമൊന്നുപോലെ ഇരുന്നാല്‍ അത് സമവൃത്തം. |
അര്‍ദ്ധസമവൃത്തം | അര്‍ദ്ധങ്ങള്‍ക്ക്,അതായത് പ്രഥമതൃതിയപാദങ്ങള്‍ക്കും ദ്വിതീയചതുര്‍ത്ഥപാദങ്ങള്‍ക്കും ലക്ഷണമൊന്നായാല്‍ അര്‍ദ്ധസമവൃത്തം. |
വിഷമപൂരണം | നാലു പാദങ്ങള്‍ക്കും ലക്ഷണം വെവ്വേറെ വന്നാല്‍ അതു വിഷമവൃത്തം. |
വര്‍ണ്ണവൃത്തം | ഒരു പാദത്തിന് ഇത്ര വര്‍ണ്ണം (അക്ഷരം) എന്ന നിയമം ഉള്ള വൃത്തം വര്‍ണ്ണവൃത്തം. |
മാത്രാവൃത്തം | ഒരു പാദത്തിന് ഇത്രമാത്ര എന്നു നിയമം ഉള്ളത് മാത്രാവൃത്തം. |
മാത്ര | മാത്രയെന്നാല്‍ ശ്വാസധാരയളക്കുമളവാണിഹ മാത്രയൊന്നുലഘുക്കള്‍ക്കു,രണ്ടുമാത്രഗുരുക്കളില്‍. ഒരുലഘുവിനെ ഉച്ചരിക്കാനുള്ള കാലം ഒരുമാത്ര. ഒരുഗുരുവിനെ ഉച്ചരിക്കാനുള്ള കാലം രണ്ടു മാത്ര. ഇങ്ങനെ കാലംകൊണ്ടുള്ള ശ്വാസമാനമാണ് മാത്ര എന്നു പറയുന്നത്. |
ഗണം | മൂന്നക്ഷരം ചേര്‍ന്നതിനു ഗണമെന്നിഹ സംജ്ഞയാം. വര്‍ണ്ണവൃത്തങ്ങളില്‍ മൂന്നക്ഷരം കൂടിയതിന് ഒരു മൂന്നക്ഷരം ചേര്‍ന്നതിനു ഗണമെന്നിഹ സംജ്ഞയാം. വര്‍ണ്ണവൃത്തങ്ങളില്‍ മൂന്നക്ഷരം കൂടിയതിന് ഒരു ഗണമെന്നു വിളിക്കും. ലക്ഷണംചമയ്ക്കുന്നതിന്റെ സൗകര്യത്തിനു വേണ്ടിയാണിത്. ഗണം: ഗുരുലഘു സ്ഥാനഭേദത്താലെട്ടു മാതിരി. മൂന്നക്ഷരം ഒരു ഗണം. അക്ഷരം ഗുരുവെന്നും ലഘുവെന്നും രണ്ടുവക. ഈ രണ്ടുവക എണ്ണങ്ങളെ മുമ്മൂന്നായി അടുക്കിയാല്‍ എട്ടു മുക്കൂട്ടുകള്‍ ഉണ്ടാക്കാം. 1.- – – സര്‍വ്വഗുരു മ ഗണം 2. ് – – ആദിലഘു യ ഗണം 3. – ് – മദ്ധ്യലഘു ര ഗണം 4. ് ് – അന്ത്യഗുരു സ ഗണം 5.- – ് അന്ത്യലഘു ത ഗണം 6. ് – ് മദ്ധ്യഗുരു ജ ഗണം 7. – ് ് ആദിഗുരു ഭ ഗണം 8. ് ് ് സര്‍വ്വലഘു ന ഗണം ഈ ഗണങ്ങള്‍ക്ക് വ്യവഹാരസൗകര്യത്തിന് മ,യ,ര,സ,ത,ജ,ഭ,ന എന്ന അക്ഷരങ്ങളെക്കൊണ്ട് പേരിട്ടിരിക്കുന്നു. |
ഗണം പേരും ലക്ഷണവും | ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍ ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം. ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍ ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം. യഗണ-രഗണ-തഗണങ്ങള്‍ക്കു മുറയ്ക്ക് ആദി മധ്യാന്ത വര്‍ണ്ണങ്ങള്‍ ലഘു. ശേഷം രണ്ട് ഗുരു; ഭഗണ-ജഗണ-സഗണങ്ങള്‍ക്ക് മുറയ്ക്ക് ആദിമധ്യാന്തവര്‍ണ്ണങ്ങള്‍ ഗുരു. ശേഷം രണ്ട് ലഘു. മഗണം സര്‍വ്വഗുരു. നഗണം സര്‍വ്വ ലഘു. ഇവയുടെ ഉദാഹരണം മുമ്മൂന്നക്ഷരങ്ങളുള്ള പദങ്ങളെ ചേര്‍ത്ത് ആദ്യക്ഷരത്തില്‍ ഗണനാമവും വരുത്തി, ഒരു രാജാവിന് ആശീ:പ്രാര്‍ത്ഥനാരൂപമായ ആര്യാവൃത്തം കൊണ്ട് കാണിച്ചിരിക്കുന്നു. നൃപതി-ജയിക്ക-യശസ്വീ ഭാസുര-താരുണ്യ-രാഗവാന്‍-സതതം മാലെന്യെ-എന്നുമുറ- യ്‌ക്കെട്ടുഗണത്തിനുമത്ര ദൃഷ്ടാന്തം. ് ് ് നൃ പ തി സര്‍വ്വലഘു ന ഗണം ് – ് ജ യി ക്ക മധ്യഗുരു ജ ഗണം ് – – യ ശ സ്വീ ആദിലഘു യ ഗണം സര്‍വ്വലഘു ന ഗണം – ് ് ഭാ സു ര ആദിഗുരു ഭ ഗണം – – ് താ രു ണ്യ അന്ത്യലഘു ത ഗ ണം – ് – രാ ഗ വാ ന്‍ മധ്യലഘു ര ഗ ണം ് ് – സ ത തം അന്ത്യഗുരു സ ഗണം – – – മാ ലെ ന്ന്യേ സര്‍വ്വഗുരു മ ഗണം |
വര്‍ണ്ണവൃത്തങ്ങള്‍ | എട്ടക്ഷരമുള്ള അനുഷ്ടുപ് ഛന്ദസ്‌സിനു താഴെയുള്ള ഛന്ദസ്‌സുകളില്‍ വരുന്ന വൃത്തങ്ങള്‍ക്ക് നീളം വളരെ പോരാതെയും, 21അക്ഷരമുള്ള പ്രകൃതിഛന്ദസ്‌സിനു മേല്‍ പോയാല്‍ നീളംകൂടിയും വരുന്നതിനാല്‍ ഈ രണ്ട് അതിര്‍ത്തികള്‍ക്കിടയിലുള്ള ഛന്ദസ്‌സുകളില്‍ മാത്രമേ ശേ്‌ളാകങ്ങള്‍ കവികള്‍ രചിക്കാറുള്ളൂ. എങ്കിലും ശാസ്ത്രഗ്രന്ഥത്തിന് ന്യൂനത വരേണ്ട എന്നുകരുതി അപ്രസിദ്ധങ്ങളായി താഴെയും മുകളിലുമുള്ള ഛന്ദസ്‌സുകളിലുള്ള വൃത്തങ്ങളും എ.ആര്‍.രാജരാജവര്‍മ്മ നല്‍കിയിട്ടുണ്ട്. |
അപ്രധാനവൃത്തങ്ങളുടെ ലിസ്റ്റ് ഛന്ദസ്‌സ് | ഉക്ത (1) വൃത്തം ശ്രീ, ഖഗ ഛന്ദസ്‌സ് അത്യുക്ത (2) വൃത്തം സ്ത്രീ, ശിവം ഛന്ദസ്‌സ് ഉക്ത (1) വൃത്തം ശ്രീ, ഖഗ ഛന്ദസ്‌സ് അത്യുക്ത (2) വൃത്തം സ്ത്രീ, ശിവം ഛന്ദസ്‌സ് മധ്യ (3) വൃത്തം നാരി, മൃഗീ. ഛന്ദസ്‌സ് പ്രതിഷ്ഠ (4) വൃത്തം കന്യ, വേണീ. ഛന്ദസ്‌സ് സുപ്രതിഷ്ഠ(5) വൃത്തം ഗൗരി, മാലാ ഛന്ദസ്‌സ് ഗായത്രി(6) വൃത്തം തനുമധ്യാ, വസുമതീ, രത്‌നാവലീ ഛന്ദസ്‌സ് ഉഷ്ണിക്(7) വൃത്തം മദലേഖാ, മധുമതീ, ഹംസമാലാ ഛന്ദസ്‌സ് ആകൃതി(22) വൃത്തം മത്തേഭം, ഭദ്രകം, മദിര, തരംഗിണി; ലക്ഷ്മി, കമലദിവാകരം. ഛന്ദസ്‌സ് വികൃതി(23) വൃത്തം അശ്വലളിതം, മത്താക്രീഡ, മഞ്ജുളാ, സരോജം, മണിഘൃണി ഛന്ദസ്‌സ് സംകൃതി(24) വൃത്തം തന്വീ, വിലാസിനീ, ലളിതം, ക്രൗഞ്ചപദം, മധുകരകളഭം, ഗുണസദനം. ഛന്ദസ്‌സ് അഭികൃതി(25) വൃത്തം ക്രൗഞ്ചപദാ, കുമുദ്വതി, മണിമകുടം, ശശധരബിംബം. ഛന്ദസ്‌സ് ഉത്കൃതി(26) വൃത്തം ഭുജംഗവിജൃംഭിതാ, ശംഭുനടനം, കരംഭം, ചന്ദനസാരം, കന്ന്യകാമണി. |
വൃത്തത്തിന്റെ ലക്ഷണം തന്നെ ലക്ഷ്യവും | ലക്ഷിക്കവേണ്ടും വൃത്തത്തിന്‍ പാദം കൊണ്ടിഹ ലക്ഷണം ചെയ്കയാല്‍ ലക്ഷണം തന്നെയൊരു ലക്ഷ്യവുമായിടും. ഇവിടെ ഏതു വൃത്തത്തിന്റെ ലക്ഷണം പറയുന്നോ ആ വൃത്തത്തിന്റെ പാദം കൊണ്ടുതന്നെയാണ് ലക്ഷണവാക്യം ചമയ്ക്കുന്നത്. അതിനാല്‍ ലക്ഷ്യത്തിനു പുറമേയെങ്ങും തേടിപ്പോകേണ്ടതില്ലെന്ന് എ.ആര്‍. പറയുന്നു. ലക്ഷണവാക്യം തന്നെ ലക്ഷ്യവും ആയിരിക്കും. ഈ നിബന്ധനപ്രകാരം സമവൃത്തങ്ങള്‍ക്ക് ഒരു പാദംകൊണ്ടും, അര്‍ദ്ധസമങ്ങള്‍ക്ക് ഒരു അര്‍ദ്ധം കൊണ്ടും വിഷമങ്ങള്‍ക്ക് ഒരു പൂര്‍ണ്ണമായ പദ്യംകൊണ്ടും ലക്ഷണം നിര്‍ദ്ദേശിച്ചിരിക്കുന്നു. |
വിദ്യുത്മാല | മം മം ഗം ഗം. രണ്ട് മഗണവും രണ്ട് ഗുരുവും സമവൃത്തം.വിദ്യുത്മാലാ. മദ്ധ്യത്തില്‍ നാലാമക്ഷരം കഴിഞ്ഞ് യതി വേണം. ഉദാ: വിദ്യുത്മാലാസൗന്ദര്യത്തി- നുദ്ദാമത്വം മന്ദിപ്പിക്കും ഉദ്യോതത്താലുദ്ദീപിക്കും വാഗ്‌ദേവിക്കായ് വന്ദിക്കുന്നേന്‍. (എ.ആര്‍ രചിച്ചത്) |
കബരീ | തം ജം ലഗവും കബരീ സമവൃത്തം. ഉദാ: കാര്‍കൊണ്ടല്‍ തൊഴും കബരീ ചെല്‌ക്കൊണ്ട കൃപാലഹരീ ചില്‍ക്കുണ്ഡക തം ജം ലഗവും കബരീ സമവൃത്തം. ഉദാ: കാര്‍കൊണ്ടല്‍ തൊഴും കബരീ ചെല്‌ക്കൊണ്ട കൃപാലഹരീ ചില്‍ക്കുണ്ഡക മദ്ധ്യചരീ കൈക്കൊണ്ടിടണം ശബരീ (എ.ആര്‍) |
അനുഷ്ടുപ്പ് | ഏതുമാവാമാദ്യവര്‍ണ്ണം; നസങ്ങളതിനപ്പുറം എല്ലാപ്പാദത്തിലും വര്‍ജ്ജ്യം;പിന്നെ നാലിന്റെ ശേഷമായ്, സമത്തില്‍ ജഗണം വേണം; ജസമോജത്തില്‍ വര്‍ജ്ജ്യമാം- ഇതാണനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം സമത്തിലാദ്യപരമായ് രേഫവും പതിവില്ല കേള്‍ നോക്കേണ്ടതിഹ സര്‍വ്വത്ര കേള്‍വിക്കുള്ളൊരു ഭംഗിതാന്‍. (വക്ത്ര-വിപുലാ വൃത്തകുടുംബാംഗങ്ങളുടെ സമഞ്ജസമായ സമ്മേളനമാണ് ‘ആനുഷ്ടുഭം’ എന്നു കൂടിപേരുള്ള ഈ വൃത്തം) ഉദാ: ഇച്ചൊന്നതൊക്കെച്ചെയ്തിട്ടും ദ്രോഹിക്കുന്നു മഹാസുരന്‍ ഇണക്കം ദുഷ്ടരില്‍ പറ്റാ പിണക്കം താന്‍ ഫലപ്പെടും. |
രമണീയം | സമവൃത്തം. ചൊല്ലാം മം നയ രമണീയം ഉദാ: കന്ദേന്ദുദ്യുതി രമണീയം കന്ദം മൂന്നുലകിതിനെല്ലാം ചിത്തിന്‍ വിത്തൊരു പരതത്വം ചിത്തത്തില്‍ തെളിവരുളേണം (എ.ആര്‍) |
ചമ്പകമാലാ (രുഗ്മാവതി) | സമവൃത്തം. ദം മസഗം കേള്‍ ചമ്പകമാലാ ഉദാ: ചമ്പകമാലാ ചുംബികപാലാ ചന്ദ്രസുഭാലാ ചാരുകപോലാ സമവൃത്തം. ദം മസഗം കേള്‍ ചമ്പകമാലാ ഉദാ: ചമ്പകമാലാ ചുംബികപാലാ ചന്ദ്രസുഭാലാ ചാരുകപോലാ ഭാസുരചെമ്മേ ഭാരതിനമ്മെ കാത്തരുളേണം, കീര്‍ത്തി തരേണം. (എ.ആര്‍)ഇന്ദ്രവജ്ര സമവൃത്തം. കേളിന്ദ്രവജ്രയ്ക്ക് തതം ജഗംഗം ഉദാ: ഭക്തപ്രിയത്താല്‍ ഭഗവാനുമങ്ങ- സ്‌സല്‍ക്കാരമേല്ക്കാനുടനേ തുനിഞ്ഞാന്‍; കെല്‍പ്പൊടു മുപ്പാരുമയക്കിയെന്ന നല്‍ബ്ബാണമദ്ദമര്‍പ്പകനും തൊടുത്താന്‍ (കുമാരസംഭവം) |
ഉപേന്ദ്രവജ്ര | സമവൃത്തം. ഉപേന്ദ്രവജ്രയ്ക്ക് ജതം ജഗംഗം ഉദാ: ചുവന്നു ചന്ദ്രക്കലപോല്‍ വളഞ്ഞും വിളങ്ങി പൂമൊട്ടുടനേ പിലാശില്‍; വനാന്തലക്ഷ്മിക്ക് നഖക്ഷതങ്ങള്‍ വസന്ത യോഗത്തിലുദിച്ച പോലെ. (കുമാരസംഭവം) |
വംശസ്ഥം | സമവൃത്തം. ജതങ്ങള്‍ വംശസ്ഥമതാം ജരങ്ങളും ഉദാ: തിരിച്ചുനോട്ടം മയിസമ്മുഖസ്ഥിതേ ചിരിച്ചുവേറെ ചില കാരണങ്ങളാല്‍ സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ- കരിച്ചുമില്ലങ്ങു മറച്ചുമില്ലവള്‍. (ഭാഷാശാകുന്തളം) |
പ്രഹര്‍ഷിണി | സമവൃത്തം. ത്രിച്ഛിന്നം മനജരഗം പ്രഹര്‍ഷിണിക്ക്. ഉദാ: വീഴുമ്പോള്‍ ഭുവി നഖകാന്തിയാല്‍ വെളുത്തും വാഴുമ്പോള്‍ ദിവി മിഴിശോഭയാല്‍ കറുത്തും ഉന്തുമ്പോള്‍ കരതലകാന്തിയാല്‍ ചുവന്നും പന്തൊന്നെങ്കിലുമിതു മൂന്നുപോലെ തോന്നും. (എ.ആര്‍) |
മഞ്ജുഭാഷിണി | സമവൃത്തം. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി ഉദാ: മലയാളികള്‍ക്കു രസമേറ്റമേശുവാന്‍ മലയാള ഭാഷയതിലുള്ള സമവൃത്തം. സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി ഉദാ: മലയാളികള്‍ക്കു രസമേറ്റമേശുവാന്‍ മലയാള ഭാഷയതിലുള്ള നാടകം മലയാതെ നീ പറക നല്ലതൊന്നുപൊന്‍- മലയായെതിര്‍ത്തമുലയായ നായികേ. (പ്ര.ചാ)വസന്തതിലകം സമവൃത്തം ചൊല്ലാം വസന്തതിലകം തഭജം ജഗംഗം. ഉദാ: ക്ഷിപ്രപ്രസാദി ദാസന്‍ ഗണനായകോ മേ വിഘ്‌നങ്ങള്‍ തീര്‍ത്തു വിളയാടുക സര്‍വ്വകാലം സര്‍വ്വത്രകാരിണി സരസ്വതിദേവീ വന്നെന്‍- നാവില്‍ കളിക്ക കുമുദേഷു നിലാവുപോലെ (കീര്‍ത്തി) |
മാലിനി | സമവൃത്തം നനമയയുഗമെട്ടില്‍ത്തട്ടണം മാലിനിക്ക്. (എട്ടില്‍ യതി) ഉദാ: ഇതിലെഴുതിയിരിക്കുു മാമകേ നാമധേയേ പ്രതിദിനമൊരു വര്‍ണ്ണം വീതമായെണ്ണണം നീ; അതിനുടയ സമാപ്താവസ്മദീയാവരോധം മതിമുഖീ! ദയിതേ! ത്വാംനേതുമാളെത്തുമന്ന് (ഭാഷാശാകുന്തളം) |
മന്ദാക്രാന്ത | സമവൃത്തം. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം ഉദാ: പാലിക്കാനായ് ബ്ഭുവനമഖിലം ഭൂതലേ സമവൃത്തം. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് ഗം ഉദാ: പാലിക്കാനായ് ബ്ഭുവനമഖിലം ഭൂതലേ ജാതനായി- ക്കാലിക്കൂട്ടം ഫലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ് വച്ചിടേണം മൗലിക്കെട്ടില്‍ തിരുകുമതിനെത്തീര്‍ച്ചയായ് ഭക്തദാസന്‍ (മ.സ) |
ശാര്‍ദ്ദൂലവിക്രീഡിതം | സമവൃത്തം. പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. ഉദാ: രാവിപ്പോള്‍ സമവൃത്തം. പന്ത്രണ്ടാല്‍ മസജം സതംത ഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം. ഉദാ: രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടുമുഷസെ്‌സങ്ങും പ്രകാശിച്ചിടും ദേവന്‍ സൂര്യനുദിക്കുമിക്കമലവും കാലേ വിടര്‍ന്നീടുമേ; ഏവം മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടര്‍ന്നീടവേ ദൈവത്തിന്‍ മനമാരു കണ്ടു! പിഴുതാന്‍ ദന്തീന്ദ്രനപ്പദ്മിനീം (എ.ആര്‍)സ്രഗ്ദ്ധര സമവൃത്തം. ഏഴേഴായ് മൂന്നുഖണ്ഡം മര ഭനയ യയം സ്രഗ്ദ്ധരാ വൃത്തമാകും. ഉദാ: താരില്‍ തന്വീകടാക്ഷാഞ്ചലമധുപകലാരാമ! രാമാജനാനാം നീരില്‍ത്താര്‍ബാണ! വൈരാകരനികരതമോ മണ്ഡലീ ചണ്ഡഭാനോ! നേരെത്താതോരു നീയാം തൊടുകുറി കളകായ്‌കെന്നുകുളിക്കും നേരത്തിന്നിപ്പുറം, വിക്രമനൃവര! ധരാ ഹന്ത! കല്പാന്തതോയേ! (പുനംനമ്പൂതിരി) |
കുസുമമഞ്ജരി | സമവൃത്തം. രം നരം നര നരം നിരന്നു വരുമെങ്കിലോ കുസുമ മഞ്ജരി. ഉദാ: കണ്ഠനാളമഴകില്‍ തിരിച്ചനുപദം രഥം പിറകില്‍ നോക്കിയും കുണ്ഠനായ് ശരഭയേന പൃഷ്ഠമതു പൂര്‍വ്വകായഗതമാക്കിയും ഇണ്ടല്‍കൊണ്ടു വിവൃതാന്‍മുഖാല്‍ പഥി ചവച്ച ദര്‍ഭകള്‍ പതിക്കവേ, കണ്ടുകൊള്‍ക, കുതികൊണ്ടു കിഞ്ചീദവനൗദൃശം നഭസി ധാവതി (ഭാഷാശാകന്തളം) |
മത്തേഭം | സമവൃത്തം മത്തേഭ സംജ്ഞമിഹ വൃത്തം ധരിക്ക തഭയത്തോടു ജം സരനഗം. ഉദാ: മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ! കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകില്‍ കെട്ടാനരയ്ക്കു കുതുകം പിട്ടായൊരിക്കലൊരു കാട്ടാള വേഷമതു കെട്ടാന്‍ തുനിഞ്ഞതുവശാല്‍ മട്ടായതെന്നുമയി! കാട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ! |
വിയോഗിനി (ലളിത) | അര്‍ദ്ധസമവൃത്തം. വിഷമേ സസജഗവും, സമേ സഭരം ലം ഗുരുവും വിയോഗിനീ. |
വസന്തമാലിക | അര്‍ദ്ധസമവൃത്തം. വിഷമേ സസജം ഗഗം, സമത്തില്‍ സഭരേഫം യ വസന്തമാലികയ്ക്ക് ഉദാ: കരുണാമൃത അര്‍ദ്ധസമവൃത്തം. വിഷമേ സസജം ഗഗം, സമത്തില്‍ സഭരേഫം യ വസന്തമാലികയ്ക്ക് ഉദാ: കരുണാമൃത ധോരണിക്കപാരം വരുണാവാസമതായിടുന്ന ദേവീ അരുണാധരി വാണിയെന്നുമേ താന്‍ തരണം മേ പ്രതിഭാ ഗുണങ്ങളെല്ലാം. (എ.ആര്‍) |
പുഷ്പിതാഗ്ര | അര്‍ദ്ധസമവൃത്തം. നനരയ വിഷമത്തിലും സമത്തില്‍ പുനരിഹ നം ജജ രംഗ പുഷ്പിതാഗ്ര ഉദാ: ഗണപതി അര്‍ദ്ധസമവൃത്തം. നനരയ വിഷമത്തിലും സമത്തില്‍ പുനരിഹ നം ജജ രംഗ പുഷ്പിതാഗ്ര ഉദാ: ഗണപതി ഭഗവാനുമബ്ജ യോനീ- പ്രണയിനിയാകിയ ദേവി വാണിതാനും ഗുണനിധി ഗുരുനാഥനും സദാ മേ തുണയരുളീടുക കാവ്യബന്ധനാര്‍ത്ഥം. (കൃഷ്ണചരിതം) |
ദണ്ഡകം | ഒരു പാദത്തില്‍ 26 നുമേല്‍ അക്ഷരമുള്ള സമവൃത്തമാണ് ദണ്ഡകം. ദണ്ഡം എന്നാല്‍ വടി. അതുപോലെ നീണ്ടുപോകുന്നതാണ് ദണ്ഡകം എന്നു ശബ്ദാര്‍ത്ഥം. ‘നഗണയുഗമതിന്നുമേലേഴു രേഫങ്ങളും ചണ്ഡവൃഷ്ടി പ്രയാതാഖ്യമാം ദണ്ഡകം.’ ഉദാ: പശുപതിയുടെ പാതിദേഹം പകുത്തോരു പൃത്ഥ്വീ- ധരഗ്രാമണീ പുത്രിയായും തഥാ ദൃശവിപുല സരോരുഹാക്ഷീയവക്ഷ:സ്ഥലം തന്നില്‍ മേവും മഹാലക്ഷമിയായും പുന: വിധീവദന ചതുഷ്പഥം തന്നില്‍ നല്‍ക്കേളിയാടും വചോദേവിയായും വിളങ്ങുന്നൊരാള്‍ അധികമുപചയിച്ച മോഹാന്ധകാരത്തെയെല്ലാ- മകറ്റിത്തെളിക്കട്ടെയെന്മാനസം. (എ.ആര്‍) |
മാത്രാവൃത്തം | മാത്രാവൃത്തങ്ങളില്‍ നാലുമാത്ര ഒരു ഗണം എന്നാണ് നിയമം. സര്‍വ്വഗുരു, ആദിഗുരു, മദ്ധ്യഗുരു, അന്തഗുരു, സര്‍വ്വലഘു എന്ന് അത് അഞ്ചുവിധമുണ്ട്. ആര്യ മാത്രാവൃത്തങ്ങളില്‍ പ്രധാനപ്പെട്ടത്. ഏഴുഗണം ഗുരുവൊന്നും വേണം ജഗണം വരാതെയൊറ്റകളില്‍ ഷഷ്ഠമിതോ ലഘുമയമോ വരണമിതാര്യയ്ക്കു പൂര്‍വ്വാര്‍ദ്ധം. |
ഭാഷാവൃത്തങ്ങള്‍ | മലയാളത്തില്‍ പ്രത്യേകമായുള്ള വൃത്തങ്ങളാണ് ഭാഷാവൃത്തങ്ങള്‍. വൃത്തശാസ്ത്ര പരിഭാഷകളെല്ലാം ഭാഷയിലും മലയാളത്തില്‍ പ്രത്യേകമായുള്ള വൃത്തങ്ങളാണ് ഭാഷാവൃത്തങ്ങള്‍. വൃത്തശാസ്ത്ര പരിഭാഷകളെല്ലാം ഭാഷയിലും പ്രായേണ സംസ്‌കൃതത്തില്‍ ഉള്ളവ തന്നെയാണെങ്കിലും പ്രധാനപ്പെട്ട ചില അംശങ്ങളില്‍ വ്യത്യാസം ഉള്ളതിനാല്‍ ഭാഷാവൃത്തത്തിനു പൊതുവേ ചില വിധികളുണ്ട്. പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍ അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ മലയാളം ദ്രാവിഡവര്‍ഗ്ഗത്തില്‍പ്പെട്ട ഭാഷയായതിനാല്‍ തമിഴിലേതുപോലുള്ള കവിതാരീതിയാണ്. സംസ്‌കൃതത്തിനും തമിഴിനും വൃത്തശാസ്ത്രവിഷയത്തില്‍ വളരെ വ്യത്യാസമുണ്ട്. സംസ്‌കൃതത്തില്‍ രണ്ടു പകുതിയായി പിരിയുന്ന നാലുപാദങ്ങള്‍ ചേര്‍ന്നുള്ള ഒരു ശേ്‌ളാകമെന്നു പറയുന്നതാണ്, ഗദ്യകൃതികളിലെ ഒരു വാക്യത്തിന്റെ സ്ഥാനത്തുനില്‍ക്കുന്ന ഒരൊറ്റയായ എണ്ണം. തമിഴില്‍ ശേ്‌ളാകത്തിനു പകരം രണ്ടു പാദം ചേര്‍ന്ന ഒരു ഈരടിയാണ്. (തമിഴില്‍ ഈരടി മാത്രമല്ല നാലടി വൃത്തങ്ങളുമുണ്ട്.) ശേ്‌ളാകത്തിലെപ്പോലെ ഈരടികളില്‍ അന്വയം പൂര്‍ണ്ണമാകണമെന്ന നിര്‍ബ്ബന്ധം ഇല്ല. ഈരടി ശേ്‌ളാകം പോലെ ഒന്ന് എന്നെണ്ണാവുന്ന ഒരൊറ്റ പരിപൂര്‍ണ്ണ വസ്തുവല്ല. ഒരുപാദം തന്നെ ചിലപ്പോള്‍ ഒരു യതി മുറിയുന്നിടത്തു നിന്നുപോയി എന്നുവരാം. തമിഴില്‍ സംസ്‌കൃതത്തിലേപ്പോലെ ഗുരുലഘുനിയമമോ, മാത്രാനിയമമോ, അക്ഷരനിയമമോ ഇല്ല. സംസ്‌കൃതത്തിലെ മാത്രയുടെ സ്ഥാനത്ത് തമിഴ് കവി ‘ഇലക്കണ’ത്തില്‍ ‘അശ’ എന്നൊന്നു കാണുന്നു. എന്നാല്‍, ഇതിന്റെ സ്വഭാവം വേറെയാണ്. നേരശ എന്നും നിരയശ എന്നും രണ്ടുണ്ട്. ഈ അശകളെക്കൊണ്ടാണ്. തമിഴര്‍ ഗണം (ചീര്‍) ഉണ്ടാക്കുന്നത്. ‘അടികള്‍ക്കും കണക്കില്ല, നില്ക്കയും വേണ്ടൊരേടവും.’ ഭാഷാവൃത്തങ്ങള്‍ക്ക് ഇത്രഅടി ഒരുശീല്‍ എന്ന ക്‌നുപ്തം ഇല്ല; അന്വയം നിറുത്തുന്നതും എവിടെയെങ്കിലുമാവാം. ഈ ശീലുകള്‍ ശേ്‌ളാകംപോലെ ഒറ്റതിരിയുന്നില്ല; ധാരമുറിയാതെ ഒഴുകുന്നു. 1. വ്യവസ്ഥയെല്ലാം ശിഥിലം, പ്രധാനം ഗാനരീതിതാന്‍. ഇവിടെ പ്രാധാന്യം പാടാനുള്ള സൗകര്യത്തിനാകയാല്‍ സംസ്‌കൃതത്തിലെപ്പോലെ ഗുരുലഘ്വാദിനിയമങ്ങളെ അധികം ഗണിക്കാറില്ല. ‘മാത്രയ്ക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍; ഇല്ലെങ്കില്‍ വര്‍ണ്ണസംഖ്യയ്ക്കു നിയമം മിക്കദിക്കിലും.’ കിളിപ്പാട്ട് പ്രായേണ താളമിട്ട് പാടാത്തതാകയാല്‍ അതില്‍ അക്ഷരനിയമം കാണുന്നുണ്ട്. തുള്ളല്‍പ്പാട്ട് മുതലായവയില്‍ അതുപോലെ മാത്രാ നിയമം ഉണ്ട്. ‘ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ; അതുപോലിഹ ദീര്‍ഘത്തെക്കുറുക്കുന്നതപൂര്‍വ്വമാം.’ ലഘുവിനെ പാടുമ്പോള്‍ നീട്ടി ഗുരുവാക്കാം. അതുപോലെ ദീര്‍ഘത്തെ പാടിക്കുറുക്കുകയും ആകാമെങ്കിലും അതു മറ്റേതുപോലെ സാധാരണമല്ല. ലഘുവിനെ ഗുരുവാക്കുന്നതിനു ഉദാഹരണം: ‘ഹരിണ ഹരി കരി കരടി ഗിരി കീരി ഹരി ശാര്‍ദ്ദൂലാദികളുമിത വന്യമൃഗം’- (അദ്ധ്യാത്മരാമായണം) ഗുരുവിനെ ലഘുവാക്കുന്നതിന് ഉദാഹരണം: ‘സുരവരജസുതനുമഥ നിന്നൂ വിഷണ്ണനായ് സൂക്ഷിച്ചു മായമറിഞ്ഞിട്ടിരാവാനും.’ (ഭാരതം) ഇവിടെ ‘ഇരാവാനും’ എന്നതിനെ ‘ഇരാവനും’ എന്നു പാടിയാലേ വൃത്തം യോജിക്കൂ. ഈ വക അവ്യവസ്ഥ എല്ലാം പഴയ സംസ്‌കൃതത്തിലും ഉണ്ടായിരുന്നതുതന്നെ. |
കിളിപ്പാട്ട് വൃത്തങ്ങള്‍ | കാകളി,കളകാഞ്ചി,മണികാഞ്ചി,മിശ്രകാകളി,ഊനകാകളി,ദ്രുതകാകളി,കേക,അന്നനട, |
കാകളി | കിളിപ്പാട്ട് വൃത്തം. 1. ‘മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നോരു ഗണങ്ങളെ എട്ടുചേര്‍ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേര്‍.’ അഞ്ചുമാത്ര കിട്ടുന്നവിധത്തില്‍ മൂന്നക്ഷരം ചേര്‍ത്തത് ഒരു ഗണം. അതായത് രണ്ടു ഗുരുവും ഒരു ലഘുവും ഉള്ള രഗണമോ, തഗണമോ, യഗണമോ ആവും. സര്‍വ്വലഘുവിനെ അക്ഷരം മൂന്നിലധികം വരുന്നതിനാല്‍ ഇവിടെ ഗണിക്കാനില്ല. ഇങ്ങനെയുള്ള നാല് ഗണം കൂടിയത് ഒന്നാംപാദം.അതുപോലെതന്നെ രണ്ടാംപാദവും.അപ്പോള്‍ എട്ടുഗണം ചേര്‍ന്നത് ഒരു ഈരടി. ഈവിധമുള്ള ശീലിന് ‘കാകളി’ എന്നുപേര്‍. ഉദാ: ശാരിക/ പ്പൈതലേ /ചാരുശീ/ ലേവരി കാരോമ/ ലേ കഥാ /ശേഷവും /ചൊല്ലുനീ. (അദ്ധ്യാത്മരാമായണം) (അയോദ്ധ്യകാണ്ഡം, സഭാപര്‍വ്വം, ചാണക്യസൂത്രം രണ്ടാം പാദം ഇത്യാദികള്‍ ഈ വൃത്തത്തിലുള്ളതാണ്.) |
കളകാഞ്ചി | കിളിപ്പാട്ട് വൃത്തം. ‘കാകളിക്കാദ്യപാദാദൗ രണ്ടോ മൂന്നോ ഗണങ്ങളെ ഐയഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചി കേള്‍.’ ഉദാ: ‘സുരവരജ /സുതനുമഥ /നിന്നൂ വിഷണ്ണനായ് സൂക്ഷിച്ചു/ മായമ/ റിഞ്ഞിട്ടി /രാവാനും. സകലശുക/ കുലവിമല/ തിലകിതക/ ളേബരേ/ സാരസ്യ/ പീയൂഷ /സാരസ/ ര്‍വ്വസ്വമേ.’ (അ. രാമായണം) |
മണികാഞ്ചി | കിളിപ്പാട്ട് വൃത്തം. ‘കാകളിക്കുള്ള പാദങ്ങള്‍ രണ്ടിലും പിന്നെയാദിമം ഗണം മാത്രം ലഘുമയമായാലോ മണികാഞ്ചിയാം.’ ഉദാ: പരമപുരു/ ഷന്‍മഹാ/ മായതന്‍/ വൈഭവം പറകയുമ/ നാരതം /കേള്‍ക്കയും/ ചെയ്കിലോ (മണികാഞ്ചി കളകാഞ്ചിയുടെ ഇടയ്ക്കല്ലാതെ ഒരു പര്‍വ്വത്തിലോ അദ്ധ്യായത്തിലോ മുഴുവന്‍ ഉപയോഗിച്ചു കണ്ടിട്ടില്ല.) |
മിശ്രകാകളി | കിളിപ്പാട്ട് വൃത്തം. ഇച്ഛപോലെ ചിലേടത്ത് ലഘുപ്രായഗണങ്ങളെ ചേര്‍ത്തും കാകളി ചെയ്തിടാമതിന്‍ പേര്‍ മിശ്രകാകളി. ഉദാ: ജനിമൃതിനി/ വാരണം/ ജഗദുദയ/ കാരണം ചരണനത/ ചാരണം/ ചരിതമധു/ പൂരണം |
ഊനകാകളി | കിളിപ്പാട്ട് വൃത്തം. ‘രണ്ടാം പാദാവസാനത്തില്‍ വരുന്നോരു ഗണത്തിന് വര്‍ണ്ണമൊന്നു കുറഞ്ഞീടിലൂന കാകളിയാമത്.’ ഉദാ: ‘തത്തേവ/ രികരിക/ ത്തങ്ങിരി/ മമ ചിത്തംമു/ ഹുരപി/ തെളിഞ്ഞി/ തയ്യാ.” (ഈ വൃത്തം എഴുത്തച്ഛന്‍ പര്‍വ്വാരംഭങ്ങളില്‍ ഒരു വൈചിത്രത്തിനു മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.) |
ദ്രുതകാകളി | കിളിപ്പാട്ട് വൃത്തം. ‘രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തില്‍ വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ കിളിപ്പാട്ട് വൃത്തം. ‘രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തില്‍ വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ.’ ഉദാ: 1. കാളമേ/ ഘകളാ/ യങ്ങളെ/ ക്കാളം കാളനാ/ ളീകപാ/ ളികളെ/ ക്കാളും 2. പണ്ടുപ/ ണ്ടുള്ളവി/ ത്തുകളെ/ ല്ലാമേ കണ്ടാലു/ മറിയാ/ തേമാ/ ഞ്ഞുപോയ്. പാനപ്പാട്ടുകള്‍ക്കും ഇതുതന്നെ വൃത്തം: 3. ‘മാളിക/ മുകളേ/ റിയമ/ ന്നന്റെ തോളില്‍മാ/ റാപ്പുകേ/ റ്റുന്നതും/ ഭവാന്‍’. (ജ്ഞാനപ്പാന) |
കേക | കിളിപ്പാട്ട് വൃത്തം. ‘മൂന്നുംരണ്ടും രണ്ടുംമൂന്നും രണ്ടുംരണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നു കിളിപ്പാട്ട് വൃത്തം. ‘മൂന്നുംരണ്ടും രണ്ടുംമൂന്നും രണ്ടുംരണ്ടെന്നെഴുത്തുകള്‍ പതിന്നാലിന്നാറു ഗണം പാദം രണ്ടിലുമൊന്നു പോല്‍ ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും നടുക്കു യതി പാദാദിപ്പൊരുത്തമിതു കേകയാം.’ ഓരോപാദത്തിലും 3, 2, 2, 3, 2, 2 എന്ന ക്രമത്തില്‍ അക്ഷരങ്ങളോടുകൂടെ ആറുഗണങ്ങള്‍; 14 അക്ഷരം. ഈ ഗണങ്ങളില്‍ ഓരോന്നിലും ഓരോ ഗുരുവെങ്കിലും വേണം; എല്ലാം ഗുരുവായാലും വിരോധമില്ല. അപ്പോള്‍ ഒരു പാദത്തില്‍ കുറഞ്ഞതു ഗുരു 6, ശേഷം 8 ലഘു എന്നു മാത്ര 20; എല്ലാം ഗുരുവായാല്‍ മാത്ര 28; അതുകൊണ്ട് മാത്ര 20 നും 28 നും മദ്ധ്യേ നില്‍ക്കും. അക്ഷരം 14 തന്നെ. എന്നാല്‍ മാത്ര സാധാരണയില്‍ രണ്ടറ്റങ്ങള്‍ക്കും മദ്ധ്യേ 22 ഓ 24 ഓ ആയിരിക്കും. ഇതിന് പുറമേ, പാദാദികള്‍ക്കു പൊരുത്തംവേണം; എന്നുവച്ചാല്‍ ഒന്നാം പാദം ഗുരു കൊണ്ടു തുടങ്ങിയാല്‍ രണ്ടാം പാദവും ഗുരു കൊണ്ടുതന്നെ തുടങ്ങണം. ലഘു കൊണ്ടായാല്‍ ലഘുകൊണ്ടു എന്നുള്ള നിയമം. പാദങ്ങള്‍ക്ക് മദ്ധ്യേ യതി വേണം: അതുപോലെ പിന്നെയും മൂന്നു ഗണങ്ങള്‍ യതി ഒന്ന്. ഉദാ: 1. സുരവാ/ ഹിനീ/ പതി/ തനയന്‍/ ഗണ/ പതി സുരവാ/ ഹിനീ/ പതി/ പ്രഥമ/ ഭൂത/ പതി (20 മാത്ര) 2. ശക്രനോ/ കൃതാന്തനോ/ പാശിയോ/ കുബേ/ രനോ ദുഷ്‌കൃതം/ ചെയ്ത/ തവന്‍/ തന്നെഞാ/ നൊടു/ ക്കുവെന്‍ (22 മാത്ര) 3. കൈലാസാ/ ചലേ/ സൂര്യ/ കോടിശോ/ ഭിതേ/ വിമ ലാലയേ/ രത്‌ന/ പീഠേ/ സംവിഷ്ടം/ ധ്യാന/ നിഷ്ഠം (26 മാത്ര) 4. മാതംഗാ/ ഭാസ്യന്‍/ ദേവന്‍/ മംഗല്യാ/ ധാന/ പ്രീതന്‍ മാതംഗീ/ വാചാ/ ന്ദേവീ/ മാനാഥന്‍/ ഗൗരീ/ കാന്തന്‍ (28 മാത്ര) ഈ ഉദാഹരണങ്ങളിലൊക്കെയും പാദാദിപൊരുത്തമുണ്ട്. എന്നാല്‍ പൊരുത്തം ദീക്ഷിക്കാതെ ചില ശീലുകള്‍ പല കിളിപ്പാട്ടുകളിലും കാണുന്നുണ്ട്. |
അന്നനട | കിളിപ്പാട്ട് വൃത്തം. ലഘുപൂര്‍വ്വം ഗുരു പരമീമട്ടില്‍ ദ്വ്യക്ഷരം ഗണം ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം, കിളിപ്പാട്ട് വൃത്തം. ലഘുപൂര്‍വ്വം ഗുരു പരമീമട്ടില്‍ ദ്വ്യക്ഷരം ഗണം ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം, മുറിരണ്ടിലും ആരംഭേ നിയമം നിത്യമിതന്നനടയെന്നശീല്‍. പാദമൊന്നിന് മുന്‍ലഘുവും പിന്‍ഗുരുവുമായിട്ട് ഈ രണ്ടക്ഷരമുള്ള ഗണം ആറ്; നടുക്ക് യതിചെയ്ത് പാദത്തെ രണ്ടര്‍ദ്ധമായിട്ട് മുറിക്കണം. രണ്ടുമുറിയുടെയും ആദ്യഗണത്തില്‍ മുന്‍ലഘു, പിന്‍ഗുരു എന്നുള്ള നിയമം അവശ്യമനുഷ്ഠിക്കണം. ശേഷം നാലു ഗണങ്ങളില്‍ തെറ്റിയാലും തരക്കേടില്ല. ഇതു അന്നനട. ഉദാ: 1. ഹരാ/ ഹരാ/ ഹരാ/ ശിവാ/ ശിവാ/ ശിവാ പുര/ ഹരാ/ മുര/ ഹരാ/ നരാ/ പദാ 2. വിവി/ ധമി/ ത്തരം/ പറ/ ഞ്ഞുകേ/ ഴുന്നോ- രര/ ചനെ/ ത്തൊ/ ഴുതു/ ര/ ചെയ്താന്‍/ സൂതന്‍ രണ്ടാമുദാഹരണത്തില്‍ അന്ത്യഗണങ്ങള്‍ക്ക് ലഘുഗുരുവും വ്യവസ്ഥ തെറ്റിയിരിക്കുന്നു. യത്യാരംഭമായ ഒന്നും നാലും ഗണങ്ങളിലാകട്ടെ, നിയമം ശരിയാണ്. |
തുള്ളല്‍പ്പാട്ട് വൃത്തങ്ങള്‍ | തുള്ളല്‍പ്പാട്ടിന് ഓട്ടന്‍,ശീതങ്കന്‍, പറയന്‍ എന്ന് മൂന്നു വകഭേദമുണ്ട്. ഇതിന് വെവ്വേറെ വൃത്തങ്ങളാണെങ്കിലും ചിലത് പൊതുവേ പ്രയോഗിച്ചിട്ടുണ്ട്. |
തരംഗിണി | ‘ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി’. രണ്ടുമാത്രയിലുള്ള ഗണം എട്ടുചേര്‍ത്ത് ഒരു പാദം ചെയ്യുന്ന ‘ദ്വിമാത്രം ഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി’. രണ്ടുമാത്രയിലുള്ള ഗണം എട്ടുചേര്‍ത്ത് ഒരു പാദം ചെയ്യുന്ന വൃത്തമാണ് തരംഗിണി. ഇതിന് പാദമദ്ധ്യമായ നാലാംഗണത്തിന്റെ അവസാനത്തില്‍ യതിയും വേണം. ഉദാ: 1. അണി/ മതി/ കല/ യും/ സുര/ വാ/ ഹിനിയും ഫണി/ പതി/ ഗണ/ ഫണ/ മണി/ കളു/ മണി/ യും 2. ദോ/ ഷ/ ഗ്രാ/ ഹിക/ ളി/ ല്ലാ/ തു/ ള്ളൊരു ദോ/ ഷ/ ജ്ഞ/ ന്മാ/ രുടെ/ സഭ/ തു/ ച്ഛം (ഘോഷയാത്ര) ഇതില്‍ രണ്ടാമുദാഹരണത്തില്‍ യതിഭംഗമുണ്ട്. പാടുമ്പോള്‍ അതു തെളിയുകയും ചെയ്യും. സംസ്‌കൃതത്തില്‍ ‘ഭജഗോവിന്ദം ഭജഗോവിന്ദം’ എന്ന കീര്‍ത്തനം ഈ വൃത്തത്തിലുള്ളതാണ്. |
ഊനതരംഗിണി | ‘രണ്ടാം പാദേ ഗണം രണ്ടു കുറഞ്ഞൂനതരംഗിണി’. രണ്ടാംപാദത്തില്‍ രണ്ടുഗണം കുറഞ്ഞ തരംഗിണിക്ക് ‘ഊനതരംഗിണി’ എന്നുപേര്‍. ഉദാ: സുരവധുമാരുടെ നടുവിലിദാനീം നരവധു ചേരുകയില്ലേ! ഉച്ശ്രയ കാഞ്ചനവളകടെ നടുവില്‍ പിച്ചള വളയതുപോലെ (നള.ചരി.) |
അര്‍ദ്ധകേക | ‘കേകാപാദത്തെയര്‍ദ്ധിച്ചാലര്‍ദ്ധകേകയതായിടും.’ കേകയ്ക്ക് രണ്ടു യതിയുള്ളതില്‍ ആദ്യത്തെ ‘കേകാപാദത്തെയര്‍ദ്ധിച്ചാലര്‍ദ്ധകേകയതായിടും.’ കേകയ്ക്ക് രണ്ടു യതിയുള്ളതില്‍ ആദ്യത്തെ യതിയില്‍ തന്നെ പദം നിറുത്തിയാല്‍ ‘അര്‍ദ്ധകേക’.അപ്പോള്‍ ഒരു ത്ര്യക്ഷര ഗണത്തിനു പിന്നാലെ രണ്ടു ദ്വ്യക്ഷരഗണം അര്‍ദ്ധകേക എന്ന് അര്‍ത്ഥമായി . ഓരോ ഗണത്തിലും കുറഞ്ഞപക്ഷം ഓരോ ഗുരുവും വേണം. ഉദാ: 1. ഏണനയനേ ദേവീ വാണീടു ഗുണാലയേ (കൃ. അ. വി) 2. കളിച്ചൂ പടജ്ജനം വിളിച്ചൂ പുറപ്പെട്ടു (നള.ച) സ്വാഗത, സുമംഗല, വക്ത്ര, ഹംസപ്‌ളുതം, അജഗരഗമനം, മദമന്ഥര, കൃശമദ്ധ്യം, മല്ലിക, കിളിപ്പാട്ടിലെ കാകളി, കളകാഞ്ചി എന്നിവയും തുള്ളലില്‍ ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളാണ്. |
മഞ്ജരി | ഗാഥാവൃത്തം. ശ്‌ളഥകാകളീ വൃത്തത്തില്‍ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു ഗാഥാവൃത്തം. ശ്‌ളഥകാകളീ വൃത്തത്തില്‍ രണ്ടാം പാദത്തിലന്ത്യമാം രണ്ടക്ഷരം കുറച്ചീടിലതു മഞ്ജരിയായിടും. ഉദാ: ‘മേനക മുന്‍പായ മാനിനിമാരുടെ മേനിയെ നിര്‍മ്മിപ്പാന്‍ മാത്യകയായ്’. കാകളിയുടെ ഗണമൊന്നും മഗണമാകരുത്. മഞ്ജരിയില്‍ ആ നിയമം വേണ്ട. അതാണ് ശ്‌ളഥകാകളി എന്നു പറഞ്ഞത്. ഉദാഹരണത്തില്‍ രണ്ടാം പാദത്തില്‍ രണ്ടാംഗണം മഗണമായിരിക്കും. ശീലാവതിപ്പാട്ടിനും ഇതുതന്നെയാണ് വൃത്തം. ഉദാ: ലന്തക്കുരുകൊണ്ടു കൂട്ടാനുമുണ്ടാക്കി ചന്തത്തില്‍ വേണ്ടുന്ന കോപ്പുകൂട്ടി. |
കല്യാണി | ഇരുപത്തിനാലു വൃത്തത്തിലെ ഒരു വൃത്തം. ‘കല്യാണി തഗണം മൂന്നുഗുരു രണ്ടോടു ചേരുകിന്‍ തതതഗഗ എന്നു പതിനൊന്നക്ഷരം കല്യാണീവൃത്തം’. ഉദാ: കല്യാണരൂപി വനത്തിനുപോവാന്‍ വില്ലും ശരം കൈപ്പിടിച്ചോരു നേരം മെല്ലെപ്പുറപ്പെട്ടു പിന്നാലേ സീതാ കല്യാണി നീ ദേവി ശ്രീരാമ! രാമ! |
സ്തിമിത | എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തിലെ പ്രധാനവൃത്തം. ‘തഭയം ജലലം മദ്ധ്യേ മുറിഞ്ഞാല്‍ സ്തിമിതാഭിധം’. ഉദാ: ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവി- ലുണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ. |
നതോന്നത | വഞ്ചിപ്പാട്ട് വൃത്തം. ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാം പാദത്തില്‍,മറ്റതില്‍ ഗണമാറര; നില്‌ക്കേണം രണ്ടുമെട്ടാവതക്ഷരേ, ഗുരു തന്നെയെഴുത്തെല്ലാമിശ്ശീലിന്‍പേര്‍ നതോന്നതാ. ഉദാ: ‘കെലേ്പാടെല്ലാ ജനങ്ങള്‍ക്കും കേടുതീരത്തക്കവണ്ണം എപ്പോഴുമന്നദാനവും ചെയ്ത് ചെഞ്ചെമ്മേ’ മഞ്ജരിയും വഞ്ചിപ്പാട്ടില്‍ ഉപയോഗിക്കാറുണ്ട്. ‘ആലുണ്ടിലയുണ്ടിലഞ്ഞിയുണ്ടേ നല്ലൊ രാലുവാത്തേവരേ തമ്പുരാനേ..’ |