ചിഹ്നങ്ങൾ
വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( – )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( , )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )
പദവിഭജനം, പദബന്ധം, തുടര്‍ച്ച എന്നിവയെക്കുറിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ശൃംഖല. ഇത് ഒരു ചെറിയ വരയാണ്. കവിതയില്‍ ഒരു പദം ഇടയ്ക്ക് മുറിച്ച് രണ്ടു വരിയിലായി എഴുതേണ്ടി വരിക, സമസ്തപദത്തിലെ ഘടകപദങ്ങള്‍ രണ്ടു വരികളിലായി വേര്പിരിഞ്ഞുവരിക, സന്ധിചേരാത്ത സമാനപദങ്ങളെ ബന്ധിപ്പിക്കേണ്ടിവരിക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ശൃംഖല ആവശ്യമായി വരുന്നത്. ചെറിയ അക്കങ്ങള്‍ വാക്യത്തിനിടയ്ക്ക് വരുമ്പോഴും, രണ്ട് വര്‍ഷങ്ങള്‍ അടുത്തടുത്ത് എഴുതുമ്പോഴും, തിയതി കുറിക്കുന്ന അക്കം കഴിഞ്ഞും ശൃംഖല ഉപയോഗിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഹൈഫന് (hyphen) എന്ന് അറിയപ്പെടുന്നു.
ഉദാ:
1). ഇന്‍ഡോ-ചീനാ അതിര്‍ത്തി
2). 7-ഉം 8-ഉം
3). ആവു, വെറും മണ്ണൊരു നക്ഷത്ര-
ക്കടലോടനുരാഗത്തില്! പൂവേ,