പ്രാചീന തമിഴകത്തിലെ സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യസൃഷ്ടികളെയാണ് സംഘസാഹിത്യം എന്നു വിളിക്കുന്നത്. തമിഴരുടെ മാത്രമല്ല, അത് കേരളീയരുടേതും കൂടിയാണ്. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനഭാഗം. സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ അക്കാലത്ത് സമാഹരിക്കപ്പെട്ടിരുന്നില്ലെന്നു കരുതണം. നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സമാഹരിച്ചത്. പ്രൊഫ. ഇളംകുളത്തലിന്റെ അഭിപ്രായത്തില്‍ 'ചാതുര്‍വര്‍ണ്യത്തോട് പ്രതികൂലമനോഭാവം പ്രദര്‍ശിപ്പിച്ച സംഘം കവികളെ പില്‍ക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരുപോലും വിസ്മരിക്കപ്പെടണമെന്നത് ചാതുര്‍വര്‍ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു'. ഇവ സമാഹരിക്കപ്പെട്ടത് എഴാം നൂറ്റാണ്ടിലായിരിക്കണം. സംഘം കൃതികള്‍ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിട്ടുള്ളത്. മേല്‍ക്കണക്കുകള്‍ പതിനെട്ട്, കീഴ്ക്കണക്കുകള്‍ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേല്‍ക്കണക്ക് വലിയ പാട്ടുകള്‍ ആണ്. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ് പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങള്‍ എട്ടുത്തൊകൈ.
കൃതികള്‍
പതിനെണ്‍മേല്‍ കണക്ക്
എട്ടുത്തൊകൈ
അയ്ങ്കുറുനൂറ്
അകനാനൂറ്
പുറനാനൂറ്
കലിത്തൊകൈ
കുറുന്തൊകൈ
നറ്റിണൈ
പരിപാടല്‍
പതിറ്റുപത്ത്
പത്തുപ്പാട്ട്
തിരുമുരുകാറ്റുപ്പടൈ
കുറിഞ്ചിപ്പാട്ട്
മലൈപടുകടാം
മധുരൈക്കാഞ്ചി
മുല്ലൈപ്പാട്ട്
നെടുനല്‍വാടൈ
പട്ടിനപ്പാലൈ
പെരുമ്പാണാറ്റുപ്പടൈ
പൊരുനരാറ്റുപ്പടൈ
ചിരുപാണാറ്റുപ്പടൈ
പതിനെണ് കീഴ്കണക്ക്
നാലടിയാര്‍
നാന്മണിക്കടികൈ
ഇന്നാ നാറ്പത്
ഇനിയവൈ നാറ്പത്
കാര്‍ നാര്‍പത്
കളവഴി നാര്‍പത്
അയ്ന്തിണൈ അയ്മ്പത്
തിണൈമൊഴി അയ്മ്പത്
അയ്ന്തിണൈ എഴുപത്
തിണൈമാലൈ നൂറ്റൈമ്പത്
തിരുക്കുറള്‍
തിരികടുകം
ആച്ചാരക്കോവൈ
പഴമൊഴി നാനൂറു
ചിറുപ്പഞ്ചമുലം
മുതുമൊഴിക്കാഞ്ചി
എട്ടുത്തൊകൈ (സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ്:
പുറനാനൂറ്
അകനാനൂറ്
നറ്റിണൈ
കുറുംതൊകൈ
പതിറ്റുപത്ത്
അയിങ്കുറു നൂറ്
പരിപ്പാടല്‍
കലിത്തൊകൈ
ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. അവ:
1 തിരുമുരുകറ്റുപ്പടൈ
2 പൊറുനാര്‍ ആറ്റുപ്പടൈ
3 ശിറുപ്പനാറ്റുപ്പടൈ
4 പെരുമ്പാണാറ്റുപ്പടൈ
5 മുല്ലൈ പാട്ടു
6 മഥുരൈ കാഞ്ചി
7 നെടുംനല്‍വാടൈ
8 കുറിഞ്ചിപ്പാട്ടു
9 പട്ടിണപാലൈ
10 മലൈപ്പടുകടാം