മഖ്ദി തങ്ങള്‍
സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ ശ്രദ്ധേയനായ സാമൂഹിക പരിഷ്‌കര്‍ത്താവും സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ഇസ്ലാം മതപ്രബോധനകനുമായിരുന്നു മഖ്ദി തങ്ങള്‍.( 1847-1912). മഖ്ദി തങ്ങള്‍ രചിച്ച 34 കൃതികളുടെ സമാഹാരമാണ് സമ്പൂര്‍ണ്ണ കൃതികളില്‍. മുസ്ലിം സമൂഹത്തിലെ പരിഷ്‌കര്‍ത്താവും അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും നിരന്തരം പോരാടുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു മഖ്ദി തങ്ങള്‍. കൃസ്ത്യന്‍ മിഷനറിമാരുടെ ഇസ്ലാംവിരുദ്ധ വിമര്‍ശനങ്ങളെ സര്‍ഗ്ഗാത്മകമായി പ്രതിരോധിക്കുകയും ക്രൈസ്തവ വേദങ്ങള്‍ വച്ചു കൊണ്ട് തന്നെ ഇസ്ലാംക്രൈസ്തവ പാരസ്പര്യത്തിന്റെയും മതതാരതമ്യ പഠനത്തിന്റെയും സാധ്യതകള്‍ വിശകലനം നടത്തുകയും ചെയ്തു.