Keralaliterature.com

തെറ്റും ശരിയും (ഇ,ഈ)

ഇങ്ങിനെഇങ്ങനെ
ഇഛഇച്ഛ
ഇടക്ക്ഇടയ്ക്ക്
ഇടതു്ഇടത്ത്
ഇതപരംഇതപ്പരം, ഇത:പരം (ഇനിമേല്‍)
ഇതികര്‍ത്തവ്യംഇതികര്‍ത്തവ്യത
ഇതെപ്പറ്റിഇതിനെപ്പറ്റി
ഇന്ദുചൂഢന്‍ഇന്ദുചൂഡന്‍
ഇന്ദുവൃതംഇന്ദുവ്രതം (ഒരു ചാന്ദ്രായണ വ്രതം)
ഇന്ദ്രകുജ്ഞരംഇന്ദ്രകുഞ്ജരം (ഇന്ദ്രന്റെ ആന-ഐരാവതം)
ഇന്ദ്രപ്രസ്തംഇന്ദ്രപ്രസ്ഥം (പാണ്ഡവന്മാരുടെ രാജധാനി)
ഇന്ദ്രവസ്ഥിഇന്ദ്രവസ്തി (ഉപ്പുകുറ്റി)
ഇന്ദ്രിയസ്‌കലനംഇന്ദ്രിയസ്ഖലനം
ഇരപ്പാളിത്വംഇരപ്പാളിത്തം
ഇരിപ്പടംഇരിപ്പിടം
ഇരിയ്ക്കുകഇരിക്കുക
ഇരുന്നൂറ്ഇരുനൂറ്
ഇരുപത്തിയെട്ടുകെട്ടല്‍ഇരുപത്തെട്ടുകെട്ടല്‍
ഇല്ലങ്കില്‍ഇല്ലെങ്കില്‍
ഇല്ലന്ന്ഇല്ലെന്ന്
ഇല്ലാഴികഇല്ലായ്മ, ഇല്ലായ്ക
ഇവകള്‍ഇവ, ഇതുകള്‍
ഇശ്ചഇച്ഛ
ഇഷ്ഠംഇഷ്ടം
ഇഷ്ഠാനിഷ്ഠംഇഷ്ടാനിഷ്ടം
ഇസ്ലാമീകഇസ്ലാമിക
ഇളകിആട്ടംഇളകിയാട്ടം
ഇഹപ്പരംഇഹപരം
ഇളനീര്‍ഇളന്നീര്‍
ഇളമൊറഇളമുറ
ഇളയച്ചന്‍ഇളയച്ഛന്‍
ഇളിഭ്യത, ഇളിഭ്യത്വംഇളിഭ്യം, ഇളിഭ്യത്തരം
ഈക്കില്‍ഈര്‍ക്കില്‍
ഈയ്യംഈയം
ഈയ്യാമ്പാറ്റഈയാമ്പാറ്റ, ഇയ്യാമ്പാറ്റ
ഈയ്യാള്‍ഈയാള്‍‍, ഇയ്യാള്‍
ഈയ്യിടെഈയിടെ, ഇയ്യിടെ
ഈശ്വരസാക്ഷാല്കാരംഈശ്വരസാക്ഷാല്‍ക്കാരം
ഈശ്വരസ്സേവഈശ്വരസേവ
ഈശ്വരാനുഗൃഹംഈശ്വരാനുഗ്രഹം
Exit mobile version