Keralaliterature.com

കലാപ്രകടനങ്ങള്‍ക്കായി പ്രത്യേക വിദ്യാര്‍ഥി കോര്‍ണര്‍

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്‌റ്‌സ് കോര്‍ണര്‍ ഒരുക്കുന്നു. ഒരു പ്രത്യേക വേദി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവുമായി വിനോദത്തെ സമന്വയിപ്പിക്കുന്ന ഈ വേദിയില്‍, വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ രസകരമായ അവതരണം നടക്കും.
മാജിക് ഷോ, പപ്പറ്റ് ഷോ, ക്വിസ് മത്സരങ്ങള്‍, ഒറിഗാമി, ആകര്‍ഷകമായ ഗെയിമുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് പ്രോഗ്രാമുകള്‍ക്കിടയില്‍ അവസരം നല്‍കും.  വെബ്‌സൈറ്റിലെ ‘വെര്‍ച്വല്‍ ക്യൂ’ വഴി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിലേക്ക് അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്വിസ് മത്സരങ്ങൾ പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ളവയായിരിക്കും. ക്വിസ് മത്സരങ്ങളുടെ മീഡിയം മലയാളമായിരിക്കും.
അഞ്ച് മേഖലകളിലായി, സ്‌കൂൾ തലത്തിൽ നിന്നും കോളേജ് തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന 15 വീതം (ഓരോ മേഖലയിൽ നിന്നും ആദ്യ സ്ഥാനങ്ങളിൽ എത്തുന്ന 3 ടീമുകൾ വീതം) ടീമുകൾക്കുള്ള സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ യഥാക്രമം 2025 ജനുവരി 9, 10 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ വച്ച് നടത്തുന്നതാണ്. സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ അതത് ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഓരോ വിഭാഗത്തിലും ഫൈനൽ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ചുവടെ പറയും പ്രകാരം സമ്മാനങ്ങൾ നൽകുന്നതാണ് .
സ്ഥാനം ക്യാഷ് പ്രൈസ് പുസ്തക കൂപ്പൺ(രൂപ )
ഒന്നാം സ്ഥാനം ₹5000 ₹2500
രണ്ടാ സ്ഥാനം ₹3000 ₹2000
മൂന്നാം സ്ഥാനം ₹2000 ₹1000
മത്സരാർത്ഥികൾ സ്‌കൂൾ/ കോളേജ് ഐ.ഡി കാർഡ് അല്ലെങ്കിൽ സ്‌കൂൾ/കോളേജ് അധികാരികൾ നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
നിയമസഭാ ജീവനക്കാരോ നിയമസഭാ ജീവനക്കാരുടെ കുടുംബാംഗങ്ങളോ ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ പാടുള്ളതല്ല.
പൊതുജനങ്ങൾക്കായി 2025 ജനുവരി 11-ന് നിയമസഭാ മന്ദിരത്തിൽ വച്ച് എഴുത്തുപരീക്ഷ നടത്തുന്നതും  ആദ്യ 6 സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്കായി ഫൈനൽ മത്സരം നടത്തുന്നതുമാണ് . മത്സരാർത്ഥികൾ അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപ് നിയമസഭാ മന്ദിരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
9446094476, 9447657056, 9946124732, 8301867235
Email : klibf.reception@gmail.com.
Exit mobile version