പള്ളിത്തേര്/പള്ളിത്തണ്ട് | തമ്പുരാക്കന്മാരുടെ പല്ലക്ക് |
പ്രാന്തന് വെള്ളം മോന്തുക | കീഴാളരുടെ മദ്യപാനം |
അടികിടാവ് കീഴാളര്‍ | സ്വന്തം കുട്ടികളെക്കുറിച്ച് പറയുന്നത് |
പഴന്തന്ത | കീഴാളരുടെ അച്ഛന് |
പഴന്തള്ള | കീഴാളരുടെ അമ്മ |
കൊണതോഴം തുടങ്ങുക | കീഴാളരുടെ വിവാഹം |
ആകാരം | ഭക്ഷണം |
നാടുനീങ്ങുക/തീപ്പെടുക | തമ്പുരാക്കന്മാരുടെയും നാടുവാഴികളുടെയും രാജാക്കന്മാരുടെയും മരണം |
മുടത്തെഴുന്നള്ളല്/കാടുവീഴുക | നമ്പൂതിരിമാരുടെ മരണം |
ദീനം വെഷമിക്കല്/വാണ്ടു | ഇടപ്രഭുക്കന്മാരുടെ മരണം |
കുറ്റം പിഴക്കല്‍ | ഭൃത്യന്മാരുടെ മരണം |
പള്ളിതിരിയല് | തമ്പുരാട്ടിയുടെ തീണ്ടാരി |
തൃപ്പൂത്താകല് നമ്പൂതിരി | സ്ത്രീകളുടെ തീണ്ടാരി |
ശീലായ്മ | മേലാളരുടെ രോഗം |
തീക്കോലം | മേലാളരുടെ ശ്മശാനം |
ആസ്യനമ്പൂതിരി | പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ ആസ്യനമ്പൂതിരി പാട്’ കൂടാതെ പരാമര്‍ശിക്കുന്ന നമ്പൂതിരി. നമ്പൂതിരികള്‍ തമ്മില്‍ പറയുമ്പോള്‍ തമ്പൂതിരിപ്പാടിനെ ‘നമ്പൂതിരി’ എന്നേ വിളിക്കൂ. എന്നാല്‍, ആസ്യ നമ്പൂതിരിമാരെ ഇല്ലപേരുകൊണ്ട് വിളിക്കും. ഉദാഹരം: കിഴക്കേടം. (ആസ്യനമ്പൂതിരി), ഇടേല്ലം നമ്പൂതിരി (ആഢ്യനമ്പൂതിരി) |
ചോമാതിരി | യാഗമുള്ള നമ്പൂതിരി |
അക്കിത്തിരി | അഗ്നി കഴിഞ്ഞ നമ്പൂതിരി |
അടീരി | ആധാനം ചെയ്ത നമ്പൂതിരി |
കുഞ്ചാത്തോല് | കല്യാണം കഴിച്ചു കൊണ്ടുവരുന്ന നമ്പൂതിരി സ്ത്രീകള്‍ |
മാളാത്തോല് | കല്യാണം കഴിച്ചയക്കുന്ന നമ്പൂതിരി സ്ത്രീകള്‍ |
കുട്ടിക്കാവ്/ഓമന | കല്യാണം കഴിയാത്ത നമ്പൂതിരി സ്ത്രീ |
പത്തനടി | ചോമാതിരിയുടെ ഭാര്യ |
കുഞ്ചുണ്ണി | ഉപനയനം കഴിഞ്ഞ ആണ് നമ്പൂതിരിക്കുട്ടികള്‍ |
ഉണ്ണി | ഉപനയനം കഴിയാത്ത ആണ്‍കുട്ടികള്‍ |
മൂസ്സാമ്പൂരി | വേളി കഴിഞ്ഞ നമ്പൂതിരി |
തമ്പാന്/തമ്പുരാന് | ഇടപ്രഭുക്കന്മാര്, തമ്പുരാക്കന്മാര് എന്നിവര്‍ക്കുള്ള സ്ഥാനപ്പേര് |
കിടക്കാര് | പാലിയം ഇടപ്രഭുവിന്റെ ഭാര്യ |
പൊന്നുംകുടം | പാലിയം ഇടപ്രഭുക്കന്മാരുടെ സന്താനങ്ങളുടെ സ്ഥാനപ്പേര് |
തമ്പുരാന് | കൊച്ചി രാജകുടുംബത്തിലെ സ്ത്രീകളുടെ സ്ഥാനപ്പേര് |
അമ്മച്ചി | തിരുവിതാംകൂറിലെ രാജ്ഞിയുടെ സ്ഥാനപ്പേര് |
തിരുമനസ്സ്/തിരുമേനി | നമ്പൂതിരിമാരുടെ വിളിപ്പേര് |
അമ്മോന് | പയ്യന്നൂരിലെ നമ്പൂതിരിമാര്‍ |
എമ്പ്രാശന്‍ | എബ്രാന്തിരിയുടെ വിളിപ്പേര് |
നമ്പൂരിശ്ശന് | നമ്പൂതിരിയുടെ വിളിപ്പേര് |
വാല്യക്കാര് | നമ്പൂതിരിമാരുടെ ഭൃത്യന്മാരില് പ്രമാണികളായ നായന്മാരുടെ വിളിപ്പേര് |
ഇരിക്കണമ്മ/പാര്ക്കണപ്പെണ്ണ് | അന്തര്‍ജനങ്ങളുടെ വേലക്കാരികള്‍ |
മൂത്താന്മാര് | നമ്പൂരി ഭൃത്യന്മാര് |
കൈക്കോര്‍/കയ്മാര് | തീയ്യര്‍ നായന്മാരെ വിളിച്ചിരുന്ന പേര് |
അമ്മ തമ്പുരാന്/അമ്മേക്കാള്‍ | തീയ്യര്‍ നായന്മാരുടെ സ്ത്രീകളെ വിളിച്ച പേര് |
ഇല്ലം/മന | നമ്പൂതിരിമാരുടെ വാസസ്ഥലം |
കോവിലകം/കൊട്ടാരം | തമ്പുരാക്കന്മാരുടെ വാസസ്ഥലം |
മഠം | പട്ടന്മാരുടെയും നമ്പിടിന്മാരുടെയും വാസസ്ഥലം |
വാരിയം | അമ്പലവാസികളായ വാരിയന്മാരുടെ വാസസ്ഥലം |
പുഷ്പയം | അമ്പലവാസികളായ നമ്പ്യാന്മാരുടെ വാസസ്ഥലം |
പൊതാട്ടില്‍ | പൊതുവാള്‍മാരുടെ വാസസ്ഥലം |
മാരാത്ത് | മാരാന്മാരുടെ വാസസ്ഥലം |
വീട് | നായമാരുടെ വാസസ്ഥലം |
പുര | തീയ്യന്മാരുടെ വാസസ്ഥലം |
ചാള | പുലയന്മാരുടെ വാസസ്ഥലം |
കുപ്പമാടം/കുപ്പപ്പാട്/കുപ്പാട് | സവര്‍ണരുടെ ഭൃത്യന്മാരുടെ വാസസ്ഥലം |
ചുട്ടുവാട് | നായന്മാര് മുതലായവരുടെ ശ്മശാനം |
മയിതാനും/മൈതാനം | തീയ്യരെ ദഹിപ്പിക്കുന്ന സ്ഥലം |
പള്ളിക്കുറുപ്പ് | തമ്പുരാക്കന്മാരുടെ കട്ടില് |
പള്ളിമെത്ത | തമ്പുരാക്കന്മാരുടെ മെത്ത |
പള്ളിക്കുറുപ്പുണരുക | തമ്പുരാക്കന്മാരുടെ ഉണരല്‍ |
വീണുപിരിയല് | ഇടപ്രഭുക്കന്മാരുടെ ഉണരല്‍ |
നിലംപൊത്തല്‍ | ഭൃത്യന്മാരുടെ ഉണരല്‍ |
നീരാട്ടുകുളി | തമ്പുരാക്കന്മാരുടെ കുളി |
കുളംകലക്കല്‍ | ഇടപ്രഭുക്കന്മാരുടെ കുളി |
നനയല്‍/ചേറുനനയല് | അടിയാളന്മാരുടെ കുളി |
ഒലപ്പെണ്ണതേയ്ക്കല്/ എണ്ണക്കാപ്പ് ചാര്‍ത്തല്‍ | തമ്പുരാക്കന്മാരുടെ എണ്ണതേയ്ക്കല്‍ |
എണ്ണതേയ്ക്കല്‍ | നായന്മാരുടെ എണ്ണതേയ്ക്കല്‍ |
മെഴുക്കുപെരട്ടല്/തൊട്ടുപെരട്ടല് | കീഴ്ജാതിക്കാരുടെ എണ്ണതേയ്ക്കല്‍ |
വാകച്ചാര്‍ത്ത് | ദേവന്മാരുടെ കുളി |
ഉടയാട/പരിവട്ടം | തമ്പുരാക്കന്മാരുടെ വസ്ത്രം |
തിരുപുടയാട | ദേവന്മാരുടെ വസ്ത്രം |
ചുറ്റുന്ന തുണിമുണ്ട്/മുതുവാസല് | കീഴ്ജാതിക്കാരുടെ വസ്ത്രം |
പള്ളിവെള്ളയന് | രാജാവിന്റെ വസ്ത്രം അലക്കുന്ന വെളുത്തേടന് |
പള്ളിപ്പാണന് | രാജാവിന്റെ തുന്നല്പ്പണിക്കാരന് |
പള്ളിവെളക്കന്/ പള്ളിവെളിക്കിത്തലയന് | രാജാവിന്റെ ക്ഷുരകന് |
അമൃത് | രാജവിന്റെയും നമ്പൂതിരിമാരുടെയും ഭക്ഷണം |
അമണ്ടല | തമ്പുരാക്കന്മാരുടെ എച്ചിലില |
അടിയലംകഴിക്കല് | നാടുവാഴിയുടെ ഊണുകഴിക്കല്‍ |
കരിക്കാടികഴിക്കല് | നായന്മാരുടെയും മറ്റും ഊണു കഴിക്കല്‍ |
മണലാരം | നായന്മാര് ഉപയോഗിച്ചിരുന്ന ഉപ്പ് |
മരനീര്/മരവെള്ളം | തീയ്യര്‍, മണ്ണാന്‍ എന്നിവര്‍ കഴിച്ചിരുന്ന മദ്യം |
പിരാന്തന് വെള്ളം | പുലയരും മറ്റും കഴിച്ചിരുന്ന മദ്യം |
വെളുത്താരം | കീഴ് ജാതിക്കാര്‍ കഴിച്ചിരുന്ന മോര് |
എടേലുണ്ണ് | നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് എടേലുണ്ണ് നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് നല്കുന്ന ലഘുഭക്ഷണമാണിത് |
പുറത്തേക്ക് കൊടുക്കല്‍ | ഭൃത്യന്മാര്ക്കുള്ള ഊണ് |
ഇലയമറേത്ത്/കാറ്റാടുക | നമ്പൂതിരിമാരുടെയും തമ്പുരാക്കന്മാരുടെയും വെറ്റിലമുറുക്ക് |
ഞെട്ടയും കടയും ചവയ്ക്കല് | ഭൃത്യന്മാരുടെ വെറ്റമുറുക്ക് |
ചവറില | ഭൃത്യന്മാരുടെ വെറ്റില |
ഒണക്കിന്റെ കോല് | ഭൃത്യന്മാരുടെ പുകയില |
കഴുക് | ഭൃത്യന്മാരുടെ അടയ്ക്ക |
ഉച്ചൂളിപ്പൊടി | ഭൃത്യന്മാരുടെ നൂറ് |
വേളി | നമ്പൂതിരി കുടുംബത്തിലെ മൂത്തയാളുടെ വിവാഹം |
പെണ്കൊട | നമ്പൂതിരി പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കല് |
സംബന്ധം/കട്ടിലേറ്റം | നമ്പൂതിരിക്ക് താണജാതിയില്‍, പ്രത്യേകിച്ച് നായര്‍ സമുദായത്തില്‍ ഉള്ള വിവാഹം |
പള്ളിപ്പേറ്/തിരുവയറൊഴിയല്‍ | തമ്പുരാട്ടിമാരുടെ പ്രസവം |
തിരുനാള്‍ | മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം |
പഴന്നാള് | അടിയ കിടാങ്ങളുടെ പിറന്നാള്‍ |
അക്കമ്മ > | കെട്ടിലമ്മ |
അകത്താള് > | തമ്പുരാട്ടി/അന്തര്‍ജനം |
നാട്ടുവാലായ്മ > | രാജാവ് മരിച്ചാല്‍ നാടെങ്ങു ദു:ഖം ആചരിക്കുന്ന ചടങ്ങ് |
ചാവീരവരണം > | രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന് |
ചാവീരവരണം > | രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന് മാടമ്പിമാര്‍ എടുക്കുന്ന പ്രതിജ്ഞ |
മൂപ്പേല്പ് > | രാജാവിന്റെ സ്ഥാനാരോഹണം |
സാക്ഷിഭോജനം > | രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് സാക്ഷിഭോജനം > രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് വിളമ്പി ദോഷ പരിശോധന നടത്തുന്ന രീതി |
കിടാഒഴിച്ചില് > | രാജാവ് യാത്ര കഴിഞ്ഞ് കൊട്ടാരത്തിലെത്തിയാലുടന്‍ നടത്തുന്ന കണ്ണേറു ദോഷം തീര്‍ക്കല്‍ ചടങ്ങ് |
പഴന്നാള് > | അടിയ കിടാങ്ങളുടെ പിറന്നാള്‍ |
തിരുനാള്‍ > | മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം |
കുലംപെഴയ്ക്കല് > | കീഴ്ജാതിക്കാരുടെ പ്രസവം |