Keralaliterature.com

കാവ്യശാസ്ത്രം

ഭാരതത്തിലെ പുരാതന വിജ്ഞാനസാഹിത്യത്തിലെ മുഖ്യശാഖയാണ് കാവ്യശാസ്ത്രം. കാവ്യമീമാംസ എന്നും സാഹിത്യശാസ്ത്രം എന്നും പറയാറുണ്ട്. ഭരതമുനിയുടെ കാലത്തു തുടങ്ങി ക്രിസ്താബ്ദത്തിന്റെ ആദ്യശതകങ്ങളിലാണ് ഇന്ത്യയിലെ കാവ്യമീമാംസ വികാസം പ്രാപിച്ചത്. ഗ്രീസിലെ കാവ്യമീമാംസപോലെ അതി പ്രാചീനം. ആധുനിക സാഹിത്യത്ത്വ വിചാരമെന്ന പോലെ ഇതും മറ്റനേകം വിജ്ഞാനശാഖകളോട് ബന്ധപ്പെട്ടു കിടക്കുന്നു. ഭാഷാശാസ്ത്രം, തര്‍ക്കശാസ്ത്രം, ദര്‍ശനങ്ങള്‍ എന്നിവയോടൊപ്പം. പ്രാചീനേന്ത്യയിലെ സാഹിത്യചിന്തയുടെ സമഗ്രമായ ചരിത്രം, അന്നത്തെ സാഹിത്യാചാര്യന്മാരുടെ കാവ്യസങ്കല്പം, അവര്‍ അംഗീകരിച്ചിരുന്ന കാവ്യവിഭജനം, കാവ്യധര്‍മ്മങ്ങള്‍, കാവ്യ ഘടകങ്ങള്‍, രചനാതത്വങ്ങള്‍, ആസ്വാദനം, രസം, ധ്വനി, രീതി, വക്രോക്തി, അലങ്കാരം, കാവ്യഗുണദോഷങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങളെല്ലാം ഇതില്‍ വരുന്നു.

പ്രധാന കാവ്യമീമാംസകര്‍

ഭാമഹന്‍
മമ്മടന്‍
വാമനന്‍
ദണ്ഡി
രാജശേഖരന്‍
ആനന്ദവര്‍ദ്ധനന്‍
ക്ഷേമേന്ദ്രന്‍
അഭിനവഗുപ്തന്‍
രുദ്രടന്‍
ജഗന്നാഥ പണ്ഡിതന്‍
വിശ്വനാഥന്‍
ഭോജന്‍
കുന്തകന്‍
ജയദേവന്‍
മഹിമഭട്ടന്‍

പ്രധാന കാവ്യശാസ്ത്ര ഗ്രന്ഥങ്ങള്‍

അഗ്‌നിപുരാണം
അഭിനവഭാരതി
അലങ്കാര സംക്ഷേപം
അലങ്കാരസര്‍വ്വസ്വം
ഔചിത്യവിചാരചര്‍ച്ച
കാവ്യാലങ്കാരം
കാവ്യാദര്‍ശം
കാവ്യപ്രകാശം
കാവ്യമീമാംസ
കാവ്യാനുശാസനം
കാവ്യാലങ്കാരസൂത്രം
കാവ്യാലങ്കാരസൂത്രവൃത്തി
കാവ്യാലങ്കാരസംഗ്രഹം
ചന്ദ്രാലോകം
ചിത്രമീമാംസ
ദശരൂപകം
ധ്വന്യാലോകം
ഭാഷാഭൂഷണം
രസഗംഗാധരം
രാജതരംഗിണി
ലീലാതിലകം
ലോചനം
വക്രോക്തിജീവിതം
വ്യക്തിവിവേകം
സാഹിത്യദര്‍പ്പണം
സാഹിത്യഭൂഷണം
ഹൃദയദര്‍പ്പണം
Exit mobile version