Keralaliterature.com

ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി മുണ്ടശ്ശേരി

മലയാളത്തിലെ ഗദ്യസാഹിത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ജോസഫ് മുണ്ടശ്ശേരി (രാജരാജന്റെ മാറ്റൊലി)

ഗദ്യത്തില്‍ സാഹിത്യനിര്‍മിതി എതാണ്ട് ആധുനികദശയിലേ പറയത്തക്കവിധം രൂപപ്പെട്ടുള്ളൂ. ബ്രിട്ടീഷ് ആധിപത്യത്തില്‍ പൊതുവിദ്യാഭ്യാസം പ്രചരിക്കുകയും

പത്രമാസികകളുടെ യുഗമാരംഭിക്കുകയും ചെയ്തതോടെയാണ് അത്തരമൊരു പരിണാമം ഉണ്ടായത്. എന്നാല്‍, ആ രംഗത്തും സംസ്‌കൃതത്തിന് ചെങ്കോലേന്താന്‍

അവസരം കിട്ടാതിരുന്നില്ല. രാജ്യഭാരം കേരളവര്‍മയുടേതായിരുന്നെങ്കില്‍ അങ്ങനെയല്ലാതെ വരാന്‍ പാടില്ലല്ലോ. അക്ബറിലെ ആ കാദംബരീശൈലി സി.വിയുടെ

‘ധര്‍മരാജാ’ വരെയെത്തിയിട്ടും ‘അസ്തമനപര്‍വതനിതംബത്തില്‍ ലംബമാനമായി’ത്തന്നെ നിന്നുപോയി. കേരളവര്‍മയ്ക്കും മറ്റും ലളിതമലയാളശൈലി

സ്വാധീനമല്ലായിരുന്നുവോ? അല്ലായിരുന്നുവെന്നു പറഞ്ഞുകൂടാ. നടാടെ തയ്യാറാക്കി പ്രസിദ്ധീകരിച്ച തിരുവിതാംകൂര്‍ പാഠ്യപുസ്തകങ്ങളില്‍ അദ്ദേഹത്തിന്റെ

ശൈലി അദ്ദേഹത്തിന്റേതല്ലായിരിക്കുമോ എന്നു സംശയിക്കത്തക്കവിധം ലളിതലളിതമാണ്. പക്ഷേ, ആ ലാളിത്യത്തെ സാഹിത്യോചിതമായി അദ്ദേഹം

കണക്കാക്കിയിരുന്നില്ലെന്നു വേണം വിചാരിക്കുക. പക്ഷപാതം എപ്പോഴും മറുഭാഗത്തായിരുന്നു.

വി.സി.ബാലകൃഷ്ണപ്പണിക്കരുടെ ഒരു ശ്ലോകം:

മൂന്നാണങ്ങേയ്ക്കു പണ്ടേ ദയയിതകളവരില്‍

സ്വസ്ഥയാണേക, കഷ്ടം!
പിന്നീടുള്ളോള്‍ പുകള്‍പ്പെണ്ണ,വളപരപുരാ-
ന്തങ്ങളില്‍ സഞ്ചരിപ്പൂ;
ഭാഷായോഷിത്തു പെറ്റിപ്രജകള്‍ വളരെയാ-
യങ്ങനര്‍ഥത്തിലായീ;
വാര്‍ദ്ധക്യംകൊണ്ടവറ്റില്‍ ചിലതിനു ചെലവേ-
കാനുമാവാതെയായോ?

മൂന്നാണങ്ങേയ്ക്കു പണ്ടേ ദയയിതകളവരില്‍

സ്വസ്ഥയാണേക, കഷ്ടം!
പിന്നീടുള്ളോള്‍ പുകള്‍പ്പെണ്ണ,വളപരപുരാ-
ന്തങ്ങളില്‍ സഞ്ചരിപ്പൂ;
ഭാഷായോഷിത്തു പെറ്റിപ്രജകള്‍ വളരെയാ-
യങ്ങനര്‍ഥത്തിലായീ;
വാര്‍ദ്ധക്യംകൊണ്ടവറ്റില്‍ ചിലതിനു ചെലവേ-
കാനുമാവാതെയായോ?


മട്ടാഞ്ചേരിയില്‍ നിന്നിറങ്ങിയിരുന്ന തന്റെ മലബാറി എന്ന പത്രത്തിലാണ് കേരളവര്‍മപക്ഷത്തെ എതിര്‍ത്ത് എഴുതിയിരുന്നതും രാജരാജവര്‍മയെ


മട്ടാഞ്ചേരിയില്‍ നിന്നിറങ്ങിയിരുന്ന തന്റെ മലബാറി എന്ന പത്രത്തിലാണ് കേരളവര്‍മപക്ഷത്തെ എതിര്‍ത്ത് എഴുതിയിരുന്നതും രാജരാജവര്‍മയെ

അനുകൂലിച്ചതും. തന്നെ എതിര്‍ത്ത പത്രം വരുത്തുന്നതു കേരളവര്‍മ നിര്‍ത്തിയപ്പോഴാണ് വി.സി ഇങ്ങനെ ഒരു കവിത കത്തായി എഴുതിയത്.

കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ അക്ബര്‍ പരിഭാഷയിലെ ഗദ്യശൈലിയെപ്പറ്റി ജോസഫ് മുണ്ടശ്ശേരി:

പദ്യശൈലിയോടൊപ്പം, സംസ്‌കൃത പ്രശാസിതമായിത്തീര്‍ന്ന ഈ ഗദ്യശൈലിക്കെതിരായും മധ്യകേരളത്തിലെ എഴുത്തുകാരുടെ ശബ്ദം 

ഉയരുകയുണ്ടായി. വടക്കോട്ടു വടക്കോട്ടു മാറുന്തോറും ചന്തുമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, അന്തപ്പായി, മൂര്‍ക്കോത്തു കുമാരന്‍ തുടങ്ങിയവര്‍

സംസ്‌കൃതത്തെ ആവണപ്പലകയിട്ട് ഇരുത്തി മാനിക്കാതെ തന്നെ എതു കാര്യവും ഭംഗിയില്‍ പറഞ്ഞുതീര്‍ത്തിട്ടുണ്ട്. എന്നിട്ടും നമ്മുടെ സാഹിത്യസാമ്രാജ്യത്തില്‍

സംസ്‌കൃതത്തിന്റെ രാജവാഴ്ചക്ക് യാതൊരു കോട്ടവും തട്ടിയില്ല.

…………………………………

അക്ബറും രാമരാജാബഹദൂറും ധര്‍മരാജായും മറ്റുമാണ് ആഖ്യായികയായി അക്കാലത്ത് പരിഗണിക്കപ്പെട്ടത്. അന്നത്തെ പ്രമുഖനായ ഒരു അധ്യാപകനോട്

വിദ്യാര്‍ഥിയായിരുന്ന മുണ്ടശ്ശേരിയുടെ സതീര്‍ഥ്യനായ ഒരാള്‍ ചോദിച്ചു. മറുപടി ഇതായിരുന്നു: ഇന്ദുലേഖയും കുന്തലതയുമൊക്കെ വെറും നോവലുകളാണ്.

പെണ്ണുങ്ങള്‍ക്ക് വായിച്ചുരസിക്കാനുള്ള നോവലുകള്‍’
മുണ്ടശേരി ഇപ്രകാരം പറഞ്ഞു: മധ്യകേരളത്തിലെ ഒരു ഭാഷാ പണ്ഡിതനുപോലും അന്നിപ്രകാരം പറയാന്‍ തോന്നിയെങ്കില്‍

അദ്ദേഹത്തെപ്പോലുള്ളവരുടെ ഞരമ്പിലോടിയിരുന്ന ‘ഗീര്‍വാണ ഫോര്‍മലിസ’ത്തിന്റെ രക്തം എത്രയായിരുന്നിരിക്കണം?

……………………….

''കേരള പാണിനീയം തൊട്ടുള്ള കൃതികളാല്‍ മലയാള ഭാഷയ്ക്കു നാള്‍വഴിയും പേരേടും എര്‍പ്പെടുത്തിയ ഒരു മഹാ വൈയാകരണനായിട്ടേ 

രാജരാജനെ കാണാറുള്ളൂ. ആ കാഴ്ചപ്പാടില്‍ തെറ്റില്ല. പക്ഷേ, വൈയാകരണനും ആലങ്കാരികനുമെന്ന ഭാവത്തില്‍ ഭാഷാസാഹിത്യത്തിലേക്കിറങ്ങിവന്ന് ആ

മഹാശയന്‍ കുഴലൂതിയത് വാസ്തവത്തില്‍ ഒരു മഹാവിപ്ലവത്തിനാണ്-ശൈലിയിലും സാഹിതീയപാരമ്പര്യത്തിലും ഒരു വിപ്ലവത്തിന്.”

'
Exit mobile version