ഇത്തരിപ്പൂവേ ചുവന്നപൂവേ
ഈനാളെങ്ങുനീ പോയി പൂവേ!
മണ്ണിന്നടിയിലൊളിച്ചിരുന്നോ?
മറ്റുള്ള പൂക്കളെ കാത്തിരുന്നോ?
വന്നതു നന്നായി തെല്ലുനേരം
വല്ലതും പാടിക്കളിക്കാം സൈ്വരം
ചെമ്മേറുമീയുടുപ്പാരു തന്നു?
കാറ്റടിച്ചോമനേ വീണിടൊല്ലേ!
കാലത്തെ വെയിലേറ്റു വാടിടൊല്ലേ!
(ബാലകവിതകള്‍)
” പ്രേമ മഹാജൈത്രയാത്രയും നിര്‍ത്തണം
പ്രേതപ്പറമ്പില്‍ മൃതിരാജ സീമയില്‍”
(ആമരം)
”വളരെപ്പണിപ്പെട്ടാണെന്റെമേല്‍നിന്നും ദേവന്‍
തളരും സുരക്തമാം കൈയെടുത്തതുനൂനം
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍
തല്‍ക്ഷണം കറമ്പിരാവെന്തിനങ്ങോട്ടേക്കെത്തി?”
(സൂര്യകാന്തി)
” ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പത്തെക്കണ്ടില്ലെങ്കില്‍
ഈ വിധം പരസ്പരം സ്‌നേഹിക്കാതിരുന്നെങ്കില്‍”
(സൂര്യകാന്തി)
” പ്രണയാന്ധനായ്ത്തീര്‍ന്ന് സൗരഭം വീശും ഗാത്രം
പുണരില്ല ഞാന്‍ ഗാഢം പൂവല്ലേ പതിച്ചാലോ”
(ഭൃംഗ ഗീതം)
”ക്ഷീണമാമെന്നത്മാവു
തകര്‍ന്നാല്‍ തകര്‍ന്നോട്ടെ,
വീണയാക്കുകഭവ-
ദാശയം ഗാനം ചെയ്‌വാന്‍”
(സാഗരഗീതം)
”കാലാല്‍ തട്ടിനിരത്തട്ടെ
കാലം ജീര്‍ണിച്ചതത്രയും
നിത്യമാനസബന്ധങ്ങള്‍
നിരാലംബങ്ങളൂഴിയില്‍”
(നിഴലുകള്‍ നീളുന്നു)
” ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നിര്‍-
ജ്ജീവമാം ദേഹമടക്കിയ പെട്ടിപോയ്
ഇല്ലാ പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയെ.
ഇല്ലപൂവര്‍ഷം വിഷാദം കിടന്നല-
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയെ!
(ഇന്നുഞാന്‍ നാളെ നീ)
”ഒന്നു നടുങ്ങി ഞാനാനടുക്കം തന്നെ-
മിന്നുമുടുക്കളില്‍ ദൃശ്യമാണിപ്പൊഴും”
(ഇന്നുഞാന്‍ നാളെ നീ)
”മരണം വരുന്നേരം സര്‍വശക്തമക്കൈയില്‍
മമ ജീവിതം ക്ഷുദ്രം സുസ്മിതം സമര്‍പ്പിക്കും. ‘
(എന്റെ വേളി)
''കാല്‍വിനാഴിക കൂടി ഞാന്‍ പിറന്നൊരീവീട്ടില്‍
മേവിടാന്‍ കഴിഞ്ഞെങ്കില്‍! ഇത്ര വേഗമോ യാത്ര!”
(എന്റെ വേളി)
‘ ജീവിതത്തിന്‍ പഴമ്പൂക്കള്‍ കൊഴിഞ്ഞാലെ-
ന്തീവിധമുള്ള ചിറകടിയാല്‍
നൂറുനൂറായിരമല്ല, പരിണാമ
നൂതനഭംഗികള്‍ മൊട്ടിടുന്നു.
അംബരമധ്യം തിളക്കുന്നൊരാദിത്യ
ബിംബവും കെട്ടുപോമെങ്കിലാട്ടെ,
അക്കരിയൂതിപ്പിടിപ്പിച്ചു മറ്റൊരു
തീക്കട്ടയുണ്ടാക്കും സര്‍ഗ്ഗശക്തി’
(നിമിഷം)
‘ഗഗനകൂടാരം തുറന്നു നീ നോക്കുകൊന്ന-
കലെയെങ്ങാനും പ്രഭാതമുണ്ടോ?
(അന്തര്‍ദാഹം)
‘ വെമ്പുക, വിളറുക! വിറകൊള്ളുക! നോക്കൂ
നിന്‍ പുരോഭാഗത്തതാ വിശ്വജേതാവാം നാളെ’
(നാളെ)