Keralaliterature.com

തെറ്റും ശരിയും (ആ)

ആകര്‍ഷണീയം ആകര്‍ഷകം
ആകസ്മീകം ആകസ്മികം
ആകെക്കൂടി ആകക്കൂടി
ആചാരനിഷ്ട ആചാരനിഷ്ഠ
ആച്ചാദനം ആച്ഛാദനം
ആജാനബാഹു ആജാനുബാഹു
ആജ്ഞനേയന്‍ ആഞ്ജനേയന്‍
ആട്ടപ്പുറന്നാള്‍ ആട്ടപ്പിറന്നാള്‍
ആഡ്യന്‍ ആഢ്യന്‍
ആഢംബരം ആഡംബരം
ആണങ്കില്‍ ആണെങ്കില്‍
ആണത്വം ആണത്തം
ആതിതേയന്‍ ആതിഥേയന്‍
ആതിഥേയന്‍ (അതിഥി സല്‍ക്കാരം ചെയ്യുന്നവന്) ആതിതേയന്‍= ദേവന്‍ – അദിതിയുടെ പുത്രന്‍)
ആത്മതത്വം ആത്മതത്ത്വം
ആത്മനിഷ്ടം ആത്മനിഷ്ഠം
ആഥിത്യം ആതിഥ്യം
ആഥിത്യം ആതിഥ്യം
ആദരാജ്ഞലി ആദരാഞ്ജലി
ആദ്ധ്യക്ഷം ആദ്ധ്യക്ഷ്യം
ആദ്ധ്യക്ഷത അദ്ധ്യക്ഷത, ആദ്ധ്യക്ഷ്യം
ആദ്യാവസാനം ആദ്യവസാനം
ആധമര്‍ണ്യത ആധമര്‍ണ്യം, അധമര്‍ണത
ആധിദൈവീകം ആധിദൈവികം
ആധിഭൗതീകം ആധിഭൗതികം
ആധുനീകം ആധുനികം
ആധുനീകരിക്കുക ആധുനികീകരിക്കുക
ആധ്യക്ഷം ആധ്യക്ഷ്യം
ആധ്യാത്മീകം ആധ്യാത്മികം
ആനമഠയന്‍ ആനമടയന്‍
ആനുരൂപ്യത ആനുരൂപ്യം
ആനുലോമ്യത ആനുലോമ്യം
ആന്തരീകം ആന്തരികം
ആന്ധ്യത ആന്ധ്യം
ആന്വീക്ഷകി ആന്വീക്ഷികി (തര്‍ക്കശാസ്ത്രം)
ആപല്‍ഗര്‍ത്തം ആപദ്ഗര്‍ത്തം
ആപത്ധര്‍മ്മം ആപദ്ധര്‍മ്മം
ആപത്മിത്രം ആപന്മിത്രം
ആപത്ശങ്ക ആപച്ഛങ്ക
ആപാദചൂടം ആപാദചൂഡം
ആപാതമസ്തകം ആപാദമസ്തകം
ആപാദചൂഢം ആപാദചൂഡം
ആപാദമധുരം ആപാതമധുരം (വീഴുമ്പോള്‍)
ആഭാസത്വം ആഭാസത്തം
ആഭിജാത്യത ആഭിജാത്യം
ആഭിമുഖ്യത ആഭിമുഖ്യം
ആമസഞ്ചി ആമസ്സഞ്ചി (മുറുക്കാന്‍ സഞ്ചി)
ആയിരത്തിഒന്ന് ആയിരത്തൊന്ന്
ആയൂര്‍വ്വേദം ആയുര്‍വ്വേദം, ആയുര്‍വേദം
ആരോഗ്യശരീരം അരോഗശരീരം
ആര്യാവൃത്തം ആര്യാവര്‍ത്തം (ഉത്തരഭാരതം)
ആലസ്യത ആലസ്യം
ആവര്‍ത്തി ആവൃത്തി (പ്രാവശ്യം, തവണ)
ആവലാധി ആവലാതി
ആവശ്യമായ ആവശ്യമുള്ള, ആവശ്യകമായ
ആവിശ്യം ആവശ്യം
ആവിഷ്ഠ ആവിഷ്ട
ആശ്ചാദനം ആച്ഛാദനം
ആശ്ഛര്യം ആശ്ചര്യം
ആഷാഡഭൂതി ആഷാഢഭൂതി (കള്ളസന്ന്യാസി
ആസ്ത ആസ്ഥ (ഊണിന്നാസ്ഥ കുറഞ്ഞു…)
ആസ്തിക്യത ആസ്തിക്യം, ആസ്തികത
ആസ്ഥി ആസ്തി (സമ്പാദ്യം)
ആസ്വാദ്യകരം ആസ്വാദ്യം
ആഴ്ചപതിപ്പ് ആഴ്ചപ്പതിപ്പ്
 
Exit mobile version