Keralaliterature.com

തെറ്റും ശരിയും

അരാജകത്തം  അരാജകത്വം
 അന്തസ്  അന്തസ്‌സ്
 അതോറിട്ടി  അതോറിറ്റി
 അതിനോടകം   അതിനകം
 അശേ്ശഷം   അശേഷം
 അസ്‌സഹനീയം  അസഹനീയം
 അടിമത്വം  അടിമത്തം
 അനാശ്ചാദനം  അനാച്ഛാദനം
 അജഗജാന്തര വ്യത്യാസം  അജഗജാന്തരം
 അഗസ്ത്യാര്‍കൂടം  അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം

അജണ്ട  അജന്‍ഡ
 അദ്ഭുതം  അത്ഭുതം
 അര്‍ദ്ധരാത്രിയില്‍  അര്‍ദ്ധരാത്രി
 അപാകത  അപാകം
 അന്തക്കരണം  അന്തഃക്കരണം – അന്തഃകരണം
 അപ്രമാദിത്തം  അപ്രമാദിത്വം
 അതികായകന്‍  അതികായന്‍
 അതാത്  അതത്
 അന്ത:ഛിദ്രം  അന്തശ്ഛിദ്രം
 അതൊ  അതോ

അതോ, ഇതോ  അതോ ഇതോ (കോമവേണ്ട)
 അധപതനം  അധപ്പതനം, അധഃപതനം
 അടിച്ച് കൊന്നു  അടിച്ചുകൊന്നു
 അഭ്യസ്ഥം  അഭ്യസ്തം
 അനുവര്‍ത്തി  അനുവൃത്തി
 അല്‍പ്പത്തം  അല്പത്തം
 അതിലേയ്ക്ക്  അതിലേക്ക്
 അനസ്യൂതം അനുസ്യൂതം
 അജ്ഞനം  അഞ്ജനം
 അര്‍ദ്ധ സെഞ്ച്വറി  അര്‍ദ്ധ സെഞ്ചുറി

അന്യാദൃശ്യം  അന്യാദൃശം
 അനുസ്‌സരിക്കുക  അനുസരിക്കുക
 അടച്ചുപൂട്ടി  പൂട്ടി
 ആസ്പത്രി  ആശുപത്രി
 ആദ്ധ്യക്ഷം  ആദ്ധ്യക്ഷ്യം
 ആച്ഛര്യം  ആശ്ചര്യം
 ആസ്വാദ്യകരം  ആസ്വാദ്യം
 ആധുനീകം   ആധുനികം
 ആണങ്കില്‍  ആണെങ്കില്‍ (ആണ്+ എങ്കില്‍)
 ആണന്ന്  ആണെന്ന്

ആധുനികവല്‍ക്കരിക്കുക  ആധുനികീകരിക്കുക
 ആവര്‍ത്തി   ആവൃത്തി
 ആശ്വാസ’കരം’  ആശ്വാസപരം ആശ്വാസം
 ആവശ്യകത  ആവശ്യം
 ആഢംബരം  ആഡംബരം
 ആയിടക്ക്  ആയിടയ്ക്ക്
 ഇയ്യാള്‍  ഇയാള്‍
 ഇതിനോടകം  ഇതിനകം
 ഇതപര്യന്തം  ഇതഃപര്യന്തം (ഇതുവരെ)
 ഇല്ലങ്കില്‍  ഇല്ലെങ്കില്‍

 ഇതിഹാസതുല്ല്യര്‍ ഇതിഹാസതുല്യര്‍
 ഈഷല്‍ഭേദം ഈഷദ്‌ഭേദം (ചെറിയവ്യത്യാസം)
ഉത്തരവാദിത്തം ഉത്തരവാദിത്വം
 ഉപയോക്താവ്  ഉപഭോക്താവ്
 ഉദ്ദേശം  ഉദ്ദേശ്യം (ഉദ്ദേശം എന്നാല്‍ഏകദേശം
 ഉദ്ദിഷ്ഠമായ  ഉദ്ദിഷ്ടമായ
 ഉള്‍പ്രേക്ഷ  ഉത്‌പ്രേക്ഷ
 ഉത്തമ ഉദാഹരണം  ഉത്തമോദാഹരണം
 ഉത്്ഘാടനം ഉദ്ഘാടനം
 ഉച്ചിഷ്ഠം  ഉച്ചിഷ്ടം

 ഉണ്ടന്ന് ഉണ്ടെന്ന്
 ഉത്തരവാദിത്തപ്പെട്ട  ഉത്തരവാദപ്പട്ട
 ഉത്ഗ്രഥനം  ഉദ്ഗ്രഥനം
 ഉത്‌ബോധനം  ഉദ്‌ബോധനം
 ഉത്ഘാടനം  ഉദ്ഘാടനം
 ഉദാരവത്കരിക്കുക  ഉദാരീകരിക്കുക
 ഊക്ഷ്മാവ്  ഊഷ്മാവ്
 എഞ്ചിനിയറിംഗ്  എന്‍ജിനിയറിംഗ്
 ഐക്യരൂപം ഐകരൂപ്യം
 ഐക്യകണ്‌ഠേന  ഐകകണ്‌ഠേന ഐകകണ്‌ഠ്യേന / ഏകകണ്ഠമായി

ഐക്യത ഐക്യം, ഏകത
 ഓഗസ്റ്റ് ആഗസ്റ്റ്
 ഓവര്‍റോളിംഗ്  ഓവറോളിംഗ്
 കവിമാര്‍  കവികള്‍
 കര്‍ശ്ശനം  കര്‍ശനം
 കണിശതയോടെ  കണിശമായി
 കണ്ടങ്കില്‍  കണ്ടെങ്കില്‍
 കണ്ടുപിടുത്തം  കണ്ടുപിടിത്തം
 കലക്ടര്‍  കളക്ടര്‍
 കത്തിജ്വലിക്കുക  കത്തിജ്ജ്വലിക്കുക

 കഷ്ടത  കഷ്ടം
 കവിയത്രി / കവയത്രി  കവയിത്രി
 കാണാന്‍ കഴിയും  കാണാം
 കാണിപ്പിക്കുക  കാണുക, കാണിക്കുക
 കാല്‍വെപ്പ്, കാല്‍വപ്പ്  കാല്‍വയ്പ്
 കാര്‍മ്മികത്തം  കാര്‍മ്മികത്വം
 കാണ്മാനില്ല (പഴയശൈലി)  കാണാനില്ല
 കാട്ടിനുള്ളില്‍  കാട്ടില്‍
 കോമാളിത്വം  കോമാളിത്തം
 കോണ്‍ഗ്രസേതര കക്ഷികള്‍  കോണ്‍ഗ്രസിതര = (കോണ്‍ഗ്രസ് + ഇതര)

കുശ്മാണ്ടം കുശ്മാണ്ഡം
 കുറക്കണം  കുറയ്ക്കണം
 കുട്ടികളെ സംബന്ധിച്ച്  കുട്ടികളെസ്‌സംബന്ധിച്ച്
 കുതിരപുറത്തെത്തി   കുതിരപ്പുറത്തെത്തി
 കൂര്‍മ്മബുദ്ധി  ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. കൂര്‍മ്മബുദ്ധി ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം.
അല്ലെങ്കില്‍ആമയുടെ ബുദ്ധി എന്നാകും)
 കൈകാല്‍  കൈകാലുകള്‍
 കൈയ്യേറ്റം  കയ്യേറ്റം, കൈയേറ്റം
 ഗുരുദൈവം  ഗുരുര്‍ദൈവം, ഗുരുഃദൈവം
 ഗുരുസി  കുരുതി
 ഗൂഡാലോചന  ഗൂഢാലോചന

ഗ്രീക്ഷ്മം  ഗ്രീഷ്മം
 ക്രീമിലേയര്‍  ക്രീമിലെയര്‍
 കൃത്യനിഷ്ഠത  കൃത്യനിഷ്ഠ
 കൃസ്തു  ക്രിസ്തു
 ചളി  ചെളി
 ചത്തപട്ടിയുടെ ജഡം  പട്ടിയുടെ ജഡം
 ചിലവ്  ചെലവ്
 ചിലയിടത്ത്  ചിലേടത്ത്
 ചെയ്യിപ്പിക്കുക  ചെയ്യുക, ചെയ്യിക്കുക
 ചുവന്ന  ചുമന്ന (പ്രയോഗസാധു ചുവപ്പ്, ചുവന്ന) (ധാതു ‘ചെം’ ചെം, ചെമപ്പ്

 ചൊല്പടിക്കനുസരിച്ച് ചൊല്പടിക്ക്
 ചേതസ്  ചേതസ്‌സ്
 ചായാചിത്രം  ഛായാചിത്രം
 ജനവരി  ജനുവരി
 ജനങ്ങള്‍ക്കിടയിലേയ്ക്ക്  ജനങ്ങള്‍ക്കിടയിലേക്ക്
 ജനപദം  ജനപഥം (രണ്ടും രണ്ടര്‍ത്ഥം)
 ജഗത്‌മോഹിനി  ജഗന്മോഹിനി (ജഗത്+ മോഹിനി)
 ജലച്ഛായം  ജലച്ചായം
 ജാള്യത  ജാള്യം, ജളത
 ജാത്യാല്‍  ജാത്യാ

 ജുഡീഷ്യറി  ജുഡിഷ്യറി
 ജൂലൈ  ജൂലായ്
 ഞെട്ടിപ്പിക്കുന്നു  ഞെട്ടിക്കുന്നു
 ടെണ്ടര്‍  ടെന്‍ഡര്‍
 തത്ഭവം  തദ്ഭവം (വലതുവശം ഘോഷാക്ഷരം ഇരിക്കുന്നതുകൊണ്ട് ‘ത്’ എന്നത് ‘ദ’ ആയിമാറും)
 തപസ്  തപസ്‌സ്
 തമ്മിലടുപ്പിച്ചു  തമ്മിലടിപ്പിച്ചു (ഉകാരചിഹ്‌നവും വള്ളിയും മാറിവരുമ്പോള്‍ വരുന്ന അര്‍ത്ഥവ്യത്യാസം)
 തത്ത്വദീക്ഷ  തത്വദീക്ഷ
 തത്ത്വം  തത്വം
 തെരഞ്ഞെടുപ്പ്  തിരഞ്ഞെടുപ്പ്

 തെരച്ചില്‍  തിരച്ചില്‍
 തേജസ്  തേജസ്‌സ്
 തിരശീല  തിരഃശീല, തിരശ്ശീല
 തീഷ്ണം  തീക്ഷ്ണം
 തീയേറ്റര്‍  തിയേറ്റര്‍
 തിമിംഗലം  തിമിംഗിലം (ഗിലം = വിഴുങ്ങുന്നത്)
 ധൃതഗതി  ദ്രുതഗതി, തകൃതി
 ദുസഹം  ദുസ്‌സഹം, ദുഃസഹം
 ദിവസേ്‌സന  ദിവസേന
 ദിനപത്രങ്ങള്‍  ദിനപ്പത്രങ്ങള്‍

ദിക്‌വിജയം  ദിഗ്വിജയം, ദിഗ്+ വിജയം
 ദേശീയപരം  ദേശീയം (ദേശത്തെ സംബന്ധിക്കുന്നത്)
 ദേശവത്കരിക്കുക  ദേശസാത്കരിക്കുക
 ദേശീയ ഐക്യം  ദേശീയൈക്യം
 ദൈവീകം  ദൈവികം
 ദൈന്യത  ദൈന്യം, ദീനത
 ദൈവീകം  ദൈവികം
 ദൈര്‍ഘ്യത  ദൈര്‍ഘ്യം, ദീര്‍ഘത
 ദൗര്‍ലഭ്യത  ദൗര്‍ലഭ്യം, ദുര്‍ലഭത
 ധാര്‍മ്മികത  ധാര്‍മികത

നമസെ്ത  നമസേ്ത (സംസ്‌കൃതഭാഷയില്‍ ഹ്രസ്വമായ ‘എ’ കാരം ഇല്ല)(നമ: + തേ)
 നാട്ടുകാരെ  നാട്ടുകാരേ
 നിശേഷം  നിശേ്ശഷം
 നിസാരം  നിസ്‌സാരം
 നിര്‍ദേശം  നിര്‍ദ്ദേശം
നിസംഗത  നിസ്‌സംഗത
 നിച്ഛയം  നിശ്ചയം
 നിസഹായത  നിസ്‌സഹായത
 നിഗൂഡം  നിഗൂഢം
 നിവര്‍ത്തി  നിവൃത്തി

നിഘണ്ഡു നിഘണ്ടു
 നിമഞ്ജനം  നിമജ്ജനം
 നീതിപൂര്‍വകമായ  നീതിപൂര്‍വമായ
 നീതീകരണം  നീതിമത്കരണം (പ്രയോഗ സാധുത നീതീകരണത്തിനാണ്)
 നോക്കിക്കാണുന്നു  കാണുന്നു
 നൈസര്‍ഗ്ഗീകം  നൈസര്‍ഗ്ഗികം
 പതിവൃത  പതിവ്രത
 പക്ഷെ  പക്ഷേ
 പലയിടത്തും  പലേടത്തും
 പത്രക്കുറിപ്പിലൂടെ അറിയിച്ചു  പത്രക്കുറിപ്പില്‍ അറിയിച്ചു

 പണ്ഡിതന്മ്യന്യന്‍ പണ്ഡിതമ്മന്യന്‍ (പണ്ഡിതനെന്ന് സ്വയം ഭാവിക്കുന്നയാള്‍)
 പറയിപ്പിക്കുക  പറയുക, പറയിക്കുക
 പാത്രമടക്കുക  പാത്രമടയ്ക്കുക
 പാരമ്യതയില്‍  പാരമ്യത്തില്‍
 പാക്കറ്റ്  പായ്ക്കറ്റ്
 പിന്നിട്  പിന്നീട്
 പിന്നോക്കം  പിന്നാക്കം
 പെട്ടന്ന്  പെട്ടെന്ന്
 പൊതുവേ  പൊതുവെ (രണ്ടും ഉപയോഗിക്കാം)
 പുനര്‍ചിന്ത  പുനശ്ചിന്ത (ശ് + ചി = ശ്ചി)

 പുനപ്പരിശോധന, പുനപരിശോധന പുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍ പുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍
വിസര്‍ഗ്ഗം വിട്ടിട്ട് ഇരട്ടിപ്പ് സ്വീകരിക്കാം. പുനപരിശോധന പുനഃപരിശോധന പുനസൃഷ്ടിക്കുക
പുനസ്‌സൃഷ്ടിക്കുക (ശ, ഷ, സ എന്നീ മൂന്നക്ഷരങ്ങള്‍ വിസര്‍ഗ്ഗത്തോടു സന്ധിക്കു മ്പോള്‍ വിസര്‍ഗ്ഗം യഥാക്രമം ശ, ഷ,
സ എന്നിവയായി മാറും. മറ്റക്ഷരങ്ങള്‍ ഇങ്ങനെ മാറുകയില്ല. അതുകൊണ്ട് പുനപ്പരിശോധനയല്ല.
പുനഃപരിശോധനയാണ് ശരി
 പൂഴ്ത്തിവയ്പ്  പൂഴ്ത്തിവയ്പ്
 പൂര്‍ണകായക പ്രതിമ  പൂര്‍ണകായ പ്രതിമ
 പ്രക്ഷുബ്ദം  പ്രക്ഷുബ്ധം
 പ്രവേശനം  പ്രവേശം
 പ്രകൃത്യാല്‍  പ്രകൃത്യാ
 പ്രതിച്ചായ പ്രതിച്ഛായ
 പ്രക്ഷോഭണങ്ങള്‍  പ്രക്ഷോഭങ്ങള്‍
 പ്രസ്താവന  പ്രസ്താവം
 പ്രധാനമന്ത്രി സന്നദ്ധം  സന്നദ്ധന്‍ (സംസ്‌കൃതപദമായ സന്നദ്ധത്തിന് ലിംഗഭേദമുണ്ട്)

പ്രഭുത്ത്വം പ്രഭുത്വം
 പ്രതിബദ്ധത  പ്രതിജ്ഞാബദ്ധത
 പ്രാഗത്ഭ്യം  പ്രാഗല്ഭ്യം
 പ്രവര്‍ത്തി  പ്രവൃത്തി
 ഭദ്രദീപം തെളിയിക്കുക  ഭദ്രദീപം തെളിക്കുക
 ഭഗവത്ഗീത   ഭഗവദ്ഗീത
 ഭാരോദ്വാഹനം  ഭാരോദ്വഹനം
 ഭീക്ഷ്മര്‍  ഭീഷ്മര്‍
 ഭൗതീകം  ഭൗതികം
 ബജറ്റ്  ബഡ്ജറ്റ്

ബാദ്ധ്യസ്ഥരാക്കി ബാദ്ധ്യസ്ഥമാക്കി
 ബൃഹത്പദ്ധതി  ബൃഹദ്പദ്ധതി
 ഫിബ്രവരി  ഫെബ്രുവരി
 മഹത്ത്വം  മഹത്വം
 മഹാദുരന്തം  കൊടും ദുരന്തം
 മഹത്‌വ്യക്തി  മഹദ്‌വ്യക്തി മഹാവ്യക്തി
 മസ്തിഷ്‌ക്കം  മസ്തിഷ്‌കം
 മനപൂര്‍വം  മനപ്പൂര്‍വം, മനഃപൂര്‍വം
 മനസാക്ഷി  മനസ്‌സാക്ഷി
 മനസ്‌സാവാചാ   മനസാ വാചാ

മനശക്തി മന:ശക്തി, മനശ്ശക്തി
 മനുഷ്യത്ത്വം  മനുഷ്യത്വം(സംസ്‌കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് മനുഷ്യത്ത്വം മനുഷ്യത്വം(സംസ്‌കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് ‘ത്തം’ ആണ്.)
 മനുഷ്യചങ്ങല  മനുഷ്യച്ചങ്ങല (മനുഷ്യ : + ചങ്ങല)
 മലയാളിത്വം  മലയാളിത്തം
 മടയത്വം,മഠയത്തം  മടയത്തം
 മഠയന്‍  മടയന്‍
 മനസിലാക്കുക  മനസ്‌സിലാക്കുക
 മനപ്പീഡ,   മനഃപ്പീഡ, മനപീഡ – മനഃപീഡ (ശരി)
 മഹസ്  മഹസ്‌സ്
 മഹത്വം   മഹത്ത്വം (മഹത് + ത്വം = മഹത്ത്വം)

മാരത്തോണ്‍ മാരത്തണ്‍
 മാത്രമെ  മാത്രമേ
 മാറുന്നതിനനുസരിച്ച്  മാറുന്നതനുസരിച്ച്
 മാധ്യസ്ഥ്യം  മദ്ധ്യസ്ഥത
 മുസ്‌ളീം ലീഗ്  മുസ്‌ളിംലീഗ്
 മുട്ടാളത്വം  മുട്ടാളത്തം
 മുന്നോക്കം   മുന്നാക്കം
 മുന്‍നിറുത്തി  മുന്‍നിര്‍ത്തി
 മുതലാളിത്വം   മുതലാളിത്തം
 മൂര്‍ത്തീഭാവം  മൂര്‍ത്തിമദ്ഭാവം

മൂഢത്ത്വം  മൂഢത്വം
 മൃഗത്ത്വം  മൃഗത്വം
 മൃദുലസമീപനം  മൃദുസമീപനം
 മേധാവിത്തം  മേധാവിത്വം
 യശശരീരന്‍  യശശ്ശരീരന്‍, യശഃശരീരന്‍ (മരിച്ച കീര്‍ത്തിയാകുന്ന ശരീരം നേടിയവന്‍, യശഃശരീരന്‍)
 യഥാസ്ഥാനത്ത്  യഥാസ്ഥാനം (സ്ഥാനം എന്നതിന് സ്ഥാനത്ത് എന്നുതന്നെയാണ് അര്‍ത്ഥം)
 യോഗ്യമാംവണ്ണം  യഥായോഗ്യം
 യാഥാസ്ഥിതികത്തം  യാഥാസ്ഥിതികത്വം
 യാദൃശ്ചികം  യാദൃച്ഛികം
 യൂനിയന്‍  യൂണിയന്‍

രമേഷ് രമേശ്
രക്ഷകര്‍ത്താക്കള്‍ രക്ഷാകര്‍ത്താക്കള്‍
രമ്യഹര്‍മ്മം രമ്യഹര്‍മ്യം
രാഷ്ട്രീയഭേദമന്യേ രാഷ്ട്രീയഭേദമെന്യേ
രൂപീകരിക്കുക രൂപവല്‍ക്കരിക്കുക
ലളിതവത്കരിക്കുക ലളിതമാക്കുക (ലളിതീകരിക്കുക)
ലഷ്മണന്‍ ലക്ഷ്മണന്‍
ലാഞ്ചന ലാഞ്ഛന
ലോപം ലോഭം (വ്യത്യസ്താര്‍ത്ഥം) (പണത്തിനൊന്നും ഒരു ലോഭവുമില്ല ഒരു ലോപവുമില്ല)
ലൗകീകം ലൗകികം

വങ്കത്വം  വങ്കത്തം
 വഷളത്വം  വഷളത്തം
 വനത്തിനുള്ളില്‍  വനത്തില്‍
 വഴിതെളിയിക്കുന്ന  വഴി തെളിക്കുന്ന
 വസ്തുനിഷ്ടം  വസ്തുനിഷ്ഠം
 വളര്‍ച്ചാനിരക്ക്  വളര്‍ച്ചനിരക്ക്
 വായനാമത്സരം   വായനമത്സരം
 വാചടോപം  വാചാടോപം
 വായാടിത്വം  വായാടിത്തം
 വിമ്മിഷ്ടം  വിമ്മിട്ടം

 വിഡ്ഢിത്വം  വിഡ്ഢിത്തം
 വിഭവസമാഹരണം  പണം ഉണ്ടാക്കല്‍
 വിശ്വസ്ഥം  വിശ്വസ്തം
 വിജിഗീഷു  വിജീഗിഷു
 വിവേകപൂര്‍വമായ   വിവേകപൂര്‍ണമായ
 വിസ്താരഭയത്താല്‍  വിസ്തരഭയത്താല്‍
 വീട്ടിനുള്ളില്‍  വീട്ടില്‍
 വീണ്ടും പുനരാരംഭിച്ചു  പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു
 വെച്ചുനോക്കിയാല്‍  വച്ചുനോക്കിയാല്‍
 വേണ്ടാതിനം  വേണ്ടാധീനം വേണ്ടാതീനം

വൈവശ്യത വൈവശ്യം, വിവശത
 വൈര്യ നിരാതനബുദ്ധി  വൈരനിര്യാതന ബുദ്ധി
 വൈകീട്ട്  വൈകിട്ട്
 വ്യത്യസ്ഥം  വ്യത്യസ്തം
 വൃച്ഛികം  വൃശ്ചികം
 വൃതം  വ്രതം
 ശിപാര്‍ശ  ശുപാര്‍ശ
 ശിരസ്‌സാവഹിക്കുക   ശിരസാവഹിക്കുക
 വായാടിത്വം  വായാടിത്തം
 വിമ്മിഷ്ടം  വിമ്മിട്ടം

 വിഡ്ഢിത്വം വിഡ്ഢിത്തം
 വിഭവസമാഹരണം   പണം ഉണ്ടാക്കല്‍
 വിശ്വസ്ഥം  വിശ്വസ്തം
 വിജിഗീഷു  വിജീഗിഷു
 വിവേകപൂര്‍വമായ  വിവേകപൂര്‍ണമായ
 വിസ്താരഭയത്താല്‍  വിസ്തരഭയത്താല്‍
 വീട്ടിനുള്ളില്‍  വീട്ടില്‍
 വീണ്ടും പുനരാരംഭിച്ചു  പുനരാരംഭിച്ചു, വീണ്ടും ആരംഭിച്ചു
 വെച്ചുനോക്കിയാല്‍  വച്ചുനോക്കിയാല്‍
 വേണ്ടാതിനം,  വേണ്ടാധീനം വേണ്ടാതീനം

വൈവശ്യത വൈവശ്യം, വിവശത
വൈര്യ നിരാതനബുദ്ധി വൈരനിര്യാതന ബുദ്ധി
വൈകീട്ട് വൈകിട്ട്
വ്യത്യസ്ഥം വ്യത്യസ്തം
വൃച്ഛികം വൃശ്ചികം
വൃതം വ്രതം
ശിപാര്‍ശ ശുപാര്‍ശ
ശിരസ്‌സാവഹിക്കുക ശിരസാവഹിക്കുക
ശൃംഖലകള്‍ ശൃംഖല
ഷോക്കാസ് ഷോകാസ്, ഷോകോസ്

സംബന്ധിച്ചേടത്തോളം സംബന്ധിച്ചിടത്തോളം
 സഹായകമായി  സഹായമായി
 സഹായകരമായ  സഹായകമായ
 സത്യഗ്രഹം  സത്യാഗ്രഹം
 സമൂര്‍ത്തം   മൂര്‍ത്തമായി
 സസൂക്ഷ്മം  സുസൂക്ഷ്മം, സുവ്യക്തം
 സാമ്രാട്ട്  സമ്രാട്ട്
 സംപ്രേക്ഷണം  സംപ്രേഷണം
 സര്‍വേക്ക്  സര്‍വേയ്ക്ക്
 സിഖ്   സിക്ക്

സാമ്യത സാമ്യം
 സായൂജ്യം  സായുജ്യം
 സാദൃശ്യത  സാദൃശ്യം
 സാമുദായികപരം  സമുദായപരം, സാമുദായികം
 സാമൂഹികപരം  സാമൂഹികം
 സാമൂഹ്യം  സാമൂഹികം
 സാംസ്‌കാരികപരം  സാംസ്‌കാരികം
 സാമുദായീകം  സാമുദായികം
 സാമൂഹീകം  സാമൂഹികം
 സാംസ്‌കാരീകം  സാംസ്‌കാരികം

 സുഹൃത്‌വലയം  സുഹൃദ്‌വലയം
 സുപ്രീംക്കോടതി  സുപ്രീംകോടതി (ഇംഗ്‌ളീഷ് വാക്കിനോട് മലയാളം വാക്ക് സന്ധി ചേരില്ല)
 സൂഷ്മം  സൂക്ഷ്മം
 സെപ്റ്റംബര്‍  സെപ്തംബര്‍
 സൃഷ്ടാവ്  സ്രഷ്ടാവ്
 സ്വതസിദ്ധമായ  സ്വതസ്‌സിദ്ധമായ, സ്വതഃസിദ്ധമായ
 സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം  സ്ഥാനാര്‍ത്ഥിക്കൊപ്പം
 സ്ത്രീത്ത്വം   സ്ത്രീത്വം
 സ്വതസിദ്ധമായ  സ്വതസ്‌സിദ്ധമായ,സ്വതഃസിദ്ധമായ
 സ്വാദിഷ്ടം  സ്വാദിഷ്ഠം

ഹാങ്കര്‍ യൂണിറ്റ് ഹാംഗര്‍ യൂണിറ്റ്
 ഹൃസ്വം   ഹ്രസ്വം
 റണ്‍  റണ്‍സ്

 

 

Exit mobile version