സ്ഫടികം
| അകം | ഉള്‍വശം, അന്തര്‍ഭാഗം, ഉള്ള് |
| അകത്തമ്മ | അന്തര്‍ജനം, അകത്തവള്‍, ആത്തോള് |
| അകത്തി | അഗസ്തി, നീലാംഗു, മുനിതരു, വംഗസേനംഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനം |
| അകമ്പടി | പരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം |
| അകര്‍മ്മം | അലസത, അകൃത്യം, പാപം |
| അകലം | ദൂരം, ഇട, മാത്രാ, ആയാമം |
| അകിട് | ആപീനം, ഉധസ്സ്, ഊധസ്സ് |
| അകില് | അഗരു, അഗരുസാരം, ക്ഷതഹരം, വനമായം |
| അക്കര | മറുകര, അങ്ങേക്കര, പരതീരം, പാരം |
| അക്കിടി | അബദ്ധം, കുഴപ്പം, ആപത്ത് |
| അക്രൂരന് | ഗാന്ദനീസുതന്, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി |
| അക്ഷക്രീഡ | ചൂതുകളി, ദേവനം |
| അക്ഷരം | ലിപി, വര്‍ണ്ണം |
| അക്ഷി | കണ്ണ്, നേത്രം, നയനം, ലോചനം, ചക്ഷുസ്, ദൃഷ്ടി |
| അഖിലം | അശേഷം, നിഖിലം, നിശേ്ശഷം, പൂര്‍ണം, സകലം, സര്‍വം, സമസ്തം |
| അഖിലാണ്ഡം | പ്രപഞ്ചം, ലോകം |
| അഗം | പര്‍വ്വതം, നഗം, അചലം |
| അഗസ്ത്യന് | അഗസ്തി, ആഗസ്ത്യന്‍,കലശഭവന്‍ |
| അഗ്നി | അനലന്‍, ദഹനന്‍, ജാതവേദസ്സ്, വഹ്നി, ശിഖി, വൈശ്വാനരന്‍, പാവകന്‍ |
| അഗ്രം | അറ്റം, മുകള്ഭാഗം, കൊടുമുടി |
| അഗ്രജന് | ജ്യേഷ്ഠന്, പൂര്വജന്, അഗ്രിമന്‍ |
| അഘം | പാപം, ദോഷം, കളങ്കം, കല്മഷം |
| അങ്കം | യുദ്ധം, പോര്, അടര്, മത്സരം,അടയാളം, കളങ്കം, ലക്ഷ്മം |
| അങ്കണം | മുറ്റം, അജിരം, ചത്വരം |
| അങ്കുരം | മുള, നാമ്പ്, കൂമ്പ്, കന്ദളം |
| അങ്കുശം | തോട്ടി, ശൃണി, സൃണി |
| അങ്ങാടി | ആപണം, വിപണി, പണ്യവീഥി, പണ്യവീഥിക |
| അചലം | പര്‍വതം, നഗം, അദ്രി |
| അച്ചം | സങ്കോചം, സംഭ്രമം, ലജ്ജ |
| അച്ചടക്കം | സംയമം, അടക്കം, വിനയം |
| അച്ചന് | ശ്രേഷ്ഠന് |
| അച്ചാരം | മുന്‍പണം, സത്യകം, സത്യകാരം,സത്യാപനം |
| അച്ഛന് | ജനകന്, ജനയിതാവ്, ജനിതാവ്, താതന്, പിതാവ്, ഉപ്പ, ബാപ്പ |
| അജം | ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം |
| അജന് | ബ്രഹ്മാവ്, ധാതാവ്, പ്രജാപതി, വിധി, വിരിഞ്ചന്‍ |
| അജസ്രം | സര്‍വദാ, അനവരതം, നിത്യം, സതതം |
| അജിനം | മാന്തോല്, മൃഗത്തോല് |
| അജ്ജുക | വേശ്യ, നര്‍ത്തകി, ദാസി |
| അജ്ഞന് | മൂഢന്, അജ്ജാനി, ജളന്, ബാലിശന്, വൈധേയന്‍, യഥാജാതന്‍ |
| അജ്ഞാനി | പാമരന്, നിഹീനന്‍, ജാല്മന് |
| അഞ്ജലി | കൂപ്പുകൈ, തൊഴുകൈ |
| അടയാളം | അങ്കം, അഭിജ്ഞാനം, ചിഹ്നം, ലാഞ്ഛനം, ലലാമം, മുദ്ര |
| അടയ്ക്ക | പാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം |
| അടര് | യുദ്ധം, അങ്കം, ആഹവം, പോര് |
| അടര്‍ക്കളം | യുദ്ധക്കളം, പടക്കളം, യുദ്ധഭൂമി, പോര്‍ക്കളം |
| അടവി | കാട്, വനം, വിപിനം, അരണ്യം, ആരണ്യം |
| അടി | പ്രഹരം, താഡനം, പ്രഹാരം, അഭിഘാതം |
| അടിമ | ദാസന്, ഭൃത്യന്, സേവകന്, കിങ്കരന് |
| അടിയാന് | അടിയാളന്, അടിമ, അടിയവന്‍ |
| അടുക്കള | പാചകശാല, മടപ്പള്ളി, മഹാനസം, പചനശാല, കുശിനി, പാകസ്ഥാനം |
| അടുപ്പ് | അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തം |
| അട്ട | ജളൂകം, ജളൗകസ്സ്, രക്തപാ, രക്തപായിനി |
| അണിയറ | ചമയമുറി, നേപഥ്യം |
| അണ്ണന് | ജ്യേഷ്ഠന്, ചേട്ടന്, അഗ്രജന്‍ജ്യേഷ്ഠന്‍, ചേട്ടന്, അഗ്രജ |
| അണ്ണാക്ക് | താലു, കാകുദം, താലുകം, ലംബിക |
| അണ്ണാന് | അണില്‍, ചമരപുച്ഛം, ചിക്രോഡം |
| അതിഥി | വിരുന്നുകാരന്, ആഗന്തു, ആഗന്തുകന്, ആവേശികന്‍ |
| അതിര് | സീമ, ഗ്രാമാന്തം, ഉപശല്യം, അവധി, മര്യാദ, ധാരണ, സംസ്ഥ, സ്ഥിതി |
| അത്തി | ഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകം |
| അത്ഭുതം | വിസ്മയം, ആശ്ചര്യം, ചിത്രം, വിചിത്രം |
| അദ്രി | പര്‍വതം, നഗം, അചലം, ഗിരി, ഭൂധരം, ശൈലം |
| അധമം | നിന്ദ്യം, നീചം, നികൃഷ്ടം |
| അധമന് | നിന്ദ്യന്‍, നീചന്, നികൃഷ്ടന്‍, കുത്സിതന്‍, ഗര്‍ഹ്യന്‍ |
| അധരം | ചുണ്ട്, ദന്തച്ഛദം, ദന്തവാസസ്സ്, ദന്താംബരം |
| അധിപന് | നായകന്, പതി, നേതാവ്, പ്രഭു, അധിപതി |
| അധീനന്‍ | പരതന്ത്രന്‍, പരാധീനന്, വശ്യന്‍, വിധേയന്, ആയത്തന്‍ |
| അധീരന് | കാതരന്, ഭീരു, ഭീരുകന്‍, ഭീതന്‍, ത്രസ്തന്‍, ത്രസ്നു, ഭീലുകന് |
| അധീശന്‍ | ചക്രവര്‍ത്തി, പരമാധികാരി |
| അധോമുഖം | അവനതം, അവാഗ്രം, ആനതം |
| അധ്യാപകന് | ഉപാധ്യായന്‍, ഗുരുഭൂതന് |
| അധ്വാവ് | വഴി, മാര്‍ഗ്ഗം, സരണി, പന്ഥാവ് |
| അനംഗന്‍ | കാമദേവന്, മാരന്, മനസിജന്‍ |
| അനന്തന് | ആദിശേഷന്, ധരണീധരന്‍, നാഗപതി, ശേഷന് |
| അനന്തരവന് | ശേഷക്കാരന്, മരുമകന്, അനന്തരവകാശി |
| അനലന്‍ | അഗ്നി, പാവകന്‍, വഹ്നി, ദഹനന്‍ |
| അനവരതം | ഇടവിടാതെ, സദാ, സന്തതം |
| അനശ്വരം | ശാശ്വതം, സ്ഥിരം |
| അനാദരം | നിന്ദ, അപമാനം, അവഹേളനം |
| അനാര്യന്‍ | നിന്ദ്യന്‍, നീചന്, ഹീനന്‍ |
| അനിരുദ്ധന് | ഉഷാപതി, വിശ്വകേതു, ഋശ്യകേതു, ബ്രഹ്മസൂ |
| അനിശം | എല്ലായ്പോഴും, സദാ, സന്തതം, സതതം |
| അനുക | ദയ, സഹാനുഭൂതി, കാരുണ്യം, ഘൃണ |
| അനുകരണം | അനുകാരം, അനുകൃതി, അനുഗതി, അനുഹരണം |
| അനുഗാമി | അനുയായി, അനുചരന്, അനുചാരി |
| അനുഗ്രഹം | ആശിസ്സ്, വരം, ആശീര്‍വാദം, പ്രസാദം, ആശീര്‍വചനം |
| അനുജന് | അനിയന്, തമ്പി, ഇളയവന്, അവരജന്‍, കനിഷ്ഠന്, കനീയാന്‍, അനുജന്, ജഘന്യജന്‍ |
| അനുതാപം | സഹതാപം, പശ്ചാത്താപം, പരിതാപം |
| അനുരാഗം | അനുരതി, പ്രേമം, രാഗം, രസം |
| അനുശാസനം | ആജ്ഞ, ചട്ടം, നിയമം, നിഷ്ഠ |
| അനുഷ്ഠാനം | നിര്‍വഹണം, ആചരണം, കര്‍മ്മവിധി |
| അനുസരണം | അനുരോധം, അനുവര്‍ത്തനം, അനുവിധാനം |
| അനൃതം | അസത്യം, കള്ളം, വ്യാജം |
| അന്തകന്‍ | കാലന്,യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്കാലന്, യമന്‍, പിതൃപ്തി, കൃതാന്തന്‍, ജീവിതേശന്ശന് |
| അന്തണന് | ബ്രാഹ്മണന്, വിപ്രന്, വിജന് |
| അന്തസ്സാ | അര്‍ത്ഥം, ആശയം, കഴമ്പ് |
| അന്തസ്സ് | മാന്യത, പ്രതാപം, പദവി, സ്ഥാനം, ഗൗരവം |
| അന്തി | സന്ധ്യ, സായംകാലം, പ്രദോഷം |
| അന്ത:കരണം | മനസ്സ്, മനസ്സാക്ഷി |
| അന്ത:പുരം | സ്ത്രീഗൃഹം, അന്തര്വശം, അവരോധം, നിശാന്തം, ശുദ്ധാന്തം |
| അന്ധതാമിസ്രം | കൂരിരുട്ട്, തമസ്സ്, ഇരുട്ട് |
| അന്ധന് | കുരുടന്, പൊട്ടക്കണ്ണന് |
| അന്നം | ചോറ്, ഓദനം, ഭക്തം, അന്ധസ്സ് |
| അന്പ് | ദയ, സ്നേഹം, വാത്സല്യം |
| അന്യന് | ഇതരന്, ഭിന്നന്‍, അന്യതരന്, ഏകന്‍ |
| അന്വേഷകന് | ഗവേഷകന്, സംവീക്ഷകന് |
| അന്വേഷണം | മാര്‍ഗണം, മൃഗണം, വിചയനം, സംവീക്ഷണം |
| അപകാരം | ഉപദ്രവം, ദോഷം, ശല്യം, ദ്രോഹം, നികാരം, വിപ്രകാരം |
| അപകൃതി | ദ്രോഹം, ദുഷ്കര്‍മ്മം, ഉപദ്രവം |
| അപചയം | ക്ഷയം, നാശം, അധ:പതനം, താഴ്ച |
| അപത്യം | സന്താനം, സന്തതി, ശിശു, പ്രജ |
| അപരാധം | കുറ്റം, പിഴ, തെറ്റ് |
| അപവാദം | ആക്ഷേപം, പരീവാദം, ഉപാലംഭം, നിന്ദനം |
| അപസര്പ്പകന് | കുറ്റാന്വേഷകന്, ചാരന്, രഹസ്യാന്വേഷകന് |
| അപായം | അപകടം, നാശം, ആപത്ത്, ദു:ഖം |
| അപേക്ഷ | ആവശ്യം, ഹര്‍ജി, പ്രത്യാശ, ശ്രദ്ധ, ആശ്രയം |
| അപ്പം | അപൂപം, പൂപം, പിഷ്ടകം |
| അപ്രീതി | അതൃപ്തി, അനിഷ്ടം, വിരോധം |
| അബ്ജ | താമര, നളിനം, കമലം, പങ്കജം |
| അബദ്ധം | തെറ്റ്, അനര്ത്ഥതറ്റ്, അനര്‍ത്ഥം |
| അബല | സ്ത്രീ, യോഷ, വനിത, നാരി |
| അഭിധ | പേര്, ആഖ്യ, അഭിധാനം, നാമം |
| അഭിനന്ദനം | പ്രശംസ, പ്രോത്സാഹനം, സ്തുതി |
| അഭിനയം | നടനം, നാട്യം, വ്യഞ്ജകം |
| അഭിനേതാവ് | നടന്, ഭരതന്, ശൈലൂഷന്‍ |
| അഭിപ്രായം | ആശയം, ആഗ്രഹം, മതം, ഇംഗിതം, ആകൂതം |
| അഭിമതം | അഭിപ്രായം, ഇഷ്ടം, ആശയം, ഇംഗിതം |
| അഭിമാനം | മാനം, ഗര്‍വം, അഹങ്കാരം, ദര്‍പ്പം, ചിത്തസമുന്നതി |
| അഭിലാഷം | ആഗ്രഹം, ഇച്ഛ, ഔത്സുക്യം, വാഞ്ഛ, ദോഹദം, സ്പൃഹ, തൃഷ |
| അഭിവാദ്യം | അഭിവന്ദനം, അഭിവാദം, അഭിവാദനം |
| അഭിസാരിക | വേശ്യ, കുലട, സൈ്വരിണി, വ്യഭിചാരിണി, പുംശ്ചലി |
| അഭീഷ്ടം | വരം, വൃതി, അഭീപ്സിതം |
| അഭ്യസനം | പഠനം, പരിശീലനം, ശിക്ഷണം |
| അമരക്കാരന് | കര്‍ണ്ണധാരന്‍, നാവികന്, നിയാമകന്‍ |
| അമരന് | ദേവന്, വാനവന്‍, അമര്‍ത്യന്‍ |
| അമരലോകം | ദേവലോകം, നാകലോകം |
| അമരി | കാളാ, ഗ്രാമീണാ, നീലിനി, നീലി, രഞ്ജിനി |
| അമര്‍ത്ത്യന്‍ | ദേവന്, അമരന്, വിബുധന്‍ |
| അമര്‍ഷം | കോപം, രോഷം, മന്യു, രുഷ |
| അമാത്യന്‍ | മന്ത്രി, സചിവന് |
| അമാന്തക്കാരന്‍ | മന്ദഗാമി, മന്ഥരന്‍ |
| അമാന്തം | ഉദാസീനത, കാലതാമസം, അലസത |
| അമൃതം | അമൃത്, സുധ മോക്ഷദായിനി, പീയൂഷം, ഘൃതം, പേയൂഷം, നിര്ജ്ജരം |
| അംഗജന്‍ | കാമദേവന്, മാരന്, മദനന്, മന്മഥന് |
| അംഗദം | തോള്‍വള, കേയൂരം, അംസവലയം |
| അംഗാരം | കനല്, അഗ്നി, തീക്കട്ട, അലാതം |
| അംഗുലി | വിരല്‍, കൈവിരല്‍, കരശാഖ |
| അംഗുലീയം | മോതിരം, ഊര്‍മ്മികം, വീകം |
| അംഘ്രി | പാദം, പദം, ചരണം, അടി, കാലടി |
| അമ്പട്ടന് | ക്ഷുരകന്, ക്ഷുരി, ക്ഷൗരകന്‍, ചന്ദിലന്‍ |
| അമ്പലം | ക്ഷേത്രം, ദേവമന്ദിരം, ദേവാലയം, ദേവവാസം |
| അമ്പഴം | ആമ്രാതകം, കപീതകം, തനുക്ഷീരം, പീതനം |
| അമ്പാടി | ഗോഷ്ഠം, ഗോസ്ഥാനം, വ്രജം, ഗോപവാടം |
| അമ്പാരി | സജ്ജന, കല്പന |
| അമ്പിളി | ചന്ദ്രന്, തിങ്കള്‍, സോമന്, ശശി |
| അമ്പ് | അസ്ത്രം, ശരം, ബാണം, വിശിഖം, ആശുഗം, സായകം, പത്രി |
| അമ്പുറ | ആവനാഴി, തൂണം, തൂണി, തുണീരം |
| അംബു | അമ്മ, ജനനി, ജനയിത്രി, മാതാവ് |
| അംബരം | ആകാശം, വാനം, ഗഗനം |
| അംബ | വെള്ളം, വാരി, ജലം |
| അംബുജം | താമര, വാരിജം, ജലജം, കമലം, നളിനം |
| അംബുധി | സമുദ്രം, ജലധി, വാരിധി |
| അംഭസ്സ് | വെള്ളം, ജലം, തോയം, വാരി |
| അമ്മ | അംബ, ജനനി, ജനയിത്രി, തായ, മാതാവ് |
| അമ്മായി | മാതുല, മാതുലി, മാതുലാനി |
| അമ്മാവന് | മാതുലന്, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍ |
| അംശം | പങ്ക്, ഭാഗം, ഓഹരി, വീതം, വിഭാഗം |
| അംശു | രശ്മി, കിരണം, പ്രകാശം |
| അംശുകം | വസ്ത്രം, പട്ട്, പട്ടുവസ്ത്രം |
| അംശുമാന് | സൂര്യന്, ആദിത്യന്, പ്രഭാകരന് |
| അംസം | തോള്, ചുമല്, സ്കന്ധം |
| അയനം | ഗതി, യാത്ര, സഞ്ചാരം, സഞ്ചാരണം |
| അര | അരക്കെട്ട്, കടി, കടിതം, തടം, മദ്ധ്യം, ശ്രോണി |
| അരങ്ങ് | രംഗം, നാട്യശാല, നൃത്തവേദി |
| അരചന് | രാജാവ്, നൃപന്, നരേന്ദ്രന് |
| അരഞ്ഞാണം | കാഞ്ചി, മേഖല, രശന, സപ്തകി, സാരസനം |
| അരണ്യം | കാട്, വനം, വിപിനം |
| അരമന | കൊട്ടാരം, രാജഭവനം, രാജമന്ദിരം, രാജസദനം, സൗധം |
| അരയന്നം | ഹംസം, മരാളം, ചക്രാംഗം, ജലപാദകം |
| അരയന്നപ്പിട | ഹംസി, മരാളി, ചക്രാംഗി, വരാളി |
| അരയാല്‍ | അശ്വത്ഥം, ചലദലം, പിപ്പലം, ബോധിദ്രുമം |
| അരവിന്ദം | താമര, താമരപ്പൂവ് |
| അരി | അക്ഷതം, തണ്ഡൂലം, ഗാരിത്രം |
| അരിതാരം | ആലം, താലം, പിഞ്ജരം, ഹരിതാലം |
| അരിവെപ്പുകാരന് | ആന്ധസികന്‍, ആരാളികന്‍, ഔദാനികന്, സൂദന്‍, പല്ലവന്‍ |
| അരുണന് | അനൂരു, വിപാദന്‍, കാശ്യപി, സൂര്യസുതന്‍, ഗരുഡാഗ്രജന്‍, സൂര്യസാരഥി |
| അരുവി | ഝരം, നിര്‍ഝരം, വാരിപ്രവാഹം, ഝാരീ |
| അര്‍ക്കന്‍ | സൂര്യന്, പ്രഭാകരന്, ദിവാകരന് |
| അര്‍ച്ചന | ആരാധന, വന്ദനം, പൂജ, അര്‍ഹണം |
| അര്ജ്ജുനന് | കിരീടി, ജിഷ്ണു, ധനഞ്ജയന്, പാര്ത്ഥന്, ഫല്ഗുനന്, ബീഭത്സു, വിജയന്, ശ്വേതാശ്വന്‍, സവ്യസാചി |
| അര്‍ഭകന്‍ | കുട്ടി, പൈതല്‍, കുഞ്ഞ്, പോതം |
| അലക്കുകാരന് | രജകന്‍, ധാവകന്‍, നിര്ണേ്ണജകന്, വണ്ണാന്‍ |
| അലങ്കാരം | ആഭരണം, ഭൂഷ, ഭൂഷണം, വിഭൂഷണം |
| അലസന് | മടിയന്‍, മന്ദന്‍, അലംഭാവി, ശീതകന്‍ |
| അലോസരം | ശല്യം, ബദ്ധപ്പാട്, ഉപദ്രവം |
| അല്പന് | ക്ഷുദ്രന്‍, ന്യൂനന്‍, മന്ദന്‍, ഹീനന്‍ |
| അല്ലല് | ദു:ഖം, അത്തല്‍, ആടല്, അല്ല് |
| അവജ്ഞ | നിന്ദ, വെറുപ്പ്, പരിഭവം, ഉപേക്ഷ, അനാദരം |
| അവതംസം | ശിരോഭൂഷണം, പൂമാല |
| അവനി | ഭൂമി, ധര, ധരിത്രി |
| അവനിപാലന്‍ | രാജാവ്, ഭൂമിപാലന്, ഭൂപാലന്‍ |
| അവയവം | അംഗം, പ്രതീകം, അപഘനം |
| അവരജന്‍ | അനുജന്, കനിഷ്ഠന്, കനീയാന്‍ |
| അവല് | അവില്, പൃഥുകം, ചിപിടകം, ചിപിടം |
| അവലോകനം | നോട്ടം, കാഴ്ച, വീക്ഷണം |
| അവശത | ക്ഷീണം, പാരവശ്യം, വൈക്ളബ്യം |
| അവസാദം | ക്ഷീണം, അലസത |
| അശുഭം | അമംഗലം, അമംഗളം, അരിഷ്ടം, രിഷ്ടം |
| അശോകം | അംഗനാപ്രിയം, അപശോകം, കലികം, വീതശോകം |
| അശ്രു | കണ്ണുനീര്, ബാഷ്പം, നേത്രാംബു |
| അശ്വം | കുതിര, തുരഗം, വാജി, ഹയം, ഘോടകം |
| അശ്വത്ഥം | അരയാല്‍, ചലദലം, പിപ്പലം, ബോധിദ്രുമം |
| അസത്യം | നുണ, വ്യാജം, കൈതവം, ഛലം, മിഥ്യ |
| അസി | വാള്, ഖഡ്ഗം, കൃപാണം, മണ്ഡലാഗ്രം |
| അസുരന് | ദനുജന്‍, ദാനവന്‍, ദൈത്യന്, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട് |
| അസൂയ | അക്ഷാന്തി, ഈര്‍ഷ്യ |
| അസ്ത്രം | അമ്പ്, ശരം, വിശിഖം, ബാണം |
| അസ്വാരസ്യം | നീരസം, രസക്കേട് |
| അഹങ്കാരം | അഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം |
| അഹസ്സ് | പകല്‍, ദിവം, വാസരം, അഹ്നം |
| അഹി | പാമ്പ്, സര്‍പ്പം, നാഗം |
| അളകം | കുറുനിര, ഭ്രമരകം, ചൂര്‍ണകുന്തളം |
| അളി | വണ്ട്, ഭ്രമരം, മധുപം, ഭൃംഗം |
| അഴല് | ദു:ഖം, ഖേദം, വ്യഥ, ശോകം, സങ്കടം |
| അഴിമുഖം | സംഭേദം, സിന്ധുസംഗമം |
| അറപ്പ് | വെറുപ്പ്, ജുഗുപ്സ |
| അറിവ് | വിജ്ഞാനം, പഠിപ്പ്, ജ്ഞാനം, വിദ്യ |
| ആകരം | ഇരിപ്പിടം, ഖനി |
| ആകാരം | ആകൃതി, രൂപം, ശരീരം, വടിവ് |
| ആകാശം | അഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം, നഭസ്സ്, വിഹായസ്സ് |
| ആകാശഗംഗ | മന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനി |
| ആക്കം | ശക്തി, ആയം, ബലം, കരുത്ത് |
| ആക്ഷേപം | അപവാദം, നിന്ദ, പരിഗ്രഹം |
| ആഖ്യ | പേര്, നാമം, അഭിധ |
| ആഖ്യാനം | വിവരണം, വര്‍ണനം |
| ആഗ്രഹം | ആശ, ഇച്ഛ, അഭിലാഷം, മനോരഥം, വാഞ്ജ, തൃഷ്ണ, രുചി |
| ആഘാതം | അടി, തട്ട്, വീഴ്ച |
| ആഘോഷം | ഉത്സവം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം |
| ആച്ഛാദനം | മറ, അന്തര്‍ദ്ധാ, വ്യവഥാ, അന്തര്ധീ, അപിധാനം, തിരോധാനം, പിധാനം |
| ആജ്ഞ | ഉത്തരവ്, അനുവാദം, കല്പന, ശാസനം, നിര്‍ദ്ദേശം |
| ആട് | അജം, ഛാനി, സ്തഭം, ബസ്തം, മേഷം |
| ആട്ടിടയന് | അജപന്‍, അജാജീവന്‍, അജാജീവി |
| ആട്ടം | നൃത്തം, നാട്യം, ലാസ്യം, നടനം, താണ്ഡവം |
| ആണ്ട് | അബ്ദം, വത്സരം, സംവത്സരം |
| ആതപം | വെയില്, ചൂട്, ദ്യോതം, പ്രകാശം |
| ആതുരന് | രോഗി, വ്യാധിതന്‍, അപടു, ഗ്ളാനന് |
| ആത്മഗതം | സ്വഗതം, സ്വചിന്ത, ആത്മനിവേദനം |
| ആത്മജന് | പുത്രന്, മകന്, തനയന് |
| ആത്മാവ് | ക്ഷേത്രജ്ഞന്, പുരുഷന്, പൂരുഷന് |
| ആദരവ് | ബഹുമാനം, വണക്കം |
| ആദര്‍ശം | കണ്ണാടി, മുകുരം, ദര്‍പ്പണം |
| ആദിത്യന് | സൂര്യന്, ദിവാകരന്, പ്രഭാകരന്, പകലോന്‍ |
| ആദ്യം | ആദി, പ്രഥമം, പൂര്‍വം, പൗരസ്ത്യം |
| ആധാരം | ആശ്രയം, പ്രമാണം, ശരണം |
| ആധി | ദു:ഖം, ഉത്കണ്ഠ, വ്യഥ |
| ആധിക്യം | ഭരം, നിര്‍ഭരം, ഭൃശം, അത്യര്‍ത്ഥം, അതിമാത്രം |
| ആന | ഗജം, ഹസ്തി, കരി, ദന്തി, വാരണം, കുഞ്ജരം, ഇഭം |
| ആനക്കാരന് | ഹസ്തിപന്‍, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍ |
| ആനക്കുട്ടി | കരഭം, കരിപോതം, കരിശാബകം, കളഭം |
| ആനക്കൊമ്പ് | നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജം |
| ആനച്ചങ്ങല | ശൃംഖല, അന്ദുകം, നിഗളം |
| ആനത്തോട്ടി | അങ്കുശം, ശൃണി, സൃണി |
| ആനകം | പെരുമ്പറ, ഭേരി, ദുന്ദുഭി, പടഹം |
| ആനനം | മുഖം, ആസ്യം, വദനം |
| ആനന്ദം | സന്തോഷം, ആമോദം, ഹര്‍ഷം |
| ആപത്ത് | അനിഷ്ടം, അപകടം, അത്യാഹിതം, വിപത്ത് |
| ആഭരണം | അലങ്കാരം, മണ്ഡനം, വിഭൂഷണം |
| ആഭൂതി | ഐശ്വര്യം, ഭൂമാവ്, ഭൂതി, വിഭൂതി |
| ആമ്പല്‍ | കുമുദം, കുവലയം, കൈരവം |
| ആമ | കച്ഛപം, കമഠം, കൂര്‍മ്മം, ധരണീധരം |
| ആമലകം | ആമലകി, നെല്ലി, അമൃത, രോചിനി, വൃഷ്യ, ശ്രീഫല |
| ആമലകീഫലം | നെല്ലിക്ക, അമൃതഫലം, കഷായഫലം, ധാത്രീഫലം |
| ആമോദം | സന്തോഷം, സുഖം, ആഹ്ളാദം |
| ആമ്രം | മാവ്, ചൂതം, കാമാംഗം, മധുലി, മാകന്ദം, മാധവദ്രുമം, രസാലം, ഹകാരം |
| ആയ | ഉപമാതാവ്, ധാത്രി, വളര്‍ത്തമ്മ, പോറ്റമ്മ |
| ആയതി | നീളം, ആയാമം, ആയതം |
| ആയസം | ലോഹം, ലൗഹം ഇരുമ്പ്, അയസ്സ്, കൃഷ്ണലോഹം |
| ആയുധം | പ്രഹരണം, ഹസ്തമുക്തം, ഹേതി, യന്ത്രമുക്തം, ശസ്ത്രം |
| ആയുഷ്മാന്‍ | ചിരജീവി, ചിരഞ്ജീവി, ജൈവാതൃകന്‍ |
| ആയോധനം | യുദ്ധം, അടര്, പോര് |
| ആരണ്യം | വനം, അടവി, കാനനം, കാന്താരം |
| ആരംഭം | തുടക്കം, ഉപക്രമം, പ്രക്രമം, അഭ്യാദാനം, ഉദ്ഘാതം |
| ആരവം | ശബ്ദം, രവം, ധ്വനി, നാദം, സ്വനം |
| ആര്‍ദ്രത | ദയ, അലിവ്, അനുകമ്പ, കാരുണ്യം |
| ആലയം | വീട്, ഭവനം, സദനം, മന്ദിരം |
| ആലവട്ടം | അലങ്കാരവിശറി, വ്യജനി, താലവൃന്തം |
| ആലിപ്പഴം | ഇരാചരം, ഇരാംബരം, ഘനോപലം, ജലമൂര്ത്തിക |
| ആലിംഗനം | പരിരംഭണം, ആശേ്ളഷം, സംശേ്ളഷം, ഉപഗൂഹനം |
| ആല് | അശ്വത്ഥം, വൃക്ഷരാജന്, വടവൃക്ഷം |
| ആവണക്ക് | വ്യാഘ്രപുഷ്പം, ഗന്ധര്വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചു |
| ആവനാഴി | തൂണി, തൂണീരം, തൂണം, നിഷംഗം |
| ആവരണം | മറ, മൂടുപടം, അവഗുണ്ഠനം, നിചോളം |
| ആവലി | കൂട്ടം, നിര, പംക്തി |
| ആവാസം | പാര്‍പ്പിടം, നിവാസം, മന്ദിരം, സദനം |
| ആവി | ജലബാഷ്പം, സ്വേദം, ബാഷ്പം |
| ആവൃതം | ചുറ്റപ്പെട്ടത്, വലയിതം, സംവീതം, രുദ്ധം, വേഷ്ടിതം |
| ആവേഗം | മന:ക്ഷോഭം, തിടുക്കം |
| ആശംസ | അനുഗ്രഹം, ആശീര്‍വാദം |
| ആശാന് | ഗുരു, ഗുരുനാഥന്, ഗുരുഭൂതന് |
| ആശാരി | തച്ചന്, തക്ഷന്‍, ത്വഷ്ടാവ്, വര്‍ദ്ധകി |
| ആശീര്‍വാദം | ആശംസ, ആശിസ്, ആശീര്‍വചനം, ആശീര്‍വാദം, സ്വസ്തിവാദം, ഹിതാശംസ |
| ആശ്രമം | പര്‍ണശാല, ഉടജം |
| ആസനം | ഇരിപ്പിടം, ആധാരം, പീഠം, വിഷ്ടരം |
| ആഹാരം | ഭക്ഷണം, ഭോജനം, ലേഹം, നിഘസം |
| ആഹ്ളാദം | സന്തോഷം, ആമോദം |
| ആളി | തോഴി, സഖി, ചേടി |
| ആഴി | സമുദ്രം, സാഗരം, വാരിധി |
| ആറ്റുദര്‍ഭ | അമരപുഷ്പ, ഇക്ഷുകാണ്ഡം, ഇക്ഷുരം, കാശം |
| ആറ്റുവഞ്ചി | അംബുവേതസം, ജലവേതസം, വാഞ്ജുളം |
| ഇച്ഛ | ആഗ്രഹം, അഭിലാഷം, ഈഹ, കാംക്ഷ, വാഞ്ജ, സ്പൃഗ |
| ഇഞ്ചി | ആര്‍ദ്രകം, ആര്‍ദ്രിക, ശൃംഗിവേരം, ബരം |
| ഇടയന് | ആഭീരന്‍, ഗോപാലന്, ഗോപന്, വല്ലവന്, ആനായന്‍, ഗോസംഖ്യന്‍ |
| ഇടവം | വൈശാഖം, മാധവം, രാധം |
| ഇടിത്തീ | മിന്നല്‍, മേഘജ്യോതിസ്സ് |
| ഇടിമിന്നല്‍ | കൊള്ളിയാന്‍, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത് |
| ഇടിമുഴക്കം | മേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതം |
| ഇണ | ഇരട്ട, രണ്ട്, ദ്വയം, ദ്വന്ദ്വം, മിഥുനം |
| ഇണക്കം | ഇഷ്ടം, പൊരുത്തം, യോജിപ്പ്, മെരുക്കം |
| ഇതള്‍ | ദലം, ദളം, ഛദം, ബര്‍ഹം |
| ഇതിവൃത്തം | കഥ, കഥാവസ്തു, പ്രതിപാദ്യം, വിഷയം |
| ഇത്തി | പ്ളക്ഷം, ജടി, പര്‍ക്കടി |
| ഇത്തിള്‍ | വൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദ |
| ഇനിമ | മാധുര്യം, ഭംഗി, ഇനിപ്പ് |
| ഇന്തുപ്പ് | സിന്ധുജം, സിതശിവം, ശീതശിവം, മാണിന്ഥം |
| ഇന്ദിര | ലക്ഷ്മി, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി |
| ഇന്ദീവരം | കരിങ്കൂവളം, നീലത്താമര, നീലോല്പലം |
| ഇന്ദു | ചന്ദ്രന്, വിധു, സോമന്, ശശി |
| ഇന്ദുചൂഡന് | ശിവന്, ചന്ദ്രശേഖരന്, കലാധരന്‍ |
| ഇന്ദുമതി | വെളുത്തവാവ്, പൗര്‍ണമി, പൗര്‍ണമാസി |
| ഇന്ദ്രചാപം | മഴവില്ല്, ഇന്ദ്രധനുസ്സ് |
| ഇന്ദ്രജാലം | കണ്കെട്ടുവിദ്യ, കൂടം, മായാജാലം, ശാംബരി |
| ഇന്ദ്രജാലികന്‍ | മായാകരന്, പ്രതിഹാരികന്‍ |
| ഇന്ദ്രജിത്ത് | മേഘനാദന്, രാവണി, ജംഭാരിജിത്ത് |
| ഇന്ദ്രന് | ആഖണ്ഡലന്‍, പുരന്ദരന്‍, വാസവന്, ശക്രന്, സുരപതി, സംക്രന്ദനന്‍, വൃത്രാരി, വലാരി |
| ഇന്ദ്രാണി | പുലോമജ, പൗലോമി, ശക്രാണി, ശചി |
| ഇന്ദ്രിയം | ഹൃഷീകം, വിഷയി |
| ഇമ | കണ്പീലി, പക്ഷ്മം, പക്ഷ്മളം |
| ഇമ്പം | അഴക്, ആനന്ദം, മാധുര്യം, സുഖം |
| ഇയ്യാംപാറ്റ | ശലഭം, പതംഗം |
| ഇരട്ട | യുഗം, യുഗളം, യുഗ്മം, ദ്വന്ദ്വം, മിഥുനം |
| ഇരട്ടിമധുരം | അതിമധുരം, മധുകം, മധുകദ്വയം |
| ഇരിപ്പ | അലിമകം, ഗുഡപുഷ്പം, ഹ്രസ്വഫലം |
| ഇരപ്പന് | തെണ്ടി, യാചകന്, ദരിദ്രന് |
| ഇരുട്ട് | ഇരുള്, തമസ്സ്, താമിസ്രം, അന്ധകാരം, തിമിരം, ധ്വാന്തം |
| ഇരുത്തി | യോഗ്യം, സിദ്ധി, ലക്ഷ്മി |
| ഇരുമ്പ് | അയം, അയസ്സ്, അശ്മസാരം, ആയസം |
| ഇരുമ്പുലക്ക | മുദ്ഗരം, പരിഘം, മുസലം |
| ഇരുവേലി | ഉശീരം, ഗന്ധമൂലകം, പിംഗലം, ഭൂതകേശി |
| ഇല | ദലം, പത്രം, പര്‍ണ്ണം, ഛദം, പലാശം |
| ഇലക്കറി | ശാകം, ഹരിതകം, ശിഗ്രു |
| ഇലഞ്ഞി | കേസരം, ബകുളം, മധുപുഷ്പം, മദനം |
| ഇലവ് | പൂരണി, മോച, സ്ഥിരായു, ശാല്മലി, തൂലവൃക്ഷം, യമദ്രുമം |
| ഇല്ലം | ഗൃഹം, ഭവനം, മന്ദിരം |
| ഇല്ലത്തമ്മ | ഗൃഹനായിക, വീട്ടമ്മ |
| ഇല്ലി | മുള, കീചകം, ദൃഢകാണ്ഡം, ധനുര്‍ദ്രുമം, മഹാബലം, മസ്കരം |
| ഇഷ്ടം | പ്രിയം, സ്നേഹം, കാമം, അഭീഷ്ടം, വല്ലഭം, ഹൃദ്യം |
| ഇഷ്ടി | യാഗം, യജ്ഞം, മഖം, മേധം, അധ്വരം |
| ഇളക്കം | ചലനം, കമ്പനം, ചഞ്ചലം, തരളം, ലോലം |
| ഇളയവന് | അനുജന്, അവരജന്‍, കനീയാന്‍ |
| ഇറച്ചി | മാംസം, ആമിഷം, പിശിതം, വരസം |
| ഈക്ഷണം | കാഴ്ച, നോട്ടം, വീക്ഷണം |
| ഈച്ച | മക്ഷിക, നീല, വര്‍വ്വണ |
| ഈട്ടം | കൂട്ടം, സമൂഹം, സംഘം |
| ഈന്തപ്പന | കുണ്ടരിക, കുന്ദുരുകി, ഗജഭക്ഷ, മഹേരണ, സല്ലകി, ഹ്രാദിനി |
| ഈന്തപ്പഴം | ഖര്‍ജ്ജുരം, മധുക്ഷീരകം, മധുമസ്തക, യവനേഷ്ടം |
| ഈയല് | ഈയാംപാറ്റ, പതംഗം |
| ഈശ്വരന് | ഈശന്, ദൈവം, രക്ഷകന്, പരന്, ജഗല്‍പിതാവ്, സര്വേശ്വരന്, സര്‍വാന്തര്യാമി |
| ഈറ്റില്ലം | സൂതികാഗൃഹം, അരിഷ്ടം |
| ഉക്തി | വാക്ക്, ഭാഷണം, കഥനം |
| ഉടജം | ആശ്രമം, പര്‍ണശാല, പര്‍ണാശ്രമം |
| ഉടമ്പ് | ഉടല്, ദേഹം, ശരീരം |
| ഉടുക്ക് | ഡമരു, ഡക്ക, തുടി, കടുന്തുടി |
| ഉടുമ്പ് | ഖരചര്മ്മ, ഗോധ, ഗോധേയം, പഞ്ചനഖം |
| ഉഡു | നക്ഷത്രം, താരം, താരകം |
| ഉഡുപം | പൊങ്ങുതടി, പ്ളവം |
| ഉണര്‍വ് | ജാഗ്രത, ഊര്ജ്ജസ്വലത |
| ഉണ്മ | സത്യം, സത്ത, യാഥാര്‍ത്ഥ്യം |
| ഉതിരം | രുധിരം, രക്തം, ചോര |
| ഉല്‍ക്കര്‍ഷം | മേന്മ, ഉയര്‍ച്ച, അഭിവൃദ്ധി |
| ഉത്തമസ്ത്രീ | വരവര്‍ണിനി, മത്തകാശനി, വരാരോഹ |
| ഉത്തമം | പ്രമുഖം, പ്രധാനം, മുഖ്യം, വരേണ്യം |
| ഉത്തരം | പ്രതിവചനം, പ്രത്യുക്തി, പ്രതിവാണി, പ്രതിവാക്യം |
| ഉത്തരവ് | ആജ്ഞ, അനുമതി, കല്പന |
| ഉത്തരീയം | മേല്‍മുണ്ട്, പ്രവാരം, ഉത്തരാസംഗം, ബൃഹതിക, സംവ്യാനം |
| ഉത്തേജനം | പ്രചോദനം, പ്രേരണ, ആവേശം |
| ഉത്തോലകം | തുലാസ്, ത്രാസ്, തുലായന്ത്രം |
| ഉത്ഥാനം | ഉണര്‍വ്, ഉയര്‍ച്ച, ഉദയം |
| ഉല്‍പ്പത്തി | ഉത്ഭവം, ജനനം, സൃഷ്ടി, ആരംഭം |
| ഉത്ഭവം | ഉല്‍പ്പത്തി, ആരംഭം, ജനനം |
| ഉത്സംഗം | മടിത്തട്ട്, അങ്കം, പാളി |
| ഉത്സവം | ആഘോഷം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം |
| ഉദകം | വെള്ളം, ജലം, തോയം, വാരി |
| ഉദധി | സമുദ്രം, സാഗരം, വാരിധി, ജലധി |
| ഉദന്തം | വാര്‍ത്ത, ചരിത്രം, കഥ |
| ഉദയം | ഉത്പത്തി, അഭിവൃദ്ധി, ആരംഭം |
| ഉദരം | വയറ്, കുക്ഷി, ജഠരം, പിചണ്ഡം |
| ഉദാരന്‍ | ശ്രേഷ്ഠന്, ദാനശീലന്, മഹാമനസ്കന് |
| ഉദീരണം | ഉച്ചാരണം, വിവരണം, ഉച്ചരിക്കല്‍, പറച്ചില്, കഥനം |
| ഉദ്ഗമനം | അഭിവൃദ്ധി, പുരോഗതി, ഉയര്‍ച്ച, ഉന്നതി |
| ഉദ്യമം | പരിശ്രമം, ഉത്സാഹം, പ്രയത്നം |
| ഉദ്യാനം | പൂന്തോട്ടം, ആരാമം, ഉപവനം, വൃക്ഷവാടി |
| ഉദ്യോഗം | പ്രയത്നം, തൊഴില്‍, വേല, ജോലി |
| ഉദ്വഹം | ഉദ്വാഹം,വിവാഹം, പരിണയം, ഉപയാമം, പാണിഗ്രഹണം |
| ഉദ്വേഗം | ഉത്കണ്ഠ, പരിഭ്രമം, പരിഭ്രാന്തി |
| ഉദ്ധതന് | അഹങ്കാരി, ധിക്കാരി, ഗര്‍വിഷ്ഠന്‍ |
| ഉന്മത്തം | ബുദ്ധിഭ്രമം, മതിഭ്രമം |
| ഉന്മാദം | ഭ്രാന്ത്, ഉന്മദം |
| ഉന്മേഷം | ഉണര്‍വ്, പ്രസാദം, ഓജസ്സ് |
| ഉപകാരം | സഹായം, പ്രയോജനം, ഉപകൃതം, ഉപകൃതി |
| ഉപക്രമം | ആരംഭം, തുടക്കം, പ്രാരംഭം |
| ഉപചാരം | ശുശ്രൂഷ, ഉപസര്യ, സേവനം, പരിചര്യ |
| ഉപജീവനം | ആജീവനം, ജീവിക, വര്‍ത്തനം, വൃത്തി |
| ഉപദര്‍ശനം | വ്യാഖ്യാനം, വിമര്‍ശനം |
| ഉപദ്രവം | ശല്യം, പീഡ, ബാധ |
| ഉപാധാനം | തലയണ, ഉപവഹം, ഉപബര്‍ഹം |
| ഉപഭോഗം | അനുഭവം, അനുഭോഗം, ആസ്വാദനം |
| ഉപമ | തുല്യത, സാമ്യം, സാദൃശ്യം |
| ഉപയോഗം | പ്രയോജനം, അനുഭവം |
| ഉപലം | ഉരകല്ല്, കഷം, നികഷം, ശാണം |
| ഉപലബ്ധി | ലാഭം, നേട്ടം |
| ഉപവനം | പൂങ്കാവ്, പൂന്തോട്ടം, ആരാമം, ഉദ്യാനം |
| ഉപവാസം | അനശനം, ഉപവസ്തം, ഉപോഷണം, ഉപോഷിതം |
| ഉപവീതം | പൂണുനൂല്‍, യജ്ഞസൂത്രം, നിവീതം |
| ഉപഹാരം | കാഴ്ചദ്രവ്യം, പൂജാവസ്തു, സമ്മാനം |
| ഉപാദ്ധ്യായന്‍ | അദ്ധ്യാപകന്, ആചാര്യന്, ഗുരു, ഗുരുനാഥന് |
| ഉപായം | കൗശലം, സൂത്രം, തന്ത്രം |
| ഉപാലംഭം | ശകാരം, പരിഹാസം, നിന്ദ |
| ഉപാസനം | ആരാധനം, ഭജനം, പൂജനം, സേവ |
| ഉപ്പന്‍ | ചകോരം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവം |
| ഉപ്പ് | ലവണം, വസിരം, സാമുദ്രം, അക്ഷീബം |
| ഉഭയം | ജോടി, യുഗളം, യുഗ്മം, യുഗ്മകം |
| ഉമിനീര് | ലാല, സൃന്ദിനി, സൃന്ദനിക |
| ഉമി | തുച്ഛം, തുഷം, ധാന്യകല്കം, ധാന്യത്വക്ക് |
| ഉമ്പര്‍ | ദേവന്മാര്, നിലിമ്പര്‍, വാനവര്‍ |
| ഉയരം | പൊക്കം, കിളരം, ഉച്ഛ്രയം, ഉച്ചം, ഉന്നതം, ഉദഗ്രം, തുംഗം |
| ഉയിര് | ജീവന്, അസു, പ്രാണന് |
| ഉരകല്ല് | കഷം, നികഷം, ശാണം, ശാണോപലം, ചാണ |
| ഉരഗം | പാമ്പ്, നാഗം, പന്നഗം, അഹി, ഫണി, ഭോഗി, സര്‍പ്പം |
| ഉരല് | ഉലൂഖലം, ഉദൂഖലം, ഉഡൂഖലം, ഉദുംബരം |
| ഉരസിജം | സ്തനം, വക്ഷോജം |
| ഉരസ്സ് | നെഞ്ച്, മാറിടം |
| ഉരുവം | രൂപം, ശരീരം |
| ഉരുള | കബളം, ഗുഡം, ഗ്രാസം, പിണ്ഡം |
| ഉര്‍വി | ഭൂമി, ക്ഷമാ, ക്ഷിതി, ധരണി, ധരിത്രി, പൃഥി, മഹി, വസുധ |
| ഉലക്ക | അയോഗ്രം, മുസലം, പരിഘം |
| ഉലുവ | കടുബീജിക, കാരവി, ഗന്ധഫല |
| ഉലൂകം | മൂങ്ങ, ദാത്യൂഹം, കാളകണ്ഠം, ദിവാഭീതന്‍, നിശാടനന്‍, ശികം |
| ഉല്ലാസം | ആഹ്ളാദം, ഉത്സാഹം, സന്തോഷം |
| ഉഷസ്സ് | പ്രഭാതം, പ്രത്യുഷം, പുലരി, വിഭാതം, കല്യം |
| ഉഷ്ണം | ചൂട്, താപം, സഞ്ജ്വരം |
| ഉഷ്ണീഷം | തലപ്പാവ്, കിരീടം, ശിരോകവചം |
| ഉള്ളി | രോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്നം |
| ഉറക്കം | നിദ്ര, സുഷുപ്തി, സ്വാപം, ശയനം |
| ഉറപ്പ് | ദൃഢത, ബലം, സ്ഥിരത |
| ഉറി | കാചം, ശിക്യം |
| ഉഴിഞ്ഞ | ഇന്ദ്രവല്ലി, ശക്രവല്ലി, തീക്ഷ്ണഗന്ധം |
| ഉഴുന്ന് | ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷം |
| ഊക്കം | ശക്തി, ആയം, കരുത്ത്, ബലം, ആവേഗം |
| ഊഞ്ഞാല് | ദോള, ഡോള, ഊചല്, പ്രേംഖ, ഊയല്‍, ഉഴിഞ്ഞാല്‍ |
| ഊണ് | ഭോജനം, ഭക്ഷണം, ആഹാരം |
| ഊമ | മൂകന്, അവാക്ക് |
| ഊര് | പ്രദേശം, കര, വാസസ്ഥലം |
| ഊരു | തുട, ജാഘനി, സക്ഥി |
| ഊര്‍ണ്ണം | കമ്പിളി, ആട്ടിന്‍രോമം, നൂല് |
| ഊര്‍ണ്ണനാഭം | ചിലന്തി, അഷ്ടപാദം, കൃശാക്ഷം |
| ഊഷ്മം | ചൂട്, വെയില്, താപം, ഊഷ്മാവ് |
| ഊഹം | അനുമാനം, സംശയവിചാരം, അദ്ധ്യാഹാരം |
| ഊളന്‍ | കുറുക്കന്, കുറുനരി, ജംബുകം, ക്രോഷ്ടം, സൃഗാലം |
| ഊറ്റം | ശക്തി, കരുത്ത്, ബലം |
| ഋണം | കടം, ബാധ്യത, കടപ്പാട് |
| ഋണി | കടക്കാരന്, അധമര്ണന് |
| ഋതം | സത്യം, ധര്‍മ്മവിധി, തഥ്യ, യഥാര്‍ത്ഥം |
| ഋതുമതി | രജസ്വല, ആത്രേയി, മലിനി, പുഷ്പവതി, ഉദക്യ |
| ഋഷഭം | കാള, ഉക്ഷം, വൃക്ഷം, വൃഷഭം |
| ഋഷി | മുനി, സന്ന്യാസി, മഹര്‍ഷി, സത്യവചസ്സ്, തപസ്വി |
| എകരം | ഉയരം, പൊക്കം, ഉന്നതി |
| എക്കിള്‍ | ഇക്കിള്, ഇക്കള്, എക്കിട്ടം |
| എച്ചില് | ഉച്ഛിഷ്ടം, ഭുക്തസമുജ്ഝിതം, ഫേല |
| എട്ടുകാലി | ചിലന്തി, ജാലികം, തന്തുവായം, ഊര്‍ണനാഭി |
| എണ്ണ | തിലജം, തിലദ്രവം, തൈലം |
| എപ്പോഴും | അനിശം, അവിരതം, സതതം, സന്തതം, നിത്യം |
| എരുമ | മഹിഷി, മന്ദഗമന, കലുഷം, ദുരന്ധം |
| എലി | മൂഷികന്, ആഖു, പൂംധ്വജന്‍, പൃകം, ഉന്ദുര |
| എല്ലാം | സര്‍വം, അഖിലം, അശേഷം, സമസ്തം, നിഖിലം, നിശേ്ശഷം, സമഗ്രം, സകലം, പൂര്‍ണം |
| എല്ലായ്പോഴും | സതതം, സന്തതം, സദാ, അനാരതം, അശ്രാന്തം, അവിരതം, അനിശം, അനവരതം, നിത്യം, അജസ്രം |
| എല്ല് | അസ്ഥി, കീകസം, കുല്യം, എലുമ്പ് |
| എള്ള് | തിലം, പൂതധാന്യം, പാപഘ്നം, ഹോമധാന്യം |
| എഴുത്ത് | ലിപി, ലിഖിതം, ലേഖ |
| എഴുത്തുകാരന് | അക്ഷരചഞ്ചു, അക്ഷരചണന്‍, ലിപികാരന്, ലിപികന് |
| ഏകം | ഒന്ന്, ഒറ്റ |
| ഏകത്വം | ഐക്യം, ഒരുമ |
| ഏകദൃഷ്ടി | കാക്ക, കാകന് |
| ഏകദേവന്‍ | ശിവന്, മഹാദേവന് |
| ഏകാകി | ഏകന്‍, ഏകകന്‍, ഏകലന്‍, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ |
| ഏകാന്തം | രഹസ്യസ്ഥലം, വിജനസ്ഥലം, ഒറ്റപ്പെട്ടവന്‍, ഒറ്റതിരിഞ്ഞവന്‍ |
| ഏക്കം | വലിവ്, ശ്വാസകേ്ളശം |
| ഏട് | പുസ്തകതാള്, വശം, ഗ്രന്ഥം |
| ഏഡന്‍ | ചെകിടന്, ബധിരന്, ഏളന്‍ |
| ഏണം | മാന്‍, കുരംഗം, മൃഗം, ശാഖിശൃംഗം, ഹരിണം |
| ഏണാങ്കന് | ചന്ദ്രന്, ശശി, തിങ്കള്‍ |
| ഏണി | ഗോവണി, നി:ശ്രേണി, സോപാനം |
| ഏതം | മാന്‍, മൃഗം, ഹരിണം, സാരംഗം, കൃഷ്ണസാരം |
| ഏനം | തക്കം, സൗകര്യം, സന്ദര്‍ഭം |
| ഏഭ്യന് | ഭോഷന്, മടയന്, വങ്കന്, വിഡ്ഢി |
| ഏഷണിക്കാരന് | ഖലന്‍, കര്ണേ്ണജപന്, പിശുനന്‍, സൂചകന്‍, ദുര്‍ജ്ജനം |
| ഏളന്‍ | ഏഡന്‍, ബധിരന്, ചെകിടന് |
| ഏഴ | അഗതി, ദരിദ്രന്, അജ്ഞാനി |
| ഐക്യം | ഒരുമ, യോജിപ്പ്, ഏകത്വം |
| ഐന്ദ്രജാലികന് | മായാകാരന്‍, ഇന്ദ്രജാലികന്‍, പ്രതിഹാരികന്‍ |
| ഐരാവതം | ഐരാവണം, അഭ്രമാതംഗം, മഹേദം |
| ഐശ്വര്യം | ഭൂതി, വിഭൂതി, ഭൂമാവ് |
| ഒച്ച | ശബ്ദം, രവം, ആരവം, സ്വനം, നിര്‍ഘോഷം |
| ഒട്ടകം | ഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളം |
| ഒഡ്യാണം | അരഞ്ഞാണം, കാഞ്ചി, ഒട്ടിയാണ് |
| ഒതുക്കം | കല്പട, സോപാനം, പടവ് |
| ഒപ്പം | തുല്യം, സമം, സന്നിഭം |
| ഒപ്പാരം | ഐക്യം, ഒരുമ, യോജിപ്പ് |
| ഒരുമ | ഐക്യം, യോജിപ്പ്, ചേര്‍ച്ച |
| ഒലി | ശബ്ദം, ഒച്ച, ആരവം |
| ഒസ്സാന് | ക്ഷുരകന്, ക്ഷൗരകന്‍, വപ്താവ്, നാപിതന്‍ |
| ഒളി | ശോഭ, പ്രകാശം, തേജസ്സ് |
| ഒഴുക്ക് | പ്രവാഹം, ഝരി |
| ഓജസ്സ് | ചൈതന്യം, ഉന്മേഷം, പ്രസരിപ്പ് |
| ഓടക്കുഴല്‍ | വേണു, മുരളി, സുഷിരവാദ്യം, വംശനാളം |
| ഓടം | വള്ളം, തോണി, വഞ്ചി, തരണി, തരിത്രം |
| ഓന്ത് | കുകലാസം, സരടം, വേദാരം |
| ഓദനം | ചോറ്, അന്നം, ആഹാരം, ജീവനം, നിഘസം, ഭോജനം, ഭോജ്യം |
| ഓരം | അരുക്, വക്ക്, വശം |
| ഓരിലത്താമര | അവ്യംഗ, അവ്യഥ, ചാരടി, തരണി, പത്മ, പത്മാവതി, സുവഹ, സുവീര |
| ഓര്‍നിലം | ഊഷരം, ഊഷവാന്‍, ഇരിണം |
| ഓശാരം | സൗജന്യം, ദാനം |
| ഓഹരി | പങ്ക്, അംശം, ഭാഗം |
| ഓവ് | പ്രണാളി, പ്രണാളം |
| ഓളം | തിര, തരംഗം, വീചി, ഊര്‍മ്മി |
| ഓളി | ഓരി, കൂകല്‍, നിലവിളി |
| ഔത്സുക്യം | ആഗ്രഹം, താത്പര്യം |
| ഔദ്ധത്യം | അഹങ്കാരം, അഹന്ത |
| ഔന്നത്യം | ഉയരം, പൊക്കം |
| ഔപമ്യം | സാദൃശ്യം, തുല്യത |
| ഔഷധം | അഗദം, ജായു, ഭേഷജം, ഭൈഷജ്യം |
| കക്ഷം | ബാഹുമൂലം, ഭുജമൂലം, പുരഞ്ജരം |
| കങ്കണം | വള, വലയം, കടകം |
| കച്ചവടം | വ്യാപാരം, ക്രയവിക്രയം, വാണിഭം, വിക്രയ, വാണിജ്യം, വിപണനം |
| കച്ചവടക്കാരന് | ആപണികന്‍, നൈഗമന്‍, പണ്യാജീവന്, വണിക്ക്, വാണിജന്‍, സാര്‍ത്ഥവാഹന്‍, ക്രയവിക്രയികന്‍ |
| കഞ്ചുകം | ഉടുപ്പ്, കുപ്പായം |
| കഞ്ചുകി | ദ്വാരപാലകന്, പ്രതീഹരന്‍, വേത്രധാരകന്‍ |
| കഞ്ഞി | ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ |
| കടകോല് | ദധിചിരം, മന്ഥം, മന്ഥാനം |
| കടക്കണ്ണ് | അപിംഗം, നയനാന്തം, നേത്രപര്യന്തം |
| കടന്നല് | ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി |
| കടം | ഋണം, ബാദ്ധ്യത, സത്യാനൃതം, പര്യുദഞ്ചനം |
| കടമ്പ് | കദംബം, നീപം, പ്രിയകം, ഹലിപ്രിയം |
| കടല്‍ | സമുദ്രം, ജലനിധി, സാഗരം, അബ്ധി, അര്‍ണ്ണവം, ഉദധി, സിന്ധു |
| കട്ടില് | പര്യങ്കം, മഞ്ചം, പല്യങ്കം, ശയനീയം, തളിമം |
| കടിഞ്ഞാണ്‍ | കവിക, ഖലീനം, പ്രഗ്രഹം, രശ്മി, കവിയം |
| കടുക് | തന്തുഭം, സര്‍ഷപം, കദംബം |
| കടുക്ക | അഭയ, അമൃത, കായസ്ഥ, രേചകി, ഹരീതകി |
| കടുവ | വ്യാഘ്രം, വ്യാളം, ശാര്‍ദൂലം, നരി |
| കഠിനം | കര്‍ക്കശം, കഠോരം, നിഷ്ഠുരം, ദൃഢം |
| കണിക | തുള്ളി, കണിക |
| കണങ്കാല് | ജംഘ, പ്രസൃത, മുഴങ്കാല്‍ |
| കണ്ടകാരി | ക്ഷുദ്ര, ദു:സ്പര്‍ശ, ബൃഗതി, വ്യാഘ്രി |
| കണ്ഠം | കഴുത്ത്, ഗ്രീവ, ഗളം, കന്ധരം, ശിരോധരം |
| കണ്ഠാഭരണം | ലംബനം, ലലന്തിക |
| കണ്ണന് | ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീപുത്രന് |
| കണ്ണാടി | ആദര്‍ശം, മുകുരം, ദര്‍പ്പണം, ദര്‍ശനം |
| കണ്ണീര് | അശ്രു, നേത്രാംബു, ബാഷ്പം, ബാഷ്പോദം |
| കണ്ണ് | നേത്രം, നയനം, മിഴി, ലോചനം, അക്ഷി, ദൃഷ്ടി |
| കണ്പീലി | ഇമ, പക്ഷ്മം, പക്ഷ്മളം |
| കതിരവന്‍ | സൂര്യന്, അംശുമാന്, അംശുമാലി |
| കദനം | ദു:ഖം, ദുരിതം |
| കദംബം | കൂട്ടം, സംഘം, സമൂഹം |
| കനകം | സ്വര്‍ണം, ഹേമം, കാഞ്ചനം |
| കനല് | തീക്കട്ട, അംഗാരം |
| കനവ് | കിനാവ്, സ്വപ്നം |
| കനിവ് | അലിവ്, ദയ, കരുണ |
| കനിഷ്ഠന് | അനുജന്, അവരജന്‍, കനീയാന്‍ |
| കന്ദം | മുള, മൊട്ട് |
| കന്മദം | അശ്മജ, അശ്മലാക്ഷ, ശൈലധാതുജ, ശൈലനിര്യാസം |
| കന്ദരം | ഗുഹ, ദരി, വിലം |
| കന്ദര്‍പ്പന്‍ | കാമദേവന്, മാരന്, മദനന് |
| കന്ദുകം | പന്ത്, കണ്ഡുക, ഗേണ്ഡുകം |
| കന്ധരം | കഴുത്ത്, കണ്ഠം, ഗളം, ഗ്രീവ, ശിരോധി |
| കന്നി | നഭസ്യം, പ്രൗഷ്ഠപദം, ഭാദ്രം, ഭാദ്രപദം |
| കന്യക | കുമാരി, കന്യ, ഗൗരി, കന്നി, വരദ |
| കന്മദം | അശ്മജ, അശ്മലാക്ഷ, ഗിരിജം, ശിലാജതു |
| കപടം | കൈതവം, ഛത്മം, വ്യാജം, നികൃതി, ഛലം |
| കപാലം | തലയോട്, കര്‍പ്പരം, കരോടി |
| കപി | കുരങ്ങ്, മര്‍ക്കടം, വാനരം, കീശം, ശാഖാമൃഗം |
| കപോതം | പ്രാവ്, കളരവം, പാരാവതം |
| കപ്പിത്താന് | നാവികന്, പോതവാഹനന്, നിയാമകന്‍, കര്‍ണ്ണധാരന്‍ |
| കപ്പം | കരം, ബലി, ഭാഗധേയം |
| കപ്പല്‍ | തരണി, നൗക, പോതം, യാനപാത്രം, സാമുദ്രിക |
| കമനി | സുന്ദരി, സുതനു |
| കമലം | താമര, ജലജം, അംഭോരുഹം |
| കമലാ | ലക്ഷ്മീദേവി, ഇന്ദിര, പത്മാലയ, മംഗളദേവത |
| കമുക് | കവുങ്ങ്, അടയ്ക്കാമരം, ക്രമുകം |
| കമ്പോളം | ചന്ത, വിപണി, അങ്ങാടി |
| കംബു | ശംഖ്, ശംഖം, സുനാദകം, ബഹുനാദം |
| കയം | ഹ്രദം, അഗാധം, അതലസ്പര്‍ശം |
| കയര്‍ | ഗുണം, പാശം, രജ്ജു |
| കയറ്റം | ഉയര്‍ച്ച, അഭിവൃദ്ധി, വര്‍ദ്ധന |
| കര | തീരം, കൂലം, തടം, പ്രതിരം |
| കരള്‍ | കൃത്ത്, കാളഖണ്ഡം, കാളേയം |
| കരടി | ഋക്ഷം, ഭല്ലൂകം, ഭല്ലം |
| കരിങ്ങാലി | ഖദിരം, രക്തസാരം, വക്രകണ്ടം |
| കരിമ്പ് | ഇക്ഷു, രസാളം, ഗുഡതരു |
| കരിമ്പന | താലം, താലദ്രുമം, ദീര്‍ഘതരു, രസാലം |
| കരുണ | അനുകമ്പ, കാരുണ്യം, കൃപ, ഘൃണ, ദയ |
| കര്‍ക്കടകം | ആഷാഢം, ആഷാഢകം, ശുചി |
| കര്‍ക്കടം | ഞണ്ട്, കര്‍ക്കി, കുളീരം, ദ്വിധാഗതി |
| കര്ണ്ണന് | രാധേയന്, സൂര്യസൂനു, ആധിരഥി, കാനീനന്‍, അംഗരാജാവ് |
| കര്‍ണ്ണം | ചെവി, ശ്രവണം, ശ്രവസ്സ്, ശ്രോത്രം |
| കര്‍ദ്ദമം | ചെളി, പങ്കം, ചേറ് |
| കര്‍പ്പരം | തലയോട്, കപാലം |
| കര്‍പ്പൂരം | ഇന്ദവം, രേണുസാരം, സിതാഭം, ഘനസാരം |
| കര്‍പ്പൂരതുളസി | പ്രസ്ഥപുഷ്പം, മരുവകം, സമീരണം |
| കര്‍മ്മം | പ്രവൃത്തി, ക്രിയ, കൃത്യം |
| കലപ്പ | സീരം, ഹലം, ലാംഗലം |
| കലശം | കുടം, ഘടം, നിപം |
| കലം | ഉഖ, ഉഖം, സ്ഥാലം, സ്ഥാലി |
| കല്‍ക്കണ്ടം | ഖണ്ഡശര്‍ക്കര, മധുജ, മധുധൂളി |
| കലഹം | വഴക്ക്, യുദ്ധം, വിവാദം, വ്യവഹാരം |
| കലാപം | ലഹള, ബഹളം, കലഹം |
| കലിക | പൂമൊട്ട്, കുഡ്മളം, കോരകം |
| കലുഷം | കലക്കം, പാപം, മാലിന്യം, കളങ്കം |
| കല്പം | യുഗം, പ്രളയം |
| കല്പന | ആജ്ഞ, അനുജ്ഞ, അനുശാസനം |
| കല്പനം | സങ്കല്പനം, ഭാവന |
| കല്പട | ആരോഹണം, സോപാനം |
| കല്മഷം | പാപം, മാലിന്യം, കളങ്കം |
| കല്യാണം | മംഗളം, ഐശ്വര്യം, ആഘോഷം, വിവാഹം |
| കല്ല് | ശില, പാഷാണം, അശ്മം, ദൃഷത്ത്, പ്രസ്തരം |
| കല്ലോലം | ഓളം, തിര, വീചി |
| കല്ഹാരം | ഹല്ലകം, കല്യാണസൗഗന്ധികം, രക്തസന്ധ്യകം |
| കവചം | പടച്ചട്ട, ആവരണം, കുപ്പായം |
| കവഞ്ചി | ചാട്ട, കൊരടാവ് |
| കവണ | ഭിന്ദിപാലം, സൃഗം |
| കവാടം | വാതില്‍, പ്രതിഹാരം |
| കവിള് | കവിള്‍ത്തടം കപോലം, ഗണ്ഡം, ചിബു, ചിബുകം |
| കവുങ്ങ് | ക്രമു, ക്രമുകം, ചിക്കണ, പൂഗം |
| കഷണ്ടി | ഇന്ദ്രലുപ്തം, കേശഘ്നം, ഖല്വം |
| കസ്തൂരി | മൃഗമദം, മൃഗനാഭി, വത്സനാഭി, മൃഗാണ്ഡജം, മൃഗമോചനം, മൃഗപാലികം |
| കളങ്കം | മാലിന്യം, കറുപ്പ് |
| കളത്രം | പത്നി, ഭാര്യ, ജായ |
| കളഭം | ചന്ദനക്കൂട്ട്, കുറിക്കൂട്ട് |
| കളവ് | കള്ളം, വ്യാജം, നുണ, അസത്യം, സ്തേയം, ചൗരം |
| കളി | ക്രീഡ, കേളി, വിനോദം, ലീല, ഖേല |
| കളേബരം | ശരീരം, തനു, വപുസ്സ് |
| കള്ളം | അസത്യം, സ്തേയം |
| കള്ളന് | മോഷ്ടാവ്, തസ്കരന്, പാടച്ചരന്‍, ചോരന്, മോഷകന്‍, ദസ്യു, സ്തേനന്‍ |
| കഴമ്പ് | സത്ത്, സാരാംശം, സാരം |
| കഴല് | പാദം, കാല്‍ച്ചുവട്, അംഘ്രി |
| കഴുകന് | ഗൃധ്രം, ദീര്‍ഘദര്‍ശി, ആജം, ദാക്ഷായ്യം |
| കഴുക്കോല് | നൗകാദണ്ഡം, ക്ഷേപണി |
| കഴുത | ഗര്‍ദ്ദഭം, ചക്രീവാന്‍, ബാലേയം, രാസഭം |
| കഴുത്ത് | കണ്ഠം, കന്ധരം, ഗളം, ഗ്രീവ |
| കറി | ഉപദംശം, സൂദം, വ്യഞ്ജനം |
| കറുക | അനന്ത, ദുര്‍വ്വ, ഭാര്‍ഗ്ഗവി, രുഹ, സഹസ്രവീര്യ |
| കര്‍ക്കശം | ലളിതം |
| കഠിനം | മൃദുലം |
| കൃതജ്ഞത | കൃതഘ്നത |
| കൃത്യം | അകൃത്യം |
| ക്ഷയം | വൃദ്ധി |
| കറുത്തവാവ് | അമാവാസി, ദര്‍ശം, സൂര്യേന്ദുമുഖം |
| കാട് | വനം, അടവി, കാനനം, കാന്താരം, വിപിനം, അരണ്യം |
| കാട്ടാളന് | നിഷാദന്, കിരാതന്, ശബരന്‍ |
| കാട്ടുതീ | ദാവം, ദവം, വനഹുതാശനന്‍ |
| കാട്ടുപോത്ത് | മഹിഷം, സൈരിഭം, യമരഥം |
| കാദംബരി | മദ്യം, മദിര, വാരുണി, സുര |
| കാനനം | കാട്, വിപിനം, വനം, അടവി, കാന്താരം |
| കാനല്‍ജലം | മൃഗതൃഷ്ണ, മരുമരീചിക |
| കാന്തന് | പ്രിയന്, ഭര്‍ത്താവ്, സുന്ദരന്‍ |
| കാന്താരം- | വനം, കാട്, അടവി, കാനനം |
| കാമദേവന് | മദനന്, മന്മഥന്, മാരന്, മീനകേതനന്‍, കാമന്, അനംഗന്‍, കന്ദര്‍പ്പന്‍, ദര്‍പ്പകന്‍, സ്മരന്‍, മനസിജന്‍, രതിപതി, മകരധ്വജന്, പഞ്ചശരന്, മലരമ്പന്‍, രതിനായകന്‍, രമണന്, പുഷ്പധന്വാവ്, പുഷ്പകേതനന്‍. |
| കാമിനി | സുന്ദരി, കാമുകി, പ്രേമവതി |
| കാമുകി | കാമിനി, സുന്ദരി, പ്രേമവതി, അനുരാഗിണി |
| കാരസ്കരം | കാഞ്ഞിരമരം, ഗരദ്രുമം, മഹാകാലം, മൃത്യുഫലം, വിഷതിന്ദു, വിഷദ്രുമം |
| കാരാഗൃഹം | തടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ് |
| കാരുണ്യം | കരുണ, ദയ, കനിവ് |
| കാലന് | യമന്‍, പിതൃപതി, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍ |
| കാല്‍ച്ചിലമ്പ് | നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടി |
| കാള | ഋഷഭം, വൃഷം, ഋഷം, വൃഷഭം, സൗരഭേയം |
| കാളിന്ദി | യമുന, കളിന്ദജ, സൂര്യാത്മജ, യമസോദരി |
| കാഴ്ച | ദൃശ്യം, ദര്‍ശനം, ആലോകനം, ഈക്ഷണം |
| കാഴ്ചദ്രവ്യം | ഉപഹാരം, ഉപായനം, പ്രാഭൃതം, ഉപദ |
| കാറ്റ് | അനിലന്‍, ആശുഗന്‍, പവനന്, മാരുതന്‍, സമീരണന് |
| കിണര്‍ | കൂപം, ഉദപാനം, അസു, പ്രഹി |
| കിങ്കരന് | ഭൃത്യന്, പരിചാരകന്, ചേടകന്‍, പ്രൈഷന്, ദാസന് |
| കിന്നരന് | അശ്വമുഖന്‍, കിംപുരുഷന്, തുരംഗവദനന്‍, മയു |
| കിംവദന്തി | കേട്ടുകേള്‍വി, ജനശ്രുതി, പ്രവാദം, ലോകപ്രവാദം |
| കിരാതന് | കാട്ടാളന്, വേടന്, വ്യാധന്‍, ശബരന്‍ |
| കിരീടം | മകുടം, മുകുടം, കോടീരം |
| കിരീടി | അര്ജുനന്, ഫല്ഗുനന്, പാര്ഥന്, ധനഞ്ജയന് |
| കിളിവാതില്‍ | ഗവാക്ഷം, വാതായനം, ജാലകം |
| കിഴക്ക് | പ്രാചി, പൂര്‍വം |
| കിഴവന് | വയസ്സന്, വൃദ്ധന്, സ്ഥവിരന്‍ |
| കീര്‍ത്തി | പ്രശസ്തി, ഖ്യാതി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി |
| കുക്കുടം | കുക്കുടകം, കോഴി, ചരണായുധം, താമ്രചൂഡം |
| കുങ്കുമം | കാശ്മീരം, കാശ്മീരകം, ലോഹിതചന്ദനം, ബാല്ഹീകം, പിശുനം |
| കുടീരം | കുടില്‍, പര്‍ണശാല, കുടീരകം |
| കുടുംബിനി | ഗൃഹനായിക, വീട്ടമ്മ, ഗൃഹിണി, പുരന്ധ്രി |
| കുട്ടി | അര്‍ഭകന്‍, പോതന്‍, ബാലന്, ശാബകന്, ശിശു |
| കുഠാരം | മഴു, കോടാലി |
| കുണ്ഠിതം | വിഷ്ണ്ത, ദു:ഖം, വ്യസനം, പരിഭവം |
| കുബേരന് | വൈശ്രവണന്, ധനപതി, ധനദന്‍, അളകേശന്, കിന്നരേശന്‍ |
| കുമിള | നീര്‍പ്പോള, ഉദകപ്പോള |
| കുമുദം | ആമ്പല്‍, കുവലയം, കൈരവം |
| കുമുദിനി | ആമ്പല്‍പ്പൊയ്ക, ആമ്പല്‍ക്കൂട്ടം, കുമുദവതി, കുമുദ്വതി |
| കുയില്‍ | കോകിലം, പരഭൃതം, പികം, വനപ്രിയം, കളകണ്ഠം |
| കുരങ്ങ് | കുരങ്ങന്, കപി, മര്ക്കടന്, പ്ലവംഗം, ശാഖാമൃഗം, വാനരന് |
| കുരുമുളക് | മരിചം, കോലകം, കൃഷ്ണം, ഊഷണം, യവനപ്രിയം, സര്‍വഹിതം |
| കുലട | വേശ്യ, വ്യഭിചാരിണി |
| കുള്ളന്‍ | മുണ്ടന്‍, വാമനന്, ഹ്രസ്വന്‍ |
| കുറുക്കന് | കുറുനരി, ജംബുകന്‍, സൃഗാലന്, ക്രോഷ്ടാവ് |
| കൂട് | നീഡം, കുലായം, പഞ്ജരം |
| കൂത്തച്ചി | നര്‍ത്തകി, ആട്ടക്കാരി, ദേവദാസി |
| കൂത്താടി- | നൃത്തക്കാരന്, നൃത്തക്കാരി, നടന്, നടി |
| കൂന്തല്‍ | തലമുടി, കുഴല്‍, വേണി |
| കൂപം | കിണര്‍, അന്ധു, ഉദപാനം, പ്രഹി |
| കൂശ്മാണ്ഡം | കുമ്പളം, കുമ്പളങ്ങ |
| കൃപ | ദയ, അനുകമ്പ, ഘൃണ, കാരുണ്യം |
| കൃപാണം | വാള്, അസി, ഋഷ്ടി, കരപിലം, കരവാളം, ഖഡ്ഗം, നന്ദകം |
| കേദാരം | കൃഷിഭൂമി, വിളഭൂമി, വയല്‍ |
| കേരം | തെങ്ങ്, നാളികേരം, താലവൃക്ഷം, നീലതരു, മഹാഫലം, മഹാവൃക്ഷം, സദാഫലം |
| കേശം | തലമുടി, കചം, കുന്തളം, ചായല്‍, ചികുരം,കുഴല്‍, ശിരോരുഹം |
| കൈതവം | കള്ളം, നുണ, വ്യാജം |
| കൈവല്യം | മോക്ഷം, നിര്‍വാണം, മുക്തി |
| കൊടി | കേതനം, ധ്വജം, പതാക, വൈജയന്തി |
| കൊല്ലം | സംവത്സരം, വത്സരം, അബ്ദം |
| കോകം | ചക്രവാകം, ചക്രി, ചക്രാഹ്വം, രഥാംഗകം |
| കോകിലം | കുയില്‍, പരഭൃതം, പികം, വനപ്രിയം |
| കോടാലി | കുഠാരം, മഴു, വൃക്ഷഭേദി |
| കോവിദന്‍ | സമര്‍ഥന്‍, വിദഗ്ദ്ധന്, വിശാരദന് |
| കോവിലകം | കൊട്ടാരം, രാജമന്ദിരം |
| കോവില്‍ | അമ്പലം, ക്ഷേത്രം |
| കോള്മയിര് | രോമാഞ്ചം, പുളകം, രോമഹര്‍ഷം |
| കോഴി | കുക്കുടം, ചരണായുധം, താമ്രചൂഡം |
| കൗമുദി | നിലാവ്, ചന്ദ്രിക, ജ്യോത്സ്ന, ചന്ദ്രിമ |
| ക്രിയ | പ്രവൃത്തി, കര്‍മ്മം, ചേഷ്ഠ, പ്രയത്നം |
| ക്രീഡ | കളി, കേളി, ഖേല, നര്‍മ്മം |
| ക്രൂരന് | നിര്ദയന്, ഭയങ്കരന്‍, കഠിനഹൃദയന്‍, പാപന്, കഠിനന്‍ |
| ക്രോധം | കോപം, ദ്വേഷം, രോഷം |
| ക്വഥനം | തിളയ്ക്കല്‍, പുഴുങ്ങല്, വേവിക്കല് |
| ക്ഷണനം | വധം, ഹിംസ, കൊല |
| ക്ഷമാശീലന്‍ | സഹിഷ്ണു, സഹനന്, ക്ഷന്താവ്, ക്ഷമിതാവ്, തിതിക്ഷ്യ, ക്ഷമി |
| ക്ഷിതി | ഭൂമി, ക്ഷമ, സര്‍വംസഹ |
| ക്ഷീരം | പാല്, ദുഗ്ദ്ധം, സ്തന്യം, പയസ്സ് |
| ക്ഷോണീന്ദ്രന് | രാജാവ്, നരേന്ദ്രന്, ധരണീന്ദ്രന്‍ |
| ക്ഷോഭം | ഇളക്കം, കലക്കം, ചാഞ്ചല്യം |
| ക്ഷൗരം | മുണ്ഡനം, വചനം, വാപനം, ഭദ്രാകരണം |
| ഖഗം | പക്ഷി, പതംഗം, വിഹഗം, നഭസംഗമം |
| ഖണ്ഗം | വാള്, അസി, കരവാളം, കൃപാണം, തരവാരി, മണ്ഡലാഗ്രം |
| ഖദ്യോതം | മിന്നാമിനുങ്ങ്, ജ്യോതിരംഗണം, തമോമണി |
| ഖ്യാതി | പ്രസിദ്ധി, കീര്‍ത്തി, യശസ്സ് |
| ഗഗനം | ആകാശം, വാനം, വ്യോമം, നഭസ്സ് |
| ഗജം | ആന, ഇഭം, കുഞ്ജരം, ദന്തി, ദ്വിപം, വാരണം, ഹസ്തി |
| ഗണം | കൂട്ടം, പറ്റം, സമൂഹം, സംഘം |
| ഗണകന് | ജ്യോത്സ്യന്, ജ്യോതിഷന്, ദൈവജ്ഞന്, മൗഹൂര്ത്തകന് |
| ഗണപതി | ഗജാനനന്‍, വിനായകന്, വിഘേ്നശ്വരന്‍, ഗണാധിപന്‍, ലംബോദരന്, എകദന്തന്‍ |
| ഗംഗ | ജാഹ്നവി, ത്രിപഥഗാ, ഭാഗീരഥി, വിഷ്ണുപദി |
| ഗര്‍ദ്ദഭം | കഴുത, ചക്രീവാന്‍, ബാലേയം, രാസഭം |
| ഗര്‍ഭിണി | അന്തര്വത്തി, ആപ്തഗര്ഭം, ഗുര്‍വിണി, സന്ധിനി |
| ഗര്‍വം | അഹങ്കാരം, അഹന്ത, അഭിമാനം |
| ഗഹ്വരം | ഗുഹ, കന്ദരം, ബിലം, ദരി |
| ഗളം | കഴുത്ത്, കണ്ഠം, കന്ധരം, ഗ്രീവ |
| ഗാംഗേയന് | ഗംഗാപുത്രന്, ഭീഷ്മര്‍, ഗാംഗന്‍, ഗംഗാജന്‍ |
| ഗാഥ | പാട്ട്, ഗാനം, ഗീതം, പദ്യം |
| ഗാംഭീര്യം | ഗംഭീരത, ആഴം, മഹത്വം |
| ഗുഹ | ഗഹ്വരം, ദരി, ബിലം, വിലം, ദേവഖാതം |
| ഗുഹ്യം | രഹസ്യം, നിഗൂഢം, ഗുഹനം, ഗോപ്യം, ഗുപ്തം |
| ഗോകുലം | അമ്പാടി, ഗോഷ്ഠം, ഗോസ്ഥാനം, വ്രജം |
| ഗ്രീഷ്മം, | ഊഷ്മകം, തപം, നിദാഘം, ഉഷ്മാഗമം |
| ഗ്ലാനി | ക്ഷീണം, വാട്ടം, തളര്‍ച്ച |
| ഘോരം | ഉഗ്രം, ദാരുണം, ഭയങ്കരം, ഭീമം, ഭീഷണം, രൗദ്രം |
| ഘോഷാ | മൂടുപടം, അവഗുണ്ഠനം, ഗുണ്ഠനം |
| ങുതം | ശബ്ദം, രവം, സ്വനം |
| ചകിതന് | ഭീതന്‍, സംഭീതന്‍, ഭീരു, ഭീഷുകന്, അധീരന്, കാതരന് |
| ചകോരം | ഉപ്പന്‍, ചന്ദ്രികാപായി, ചെമ്പോത്ത്, ഭരദ്വാജം, ദധിത്ഥം |
| ചക്ക | കണ്ടകീഫലം, പനസം |
| ചക്രം | അക്ഷം, രഥാംഗം |
| ചക്രധരന് | ചക്രധാരി, ചക്രപാണി, മഹാവിഷ്ണു |
| ചക്രവര്‍ത്തി | സാര്‍വഭൗമന്‍, അധീശ്വരന്‍, സമ്രാട്ട്, രാജരാജന് |
| ചക്രവാകം | കോകം, ചക്രം, ചക്രി, രഥാംഗാഹ്വയം |
| ചക്രവാളം | ദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം |
| ചക്ഷസ്സ് | ചക്ഷു: ചക്ഷുസ്സ്, കണ്ണ്, നേത്രം, അക്ഷി |
| ചക്ഷുശ്രവണന്‍ | പാമ്പ്, നാഗം, ഉരഗം |
| ചങ്ങാതി | സ്നേഹിതന്, കൂട്ടുകാരന്, ആപ്തന്‍, മിത്രം |
| ചങ്ങല | തുടല്, ശ്രംഖല |
| ചട്ടന്‍ | ചട്ടന്‍ |
| ചട്ടം | നിയമം, വ്യവസ്ഥ, ക്രമം |
| ചണ്ഡവാതം | കൊടുങ്കാറ്റ്, ചക്രവാതം, ചണ്ഡമാരുതന് |
| ചണ്ഡാലന് | അന്ത്യജന്‍, കണ്ഡോലന്‍, മതംഗന്‍, ശ്വപചന്‍, ശ്വപാകന്‍, നിഷാദന്, പുക്കസന്‍, പുഷ്പകസന്‍ |
| ചത്വരം | മുറ്റം, അജിരം, അങ്കണം |
| ചന്ത | അങ്ങാടി, കമ്പോളം,ആപണം, നിഷദ്യ |
| ചകിതന് | ഭീതന്‍, സംഭീതന്‍, ഭീരു, ഭീഷുകന്, അധീരന്, കാതരന് |
| ചകോരം | ഉപ്പന്‍, ചന്ദ്രികാപായി, ചെമ്പോത്ത്, ഭരദ്വാജം, ദധിത്ഥം |
| ചക്ക | കണ്ടകീഫലം, പനസം |
| ചക്രം | അക്ഷം, രഥാംഗം |
| ചക്രധരന് | ചക്രധാരി, ചക്രപാണി, മഹാവിഷ്ണു |
| ചക്രവര്‍ത്തി | സാര്‍വഭൗമന്‍, അധീശ്വരന്‍, സമ്രാട്ട്, രാജരാജന് |
| ചക്രവാകം | കോകം, ചക്രം, ചക്രി, രഥാംഗാഹ്വയം |
| ചക്രവാളം | ദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം |
| ചക്ഷസ്സ്, ചക്ഷു | ചക്ഷുസ്സ്, കണ്ണ്, നേത്രം, അക്ഷി |
| ചക്ഷുശ്രവണന്‍ | പാമ്പ്, നാഗം, ഉരഗം |
| ചങ്ങാതി | സ്നേഹിതന്, കൂട്ടുകാരന്, ആപ്തന്‍, മിത്രം |
| ചങ്ങല | തുടല്, ശൃംഖല |
| ചട്ടന്‍ | മുടന്തന്‍, പംഗു, ചടന്തന്‍ |
| ചട്ടം | നിയമം, വ്യവസ്ഥ, ക്രമം |
| ചണ്ഡവാതം | കൊടുങ്കാറ്റ്, ചക്രവാതം, ചണ്ഡമാരുതന് |
| ചണ്ഡാലന് | അന്ത്യജന്‍, കണ്ഡോലന്‍, മതംഗന്‍, ശ്വപചന്‍, ശ്വപാകന്‍, നിഷാദന്, പുക്കസന്‍, പുഷ്പകസന്‍ |
| ചത്വരം | മുറ്റം, അജിരം, അങ്കണം |
| ചന്ത | അങ്ങാടി, കമ്പോളം,ആപണം, നിഷദ്യ |
| ചന്തം | അഴക്, ഭംഗി, സൗന്ദര്യം |
| ചന്ദനം | മലയജം, മാലേയം, ഗന്ധഹരം, ഗന്ധസാരം, കളഭം, പാടീരം, ഭദ്രശ്രീ |
| ചന്ദ്രന് | ഇന്ദു, വിധു, സുധാംശു, സോമന്, ഹിമാംശു |
| ചന്ദ്രശേഖരന് | ശിവന്, സോമശേഖരന്‍, ശശിധരന് |
| ചന്ദ്രിക | കൗമുദി, നിലാവ്, ജ്യോത്സ്ന, വെണ്ണിലാവ് |
| ചമ്മട്ടി | ചാട്ട, പ്രതോദം, ആരം, കശ, കൊരടാവ് |
| ചരമം | മരണം, നിര്യാണം, അത്യയം, മൃതി |
| ചരിത്രം | ചരിതം, വൃത്തം, ഉദന്തം, വൃത്താന്തം |
| ചാണകം | കരിഷം, ഗോമയം, ഗോവിട്ട് |
| ചാതകം | വേഴാമ്പല്‍, സാരംഗം, വാപീഹം |
| ചാമ്പല്‍ | ചാരം, ഭസ്മം, ക്ഷാരം, ഭസിതം, ഭൂതി, വിഭൂതി |
| ചായം | വര്‍ണകം, വല്ലകം, വര്‍ണം |
| ചായല്‍ | തലമുടി, കുന്തളം, കൂന്തല്‍, മുടി, വേണി, ചികുരം |
| ചാരന് | അപസര്പ്പകന്, ഗൂഢപുരുഷന്‍, ചരന്, പ്രണധി |
| ചാരം | ഭസ്മം, ഭൂതി, ചാമ്പല്‍, ക്ഷാരം |
| ചിങ്ങം | ശ്രാവണം, നഭസ്സ്, ശ്രാവണികം |
| ചിതല്‍പ്പുറ്റ് | വല്മീകം, നാക, വാമലൂരം |
| ചിത്തം | മനസ്സ്, മനം, ചേതസ്സ്, സ്വാന്തം, ഹൃത്ത് |
| ചിന്ത | വിചാരം, ആലോചന, ചിന്തിതം, ആധ്യാനം |
| ചിലങ്ക | കാല്‍ത്തള, നൂപുരം, മഞ്ജീരം, കാല്‍ച്ചിലമ്പ് |
| ചീങ്കണ്ണി | നക്രം, ഗ്രാഹം, കുംഭീരം, വല്ലകം, അവഹാരം |
| ചിവീട് | ഝില്ലി, ഝില്ലിക, ചീകീട്, ചില്ലിക |
| ചുടല | ശ്മശാനം, പിതൃവനം, പിതൃഭൂമി, പിതൃവേശ്മം, പിതൃസത്മം |
| ചുമല് | സ്കന്ധം, അംസം, തോള് |
| ചുംബനം | ഉമ്മ, ആരോഹണം, നിക്ഷണം, നിമിത്തകം, ദശനച്ഛദം, മുത്തം |
| ചുഴലിക്കാറ്റ് | ചക്രവാതം, ചക്രവാത്യ, ചക്രാനിലന്‍ |
| ചൂട് | താപം, സന്താപം, സഞ്ജ്വരം |
| ചൂര് | ഗന്ധം, മണം, നാറ്റം, വാട |
| ചെകിടന് | ബധിരന്, പൊട്ടന്, എഡന്‍ |
| ചെമ്പോത്ത് | ഉപ്പന്‍, ചകോരം, ചന്ദ്രികാപായി, ജീവജീവം |
| ചെമപ്പ് | ശോണം, ഗൗരം, ലോഹിതം, അരുണിമ |
| ചെവി | കര്‍ണം, ശ്രോത്രം, ശ്രവം, ശ്രുതി, ശ്രവണം |
| ചെറുവിരല്‍ | കനിഷ്ഠ, കനിഷ്ഠിക, കന്യസ |
| ചേടി | ദാസി, തോഴി, ഭൃത്യ |
| ചേതന | ജീവന്, പ്രാണന്, അസു |
| ചേതസ്സ് | മനസ്സ്, മനം, മാനസം |
| ചേതോഹരം | മനോഹരം, മനോമോഹനം |
| ചേല | വസ്ത്രം, വസനം, ആട, അംബരം |
| ചേറ് | ചെളി, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരം |
| ചൈത്രം | ചൈത്രികം, മധുമാസം, ചിത്തിരമാസം, മേടമാസം |
| ചോതി | സ്വാതി, അനിലന്‍, പവനന് |
| ചോര | രക്തം, രുധിരം, ലോഹിതം, രോഹിതം, നിണം, ശോണിതം |
| ചോരണം | കള്ളം, മോഷണം, അപഹരണം |
| ചോരന് | കള്ളന്, തസ്കരന്, മോഷ്ടാവ് |
| ചോറ് | അന്നം, ഓദനം, ഭുക്തം, അന്ധസ്, ഭിസ്സ |
| ച്യൂതം, ചൂതം | മാവ്, മാകന്ദം, ആമ്രം, സഹകാരം |
| ഛത്രം | കുട, ആതപത്രം, ആതപത്രകം |
| ഛത്രപതി | രാജാവ്, ഭൂപതി, ഭൂമിപന്‍ |
| ഛാത്രന്‍ | ശിഷ്യന്, വിദ്യാര്‍ഥി, അന്തേവാസി, ഛാത്രികന്‍, ശ്രാവകന്‍ |
| ജഘനം | കടി, നിതംബം, ശ്രോണി, ഫലകം |
| ജഡം | മൃതദേഹം, ശവശരീരം |
| ജഡന് | മൂഢന്, ബുദ്ധിഹീനന്, മന്ദന്‍ |
| ജനകന് | അച്ഛന്, പിതാവ്, താതന് |
| ജനനം | ജന്മം, ജനി, ഉത്പത്തി, ഉദ്ഭവം |
| ജനനി | മാതാവ്, അമ്മ, ജനയിത്രി |
| ജനപദം | പട്ടണം, പുരം |
| ജംബൂകന്‍ | കുറുക്കന്, സൃഗാലന്, ശാലാമൃഗം, ഗോമായു |
| ജയം | വിജയം, വെറ്റി, ജയനം, വെന്നി |
| ജളന് | ജഡന്, മൂഢന്, മന്ദന്‍, ബുദ്ധിഹീനന് |
| ജളൂകം | അട്ട, ചര്മ്മടി, രക്തപാ, രക്തപായി |
| ജാതവേദസ്സ് | അഗ്നി, പാവകന്‍, തീ |
| ജാനകി | സീത, ജനകജ, മൈഥിലി, വൈദേഹി |
| ജാരന് | ഉപപതി, ലവംഗന്‍, രഹസ്യക്കാരന് |
| ജാരിണി | വ്യഭിചാരിണി, സൈ്വരിണി |
| ജാലകം | ജനല്‍, കിളിവാതില്‍, ഗവാക്ഷം |
| ജ്യേഷ്ഠത്തി | അഗ്രജ, അഗ്രിയ, പൂര്‍വജ |
| ജ്യേഷ്ഠന് | അഗ്രജന്, അഗ്രിമന്‍, പൂര്വജന്, അഗ്രിയന്‍ |
| ജ്യോതിഷന് | ഗണകന്, ദൈവജ്ഞന്, കാര്കാന്തികന്, മൗഹൂര്ത്തന്, സാംവത്സരന്‍, ജ്യോതിഷി |
| ജ്യോതിസ്സ് | പ്രഭ, പ്രകാശം, ജ്വാല, കീലം, ശിഖ, ചോതി, ജ്യോതി |
| ജ്വാല | കീലം, ശിഖ, ചോതി, ജ്യോതി, ജ്യോതിസ്സ്, പ്രഭ, പ്രകാശം |
| ഝടിതി | പെട്ടെന്ന്, തരസാ, പൊടുന്നനെ |
| ഝില്ലി | ചിവീട്, ചില്ലക, ചീലിക, ഝിരക |
| ഞണ്ട് | കര്‍ക്കം, കര്‍ക്കടം,കര്‍ക്കടകം, കര്‍ക്കി, കളീരം |
| ഞരമ്പ് | ധമനി, നാഡി, സിര |
| ഞായര്‍ | സൂര്യന്, അര്‍ക്കന്‍, അംശുമാന്, ആദിത്യന് |
| ടീക | വ്യാഖ്യാനം, വിവരണം |
| ഡംഭം | അഹങ്കാരം, കല്ക്കം, ഗര്‍വം |
| തടസ്സം | വിഘ്നം, അന്തരായം, പ്രതിബന്ധം, ബാധ, ഉപരോധം |
| തട്ടാന്‍ | സ്വര്ണകാരന്, കലാദന്, രുക്മകാരന്, നാഡിന്ധമന് |
| തണ്ണീര്‍ | വെള്ളം, ജലം, സലിലം, തോയം |
| തത്ത | കീരം, ശുകം, കൈദാരം, ശാരിക, ദാഡിമപ്രിയം, ഫലാശനം, മഞ്ജുപാഠകം |
| തനയന് | മകന്, ആത്മജന്, പുത്രന് |
| തനു | ശരീരം, മേനി, ഗാത്രം, ദേഹം |
| തപസ്വി | താപസന്, ഋഷി, തപോധനന്, തപോനിധി |
| തപസ്വിനി | താപസി, സന്ന്യാസിനി |
| തമസ്സ് | ഇരുട്ട്, അന്ധകാരം, അന്ധതാമിസ്രം |
| തമ്പ് | കൂടാരം, ഉപകാര്യം, ഉപകാരിക |
| തരസാ | പെട്ടെന്ന്, ഝടിതി, പൊടുന്നനെ |
| തര്‍ജമ | പരിഭാഷ, ഭാഷാന്തരീകരണം, മൊഴിമാറ്റം |
| തല | ശിരസ്സ്, ശീര്‍ഷം, മൂര്‍ദ്ധാവ്, ഉത്തമാംഗം, മസ്തകം |
| തലമുടി | കചം, കേശം, കുന്തളം, വേണി, കുഴല്‍, ചായല്‍ |
| തവള | പ്ലവം, പ്ലവഗം, ഭേകം, മണ്ഡൂകം, ശാലൂരം, ദര്‍ദുരം, വര്‍ഷാഭൂ |
| തസ്കരന് | കള്ളന്, മോഷ്ടാവ് |
| തറവാടി | അഭിജാതന്, കുലീനന്‍, ആര്യന്, സഭ്യന്‍, സജ്ജനം, സാധു |
| താണ്ഡവം | നൃത്തം, നടനം, നാട്യം |
| താതന് | അച്ഛന്, പിതാവ്, ജനകന് |
| താപസന് | തപസ്വി, മുനി, സന്ന്യാസി, വാചംയമന്‍, തപോധനന് |
| താംബൂലം | വെറ്റില, താംബൂലി, നാഗവല്ലി, ഭക്ഷ്യപത്രി |
| താമ്രം | ചെമ്പ്, ഉദുംബരം, താമ്രകം |
| താരം | നക്ഷത്രം, താരകം, താരാ |
| തിണ്ണ | ഇറയം, കോലായ, വരാന്ത, വിതര്‍ദ്ദി, വേദിക |
| തിര | അല, തരംഗം, വീചി, ഓളം, കല്ലോലം, ഊര്‍മി |
| തിരമാല | തരംഗമാല, തരംഗാവലി, തരംഗപരമ്പര |
| തിരശ്ശീല | ജവനി, ജവനിക, യവനിക, പ്രതിസിര |
| തിരുവാതിര | ആര്‍ദ്ര, ആതിര, താരകം |
| തിലം | എള്ള്, പൂതധാന്യം, ഹോമധാന്യം, സ്നേഹി |
| തീ | അഗ്നി, വഹ്നി, ജ്വലന്‍, ജാതവേദസ്സ്, ബര്‍ഹിസ്സ്, അനലന്‍, രോഹിതാശ്വന്, വായുസഖന്‍, ശിഖാവന്, ഹിരണ്യരേതസ്സ്, ഹുദഭുക്ക്, ദഹനന്‍, സപ്താര്‍ച്ചിസ്സ്, വിഭാവസ്സ് |
| തിട്ട് | കല്പന, ആജ്ഞ, അനുശാസനം |
| തീണ്ടാരി | ഋതുകാലം, പുഷ്പകാലം, ആര്‍ത്തവം |
| തീപ്പൊരി | അഗ്നികണം, വഹ്നികണം, സ്ഫുലിംഗം |
| തുഷാരം | മഞ്ഞ്, ഹിമം, തുഹിനം |
| തുളസി | സുരഭി, ഹരിപ്രിയ, പാവനി, പത്രപുഷ്പം, വൃന്ദ, വൈഷ്ണവി |
| തുറുങ്ക് | കാരാഗൃഹം, തടവറ, കല്‍ത്തുറുങ്ക്, കാരാഗാരം |
| തൂണീരം | ആവനാഴി, തൂണി, നിഷംഗം, ശരധി |
| തേങ്ങ | നാളികേരം, നാരീകേള, കൗശികഫലം, ത്രിലോചനം, മഹാഫലം, രസഫലം, ലാംഗലി, സദാഫലം |
| തേനീച്ച | മധുമക്ഷിക, സരഘ, ക്ഷുദ്ര |
| തേന്‍ | മധു, മാക്ഷികം, മകരന്ദം, മധൂളം, മാധ്വി |
| തേന്മാവ് | മാകന്ദം, ബന്ധരസാലം, സഹകാരം |
| തേരാളി | സാരഥി, സൂതന്‍, യന്താവ്, നിയന്താവ്, രഥി, ക്ഷതവ്, ദക്ഷിണസ്ഥന്‍, പ്രാജകന്‍ |
| തൈജസകീടം | മിന്നാമിനുങ്ങ്, ഖദ്യോതം |
| തൊട്ടാവാടി | അഞ്ജലീകാരം, അലംബൂഷ, ഖദിരപത്രിക, നമസ്കാരി, ലജ്ജാലു, സങ്കോചിനി, സ്പര്‍ശലജ്ജ |
| തോണി | നൗക, തരി, തരണി, ദ്രോണി |
| തോണിക്കാരന് | നാവികന്, കര്‍ണധാരന്‍, നിയാമകന്‍, പോതവാഹന്‍ |
| തോയം | വെള്ളം, ജലം, തണ്ണീര്‍ |
| തോല്‍വി | പരാജയം, പരാഭവം, പരാഭൂതി, ഭംഗം |
| തോള് | അംസം, സ്കന്ധം, ഭുജശിരസ്സ്, ചുമല് |
| തോഴി | ആളി, സഖി, ചേടി, വയസ്യ |
| ദമയന്തി | ഭൈമി, വിദര്‍ഭജ, വിദര്ഭതനയ, വൈദര്‍ഭി |
| ദയ | അനുകമ്പ, കരുണ, കൃപ, കാരുണ്യം, ഘൃണ |
| ദയാലു | കാരുണികന്, കൃപാലു, സമന്, സുരതന്‍ |
| ദയിത | ഭാര്യ, പത്നി, ജായ |
| ദയിതന് | ഭര്‍ത്താവ്, പ്രിയന് |
| ദരിദ്രന് | ദീനന്, കൃപണന്, ദുര്‍ഗതന്‍, നിസ്വന്, ദുര്വിധന് |
| ദര്‍ദ്ദുരം | തവള, മണ്ഡൂകം |
| ദര്‍പ്പകന്‍ | കാമദേവന്, മാരന് |
| ദര്‍പ്പണം | ആദര്‍ശം, കണ്ണാടി, മുകുരം |
| ദശകണ്ഠന്‍ | രാവണന്, ദശകന്ധരന്‍, ദശാസ്യന്‍ |
| ദഹനന്‍ | അഗ്നി, അനലന്‍, വഹ്നി |
| ദാത്യൂഹം | ഉലു, മൂങ്ങ |
| ദാസന് | ഭൃത്യന്, ചേടകന്‍, നിയോജ്യന്‍, കിങ്കരന്, ഭുജിഷ്യന്, പരിചാരകന് |
| ദാസി | പ്രേഷ്യ, ഭൃത്യ, കിങ്കരി, വേലക്കാരി |
| ദാഹം | തൃഷ, തൃഷ്ണ, പിപാസ, തര്ഷം, ഉദന്യ |
| ദിനകരന് | സൂര്യന്, അഹസ്കരന്‍, പകലോന്‍ |
| ദീപം | വിളക്ക്, പ്രദീപം, ലോചകം |
| ദുഗ്ദ്ധം | പാല്, ക്ഷീരം, പയസ്സ് |
| ദു:ഖം | അത്യയം, അത്തല്‍, അല്ലല്, ആടല്, ആകുലം, ആതങ്കം, ആര്‍ത്തി, ആബാധ, താപം, പീഡ, ബാധ, മന്യു, വിഷാദം, വേദന, വ്യഥ, ശുക്ക്, ശോകം, സന്താപം, സങ്കടം |
| ദുന്ദുഭി | പെരുമ്പറ, ഭേരി, പടഹം |
| ദുര | അത്യാശ, ലോഭം, ലാലസ |
| ദുര്‍ജ്ജനം | ദുഷ്ടന്, ഖലന്‍, നീചന്, പിശുനന്‍ |
| ദുര്‍ഭാഷണം | ശകാരം, ഭര്‍ത്സനം, നിന്ദനം |
| ദുര്മുഖന് | വിമുഖന്‍, മുഖരന്‍, അപ്രിയന്‍, അബദ്ധമുഖന് |
| ദുര്യോധനന് | നാഗകേതനന്‍, നാഗധ്വജന്‍, ഭുജംഗധ്വജന്‍, സുയോധനന് |
| ദുര്ലഭം | ദുര്യോഗം, ദുര്ഭാഗ്യം, ദൗര്‍ഭാഗ്യം, നിര്‍ഭാഗ്യം |
| ദൂതന് | സന്ദേശഹരന്, സന്ദേശവാഹകന് |
| ദേവതാരം | അമരതരു, അമരദ്രുമം, ഇന്ദ്രദാരു, ഇന്ദ്രവൃക്ഷം, ദേവദാരു, കിളിരം, പീതദാരു, പൂതികാഷ്ഠം, പാരിഭദ്രകം, ഭദ്രതാരു, ശക്രതരു, ശക്രപാദപം, സുദാരു |
| ദേവന് | അമരന്, അമര്‍ത്യന്‍, ആദിതേയന്‍, ത്രിദശന്, നിര്‍ജ്ജരന്‍, വിബുധന്‍, വാനവന്‍, വൃന്ദാകരന്‍, സുരന് |
| ദേവേന്ദ്രന് | ദേവരാജന്‍, ഉമ്പര്‍കോന്‍ |
| ദേഹം | ശരീരം, തനു, കായം, ഗാത്രം, കളേബരം, വിഗ്രഹം, മേനി, വപുസ്സ് |
| ദൈവജ്ഞന് | ജ്യോത്സ്യന്, ജ്യോതിഷന് |
| ദോലി | ഊഞ്ഞാല്, ഉഴിഞ്ഞാല്‍, ഡോലി, ദോള |
| ദ്രൗണി | അശ്വത്ഥാമാവ്, ദ്രോണപുത്രന്‍ |
| ദ്രൗപദി | പാഞ്ചാലി, കൃഷ്ണ, യാജ്ഞസേനി, പാര്‍ഷതി |
| ദ്വാരം | കുഹരം, വിവരം, വിലം, സുഷിരം, രന്ധ്രം, രോകം |
| ദ്വാരപാലകന് | ദ്വാസ്ഥിതന്, പ്രതിഹാരന്, വേത്രധാരന് |
| ദ്വിജന് | ബ്രാഹ്മണന്, വിപ്രന്, അന്തണന് |
| ദ്വിജം | പക്ഷി, പതംഗം, പതത്രി |
| ദ്വൈപായനന്‍ | വ്യാസന്, പാരാശര്യന്, സത്യവതീസുതന്‍ |
| ധനഞ്ജയന് | അര്ജ്ജുനന്, പാര്ത്ഥന്, ഫല്ഗുനന് |
| ധനം | വിത്തം, ദ്രവ്യം, വസു |
| ധനപതി | കുബേരന്, ധനദന്‍, അളകേശന്, വിത്തനാഥന്, ധനേശന്‍ |
| ധര്‍മ്മപത്നി | പത്നി, സഹധര്‍മ്മിണി, ഭാര്യ, ജായ |
| ധിഷണ | ബുദ്ധി, മനീഷ, ധീ |
| ധിഷണാശാലി | ബുദ്ധിമാന്, ധീമാന്‍, മനീഷി |
| ധുരന്ധരന്‍ | ഭാരവാഹി, ധൂര്യന്, ധൗരേയന്, ധുരീണന്‍, ധുര്വഹന് |
| ധ്വജം | കേതു, കേതനം, കൊടിമരം |
| ധ്വനി | ശബ്ദം, ധ്വനം, ധ്വാനം, ധ്വനിതം |
| ധ്വാന്തം | ഇരുട്ട്, അന്ധകാരം, തിമിരം |
| നക്തം | രാത്രി, നിശ, രജനി |
| നക്തഞ്ചരന്‍ | രാക്ഷസന്, രാത്രിഞ്ചരന്, നിശാചരന്‍, രജനിചരന്‍ |
| നക്രം | മുതല, ജലജിഹ്വം |
| നക്ഷത്രം | താരം, താരകം, ഉഡു, ഉഡുപം, ഋഷം |
| നഖം | പുനര്‍ഭവം, പുനര്‍നവം, നഖരം, പാണിരുഹം, കരജം |
| നഗരം | പുരി, പുരം, പത്തനം, പുടഭേദനം |
| നടന് | അഭിനേതാവ്, ഭരതന്, ശൈശാലി, ശൈലൂഷകന്, ജായാജീവന്‍, കൃശാശ്വിന് |
| നത്ത് | കാളകണ്ഠം, ദാത്യൂഹം, ദാത്യൗഹം, നീലകണ്ഠം |
| നദി | സരിത്ത്, തടിനി, ധുനി, നിമ്നഗ, ആപഗ, കുല്യ, നിര്‍ഝരി, പയസ്വിനി, തരംഗിണി |
| നന്ദനന്‍ | മകന്, സുതന്, തനയന്, ആത്മജന് |
| നന്ദിനി | മകള്‍, സുത, തനയ, ആത്മജ |
| നപുംസകന് | ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്, തൃതീയപ്രകൃതി, പണ്ഡന്‍ |
| നഭസ്സ് | ആകാശം, വാനം, വ്യോമം |
| നയനം | കണ്ണ്, നേത്രം, അക്ഷി |
| നരകം | നാരകം, ദുര്‍ഗ്ഗതി, തപനം, നിരയം, മഹാരൗരവം, രൗരവം, സംഘാതം, കാലസൂത്രം |
| നരന് | മനുഷ്യന്, മര്ത്ത്യന്, പുമാന് |
| നര്‍ത്തനം | നടനം, നാട്യം, നൃത്തം, ലാസ്യം, താണ്ഡവം |
| നവനീതം | വെണ്ണ, ക്ഷീരസാരം, ഘൃതം |
| നളന് | നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനി |
| നളിനം | താമരപ്പൂവ്, കമലം, പത്മം |
| നളിനി | കമലിനി, പത്മാകരം, പത്മിനി, മൃണാളിനി, സരോജിനി |
| നറുനീണ്ടി | അനന്ത, ഉത്പലശാരിബ, ഗോപി, ശ്യാമ, ശാരിബ |
| നായ | കുക്കുരം, ശുനകന്, ശ്വാനന്, ശ്വാവ്, സാരമേയം |
| നായാട്ട് | ആഖേടം, മൃഗയ, മൃഗവ്യം |
| നാരദന് | കലികാരന്, ബ്രാഹ്മന്‍, വൈപഞ്ചികന്‍ |
| നാരി | സ്ത്രീ, യോഷ, വനിത |
| നാല്ക്കവല | ശ്രൃംഗാടകം, ചതുഷ്പദം, പ്രവണം |
| നാസ്തികന് | നിരീശ്വരവാദി, ശൂന്യവാദി, സൗഗതന്‍ |
| നാളികേരം | രസഫലം, നാരികേളം, ലാംഗലി, നീലതരു, കൂര്‍ച്ചശേഖരം, സ്കന്ധഫലം |
| നാളീകം | താമരപ്പൂവ്, പത്മം, നളിനം |
| നികുഞ്ജം | വള്ളിക്കുടില്‍, ലതാഗൃഹം |
| നികേതനം | വീട്, സദനം, ഗൃഹം |
| നിചോളം | മൂടുപടം, അവഗുണ്ഠനം |
| നിദ്ര | ശയനം, സുപ്തി, സുഷുപ്തി |
| നിന്ദ | അവജ്ഞ, അവഹേളനം, പരിഭവം, ഗര്ഹണം, ആക്ഷേപം, അസൂഷണം |
| നിന്ദിതം | അധമം, അണകം, അവദ്യം, കുത്സിതം, ഖേടം, ഗര്ഹ്യം, നികൃഷ്ടം, പ്രതികൃഷ്ടം |
| നിപുണന് | അഭിജ്ഞന്, പ്രവീണന്‍, വിജ്ഞന്, വൈജ്ഞാനികന്, ശിക്ഷിതന്‍, സമര്ത്ഥന് |
| നിബിരം | ശിബിരം, പാളയം, പടകുടീരം |
| നിഭം | തുല്യം, സമം, സന്നിഭം |
| നിമിത്തം | ഹേതു, കാരണം, മൂലം |
| നിയതി | വിധി, ഭാഗ്യം |
| നിയന്താവ് | ഈശ്വരന്, ഈശന്, സര്വേശന്, നിയാമകന്‍ |
| നിയമം | ചട്ടം, വ്യവസ്ഥ, പതിവ്, ക്രമം |
| നിര്‍വേദം | വിരക്തി, അനാസക്തി |
| നീലത്താമര | അതിചര, പത്മ, ഓരിലത്താമര |
| നിലാവ് | ചന്ദ്രിക, കൗമുദി, ജ്യോത്സ്ന, ചന്ദ്രിമ |
| നിശ | രാത്രി, നക്തം, നിശീഥിനി |
| നിശാചരന്‍ | രാക്ഷസന്, രാത്രീഞ്ചരന്‍, നക്തഞ്ചരന്‍, നിശിചരന്‍ |
| നിഷാദന് | കാട്ടാളന്, ചണ്ഡാലന് |
| നിഷ്ണാതന്‍ | സമര്ത്ഥന്, വിശാരദന്, വിചക്ഷണന്‍ |
| നിഹാരം | മഞ്ഞ്, തുഹിനം, ഹിമം |
| നീചന് | പ്രാകൃതന്, ഹീനന്‍, നിഹീനന്‍, അപസഭന്, ജാല്മന്, പ്രകൃതന്‍, വിവര്ണന് |
| നീഡം | പക്ഷിക്കൂട്, കുലയം, കുലായം |
| നീഡജം | പക്ഷി, പതംഗം, പതത്രി |
| നീരജം | താമര, വാരിജം, പാഥോജം |
| നീരദം | മേഘം, ജലദം, അംബുദം |
| നീരാട്ട് | നീരാട്ടം, കുളി, സ്നാനം |
| നീര്‍ക്കുതിര | ജലാശ്വം, ജലഹയം |
| നീര്‍ക്കോലി | അലഗര്ദം, അജഗര്‍ദം, ജലവ്യാളം |
| നീര്‍മരുത് | അര്‍ജ്ജുനം, ഇന്ദ്രദ്രു, കകഭം, നദീസര്ജ്ജം, വീരതരു |
| നീര്‍മാതളം | വരുണം, സേതു, തിക്തശാകം, കുമാരകം, വരുണം |
| നീലകണ്ഠം | മയില്‍, കാളകണ്ഠം, മയൂരം, മാര്ജ്ജാരകണ്ഠം |
| നീലകണ്ഠന് | ശിവന്, ശീതികണ്ഠന്, ശ്രീകണ്ഠന്, നീലഗ്രീവന്‍ |
| നീലക്കുറിഞ്ഞി | നീല, ഝിണി, ബാണ, ദാസി |
| നീഹാരം | മഞ്ഞ്, ഹിമം |
| നൂറ് | ചുണ്ണാമ്പ്, ചൂര്‍ണം, താണ്ഡവം, ലാസ്യം |
| നൂതനം | അഭിനവം, നവീനം, നവ്യം, പ്രത്യഗ്രം |
| നൂപുരം | ചിലങ്ക, ചിലമ്പ് |
| നൂല് | തന്തു, സൂത്രം, തന്തവം |
| നൃത്തം | നടനം, നാട്യം, നര്‍ത്തനം, ലാസ്യം, താണ്ഡവം |
| നൃപന് | രാജാവ്, നൃപതി, നരേന്ദ്രന് |
| നൃപാസനം | സിംഹാസനം, ഭദ്രാസനം |
| നെയ്യ് | ഘൃതം, ആജ്യം, ഹവിസ്സ്, സര്‍പ്പിസ്സ് |
| നെല്ല് | ആശു, ആശുവ്രീഹി, പാടലം, വ്രീഹി, ശാലിനി, ഹായനം |
| നെറ്റി | ലലാടം, ഫാലം, അളീകം, നിടിലം, ഗോധി |
| നൊച്ചി | നെച്ചി, സിന്ദുവാരം, നിര്‍ഗുണ്ഡി, ഇന്ദ്രസുരസം, ഇന്ദ്രാണിക |
| നൗക | വഞ്ചി, വള്ളം, തോണി, തരണി |
| പക | വൈരം, പ്രതികാരം |
| പകവീട്ടല്‍ | വൈരശുദ്ധി, പ്രതികാരം, വൈരനിര്യാതനം |
| പകയന്‍ | ശത്രു, വൈരി, രിപു |
| പകര്‍ച്ച | സംക്രമണം, സംക്രാന്തി, സംക്രമം |
| പകലവന്‍ | സൂര്യന്, പകലോന്‍, ദിവാകരന് |
| പകല്‍ | ദിനം, അഹസ്സ്, വാസരം, ദിവസം |
| പക്ഷം | ചിറക്, പത്രം, പതത്രം, ഛദം, ഛദനം, വാജം |
| പക്ഷി | ഖഗം, വിഹംഗം, വിഹഗം, വിഹംഗമം, ദ്വിജം, പതംഗം, പത്രി, ശകുന്തം |
| പക്ഷിക്കൂട് | നീഡം, കുലയം, കുലായം |
| പക്ഷ്മം | കണ്പീലി, ഇമ, പക്ഷ്മളം |
| പങ്കം | ചെളി, ചേറ്, കര്‍ദമം |
| പങ്കജം | താമര, വാരിജം, ജലജം |
| പംക്തി | നിര, കൂട്ടം, ശ്രേണി, സമൂഹം, സംഘാതം |
| പച്ച | ഹരിതം, ഹരിത്ത്, പലാശം, തമിലം |
| പഞ്ചാനനം | സിംഹം, പഞ്ചാസ്യന്‍, മൃഗരാജന് |
| പഞ്ജരം | പക്ഷിക്കൂട്, കുലയം, കുലായം |
| പഞ്ഞി | തുലം, പിചു, പഞ്ചി |
| പട | സൈന്യം, സേന, അനീകം, അനീകിനി, ചക്രം, ചമു, ധ്വജിനി, പൃതന, ബലം, വരൂഥിനി, വാഹിനി |
| പടക്കളം | അടര്‍ക്കളം, പോര്‍ക്കളം, രണാങ്കണം, സമരാങ്കണം |
| പടച്ചട്ട | കവചം, തനുത്രം, ഉരച്ഛദം, മര്‍മ്മം, ജഗരം |
| പടലം | കൂട്ടം, പംക്തി, നിര |
| പടഹം | പെരുമ്പറ, ഭേരി, ദുന്ദുഭി |
| പടിഞ്ഞാറ് | പശ്ചിമം, പ്രത്യക് |
| പടുക്ക | കിടക്ക, ശയ്യ |
| പട്ടട | ശ്മശാനം, ചുടുകാട് |
| പടീശന് | കാമദേവന്, മാരന്, മദനന് |
| പട്ടണം | നഗരം, പത്തനം |
| പട്ടമഹിഷി | രാജ്ഞി, രാജപത്നി |
| പട്ടി | കുക്കുരം, ശ്വാവ്, ശ്വാനന്, ശുനകം, ശുനി |
| പണ്ഡിതന് | ബുധന്‍, വിദ്വാന്, വിശാരദന് |
| പതാക | കൊടിക്കൂറ, വൈജയന്തി, കേതനം, കേതു |
| പതി | ധവന്, പ്രിയന്, ഭര്‍ത്താവ് |
| പതിവ്രത | സതി, സാധ്വി, സുചരിത, സുചരിത്ര |
| പത്മിനി | ഭാര്യ, കളത്രം, ജായ, പരിഗ്രഹം, കാന്ത, സഹധര്‍മ്മിണി |
| പത്രാസ് | പകിട്ട്, ആഡംബരം, പൊങ്ങച്ചം, അന്തസ്സ്, യോഗ്യത |
| പഥികന് | യാത്രികന്, സഞ്ചാരി |
| പന | താലം, താലദ്രുമം, തരുരാജന്‍, തൃണദ്രുമം, ദീര്ഘപത്രം |
| പന്തയം | പണയം, വാത് |
| പന്ത് | കന്ദുകം, കണ്ഡുകം, ഗേണ്ഡൂകം |
| പന്ഥാവ് | വഴി, പഥം, മാര്‍ഗ്ഗം |
| പന്നഗം | പാമ്പ്, അഹി, നാഗം |
| പന്നി | കിടി, കിരി, ഘോണി, വരാഹം, സൂകരം |
| പരഭൃതം | കുയില്‍, പികം |
| പരശു | മഴു, കുഠാരം, കോടാലി, പരശ്വധം |
| പരശുരാമന് | ഭാര്ഗവന്, ഭൃഗുരാമന്‍, ജമദഗ്നന്‍, ഭാര്ഗവരാമന് |
| പരാക്രമം | വിക്രമം, ശക്തി, ശൗര്യം, ബലം, ദ്രവിണം, തരസ്സ്, ഉരം |
| പരാഗം | പൂമ്പൊടി, രജസ്സ്, പുഷ്പരജസ്സ് |
| പരിഗ്രഹം | ഭാര്യ, ജായ, കളത്രം |
| പരിദേവനം | നിലവിളി, ക്രന്ദനം, ആക്രന്ദനം |
| പരിപാവനം | പരിപൂതം, പരിശുദ്ധം, വിശുദ്ധം, ശുദ്ധം, നിര്‍മലം, വിമലം |
| പരിപ്രേക്ഷ്യം | പരിപ്രേക്ഷ്യം വീക്ഷണം, കാഴ്ചപ്പാട്, ദര്‍ശനം |
| പരിഭാഷ | തര്‍ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം |
| പരിണയം | വിവാഹം, പരിണയനം, പാണിഗ്രഹം, പാണിഗ്രഹണം, പാണിപീഡനം, ഉപയമം, ഉദ്വഹം, ഉദ്വഹനം |
| പരിമളം | സുഗന്ധം, വാസന, സൗരഭ്യം, സുരഭി |
| പരിവ്രാജകന് | ഭിക്ഷു, സന്ന്യാസി, താപസന് |
| പരിശുദ്ധി | പൂതം, വിമലം, പവിത്രം, അമലം |
| പര്‍ണശാല | ആശ്രമം, ഉടജം, മയടം, പര്‍ണാശ്രമം |
| പര്‍വതം | അചലം, ഗിരി, ശൈലം, അദ്രി, മഹീധരം, മഹീധ്രം, ശിലോച്ചയം, ഭൂധരം |
| പര്‍വതശിഖരം | ശൃംഗം, കൊടുമുടി, ശൈലാഗ്രം |
| പല്ലക്ക് | ആന്തോളം, യാപ്യയാനം, ശിബിക, മേനാവ്, ഡയനം, പ്രവഹണം, കര്‍ണീരഥം |
| പല്ലി | ഗൗളി, കഡ്യമത്സ്യ, ഗൃഹഗോധ, ഗൃഹാളിക, ജ്യേഷ്ഠ, പല്ലിക, ബ്രാഹ്മി, ലക്തിക |
| പല്ല് | രദനം, ദന്തം, രദം, ദ്വിജം, ദശനം |
| പവനന് | വായു, അനിലന്‍, മാരുതന്‍ |
| പവിഴം | വിദ്രുമം, പ്രവാളം, രക്താംഗം, ലതാമണി |
| പശു | ഗോ, ഗോവ്, ശൃംഗിണി, സൗരഭേയി, ധേനു, ധേനുക, പയസ്വിനി, മാഹാ, മാഹേയി, രോഹിണി |
| പാഞ്ചാലി | ദ്രൗപതി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, സൈരന്ധ്രി, പഞ്ചമി, നിത്യയൗവനി |
| പാടം | കണ്ടം, നിലം, വയല്‍, കേദാരം |
| പാണിഗ്രഹണം | വിവാഹം, പരിണയം |
| പാതാളം | അധോഭുവനം, ബലിസത്മം, രസാതലം, നാഗലോകം, ബഡവാമുഖം |
| പാത്രം | അമത്രം, ആവപനം, ഭാജനം, ഭാണ്ഡം, സൂപം |
| പാഥേയം | വഴിച്ചോറ്, പൊതിച്ചോറ് |
| പാദുകം | പാദുകാ, ചെരിപ്പ്, പാദരക്ഷ |
| പാനപാത്രം | ചഷകം, പാനചഷകം, പാനഭാജനം, കംസം |
| പാന്ഥന് | പഥികന്, യാത്രികന്, സഞ്ചാരി |
| പാപം | അഘം, കലുഷം, കല്മാഷം, കില്ബിഷം, അംഹസ്സ് |
| പാപ്പാന് | ആനക്കാരന്, ഹസ്തിപന്‍, ഹസ്ത്യാരോഹന്‍, അധോരണന്, നിഷാദി |
| പാമ്പ് | സര്‍പ്പം, ഭുജംഗം, ചക്രി, വിഷധരം, ഫണി, ഉരഗം, പന്നഗം, ഭോഗി |
| പാംസു | പൊടി, ധൂളി, രേണു |
| പാരിജാതം | കല്പവൃക്ഷം, ദേവവൃക്ഷം, ദേവതാരു |
| പാര്ഥന് | അര്ജുനന്, ഫല്ഗുനന്, സവ്യസാചി, ജിഷ്ണു |
| പാര്ഥന് | അര്ജുനന്, ഫല്ഗുനന്, സവ്യസാചി, ജിഷ്ണു |
| പാര്‍ത്ഥിവന്‍ | രാജാവ്, ഭൂമിപന്‍, ഭൂപന്‍ |
| പാര്‍വതി | ഉമ, കാര്‍ത്യായനി, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ |
| പാര്‍ശ്വവര്‍ത്തി | പക്ഷപാതി, ആശ്രിതന്, പാര്ശ്വസ്ഥന് |
| പാര്‍ഷതി | പാഞ്ചാലി, ദ്രൗപതി, കൃഷ്ണ, യാജ്ഞസേനി |
| പാലാഴി | ക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്ക്കടല് |
| പാല് | ക്ഷീരം, ദുഗ്ദ്ധം, പയസ്സ് |
| പാവകന്‍ | അഗ്നി, അനലന്‍, ജാതവേദസ്സ് |
| പാഷണ്ഡന് | ധര്മ്മവിരോധി, നാസ്തികന്, നിരീശ്വരവാദി |
| പാറാവ് | കാവല്‍, ഠാണാവ് |
| പികം | കുയില്‍, കോകിലം, പരഭൃതം |
| പിച്ചക്കാരന് | യാചകന്, തെണ്ടി, ഭിക്ഷു |
| പിടിയാന | കരിണി, വശ, കരേണു, മാതംഗി, ഹസ്തിനി |
| പിതാവ് | അച്ഛന്, താതന്, ജനകന് |
| പിനാകി | ശിവന്, പിനാകപാണി, കപാലപാണി |
| പിശുക്കന് | കൃപണന്, കദര്യന്, കിംപചാനന്, ക്ഷുദ്രന്‍ |
| പീഠിക | ആമുഖം, മുഖവുര, പ്രസ്താവന |
| പീതാംബരന് | മഹാവിഷ്ണു, ശ്രീകൃഷ്ണന് |
| പുക | ധൂമം, ധൂമ്രം, ധൂപം |
| പുകയില | ധൂമപത്രം, ധൂമ്രപത്രം, ആവിപത്രം, കലഞ്ജം, കൃമിഘ്നി, ഗൃദ്ധ്രപത്ര, ധൂമ്രാഹ്യ |
| പുങ്കന്‍ | മൂഢന്, ഭോഷന്, വിഡ്ഢി |
| പുച്ഛം | പരിഹാസം, നിന്ദ |
| പുച്ഛം | വാല്, ലാംഗുലം |
| പുഞ്ചിരി | സ്മിതം, സ്മേരം, മന്ദഹാസം, സ്മിതി |
| പുണ്ഡരീകം | താമര, നളിനം, കമലം |
| പുണ്യം | സുകൃതം, ശ്രേയം, ധര്‍മം |
| പുതപ്പ് | കമ്പളം, നീശാരം, പ്രാവരണം, പ്രാവാരം |
| പുതിയത് | നവം, നവീനം, നൂതനം, അഭിനവം |
| പുത്രന് | മകന്, ആത്മജന്, തനയന്, തനൂജന്‍, സൂതന്‍, നന്ദനന്‍ |
| പുത്രഭാര്യ | സ്നുഷ, വധു, ജനി |
| പുത്രി | ആത്മജ, തനയ, സുത, നന്ദിനി, തനൂജ |
| പുരികം | ചില്ലി, ഭ്രൂ |
| പുരുഷാരം | ആള്‍ക്കൂട്ടം, ജനക്കൂട്ടം |
| പുരുഷലിംഗം | മേഢ്റം, ശിശ്നം, ധ്വജം |
| പുല | അശൗചം, ആശൗചം |
| പുലരി | പ്രഭാതം, വിഭാതം, കാല്യം |
| പുലി | വ്യാഘ്രം, ശാര്‍ദ്ദൂലം, നരി |
| പുല്ല് | തൃണം, ഘാസം, യവസാ |
| പുഷ്കരിണി | താമരപ്പൊയ്ക, സരോജിനി, കമലിനി |
| പുഷ്പം | പൂവ്, സുമം, സൂനം, കുസുമം, പ്രസൂനം, അലര്, മലര് |
| പുഷ്പവാടി | പൂന്തോട്ടം, ആരാമം, ഉദ്യാനം |
| പുളകം | രോമാഞ്ചം, രോമഹര്‍ഷണം, കോള്മയിര്, രോമോദ്ഗമം |
| പുളിനം | മണല്‍ത്തിട്ട, സൈകതം |
| പുഴ | ആപഗ, കുല്യ, തടിനി, നിര്‍ഝരി, വാഹിനി |
| പൂച്ച | മാര്ജാരന്, ആഖുഭുക്ക്, ഓതു, ബിഡാലം, മൂഷികാരി, വിഡാലം |
| പൂജ | അര്‍ച്ചന, നമസ്യ, അര്‍ഹണ, ആരാധന |
| പൂണുനൂല്‍ | പൂണൂല്, പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രം |
| പൂന്തോട്ടം | ആരാമം, ഉപവനം, ഉദ്യാനം, പുഷ്പവാടി, പൂങ്കാവ് |
| പൂമൊട്ട് | കലിക, കോരകം, ക്ഷാരകം, കുഡ്മളം, മുകുളം |
| പൂരുഷന് | പുരുഷന്, പൂമാന്‍, മനുഷ്യന് |
| പൂവ് | കുസുമം,പ്രസൂനം, സുമം, മലര്, അലര് |
| പൂഴി | പൊടി, ധൂളി, രേണു, പാംസു |
| പൃഥ്വി | ഭൂമി, ധര, ധരിത്രി |
| പൃഥ്വിപതി | രാജാവ്, ഭൂപതി, ഭൂമിപന്‍, ധരാപതി |
| പേന്‍ | കേശകീടം, കേശടം, യുക, യൂകം |
| പൊക്കണം | മാറാപ്പ്, ഭാണ്ഡം |
| പോത്ത് | നിഷ്കഹം, കോടാരം |
| പൊടി | ധൂളി, രേണു, പാംസു, രജസ്സ്, ചൂര്‍ണം |
| പൊട്ട് | തിലകം, തമാലം, ചിത്രകം, വിശേഷകം, തൊടുകുറി |
| പൊന്ന് | സ്വര്‍ണം,കനകം, കാഞ്ചനം |
| പൊയ്ക | വാപി, സരസി, സരസ്സ് |
| പൊരുള്‍ | സാരം, തത്ത്വം, സാരാംശം |
| പൗര്‍ണമാസി | പൗര്‍ണമി, വെളുത്ത വാവ്, പൂര്‍ണിമ, പൗര്‍ണിമ |
| പ്രചുരം | ബഹുലം, ബഹു, ഭൂയിഷ്ഠം, ഭൂരി, സ്ഫാരം, ഭൂയ: |
| പ്രജാപതി | ബ്രഹ്മാവ്, വേധസ്സ്, വേധാവ് |
| പ്രജ്ഞ | പ്രജ്ഞാ, ബുദ്ധി, ബോധം, ധീ, മതി, ധിഷണ |
| പ്രദോഷം | സന്ധ്യ, അന്തി, സായംകാലം |
| പ്രഭവം | ഉദ്ഭവം, ജനനം, ആരംഭം, ഉത്പത്തി |
| പ്രഭാകരന് | സൂര്യന്, ദിവാകരന്, അര്‍ക്കന്‍, അംശുമാന്, അഹസ്കരന്‍ |
| പ്രഭാതം | പ്രത്യൂഷം, കാല്യം, ഉഷസ്സ്, വിഭാതം, പ്രാത:കാലം |
| പ്രഭു | സ്വാമി, ഈശ്വരന്, പതി, അധിപന്, നേതാവ്, നായകന്, പരിവൃധന് |
| പ്രമേയം | വിഷയം, വസ്തുത, പ്രതിപാദ്യം |
| പ്രരോദനം | കരച്ചില്, വിലാപം |
| പ്രശസ്തന്‍ | പ്രശസ്തന്‍, പ്രസിദ്ധന്‍, പ്രഖ്യാതന്‍, വിശ്രുതന്‍, പ്രഥിതന്‍, വിജ്ഞാതന്‍ |
| പ്രാജ്ഞന്‍ | പണ്ഡിതന്, വിജ്ഞന്, വിജ്ഞാനി |
| പ്രാലേയം | മഞ്ഞ്, ഹിമം, തുഹിനം, തുഷാരം |
| പ്രാവ് | കപോതം, കളരവം, പാരാവതം |
| പ്രാസാദം | മാളിക, മേട, സൗധം, ഹര്‍മ്യം |
| പ്രേമം | പ്രണയം, അനുരാഗം, സ്നേഹം |
| പ്രേയസി | ഭാര്യ, പത്നി, ജായ |
| പ്ലവഗം | പ്ലവംഗമം, കുരങ്ങ്, പ്ലവംശം, വാനരം, മര്‍ക്കടം, കപി |
| പ്ലാവ് | പിലാവ്, പനസം, കണ്ടകീഫലം, പൂതഫലം, ഫലകണ്ടകം, ഫലസം |
| ഫണം | പത്തി, ഫട, സ്ഫട, സ്ഫുട |
| ഫണി | പാമ്പ്, അഹി, സര്‍പ്പം |
| ഫാലം | നെറ്റി, നിടിലം, ലലാടം |
| ഫേനം | പത, നുര, കുമിള |
| ബകം | കൊക്ക്, കൊറ്റി |
| ബഡവാഗ്നി | സമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവം |
| ബധിരന് | ചെകിടന്, എഡന്‍ |
| ബന്ധനം | ഉദ്ദാനം, പ്രഗ്രഹം, ഉപഗ്രഹം, വന്ദി |
| ബന്ധു | ജനാതി, ബാന്ധവന്‍, സഗോത്രന്‍, സ്വജനം |
| ബന്ധുരം | മനോഹരം, ആകര്‍ഷകം |
| ബര്‍ഹം | മയില്‍പ്പീലി, പിഞ്ഛം, പിഞ്ഛിക |
| ബര്‍ഹി | മയില്‍, മയൂരം, കേകി |
| ബലഭദ്രന് | ബലരാമന്, ഹലായുധന്, മുസലി, ഹലി, സീരപാണി |
| ബലവാന് | ബലശാലി, ബലി, ഊര്‍ജ്ജസ്വലന്‍, ഊര്‍ജ്ജസ്വി, അംസളന് |
| ബലഹീനന് | ദുര്ബലന്, ഛാതന്‍, അമാംസന് |
| ബാധ്യത | കടം, ഋണം |
| ബാന്ധവന്‍ | ബന്ധു, മിത്രം, സ്നേഹിതന് |
| ബാലകന് | ബാലന്, കുട്ടി, വത്സന്, മാണവന്, മാണവകന്‍, പോതന്‍, പോതാകന്, പൃഥുകന്‍, ബാലിശന്, വടു, പാകന്‍, ഡിംഭന്‍ |
| ബാഷ്പം | കണ്ണുനീര്, അശ്രു, മിഴിനീര് |
| ബാഹു | കൈ, പാണി, ഹസ്തം |
| ബാഹുലേയന് | സുബ്രഹ്മണ്യന്, കാര്ത്തികേയന്, മുരുകന്, ആറുമുഖന്‍ |
| ബിലം | ദ്വാരം, ഗുഹ, കന്ദരം |
| ബിസം | താമരവളയം, താമരനൂല് |
| ബുദ്ധന് | തഥാഗതന്, മാരജിത്ത്, ശാക്യമുനി, ലോകജിത്ത്്, സിദ്ധാര്ഥന്, ശ്രമണന്‍, സുഗതന് |
| ബുദ്ധി | പ്രജ്ഞ, ധീ, ധിഷണ, മനീഷ, മതി, ശേമുഷി, ചേതന |
| ബുദ്ബുദം | നീര്‍ക്കുമിള, ഉദകപ്പോള |
| ബുഭുക്ഷ | വിശപ്പ്, അശനാശ |
| ബൃഹസ്പതി | ദേവഗുരു, വ്യാഴം |
| ബോധക്കേട് | മോഹാലസ്യം, മൂര്‍ച്ഛ, മോഹം |
| ബോധി | അരയാല്‍, അശ്വത്ഥം |
| ബ്രഹ്മാക്ഷരം | പ്രണവം, ഓങ്കാരം |
| ബ്രഹ്മാവ് | കമലാസനന്, ചതുരാനനന്‍, പിതാമഹന്, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ് |
| ബ്രാഹ്മണന് | ദ്വിജന്, വിപ്രന്, അന്തണന്, ഭൂദേവന്, ഭൂസുരന്, മഹീസുരന്‍ |
| ഭക്ഷണം | ഭോജനം, ആഹാരം, അശനം, നിഘസം |
| ഭഗിനി | സഹോദരി, സ്വസ്വാവ് |
| ഭംഗി | അഴക്, സൗന്ദര്യം, ലാവണ്യം |
| ഭജനം | ആരാധനം, പൂജനം, അര്‍ച്ചനം, സേവനം |
| ഭടന് | യോദ്ധാവ്, യോദ്ധന്, യോദ്ധാരന് |
| ഭയങ്കരം | ഭൈരവം, ദാരുണം, ഭീഷണം, ഘോരം, ഭയാനകം, ഭീമം |
| ഭയം | ത്രാസം, ഭീതി, ഭീ, സാദ്ധ്വസം |
| ഭര്‍ത്താവ് | ധവന്, പതി, പ്രിയന്, വരന്, വല്ലഭന്, രമണന്, കാന്തന്, നായകന് |
| ഭവനം | ഗൃഹം, സദനം, മന്ദിരം |
| ഭവന് | ശിവന്, ഈശന്, ഉമാപതി, ഗിരീശന് |
| ഭവാനി | പാര്‍വതി, ഉമ, ഗൗരി, കാര്‍ത്യായനി, ഗിരിനന്ദന |
| ഭസ്മം | ചാരം, ക്ഷാരം, ഭസിതം, ഭൂതി, വിഭൂതി |
| ഭാഗിനേയന് | മരുമകന്, അനന്തരവന് |
| ഭാഗിനേയി | മരുമകള്‍, അനന്തരവള്‍ |
| ഭാഗ്യം | ദൈവം, ദിഷ്ടം, ഭാഗധേയം, നിയതി, വിധി |
| ഭാനു | സൂര്യന്, പ്രഭാകരന്, അംശുമാന് |
| ഭാര്ഗവന് | പരശുരാമന്, ജാമദഗ്ന്യന്‍, ഭൃഗുരാമന്‍ |
| ഭാര്യ | പത്നി, സഹധര്‍മിണി, കാന്ത, കളത്രം, രമണി, ദയിത, പരിഗ്രഹം, ദ്വിതീയ, ജായ |
| ഭാവുകം | മംഗളം, ശ്രേയസ്സ്, ഭാഗ്യം |
| ഭാഷ | വാക്ക്, മൊഴി, സരസ്വതി |
| ഭാഷണം | സംഭാഷണം, പ്രഭാഷണം, പ്രസംഗം |
| ഭിക്ഷക്കാരന് | യാചകന്, ഭിക്ഷു, സന്ന്യാസി |
| ഭിക്ഷു | സന്ന്യാസി, യാചകന്, ഭിക്ഷാംദേഹി |
| ഭിക്ഷുകി | ഭിക്ഷുണി, സന്ന്യാസിനി, യാചകി |
| ഭീമസേനന് | അനിലാത്മജന്, ഭീമസേനന്, മാരുതി, വാതാത്മജന്‍, വൃകോദരന് |
| ഭീരു | അധീരന്, കാതരന്, ഭീതന്‍, ത്രസ്തന്‍ |
| ഭീക്ഷ്മന്‍ | ഗാംഗേയന്, നദീജന്, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്, താലകേതു |
| ഭുക്തം | ഭുക്തി, ഭക്ഷണം, ആഹാരം, ഭോജനം |
| ഭുജം | കൈ, കരം, ഹസ്തം |
| ഭൂതി | ഭൂ, അനന്ത, വിശ്വംഭര, ധര, ധരിത്രി, ധരണി, ക്ഷോണി, ക്ഷിതി, സര്‍വംസഹ, വസുമതി, വസുധ, ഉര്‍വി, പൃഥ്വി |
| ഭൃത്യന് | കിങ്കരന്, ദാസന്, സേവകന്, ഭൃതകന്‍, കര്‍മ്മകാരന്‍, ചേടകന്‍, പരിചാരകന്, ഭുജിഷ്യന്, പ്രൈഷ്യന്‍ |
| ഭേകം | തവള, മണ്ഡൂകം, പ്ലവം, ദര്‍ദ്ദുരം |
| ഭേരി | പെരുമ്പറ, ദുന്ദുഭി, പടഹം |
| ഭേഷജം | ഔഷധം, അഗദം, ഭൈഷജ്യം |
| ഭോഗി | സര്‍പ്പം, അഹി, ഫണി |
| ഭോജനം | ഭോജ്യം, ഭക്ഷണം, ആഹാരം, ഖാദ്യം |
| ഭോഷന് | വിഡ്ഢി, മഠയന്‍, പോഴന്‍ |
| ഭ്രമണം | കറക്കം, ചുറ്റല്, പ്രദക്ഷിണം |
| ഭ്രമരം | വണ്ട്, ഭൃംഗം, മധുപം |
| ഭ്രാന്ത് | ഉന്മാദം, ചിത്തഭ്രമം, മതിഭ്രമം, ബുദ്ധിഭ്രമം |
| ഭ്രാമരം | ചുഴലി, ചുറ്റല്, തലകറക്കം |
| ഭ്രൂ | പുരികം, ചില്ലി |
| മകന് | പുത്രന്, ആത്മജന്, തനയന് |
| മകരം | മാഘം, തപസ്സ് |
| മകരം | മുതല, സ്രാവ്, തിമിംഗിലം |
| മകയിരം | മൃഗീഷം, മൃഗശിരസ്സ്, |
| മകരന്ദം | തേന്‍, മധു, മടു |
| മകള്‍ | പുത്രി, ആത്മജ, തനയ |
| മകുടം | കിരീടം, മുകുടം, കോടീരം |
| മക്ഷിക | ഈച്ച, മക്ഷി |
| മങ്ക | സ്ത്രീ, യോഷ, നാരി |
| മച്ചി | വന്ധ്യ, മലടി, നിഷ്ഫല |
| മഞ്ഞ് | നീഹാരം, തുഷാരം, തുഹിനം, ഹിമം, പ്രാലേയം |
| മടപ്പുര | മടപ്പള്ളി, അടുക്കള, പാചകപ്പുര |
| മടമ്പ് | ഉപ്പൂറ്റി, പാര്‍ഷ്ണി |
| മടയന് | പാചകക്കാരന്, ചമയ്ക്കുന്നവന് |
| മടിയന്‍ | മന്ദന്‍, ആലസ്യന്‍, ശീതകന്‍, അലസന്, അനുഷ്ണന് |
| മണല്‍ത്തിട്ട | പുളിനം, സൈകതം, മണപ്പുറം |
| മണ്ഡൂകം | തവള, ഭേകം, ദര്‍ദ്ദുരം |
| മണ്ണ് | മൃത്തിക, മൃത്ത് |
| മത്സ്യം | ഝഷം, മീനം, ശംബരം, അണ്ഡജം, വിസാരം |
| മദം | ദര്‍പ്പം,അവലോപം, ചിത്തോദ്രേകം, അവഷ്ടംഭം |
| മദ്യം | മദിര, സുര, ഹലിപ്രിയ, ഹാല, മധു, കാദംബരി, കശ്യം, വാരുണി |
| മധുപം | മധുകരം, വണ്ട്, ഭ്രമരം, ഭൃംഗം |
| മനസ്സ് | മനം, ചിത്തം, ചേതസ്സ്, മാനസ്സ്, സ്വാന്തം, ഹൃത്ത്, ഹൃദയം |
| മനീഷി | വിദ്വാന്, പണ്ഡിതന്, ജ്ഞാനി, ബുദ്ധിമാന് |
| മനുഷ്യന് | മാനുഷന്, മര്ത്ത്യന്, മനുജന്, മാനവന്, നരന്, പൂമാന്‍, പൂരുഷന്, പഞ്ചജനന്‍ |
| മനോഹരം | സുന്ദരം, രുചിരം, മനോജ്ഞം, ചാരു, രമ്യം, കാന്തം, സുഷമം, ശോഭനം, മഞ്ജു, മഞ്ജുളം |
| മന്ദഹാസം | മന്ദസ്മിതം, പുഞ്ചിരി, സ്മേരം, സ്മിതം |
| മന്ദിരം | ഗൃഹം, ഭവനം, സദനം |
| മന്നന് | രാജാവ്, മന്നവന്‍, നൃപന് |
| മന്മഥന് | കാമദേവന്, മാരന്, മദനന്, മനസിജന്‍ |
| മയില്‍ | മയൂരം, ബര്‍ഹിണം, ബര്‍ഹി, നീലകണ്ഠം, ശിഖി, കേകി, ശിഖണ്ഡി |
| മയൂഖം | രശ്മി, കിരണം, അംശു |
| മയ്യത്ത് | മൃതദേഹം, മൃതശരീരം, ജഡം, ശവം |
| മരം | തരു, ദ്രുമം, വിടപി, വൃക്ഷം, ശാഖി |
| മരഞ്ചാടി | കുരങ്ങ്, പ്ലവംഗം, കപി |
| മരാളം | അരയന്നം, ഹംസം, അന്നം |
| മരാളി | അരയന്നപ്പിട, ഹംസി |
| മരീചിക | മൃഗതൃഷ്ണ, കാനല്‍ജലം |
| മരുമകന് | ഭാഗിനേയന്, സംസ്രീയാന് |
| മരുന്ന് | ഭേഷജം, ഭൈഷജ്യം |
| മര്‍ക്കടം | കുരങ്ങ്, വാനരം, ശാഖാമൃഗം |
| മര്ത്ത്യന് | മനുഷ്യന്, മാനവന്, നരന് |
| മലം | അവസ്കരം, പുരീഷം, വര്‍ച്ചസ്കം, വിള്, വിഷ്ഠം, ഉച്ചാരം |
| മഹാദേവന് | ശിവന്, ശങ്കരന്,ഈശന് |
| മഹാദേവി | പാര്‍വതി, ഉമ, ഭവാനി, ശീവ, സിംഹരഥ |
| മഹാനസം | അടുക്കള, മടപ്പുര, പാചകപ്പുര |
| മഹാമേരു | സുമേരു, അമരാദ്രി, ഹേമാദ്രി, കനകാചലം, കര്‍ണികാചലം, രത്നസാനു, ദേവപര്‍വതം |
| മഹാശയം | സമുദ്രം, ജലധി, ആഴി |
| മഹി | ഭൂമി, ധര, ധരണി |
| മഹിഷം | പോത്ത്, സൈരിഭം |
| മഴ | മാരി, വര്‍ഷം, വൃഷ്ടി, വര്‍ഷണം |
| മഴവില്ല് | ഇന്ദ്രചാപം, ശക്രചാപം, ശക്രധനുസ്സ്, രോഹിതം |
| മറ | തിരശ്ശീല, തിരസ്കരണി, യവനിക, പ്രതിസീര, വെളിയിട |
| മാടം | കൊട്ടാരം, മാളിക, കോട്ടമാളിക |
| മാടം | ചെറുവീട്, കാവല്‍പ്പുര |
| മാതാവ് | അമ്മ, ജനനി, ജനയിത്രി |
| മാതുലന് | അമ്മാവന്, മാതൃകന്‍ |
| മാധവന് | ശ്രീകൃഷ്ണന്, ഗോവിന്ദന്, വാസുദേവന്‍, ചക്രായുധന്‍, ലക്ഷ്മീപതി |
| മാനുഷന് | മനുഷ്യന്, നരന്, മര്ത്ത്യന് |
| മാന്ത്രികന് | ഇന്ദ്രജാലക്കാരന്, ജാലവിദ്യക്കാരന്, ഐന്ദ്രജാലികന്, പ്രതിഹാരികന്‍, മായാകാരന്‍ |
| മാന്‍ | ഹരിണം, കരംഗം, സാരംഗം, എണം |
| മാംസം | ഇറച്ചി, ആമിഷം, പിശിതം, ക്രവ്യം |
| മാരന് | കാമദേവന്, മദനന്, മന്മഥന് |
| മാരി | മഴ, വര്‍ഷം, വൃഷ്ടി |
| മാരുതന്‍ | കാറ്റ്, പവനന് |
| മാരുതി | വായുപുത്രന്, മാരുതാത്മജന്‍, വായുതനയന് |
| മാര്‍ഗം | അയനം, പഥം, പന്ഥാവ്, വഴി, സരണി |
| മാര്‍ദവം | കോമളം, മൃദു, മൃദുലം, സുകുമാരം |
| മാര്‍ത്താണ്ഡന്‍ | സൂര്യന്, ദിനകരന്, അംശുമാന് |
| മാര്‍വ്വിടം | മാറിടം, നെഞ്ച്, മാറ്, ഉരസ്സ് |
| മാല | മാല്യം, ഹാരം, ദാമം |
| മാലതി | പിച്ചകം, മനോജന, സന്ധ്യാപുഷ്പി |
| മാല് | ദു:ഖം, രുജ, സന്താപം |
| മാവ് | ആമ്രം, ആമ്രചൂഡം, രസാലം, സഹകാരം, മാകന്ദം, കാമാംഗം, ച്യൂതം, മധുഫലം |
| മാളിക | ഹര്‍മ്യം, പ്രാസാദം, സൗധം, മേട |
| മാറാട്ടം | വേഷമാറ്റം, പ്രച്ഛന്നവേഷം |
| മാറ്റൊലി | പ്രതിധ്വനി, പ്രതിധ്വാനം, പ്രതിശ്രുതി |
| മിത്രം | ചങ്ങാതി, തോഴന്, സഖാവ്, സുഹൃത്ത് |
| മിഥുനം | ഇണ, യുഗ്മം, യുഗം |
| മിഥുനം | ജ്യേഷ്ഠം, ശുക്രം |
| മിന്നല്‍ | ക്ഷണപ്രഭ, മിന്നല്‍പ്പിണര്‍, തടിത്, സൗദാമിനി, ഹ്രാദിനി, ശതഹ്രദ, ചഞ്ചല, ചപല, വിദ്യുത് |
| മിന്നാമിനുങ്ങ് | ഖദ്യോതം, നിശാമണി, ഇന്ദുഗോപം, പ്രഭാകീടം, തൈജസകീടം |
| മിന്നാരം | ദീപസ്തംഭം, വിളക്കുമാടം, ഗോപുരം |
| മിഴി | കണ്ണ്, നേത്രം, അക്ഷി |
| മീന്‍ | മത്സ്യം, ഝഷം, വിസാരം, ശകലി |
| മീമാംസകന് | മീമാംസാകാരന്‍, മീമാംസകൃത്ത്, ജൈമിനിയന് |
| മീശ | ശ്മശ്രു, വ്യഞ്ജനം, മുഖരോമം |
| മുകില്‍ | മേഘം, വാരിദം, ജലദം |
| മുകില്‍ | വര്ണന് ശ്രീകൃഷ്ണന്, കാര്വര്ണന് |
| മുകുന്ദന് | ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീനന്ദനന്‍ |
| മുകുരം | കണ്ണാടി, ആദര്‍ശം, ദര്‍പ്പണം |
| മുക്കണ്ണന് | ശിവന്, ത്രിനേത്രന്‍, ത്രിലോചനന്‍, ഫാലലോചനന് |
| മുക്കുവന് | കൈവര്ത്തകന്, ദാശന്, ധീവരന്, മത്സ്യോപജീവി |
| മുക്കൂറ്റി | താമ്രമൂല, ശമീപത്ര, ശമീപത്രി, സപ്തപര്‍ണി |
| മുഖം | ആനന്ദം, ആസ്യം, വദനം, വക്ത്രം, തുണ്ഡം |
| മുടന്തന്‍ | പംഗു, ഞൊണ്ടി, ഞൊണ്ടന്, ഖഞ്ജന്‍, ലങ്കടന് |
| മുട്ട | അണ്ഡം, കോശം, കോഷം |
| മുതല | നക്രം, ഗ്രാഹം, ജലചരം, കുംഭീരം, അവഹാരം, ജലജിഹ്വം |
| മുത്തങ്ങ | മുസ്തകം, ഭദ്രം, കുരുവിന്ദം, മേഘനാമാ |
| മുത്ത് | ഇന്ദുരത്നം, മുക്തം, മുക്താഫലം, മൗക്തികം, ശുക്താമണി |
| മുനി | ഋഷി, സന്ന്യാസി, താപസന് |
| മുന്തിരി | ദ്രാക്ഷ, മൃദ്വീകം, മധുരസ, സ്വാദ്വി |
| മുല | സ്തനം, കുചം, ഉരസിജം, വക്ഷോജം, പയോധരം, കൊങ്ക |
| മുസലം | പരിഘം, ഇരുമ്പുലക്ക, ആയസദണ്ഡം |
| മേഘം | അഭ്രം, വാരിവഹം, വലാഹകം, ജലധരം, വാരിദം, ഘനം, ജീമൂതം, ജലദം, അംബുദം |
| മേഘനാദന് | ഇന്ദ്രജിത്ത്, ശക്രജിത്ത് |
| മേദിനി | ഭൂമി, ധര, ധരണി, ധരിത്രി |
| മേധം | യാഗം, അധ്വരം, ഇഷ്ടി |
| മേധ | ബുദ്ധി, മതി, ധീ |
| മേനി | ശരീരം, കായം, വപുസ്സ്, തനു |
| മേഷം | ആട്, അജം, ഛഗം, ബസ്തം |
| മൊഴി | വാക്ക്, ചൊല്ല്, വാണി, ഭാഷ |
| മൊഴിമാറ്റം | പരിഭാഷ, തര്‍ജ്ജമ, ഭാഷാന്തരീകരണം |
| മോക്ഷം | മുക്തി, കൈവല്യം, നിര്‍വാണം, അപഗര്വം, അമൃതം, നി:ശ്രേയസം |
| മോതിരം | അംഗുലീയം, അംഗുലീയകം, ഊര്‍മിക, ഗഡുകം |
| മോദം | സന്തോഷം, ആമോദം, ആഹ്ലാദം |
| മോര് | ഗോരസം, തക്രം, ദണ്ഡാഗതം, മഥിതം |
| മോഹം | ആഗ്രഹം, ആശ, ഈപ്സിതം |
| മ്ലേച്ഛന്‍ | നികൃഷ്ടന്‍, അപരിഷ്കൃതന്, അനാര്യന്‍ |
| യക്ഷ്മം | ക്ഷയം, യക്ഷ്മാവ്, രോഗരാജന് |
| യജനം | യാഗം, മേധം, യജ്ഞം |
| യമന്‍ | അന്തകന്‍, കാലന്, കൃതാന്തകന്‍, ദണ്ഡധരന്‍, ധര്മ്മരാജന്, പിതൃപതി, സമവര്‍ത്തി |
| യമുന | കാളിന്ദി, കളിന്ദജ, സൂര്യപുത്രി, യമസോദരി |
| യശസ്കന്‍ | യശസ്വി, കീര്‍ത്തിമാന്‍, പ്രസിദ്ധന്‍, പ്രശസ്തന്‍ |
| യശസ്സ് | കീര്‍ത്തി, മഹിമ, പ്രശസ്തി |
| യാഗം | അദ്ധ്വരം, ക്രതു, മഖം, യജ്ഞം, സവം, യജനം |
| യാഗശാല | യജ്ഞശാല, സത്രശാല, പ്രതിശ്രയം |
| യാചകന് | അര്‍ത്ഥി, യചയിതാവ്, വനീയകന്, മാര്ഗണന് |
| യാത്ര | യാനം, ഗമനം, വ്രജ്യ, ഗമം |
| യാത്രക്കാരന് | യാത്രികന്, സഞ്ചാരി, പഥികന് |
| യാമിനി | രാത്രി, നിശീഥിനി |
| യുഗം | രണ്ട്, യുഗളം, യുഗ്മം, യൂശകം |
| യുദ്ധം | ആയോധനം, സമരം, രണം, കലഹം, വിഗ്രഹം, സംഗ്രാമം, ആഹവം, ആജി, സംഗരം |
| യുവാവ് | തരുണന്‍, വയസ്യന്, വയസ്ഥന് |
| യോനി | ഉപസ്ഥം, ഭഗം, മദനാലയം |
| യോഷ | സ്ത്രീ, നാരി, വനിത |
| രക്തചന്ദനം | തിലപര്ണി, കചന്ദനം, പത്രാംഗം, രഞ്ജനം |
| രക്തം | രുധിരം, ശോണിതം, നിണം, ലോഹിതം |
| രജകന്‍ | അലക്കുകാരന്, മാര്ജ്ജന്, നിര്‍ണേജകന്‍ |
| രതം | സുഖം, ആനന്ദം |
| രഥ്യ | രത്ഥ്യ, വഴി, മാര്‍ഗം, പഥം |
| രദനം | രദം, പല്ല്, ദന്തം |
| രന്ധ്രം | കുഹരം, സുഷിരം, ദ്വാരം, വിവരം, വിലം, ബിലം |
| രമ്യ | സുന്ദരി, സുമുഖി, സുതനു |
| രവം | ശബ്ദം, നാദം, സ്വരം |
| രശ്മി | അംശു, കരം, കിരണം, ഭാനു മരീചി, മയൂഖം |
| രസന | നാവ്, ജിഹ്വ, നാക്ക് |
| രഹസ്യം | ഗൂഢം, നിഗൂഢം, ഗുപ്തം |
| രാക്ഷസന് | ആശരന്‍, രാത്രീഞ്ചരന്‍, കര്‍ബുരന്‍, നക്തഞ്ചരന്‍, യാതു, പുണ്യജനന്, രക്ഷസ്സ്, യാതുധാനന്‍, രജനിചരന്‍, രക്തപന്‍ |
| രാജയക്ഷ്മാവ് | ക്ഷയം, രോഗരാജന് |
| രാജവീഥി | രാജമാര്‍ഗം, രാജപാത |
| രാജാവ് | നൃപന്, ഭൂപന്‍, അരചന്, ഭൂപാലന്‍, നരപതി, മന്നന്, മന്നവന്‍, നരേന്ദ്രന്, ധരാപതി, പാര്‍ത്ഥിവന്‍ |
| രാത്രി | നിശ, നിശീഥിനി, രജനി, യാമിനി, ശര്വരി, വിഭാവരി, അല്ല്, തമസ്വിനി, ത്രിയാമ |
| രാഹിത്യം | അഭാവം, ശൂന്യത, ഇല്ലായ്മ |
| രാഹു | തമന്, മഹാഗ്രഹം, വിധുന്തുദന്‍, ശീര്‍ഷകന്‍, സൈംഹികേയന്‍, അഭ്രപിശാചന്‍, സ്വര്‍ഭാനു |
| രിപു | ശത്രു, അരി, അരാതി |
| രുചിരം | മനോഹരം, സുന്ദരം, കമനീയം |
| രുദ്രാക്ഷം | അക്ഷം, പാവനം, ശര്വാക്ഷം, ശിവാക്ഷം, ഹരാക്ഷം |
| രുധിരം | രക്തം, നിണം, ശോണിതം |
| രൂഢി | പ്രസിദ്ധി, പ്രശസ്തി |
| രേവ | നര്‍മ്മദാനദി, മേഖല, രേഖ, സോമോത്ഭവ |
| രോഗം | ആതങ്ക, ആമയം, കില്ബിഷം, വ്യാധി, ഗദം, രുജ |
| രോഗി | ആതുരന്, വ്യധിതന്‍, അഭ്യമിതന്, അഭ്യാന്തന് |
| രോമാഞ്ചം | രോമഹര്‍ഷണം, പുളകം, രോമോദ്ഗമം |
| ലക്കം | എണ്ണം, സംഖ്യ |
| ലക്ഷ്മണന് | സൗമിത്രി, ത്രൈമാധുരന്, സൗമിത്രന്‍ |
| ലക്ഷ്മി | ഇന്ദിര, ഹരിപ്രിയ, പത്മ, കമല, ഭാര്‍ഗവി, മലര്‍മങ്ക, പൂമങ്ക |
| ലക്ഷ്യം | ലാക്ക്, ശരവ്യം, ഉന്നം |
| ലജ്ജ | ഹ്രീ, വ്രീഡ, വ്രീള, മന്ദാക്ഷം, നാണം |
| ലജ്ജാലു | ലജ്ജിതന്, ഹ്രീണന്, ഹ്രീതന് |
| ലത | വള്ളി, വല്ലി, വല്ലരി |
| ലന്തക്കായ് | ബദരം, കുവലം, കോല ം, സൗവീരം, ഫേനിലം |
| ലമ്പടന് | വിടന്, ജാരന് |
| ലലനാ | സുന്ദരി, വാമ, വലജ, സുതനു |
| ലലാടം | നെറ്റി, നിടിലം, ഫാലം |
| ലവണം | ഉപ്പ്, വാസിരം, സാമുദ്രം |
| ലഹള | കലാപം, കലഹം, ബഹളം |
| ലാക്ക് | ലക്ഷ്യം, ഉന്നം, ശരവ്യം |
| ലാംഗുലം | വാല്, പുച്ഛം |
| ലിംഗം | ശിശ്നം, മേഹനം, ജനനേന്ദ്രിയം |
| ലുബ്ധന് | കദര്യന്, ക്ഷുദ്രന്‍, പിശുക്കന് |
| ലേഖനി | പേന, തൂലിക |
| ലേപം | ലേപനം, പുരട്ടല്‍, പൂശല്‍ |
| ലോകം | ഭുവനം, ജഗത്, വിഷ്ടപം, വിശ്വം |
| ലോചനം | കണ്ണ്, അക്ഷി, ദൃഷ്ടി |
| വക്ത്രം | മുഖം, വദനം, ആസ്യം |
| വക്ഷസ്സ് | നെഞ്ച്, മാറിടം, ഉരസ്സ് |
| വങ്കന് | മൂഢന്, മന്ദന്‍, വിഡ്ഢി |
| വചനം | വാക്ക്, മൊഴി, വചസ്സ് |
| വഞ്ചകന് | ചതിയന്‍, ധൂര്ത്തന്, ഛലന്‍ |
| വഞ്ചീശ്വരന്‍ | വഞ്ചിഭൂപന്‍, വഞ്ചിരാജന്‍ |
| വണിക് | വ്യാപാരി, കച്ചവടക്കാരന്, വൈശ്യന് |
| വണ്ടി | ശകടം, യാനം, ചാട്, രഥം |
| വണ്ട് | അളി, ഭൃംഗം, ഭ്രമരം, മധുകരം, മധുപതി, മധുവ്രതം |
| വദനം | മുഖം, ആസ്യം, വക്ത്രം |
| വധം | ക്ഷണനം, ഘാതം, നിഷൂദനം, നിഹിംസനം, ഹനനം, ഹിംസ |
| വധു | ജനി, സ്നുഷ |
| വനം | അടവി, അരണ്യം, വിപിനം, കാനനം, കാന്താരം, ഗഹനം |
| വനിക | ഉദ്യാനം, പൂന്തോട്ടം, പൂന്തോപ്പ് |
| വന്ധ്യ | മലടി, മച്ചി |
| വയര്‍ | ഉദരം, കുക്ഷി, ജഠരം, തുന്ദം, തുന്ദി, പിചണ്ഡം |
| വരാഹം | പന്നി, സൂകരം, ഘോണി |
| വരി | നിര, പംക്തി, കൂട്ടം |
| വരുണന് | പാശി, യാദ:പതി, അപാംപതി, പ്രചേതസ്സ്, ജലേശ്വരന്‍ |
| വര്‍ത്തമാനം | ഉദന്തം, വൃത്താന്തം, പ്രവൃത്തി, വാര്‍ത്ത |
| വര്‍ഷം | മഴ, വൃഷ്ടി, മാരി |
| വല | ആനായം, ജാലം, വലച്ചരട്, വരാടകം, വടി, ശുല്വം, ഗുണം |
| വല്മീകം | ചിതല്‍പ്പുറ്റ്, വല്മം |
| വല്ലകി | വീണ, വിപഞ്ചി, വിപഞ്ചിക |
| വല്ലഭന് | ഭര്‍ത്താവ്, കാന്തന്, പതി |
| വല്ലരി | വള്ളി, വല്ലി, ലത |
| വസതി | വീട്, ഗൃഹം, മന്ദിരം, ആലയം |
| വസനം | വസ്ത്രം, തുണി, വാസസ്സ്, ചേല |
| വഹ്നി | അഗ്നി, അനലന്‍, പവനന്, പാവകന്‍ |
| വള | കടകം, കങ്കണം, വലയം, കരഭൂഷണം, ഹസ്തസൂത്രം |
| വഴിപോക്കന് | അധ്വഗന്‍, പഥികന്, പാന്ഥന് |
| വാക്ക് | ഉക്തി, ഭാഷിതം, വചനം, വാണി, വചസ്സ്, ഭാരതി, മൊഴി |
| വാഗ്മി | വചോയുക്തിപടു, വാചംപതി, വാഗീശ്വരന്‍, വാചസ്പതി, വാവദൂകന്‍ |
| വാജി | കുതിര, അശ്വം, ഹയം |
| വാഞ്ഛ | ആഗ്രഹം, ഇഷ്ടം, ഇച്ഛ |
| വാടം | വാടി, ഉദ്യാനം, പൂന്തോട്ടം |
| വാതില്‍ | കവാടം, കപാടം, പ്രതിഹാരം, പ്രതീഹാരം |
| വാനരന് | മര്‍ക്കടം, പ്ലവഗം, പ്ലവംഗം, വാനരം, കീശം, ഹരി |
| വാനവന്‍ | ദേവന്, അമരന്, വിണ്ണവന്‍, വിബുധന്‍ |
| വാമനന് | മുണ്ടന്‍, കള്ളന്, ഹ്രസ്വന്‍, ഖര്‍വന്‍ |
| വാമാ | സുന്ദരി, ലലനാ, വലജ |
| വായസം | കാക്ക, കാകന്, ബലിഭുക്ക് |
| വായ് | വക്ത്രം, ആസ്യം, വദനം, ആനനം, മുഖം |
| വായു | ശ്വസനന്‍, സദാഗതി, ഗന്ധവാഹന്‍, ആശുഗന്‍, സമീരന്, മാരുതന്‍, ജഗല്പ്രാണന്, പവനന് |
| വാരണം | ആന, ഗജം, ഹസ്തി |
| വാല് | പുച്ഛം, ലാംഗുലം, ലലാമം, ലൂമം |
| വാല്മീകി | ആദികവി, പ്രചേതസന്, പ്രചേതസ്സ്, വല്മീകന്‍, വാല്മീകന് |
| വാസരം | ദിവസം, ദിനം, അഹസ്സ് |
| വാസവന് | ഇന്ദ്രന്, ജിഷ്ണു, പുരന്ദരന്‍, സംക്രന്ദനന്‍, സൂത്രാമാവ്, സുരപതി |
| വാള് | അസി, ഖഡ്ഗം, കരവാളം, കൃപാണം, മണ്ഡലാഗ്രം, ദിഷ്ടി, ചന്ദ്രഹാസം |
| വികല്പം | സന്ദേഹം, ആശങ്ക, അനിശ്ചിതത്വം |
| വിച്ഛിത്തി | തടസ്സം, വിഘ്നം, പ്രതിബന്ധം |
| വിജ്ഞപ്തി | പ്രഖ്യാപനം, വിജ്ഞാപനം, വിളംബരം |
| വിദ്വാന് | കോവിദന്‍, മനീഷി, വിജ്ഞന്, പ്രാജ്ഞന്‍, പണ്ഡിതന്, സൂരി |
| വിദ്വേഷം | ശത്രുത, പക, വിരോധം |
| വിദ്വേഷി | ശത്രു, രിപു, അ |
| വിധി | ദിഷ്ടം, ദൈവം, ഭാഗധേയം, ഭാഗ്യം, നിയതി |
| വിധു | ചന്ദ്രന്, തിങ്കള്‍, സോമന് |
| വിധേയന് | അധീനന്‍, ആശ്രിതന്, ആശ്രവന് |
| വിനയം | അടക്കം, ഒതുക്കം, താഴ്ച, പ്രശ്രയം, വണക്കം, വിനീതി |
| വിപരീതം | പ്രതികൂലം, വിപര്യയം, വിപര്യാസം, വ്യത്യയം |
| വിപിനം | വനം, അരണ്യം, അടവി |
| വിയര്‍പ്പ് | ഘര്മ്മം, നിദാഘം, സ്വജം, സ്വേദം |
| വിയോഗം | വിരഹം, വിപ്രയോഗം, വിപ്രലംഭം |
| വിരക്തി | അനാസക്തി, നിസ്സംഗത്വം, നിര്‍മമത്വം |
| വിരുന്നുകാരന് | അതിഥി, ഗൃഹാതന്, ആഗന്തു, ആവേശികന്‍ |
| വിരോധം | പിണക്കം, ശത്രുത, വിരോധനം, വിദ്വേഷം |
| വിലോചനം | കണ്ണ്, നേത്രം, അക്ഷി |
| വിവര്‍ത്തനം | തര്‍ജ്ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം |
| വിവര്‍ത്തനം | കറക്കം, ഭ്രമണം |
| വിവസ്വാന് | സൂര്യന്, ഭാസ്വാന്, ഭാസ്കരന് |
| വിവാഹം | പരിണയം, ഉദാവാഹം, പാണിഗ്രഹണം, വേളി, കല്യാണം, ഉപയമം, ഉപയാമം, പാണീപീഡനം |
| വിശുദ്ധം | പരിശുദ്ധം, പാവനം, പരിപൂതം |
| വിശ്രുതന്‍ | പ്രസിദ്ധന്‍, കീര്‍ത്തിമാന്‍, പ്രശസ്തന്‍ |
| വിശ്വകര്‍മ്മാവ് | ദേവശില്പി, ത്വഷ്ടാവ്, കാരു, ദേവവര്ദ്ധികന്, സുധന്വാവ് |
| വിശ്വം | പ്രപഞ്ചം, ലോകം, ഭുവനം |
| വിശ്വാമിത്രന് | കൗശികന്, ഗാഥേയന്, ഗാഥിനന്ദനന്‍ |
| വിഷം | ക്ഷ്വേളം, ഗരം, ഗരളം, കാകോളം, രസം |
| വിഷവൈദ്യന്‍ | വിഷഹാരി, ജാംഗലിക, ജാംഗുലി |
| വിഷാദം | ദു:ഖം, രുജ, ഖേദം, പീഡ |
| വിഷ്ണു | നാരായണന്, വൈകുണ്ഠന്‍, കേശവന്, മാധവന്, അച്യുതന്, പീതാംബരന്, വാസുദേവന്‍, ജനാര്ദ്ദനന് |
| വിഹഗം | വിഹംഗം, പക്ഷി, പതംഗം, ഖഗം, നഭസംഗമം, പത്രരഥം |
| വിളുമ്പ് | തുമ്പ്, ഇറമ്പ്, അരിക്, വക്ക് |
| വിറക് | ഇന്ധനം, ഇഡ്മം, എധസ്സ്, എധം, സമിത്ത് |
| വിറയല്‍ | വേപഥു, കമ്പം, പ്രകമ്പനം, സ്ഫുലനം |
| വീണ | വല്ലകി, വിപഞ്ചി, പരിവാദിനി |
| വീമ്പ് | വമ്പ്, ഗര്‍വ്, പൊങ്ങച്ചം |
| വീരന് | ധീരന്, നിര്ഭയന്, പരാക്രമശാലി |
| വീറ് | ധൈര്യം, വാശി, ശക്തി, വീര്യം |
| വൃകം | ചെന്നായ്, ഛാഗഭോഗി, ഈഹാമൃഗം |
| വൃക്ഷം | മഹീരുഹം, ശാഖി, വിടപി, പാദപം, തരു, ദ്രുമം, ഭൂരുഹം |
| വൃത്താന്തം | വാര്‍ത്ത, വൃത്തി, ഉദന്തം |
| വൃത്തി | ഉപജീവനം, കാലക്ഷേപം, ആജീവനം |
| വൃത്തി | സ്ഥവിരന്‍, ജരന്, വയോധികന്, ജീര്ണകന്, ജീനന്‍ |
| വൃന്ദം | കൂട്ടം, ഗണം, സമൂഹം |
| വൃഷ്ടി | വര്‍ഷം, മഴ, മാരി |
| വെങ്കൊറ്റക്കുട | ആതപത്രം, സിരാഛത്രം, ശ്വേതാതപത്രം |
| വെഞ്ചാമരം | ഔശീരം, ചമരം, ചാമരം, പ്രകീര്‍ണകം |
| വെണ്ണ | ക്ഷീരസാരം, ഘൃതഹേതു, ദധിജം, നവനീതം, ശിശുപ്രിയം |
| വെയില് | ആതപം, ദ്യോതം, പ്രകാശം, പ്രതാപം |
| വെളുത്തവാവ് | പൗര്‍ണമി, പൗര്‍ണമാസി, പൂര്‍ണിമ |
| വെള്ളം | ജലം, തോയം, നീരം, പയസ്സ്, വാരി, സലിലം |
| വെള്ളി | രജതം, രാജരംഗം, ശ്വേതം, രൂപ്യം, ഝര്ജരം, ദൂര്വര്ണം |
| വെറ്റില | താംബൂലം, താംബൂലവല്ലി, വര്ണലത, താംബൂലി |
| വേടന് | വ്യാധന്‍, മൃഗയു, കിരാതന്, നിഷാദന്, കാട്ടാളന് |
| വേതനം | ശമ്പളം, കൂലി, പ്രതിഫലം, അനുവിധാ, ഭര്മ്മം, ഭൃതി, ഭൃത്യാ, മൂല്യം |
| വേദം | ആഗമം, ആമ്നായം, ത്രയി, നിഗമം, ശ്രുതി |
| വേദവ്യാസന് | പാരാശരന്‍, വേദവതീസുതന്, ദ്വൈപായനന്‍ |
| വേശ്യ | ഗണിക, കുലട, വാരസ്ത്രീ, വാരനാരി, വാരാംഗന |
| വേളി | വിവാഹം, കല്യാണം, പരിണയം |
| വേഴാമ്പല്‍ | ചാതകം, സാരംഗം, സ്തോതകം, ശാരംഗം, പാപീഹം, വാപീഹം |
| വൈഖരി | വാക്ക്, ഭാഷ |
| വൈദേഹി | സീത, ജനകജ, ജാനകി |
| വൈദ്യന് | ചികിത്സകന്, ഭിഷക്ക്, രോഗഹാരി, അഗദംകരന് |
| വൈരം | ദ്വേഷം, വിദ്വേഷം, വിരോധം |
| വൈരി | ശത്രു, എതിരാളി, രിപു |
| വൈശ്രവണന് | കുബേരന്, ധനപതി, ധനാധിപന്‍, വിത്തനാഥന്, എകപിംഗന്, ഐലവിലന്‍ |
| വ്യഭിചാരിണി | അസതി, കുലട, ധര്‍ഷണി, പാംസുല, പുംശ്ചലി, ബന്ധകി, സൈ്വരിണി |
| വ്യാജം | കള്ളം, കൈതവം, കപടം, ദംദം |
| വ്യാധി | രുക്, രുജ, രോഗം, ഗദം, ആമയം |
| വ്യാമോഹം | മിഥ്യാമോഹം, മിഥ്യാഭ്രമം, വിഭ്രാന്തി |
| വ്യാഴം | ഗുരു, ആംഗീരസന്, ബൃഹസ്പതി, ധീഷണന്‍ |
| വ്യൂഹം | സഞ്ചയം, സമൂഹം, സമവായം, സംഘാതം |
| വ്യോമം | ആകാശം, വാനം, ഗഗനം |
| വ്രാതം | കൂട്ടം, സംഘം, സമൂഹം |
| വ്രീള | ലജ്ജ, നാണം |
| ശകടം | വണ്ടി, അനസ്സ്, ചാട് |
| ശുക്രന് | ഇന്ദ്രന്, വാസന്, ആഖണ്ഡലന്‍, വലരിപു |
| ശങ്കരന് | ശിവന്, മഹേശ്വരന്, മൃത്യുഞ്ജയന്, ശര്‍വന്‍ |
| ശചി | ഇന്ദ്രാണി, പുലോമജ, ശക്രാണി |
| ശതാവരി | ശതമൂലി, ബഹുസുത, ഇന്ദീവരി, വരീ, ശതാഹ്വ, സുവത്ര, അംഹേരു, വരീയസി |
| ശത്രു | രിപു, വൈരി, ദ്വിഷന്‍ |
| ശനി | അര്‍ക്കജന്‍, അസിതന്, ഛായാപുത്രന്‍, നീലന്, ശനൈശ്ചരന്, ശീര്‍ണപാദന്‍, സൗരന്‍ |
| ശപഥം | പ്രതിജ്ഞ, നിഷ്ഠ, നിയമം |
| ശബരന്‍ | വേടന്, കാട്ടാളന്, കിരാതന്, നിഷാദന് |
| ശബ്ദം | നിനദം, നാദം, നിനാദം, ധ്വനി, ധ്വാനം, രവം, സ്വനം, ആരവം |
| ശമ്പളം | നിര്‍വേശം, ഭൃതി, ഭൃത്യ, മൂല്യം, വിധ, വേതനം |
| ശംഖ് | കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി |
| ശംഖുപുഷ്പം | ദേവകസുമം, അപരാജിത, ഗവാക്ഷി, മംഗല്യകാരി, ശംഖപുഷ്പി |
| ശരീരം | കളേബരം, ഗാത്രം, വപുസ്സ്, വിഗ്രഹം, കായം, ദേഹം, മെയ്യ്, മേനി |
| ശവം | ജഡം, മൃതദേഹം, പിണം, കണപം, കങ്കാളം |
| ശശം | മുയല്, മൃദുരോമം, ശശകം, ശൂലികം |
| ശശി | ചന്ദ്രന്, ശീതകിരണന്‍, ഇന്ദു, മൃഗാങ്കന്, ശശധരന് |
| ശസ്ത്രം | ആയുധം, പ്രഹരണം, യന്ത്രമുക്തം |
| ശാഖ്യമുനി | ബുദ്ധന്, മാരജിത്ത് |
| ശാണ | ചാണ, ഉരകല്ല്, ശാണോപലം |
| ശാന്തി | ശമനം, ആശ്വാസം, |
| ശാപം | ദുരേഷണ, അഭിഷംഗം, ആക്രോശനം, ആക്രോശം |
| ശാര്‍ദ്ദൂലം | കടുവ, വ്യാഘ്രം |
| ശാശ്വതം | നിത്യം, സനാതനം, അനശ്വരം |
| ശാസന | ശാസനം, കല്പന, ആജ്ഞ |
| ശാസ്ത്രം | പ്രമാണം, ആജ്ഞ, നീതിഗ്രന്ഥം |
| ശിക്ഷണം | അഭ്യസനം, ബോധനം, പരിശീലനം |
| ശിഖി | അഗ്നി, പവനന്, പാവകന്‍, അനലന്‍, ദഹനന്‍ |
| ശിബിരം | പടകൂടീരം, പാളയം, നിവേശം |
| ശില | കല്ല്, അശ്മം, ഉപലം, പ്രസ്തരം |
| ശില്പി | തച്ചന്, രഥാകാരന്, ത്വഷ്ടാവ് |
| ശിവന് | ശംഭു, പശുപതി, ഈശന്, മഹേശന്, ശര്‍വന്‍, മഹാദേവന്, ഗംഗാധരന്, നടരാജന്, മൃത്യുഞ്ജയന്, രുദ്രന്, ഹരന്, നീലകണ്ഠന്, ചന്ദ്രശേഖരന്, ത്രിലോചനന്‍, കാലകാലന്‍ |
| ശിവ | പാര്‍വതി, ഉമ, ഗൗരി |
| ശിഷ്യന് | അദ്ധ്യേതാവ്, അന്തസ്സദന്, ഛാത്രന്‍, പഠിതാവ്, വിദ്യാര്‍ഥി, ശിക്ഷമാണന്‍, ശ്രാവകന്‍, അന്തേവാസി |
| ശീതം | തണുപ്പ്, ശീതളം, സുശീമം, സുഷിമം |
| ശീര്‍ഷകം | തലവാചകം, തലക്കെട്ട് |
| ശുകം | തത്ത, കീരം, ശാരിക |
| ശുക്രന് | കവി, കാവ്യന്‍, ദൈത്യഗുരു, ഭൃഗു, സിതന്‍ |
| ശുചിത്വം | ശുദ്ധി, നൈര്‍മല്യം, വെണ്മ |
| ശുദ്ധം | പൂതം, പാവനം, വിമലം, നിര്‍മ്മലം |
| ശുനകന് | നായ്, ശ്വാവ് |
| ശുഭ്രം | വെളുത്ത, സിതം, ധവളം |
| ശുശ്രൂഷ | ഉപസര്യ, ഉപസേവ, ഉപാസനം, ഉപാസ, പരിചര്യ, പരിചരണം |
| ശൂദ്രന് | അവരവര്ണന്, പാദജന്, വൃഷലന്‍, ജഘന്യജന്‍ |
| ശൂന്യം | തുച്ഛം, വശികം, രിക്തം, രിക്തകം |
| ശൂരന്‍ | ധീരന്, വീരന്, പരാക്രമി |
| ശൃഗാലന്‍ | കുറുക്കന്, സൃഗാലന് |
| ശൃംഖല | ചങ്ങല, തുടല് |
| ശൃംഗം | കൊടുമുടി, ശിഖരം |
| ശേമുഷി | ബുദ്ധി, മതി, ചേതന, പ്രജ്ഞ, ചിത്ത് |
| ശേഷന് | അനന്തന്, ധരണീധരന്‍, നാഗപതി |
| ശൈലം | പര്‍വതം, മഹീധരം, ഭൂധരം |
| ശോകം | ദു:ഖം, രുജ, ഖേദം, താപം |
| ശോണം | രക്തം, ശോണിതം, ലോഹിതം, രുധിരം |
| ശോഭ | ദ്യുതി, കാന്തി, സുഷമ, ധാമം, പ്രഭ, ഛവി |
| ശ്യാമം | അസിതം, കാളം, കൃഷ്ണം, നീലം, മേചകം, ശ്യാമളം |
| ശ്രവണം | ചെവി, കര്‍ണം, ശ്രോത്രം |
| ശ്രീകൃഷ്ണന് | വാസുദേവന്‍, ദേവകീനന്ദനന്‍, കംസാരി, നരകരിപു |
| ശ്രീരാമന് | ജാനകീജാനി, ജാനകീകാന്തന്, ദാശരഥന്‍, ദാശരഥി, പത്മന്, രഘുരാമന്, രാഘവന്, രാവണാന്തകന്‍ |
| ശ്രേഷ്ഠം | പ്രധാനം, പ്രമുഖം, ഉത്തമം, മുഖ്യം, വരേണ്യം, അഗ്രം |
| ശ്വേതം | വെളുപ്പ്, സിതം, ധവളം |
| ഷഡംഗന് | മൂഢന്, അജ്ഞന് |
| ഷണ്മുഖന് | ഷാണ്മാതുരന്, സുബ്രഹ്മണ്യന്, മുരുകന്, കാര്ത്തികേയന്, വേലായുധന് |
| സഖന്‍ | ബന്ധു, തോഴന്, സഹചരന് |
| സഖാവ് | സ്നേഹിതന്, സുഹൃത്ത് |
| സഖി | ആളി, തോഴി, വയസ്യ |
| സഖ്യം | ചങ്ങാത്തം, മൈത്രി, സഖിത്വം, സാപ്തപദം |
| സങ്കടം | ദു:ഖം, ഖേദം, താപം, രുജ |
| സങ്കീര്‍ത്തനം | സ്തുതി, സ്തോത്രം, സ്തവം |
| സംഗം | ചേര്‍ച്ച, സംയോഗം |
| സംഗമം | സംയോഗം, മേളനം |
| സംഗ്രാമം | യുദ്ധം, അങ്കം, അടര് |
| സംഘര്‍ഷം | സംഘട്ടനം, എറ്റുമുട്ടല്‍, യുദ്ധം |
| സഞ്ചയം | കൂട്ടം, നികരം, സംഘം |
| സഞ്ചാരം | അടനം, പര്യടനം, വ്രജ്യ, അടാട്യ |
| സംജ്ഞ | നാമം, പേര്, അഭിധ |
| സതതം | സദാ, നിരന്തരം, സന്തതം |
| സതീര്ഥ്യന് | സഹപാഠി, വയസ്കന്, വയസ്യന് |
| സത്ത | ഉണ്മ, സാരം, പൊരുള്‍ |
| സത്യം | ഋതം, പരമാര്‍ഥം, ആര്‍ജ്ജവം, സമ്യക്, യഥാര്‍ഥം |
| സത്യവതി | കാളി, ദാശേയി, മത്സ്യഗന്ധി, യോജനഗന്ധിക, വ്യാസമാത |
| സത്രം | വഴിയമ്പലം, വിടുതിവീട് |
| സദനം | വീട്, ആലയം, ഗൃഹം, സദ്മം |
| സദസ്യന്‍ | സഭ്യന്‍, സാമാജികന്, സഭാസത്ത്, സഭാസദന് |
| സദൃശം | തുല്യം, നിഭം, നികാശം, സങ്കാശം, സന്നിഭം, സമം, സമാനം |
| സന്തതി | അപത്യം, പ്രജ, സന്താനം, തോകം |
| സന്താപം | ദു:ഖം, വ്യഥ, വ്യസനം |
| സന്തോഷം | സന്തുഷ്ടി, ആഹ്ലാദം, സമ്മോദം, ആമോദം, ആനന്ദം, ഹര്‍ഷം, പ്രമോദം |
| സന്ത്രാസം | ഭീതി, ഭയം |
| സന്ദിഗ്ദ്ധം | സംശയം, സന്ദേഹം |
| സന്ദേശം | ദൂത്, ദൗത്യം |
| സന്ദേഹം | സംശയം, അനിശ്ചിതത്വം |
| സന്ധ്യ | പ്രദോഷം, ദിനാന്തം, സായംകാലം, അന്തി |
| സന്യാസി | ഭിക്ഷു, പരിവ്രാജകന്, യതി, മസ്കരി |
| സഭ | സമാജം, പരിഷത്ത്, ഗോഷ്ഠി, സമിതി, സദസ്സ് |
| സമയം | കാലം, സന്ദര്‍ഭം, മുഹൂര്‍ത്തം, അവസരം |
| സമര്‍ഥന്‍ | പ്രവീണന്‍, നിപുണന്, അഭിജ്ഞന്, നിഷ്ണാതന്‍, ദക്ഷന്, ചതുരന് |
| സമരം | പോരാട്ടം, സംഘര്‍ഷം, സംഘട്ടനം |
| സമവായം | യോജിപ്പ്, ഒത്തുതീര്‍പ്പ്, രഞ്ജിപ്പ്, സമരസം |
| സമാചാരം | ആചാരം, വഴക്കം, അനുഷ്ഠാനം |
| സമീപം | നികടം, സവിധം, ആസന്നം, അന്തികം, അഭ്യാശം, സവേശം, അഭ്യഗ്രം |
| സമുച്ചയം | സമാഹാരം, കൂട്ടം |
| സമുദ്രം | അബ്ധി, അര്‍ണവം, കടല്‍, ഉദധി, ജലനിധി, പാരാവാരം, സാഗരം |
| സമൂഹം | കൂട്ടം, നിവഹം, നികരം, സ്തോമം, സംഘാതം |
| സഞ്ചയം | വൃന്ദം, തതി, പടലി, രാജി, കദംബം, ജാലം |
| സംബന്ധം | ചേര്‍ച്ച, ബന്ധം, അടുപ്പം |
| സംഭ്രമം | വിഭ്രാന്തി, സംഭ്രാന്തി, ആശങ്ക |
| സമ്മതം | അനുമതി, അംഗീകാരം, ഹിതം, ഇഷ്ടം |
| സമ്മോഹം | മോഹാലസ്യം, മൂര്‍ച്ഛ |
| സമ്രാട്ട് | ചക്രവര്‍ത്തി, രാജാധിരാജന്, രാജരാജന് |
| സംയമം | സംയമനം, അടക്കം, നിയന്ത്രണം |
| സംശയം | ശങ്ക, ആശങ്ക, സന്ദേഹം, ദ്വാപരം |
| സരണി | വഴി, മാര്‍ഗം, പാത |
| സരസ്വതി | ബ്രാഹ്മി, ഭാരതി, വാണി, ശാരദ, വാഗീശ്വരി |
| സരോജിനി | താമരപ്പൊയ്ക, കമലിനി, നളിനി |
| സര്‍പ്പം | അഹി, കണ്ഡലി, ചക്ഷു:ശ്രവണം, പന്നഗം, നാഗം |
| സവിധം | സമീപം, സന്നിധി, സന്നിധാനം |
| സഹപാഠി | സതീര്‍ത്ഥന്‍, സതീര്ഥ്യന്, എകഗുരു |
| സഹധര്‍മ്മിണി | ഭാര്യ, പത്നി, ജായ, കളത്രം |
| സഹോദരന് | സഹജന്, സോദരന്, ഭ്രാതാവ്, സഗര്ഭ്യന് |
| സാജാത്യം | സാദൃശ്യം, സാമ്യം, തുല്യത |
| സാധ്വി | പതിവ്രത, സതി, സുചരിത, സചരിത്ര |
| സാധകന് | ഭക്തന്, ആരാധകന്, ഉപാസകന് |
| സാധു | സന്ന്യാസി, താപസന്, ഭിക്ഷു |
| സാന്ത്വനം | ആശ്വാസം, സാന്ത്വം |
| സാന്ദ്രം | നിബിഡം, ഘനം |
| സാനു | താഴ്വര, പ്രസ്ഥം |
| സാമര്‍ഥ്യം | നൈപുണ്യം, പ്രാഗല്ഭ്യം, പ്രാവീണ്യം, വൈദഗ്ദ്ധ്യം |
| സാമാജികന് | സഭാംഗം, സദസ്യന്‍, സഭാവാസി |
| സാമീപ്യം | സന്നിധാനം, സന്നിധി, സാന്നിധ്യം, സന്നികര്‍ഷം |
| സായുജ്യം | മോക്ഷം, മുക്തി, കൈവല്യം |
| സാരഥി | തേരാളി, സുതന്, രഥി |
| സാര്‍വഭൗമന്‍ | ചക്രവര്‍ത്തി, രാജരാജന്, രാജാധിരാജന്, സമ്രാട്ട് |
| സിന്ദൂരം | അരുണം, ഗണേശഭൂഷണം, നാഗരേണു മംഗല്യം, രക്തരേണു, ശോണം, ശൃംഗാരഭൂഷണം, സീമന്തകം |
| സിംഹം | മൃഗേന്ദ്രന്‍, പഞ്ചാസ്യന്‍, പഞ്ചാനനന്‍, കേസരി, പരി, മൃഗപതി, മഹാനാദന്‍, ഹര്യക്ഷന്, കണ്ഠീരവന് |
| സിംഹാസനം | നൃപാസനം, ഭദ്രാസനം |
| സീത | ജാനകി, ജനകജ, ഭൂപുത്രി, മൈഥിലി, മിഥിലജ, വൈദേഹി |
| സീമ | അതിര്, അതിര്‍ത്തി, പരിധി |
| സീരം | കലപ്പ, കരി, ഹലം |
| സീരം | കലപ്പ, കരി, ഹലം |
| സുകരം | പന്നി, വരാഹം |
| സുകൃതം | പുണ്യം, സല്‍ക്കര്‍മം |
| സുഖം | പ്രീതി, ഹര്‍ഷം, പ്രമോദം, മോദം, ആമോദം, ശര്‍മ്മം |
| സുത | മകള്‍, പുത്രി, ആത്മജ |
| സുതന് | മകന്, പുത്രന്, ആത്മജന് |
| സുമംഗലി | പതിപത്നി, സഭര്ത്തൃക |
| സുധ | അമൃത്, പീയൂഷം, പേയൂഷം, നിര്ജ്ജരം |
| സുന്ദരന്‍ | സുഭഗന്‍, സുകുമാരന്‍, സുമുഖന്‍ |
| സുന്ദരി | സുമുഖി, രൂപവതി, മനോഹരി, സുലോചന, നതാംഗി, തന്വി, കൃശോദരി |
| സുപ്തി | ഉറക്കം, നിദ്ര, സുഷുപ്തി |
| സുബ്രഹ്മണ്യന് | കാര്ത്തികേയന്, മഹാസേനന്, സ്കന്ദന്, മുരുകന്, കുമാരന്, സേനാനി, ഗുഹന്, താരകാരി, വല്ലീശന്, ഷഡാനനന്‍, ആറുമുഖന്‍, ഷാണ്മാതുരന് |
| സുമതി | സുബുദ്ധി, സന്മതി |
| സുരതം | മൈഥുനം, രതം, നിധുവനം |
| സുരന് | ദേവന്, അമരന്, അമര്‍ത്യന്‍, വാനവന്‍ |
| സുരഭി | കാമധേനു, സ്വര്ഗോവ് |
| സുഹൃത്ത് | സ്നേഹിതന്, കൂട്ടുകാരന്, ചങ്ങാതി |
| സൂക്ഷ്മം | അല്പം, അണു, കണം, കൃശം |
| സൂതന്‍ | തേരാളി, സാരഥി, രഥി |
| സൂനം | പൂവ്, പുഷ്പം, സുമം |
| സൂനു | പുത്രന്, മകന്, തനയന് |
| സൂരി | പണ്ഡിതന്, ജനാനി, വിദ്വാന് |
| സൂര്യന് | ആദിത്യന്, ആര്യമാവ്, ദിനകരന്, ഭാസ്കരന്, ദിവാകരന്, ഭാനുമാന്, അഹസ്കരന്‍, പ്രഭാകരന്, ഭാസ്വാന്, മിഹിരന്, സപ്താശ്വന്‍, ഉഷ്ണരശ്മി, അര്‍ക്കന്‍, അംശുമാലി, തപനന്‍, തരണി, പൂഷാവ്, മാര്‍ത്താണ്ഡന്‍, മിത്രന്, വിഭാകരന്‍, വിവസ്വാന്, വികര്‍ത്തനന്‍, ഹരിദശ്വന്‍ |
| സൂര്യകാന്തം | അര്ക്കാശ്മം, അര്ക്കോപലം, തപനമണി, ദീപേ്താപലം, രവികാന്തം, തപനം |
| സൃഗാലന് | കുറുക്കന്, ജംബൂകന്‍, ക്രോഷ്ടാവ് |
| സേന | ധ്വജിനി, വാഹിനി, പൂതന, അനീകിനി, ബലം, സൈന്യം, ചക്രം, അനീകം, ചമു, വരൂഥിനി |
| സൈകതം | മണല്‍ത്തിട്ട, പുളിനം |
| സൈന്യം | അനീകം, അനീകിനി, ചമു, ബലം, വാഹിനി, വരുഥിനി, സേന |
| സോദരന് | സഹോദരന്, ഭ്രാതാവ് |
| സോദരി | സഹോദരി, ഭഗിനി, സ്വാസാവ് |
| സോപാനം | പടി, ശ്രേണി, പടവ് |
| സോമയാജി | സോമപാ, സോമപീതി, സോമപീഥി |
| സോമലത | ദ്വിജപ്രിയ, യജ്ഞവല്ലിക, വയസ്ഥ, യജ്ഞാംഗ, സോമവല്ലി, മഹാഗുല്മ, സോമക്ഷീര, സോവല്ലരി |
| സോമന് | ചന്ദ്രന്, തിങ്കള്‍, ശശി |
| സൗദാമിനി | മിന്നല്‍, ക്ഷണപ്രഭ, ചഞ്ചല |
| സൗധം | മാളിക, മേട, ഹര്‍മ്മ്യം |
| സൗന്ദര്യം | അഴക്, ലാവണ്യം, സുഭഗത, സൗഭാഗ്യം |
| സൗഭാഗ്യം | ഭാഗ്യം, ഐശ്വര്യം |
| സൗഷ്ഠവം | സൗന്ദര്യം, ശോഭ |
| സ്തബകം | പൂങ്കുല, പൂച്ചെണ്ട്, മഞ്ജരി |
| സ്തനം | മുല, കുചം, കൊങ്ക, ഉരസിജം, വക്ഷോജം, ഉരോജം, വക്ഷോരുഹം |
| സ്ഫടികം | അര്‍ക്കം, മുകുരം, കണ്ണാടി |
| സ്തുതിപാഠകന് | വന്ദി, വൈതാളികന്‍, ബോധകാരന് |
| സ്തോത്രം | സ്തുതി, സ്തവം, കീര്‍ത്തനം |
| സ്ത്രീ | യോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, വാമ, മഹിള, അംഗന, ലലന, മാലിനി, ജോഷിത |
| സ്ഥവിരന്‍ | വൃദ്ധന്, വയസ്സന് |
| സ്നാനം | കുളി, നീരാട്ട്, ക്ഷാളനം |
| സ്നുഷ | പുത്രഭാര്യ, പുത്രവധു |
| സ്നേഹം | പ്രേമം, പ്രിയം, വാത്സല്യം, ഹാര്‍ദ്ദം, സൗഹാര്‍ദ്ദം |
| സ്നേഹിതന് | മിത്രം, സുഹൃത്ത്, ചങ്ങാതി, പ്രിയന് |
| സ്മിതം | പുഞ്ചിരി, സ്മേരം, ഹാസം, ചിരി |
| സ്യാലന്‍ | അളിയന്, മച്ചുനന്‍, മച്ചമ്പി |
| സ്വകാര്യം | രഹസ്യം, ഗുപ്തം, ഗോപ്യം |
| സ്വപ്നം | കിനാവ്, കനവ്, സ്വാപം |
| സ്വഭാവം | പ്രകൃതി, സ്വരൂപം, നിസര്‍ഗം, സംസിദ്ധി |
| സ്വരം | നാദം, ശബ്ദം, രവം |
| സ്വരുമ | ഒരുമ, ഐക്യം, ഐകമത്യം |
| സ്വര്‍ഗം | നാകം, ത്രിദിവം, സുരലോകം, ദ്യോവ്, ദിവം, ത്രിവിഷ്ടപം, വിണ്ടലം |
| സ്വര്‍ണം | സുവര്‍ണം, കനകം, ഹിരണ്യം, ഹേമം, ഹാടകം, കാഞ്ചനം, കര്ബൂരം, ചാമീകരം, ശതകുംഭം |
| സ്വാസ്ഥ്യം | സ്വസ്ഥത, സുഖം |
| സ്വാസ്ഥ്യം | സ്വാതന്ത്ര്യം സൈ്വരിത, സ്വേച്ഛാചാരി, സ്വാച്ഛന്ദ്യം |
| സൈ്വരിണി | വ്യഭിചാരണി, പുംശ്ചലി, ഗണിക |
| ഹനുമാന് | ആഞ്ജനേയന്, മാരുതി, അനിലസുതന്‍, അഞ്ജനാപുത്രന് |
| ഹംസം | അരയന്നം, മരാളം, അന്നം |
| ഹയം | കുതിര, തുരഗം, വാജി |
| ഹരന് | ശിവന്, ശങ്കരന്, കപാലി, കാമാരി, മഹാദേവന് |
| ഹരി | വിഷ്ണു, ഗരുഡധ്വജന്‍, പത്മനാഭന്, ഉപേന്ദ്രന് |
| ഹരിക്കാരന് | രാജഭൃത്യന്‍, കോല്ക്കാരന് |
| ഹരിണം | മാന്‍, എണം, മൃഗം |
| ഹരിതം | ഹരിതകം, പച്ചനിറം, പലാശം, തമാലം |
| ഹരിപ്രിയാ | തുളസി, വൃന്ദ, വിഷ്ണുവല്ലഭ, പത്രപുഷ്പി |
| ഹര്‍മ്മ്യം | മാളിക, മേട, സൗധം |
| ഹര്‍ഷം | ആഹ്ലാദം, സന്തോഷം |
| ഹലം | കലപ്പ, സീരം |
| ഹലഹലം | ആര്‍പ്പുവിളി, കോലാഹലം |
| ഹലാഹലം | വിഷം, ഗരം, ഗരളം |
| ഹലാക്ക് | കുഴപ്പം, ശല്യം, ഉപദ്രവം |
| ഹവം | ഹവനം, യാഗം, യജ്ഞം, മേധം |
| ഹവിസ്സ് | ഹോമദ്രവ്യം, ഹവ്യം |
| ഹസ്തം | പാണി, കൈ, കരം |
| ഹസ്തി | ആന, കരി, ഗജം |
| ഹസ്തിനപുരം | ഹസ്തിനാപുരം, നാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം |
| ഹാസം | ചിരി, പുഞ്ചിരി, സ്മേരം |
| ഹാസ്യം | ഫലിതം, വിനോദം, ഹാസിക, ഹാസം |
| ഹിന്ദോളം | ഊഞ്ഞാല്, ആന്ദോളം |
| ഹിമം | മഞ്ഞ്, തുഷാരം, പ്രാലേയം |
| ഹിമാംശു | ചന്ദ്രന്, ശീതകിരണന്‍ |
| ഹിമാലയം | ഹിമവാന്, ഹിമാചലം, അദ്രിരാജന്, അചലേശ്വരന്‍, നഗാധിരാജന്‍, നഗേന്ദ്രന് |
| ഹിമാലയം | ഹിംസ പീഡനം, ഉപദ്രവം, ബലാല്ക്കാരം |
| ഹിരണം | ഹിരണ്യം, സ്വര്‍ണം, കാഞ്ചനം, കനകം |
| ഹേമ | പാര്‍വതി, ഉമ, ഗൗരി |
| ഹേമം | സ്വര്‍ണം, ഹിരണ്യം, കാഞ്ചനം, കനകം |
| ഹോത്രം | യാഗം, ഹോമം, യജ്ഞം |
| ഹ്രദം | കയം, അഗാധം, അതലസ്പര്‍ശം |
| ഹ്രീള | വ്രീള, ലജ്ജ, നാണം, ത്രപ |
| റാണി | രാജ്ഞി, പട്ടമഹിഷി, രാജപത്നി |
| റാസ | പ്രദക്ഷിണയാത്ര, ഘോഷയാത്ര |
| റോജാ | റോസാ, റോസാച്ചെടി, റോസാപ്പൂവ് |
| റൗക്ക | റവുക്ക, ജമ്പര്‍, കുപ്പായം |