Keralaliterature.com

പഴഞ്ചൊല്ലുകള്‍

അമ്മായിക്കു മീശ കിളിര്‍ക്കുമോ. എത്ര അധികാരഭാവം കാണിച്ചാലും അധികാരിയാവില്‌ള. മരുമക്കത്തായത്തറവാടുകളിലെ കാരണവരുടെ
ഭാര്യ കാണിക്കുന്ന വലിപ്പംകാട്ടലിനെ ആകേ്ഷപിക്കുന്ന ചൊല്‌ള്.
അമ്മയ്ക്കുള്ളത്ര സ്‌നേഹം മക്കള്‍ക്കുണ്ടായാല്‍ പേരാലിന്റെ വേര് മോളോട്ട് അമ്മയ്ക്കു മക്കളോടുള്ളത്ര സ്‌നേഹം മക്കള്‍ക്ക് അമ്മയോടില്‌ള. അങ്ങനെ വന്നാല്‍ പേരാലിന്റെ വേര്
മേലോട്ടു പോകും.
 അമ്മയ്ക്കലെ്‌ള അച്ചനെ അറിയൂ  അമ്മയ്ക്കാണലേ്‌ളാ അച്ഛന്റെ സ്വഭാവം ശരിക്ക് അറിയുന്നത്. അച്ഛനുമായി അടുത്ത ബന്ധം
അമ്മയെപേ്പാലെ മറ്റാര്‍ക്കുമില്‌ള.
 അമ്മയ്ക്ക് നെല്‌ളിടിച്ചു കൊടുക്കാത്തവള്‍ അമ്മായിയമ്മയ്ക്ക് കല്‌ളിടിക്കും  സ്വന്തം വീട്ടില്‍ ഒരു ജോലിയും ചെയ്യാത്ത പെണ്ണ് വിവാഹിതയായി ഭര്‍ത്തൃഗൃഹത്തിലെത്തുന്നതോടെ ഏതു
കടുത്ത ജോലിയും ചെയ്യാന്‍ തയ്യാറാകും.
 അമ്മയ്ക്ക് താലിപണിതാലും തട്ടാന്‍ അരപ്പണവിട കക്കും  തട്ടാന്മാരുടെ സ്വഭാവം. അമ്മയ്ക്കു താലി പണിയുകയാണെങ്കിലും അവര്‍ അതില്‍ നിന്നും അല്പം കക്കും.
 അമ്മയ്‌ക്കേ പ്രസവവേദനയറിയൂ  അനുഭവിച്ചവര്‍ക്കേ ഓരോന്നിന്റെയും വിഷമങ്ങള്‍ അറിയുകയുള്ളൂ.
 അമ്മവിളയാട്ടം തടുക്കാമോ.  വസൂരി രോഗം പിടിപെടുന്നതിന് ‘അമ്മ വിളയാട്ടം’ എന്നു ചില ദിക്കില്‍ പറയാറുണ്ട്. ഈ രോഗം വരുന്നതിനെ പണ്ട്
തടുക്കാന്‍ കഴിഞ്ഞിരുന്നില്‌ള.
 അമ്മാച്ചന്‍ വരുവോളം നിലേ്‌ള വേലി.  അമ്മാച്ചനെപ്പറ്റിക്കാന്‍ വേണ്ടിയാണ് പേരിന് വേലികെട്ടിയിരിക്കുന്നത്. ആത്മാര്‍ത്ഥതയില്‌ളാതെ
പണിയെടുക്കുന്ന (കള്ളപ്പണി) സ്വഭാവം.
 അമ്മാവന്റെ കോണത്തുകൂടെ എന്റെ മുണ്ടും.  അമ്മാവന്റെ കോണകത്തിന്റെ കൂടെ എന്റെ മുണ്ടും കിടക്കട്ടെ. ഇതിനെപ്പറ്റി ഒരു കഥയുണ്ട്. വീട്ടില്‍
അമ്മായിയുടെ ബന്ധുക്കള്‍ വന്നപേ്പാള്‍ സല്ക്കരിക്കാന്‍ അമ്മായി പായസം ഉണ്ടാക്കാന്‍ തുടങ്ങി. ഇതു
മനസിലാക്കിയ മരുമകന്‍ അടുപ്പത്തെന്താണെന്നു ചോദിച്ചപേ്പാള്‍ കാര്യം മരുമകനെ അറിയിക്കാതിരിക്കാന്‍
അമ്മാവന്റെ കോണകം പുഴുങ്ങുകയാണെന്നു പറഞ്ഞു. ഉടനെ അമ്മായിയെ പറ്റിക്കാന്‍ എന്റെ മുണ്ടും അതിലിടട്ടെ
എന്നു പറഞ്ഞ് അഴിച്ചിട്ടു.

 അമ്മായിയമ്മയെ അമ്മിയേല്‍ വെച്ചിട്ടു നലെ്‌ളാരു കലേ്‌ളാണ്ട് (അമ്മിപ്പിള്ളകൊണ്ട്) നാരായണാ…  മരുമകള്‍ക്ക് അമ്മായിയമ്മയോടുള്ള ദേഷ്യം പ്രകടിപ്പിക്കുന്നു.
 അമ്മായി ഏതാണ്ടുതന്നു, ഞാനേതാണ്ടു തിന്നു.  കൊടുത്തവര്‍ക്കും തിന്നവര്‍ക്കും അതിനെപ്പറ്റി വ്യക്തമായ വിവരമില്‌ള.
 അമ്മായി വന്നെടാ ശിമ്മാരെ, വന്നോണം പോയെടാ ശിമ്മാരെ.  അമ്മായിവന്നു അതുപോലെ തന്നെ പോകുകയും ചെയ്തു.
 അമ്മായി, മോരിലെ്‌ളങ്കിലും ഉണ്ടോളാം.  മരുമകനെ ഊണിനു വിളിക്കുന്നു. കൂട്ടാന്‍ മോരുണ്ടോ എന്നു ചോദിച്ചപേ്പാള്‍ ഇലെ്‌ളന്ന് അമ്മായി.
എന്നാല്‍ മോരിലെ്‌ളങ്കിലും ഉണ്ടോളാമെന്നു മരുമകന്‍; എന്തായാലും വിചാരിച്ചതു നടക്കണമെന്ന മനോഭാവം.
 അമ്മായിയപ്പനു പണമുണ്ടെങ്കില്‍ പച്ചോലക്കൊടി കുന്നുണ്ട്.  സ്വന്തമായി അനുഭവിക്കാന്‍ കിട്ടുന്ന പണമുണ്ടെങ്കില്‍ എന്തും നേടാം.
 അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുംകാറ്റ്.  അമ്മായിയും മരുമകളും ചേര്‍ന്നാല്‍ കൊടുങ്കാറ്റിനു തുല്യമായ ലഹള.
 അമ്മായിയും കുടിച്ചു പാല്‍ക്കഞ്ഞി, ഞാനും കുടിച്ചു പാല്‍ക്കഞ്ഞി.  എന്തെങ്കിലും ചെയ്തുവെന്നു പേരുവരുത്താന്‍ വേണ്ടിയുള്ള പ്രവൃത്തി; ആത്മാര്‍ത്ഥതയില്‌ളാത്ത പ്രവൃത്തി.
 അമ്മാവനാണെങ്കിലും കിറുക്കെടുത്താല്‍ ചങ്ങലയ്ക്കിടും.  അമ്മാവനായാലും ഭ്രാന്ത് ഇളകിയാല്‍ ചങ്ങലയ്ക്കിടും. അപേ്പാള്‍ ബന്ധങ്ങളൊന്നും നോക്കേണ്ടതില്‌ള.
 അമ്മാവനു കാര്യം ചാക്കോരു മാപ്പിളയ്ക്കു പുച്ഛം  ഒന്നിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. ഒരാള്‍ക്കു നല്‌ളതായി തോന്നുന്നതു മറ്റൊരാള്‍ക്കു
ചീത്തയായിതോന്നാം.
 അമ്മാവന്‍ ആനപ്പുറത്ത് അനന്തിരവന്‍ വളക്കുണ്ടില്‍  അമ്മാവന്‍ വളരെ ഉയര്‍ന്ന സ്ഥാനത്ത്. അനന്തിരവനാകട്ടെ വലിയ താഴ്ചയിലും; സ്ഥിതികളുടെ അന്തരം.

അമ്മാവന്‍ വരുന്നതുവരെ വാവു നില്ക്കുകയില്‌ള വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്‌ള.
 അമ്മാവന്‍ ആന പോലെ, അമ്മാവി കുതിര പോലെ, മക്കളെല്‌ളാം പാറ്റ പോലെ.  അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും തമ്മിലുള്ള ആകൃതി വ്യത്യാസം.
 അമ്മാവിമരുമകള്‍ ഒന്നായിവരുമ്പോള്‍ (ഒന്നാകും കാലം) കാഞ്ഞിരത്തിന്‍ പഴം തേനായി വരും.  അമ്മായിയും മരുമകളും ഒരിക്കലും യോജിക്കുകയിലെ്‌ളന്ന് ധ്വനി.
 അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി  അമ്മായിയുടെ പിശുക്കിനെക്കുറിച്ച്.
 അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട.  അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്‌ള. അത് അനന്തരവന്റെ
അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്‌ള. തെങ്ങു
വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും;
 അമ്മി നന്നായാല്‍ അരവും നന്നാവും.  ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും.
 അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ)  അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്‌ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍.
 അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്‌ള.  വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്‌ള.
 അമ്മി വെള്ളത്തിലിട്ടപോലെ.  യാതൊരു ചലനവുമില്‌ളാതെയിരിക്കുക.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ)  അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു
നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം.

അമ്മിപറക്കുന്ന കാറ്റത്ത് പഞ്ഞികിടക്കുമോ.  ശക്തന്മാര്‍പോലും കേ്‌ളശിക്കുന്നിടത്ത് ദുര്‍ബലന്മാരുടെ കാര്യം പറയണോ; ധനവാന്മാര്‍ പോലും
കഷ്ടപെ്പടുന്നിടത്ത് ദരിദ്രരുടെ സ്ഥിതി പറയണോ?
 അമ്മിക്കു കാറ്റു പിടിച്ചപോലെ  ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കൊത്തതാവണം അമ്മിക്കുട്ടി  അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മചത്താല്‍ കരയാനും ഉണ്ണുന്ന ഇല എടുക്കാനും ആരും പറയണ്ട.  അമ്മചത്താല്‍ ആരും കരയും. അതുപോലെ ഉണ്ടുകഴിഞ്ഞ് ഇലയെടുക്കാനും ആരും പറയേണ്ട;
സാധാരണമായ കാര്യങ്ങള്‍.
 അമ്മിഞ്ഞപ്പാലൊടൊക്കില്‌ള അമൃതും  അത്രയും മഹത്തായതാണ് അമ്മയുടെ മുലപ്പാല്‍.
 അമ്മിയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്  ജോലിചെയ്യുമ്പോള്‍ പണിയായുധങ്ങളോട് അനുവാദം ചോദിക്കാറില്‌ളലേ്‌ളാ.
 അമ്മാവന്‍ വരുന്നതുവരെ വാവു നില്ക്കുകയില്‌ള  വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്‌ള.
 അമ്മാവന്‍ ആന പോലെ, അമ്മാവി കുതിര പോലെ, മക്കളെല്‌ളാം പാറ്റ പോലെ.  അച്ഛനമ്മമാര്‍ക്കും മക്കള്‍ക്കും തമ്മിലുള്ള ആകൃതി വ്യത്യാസം.
 അമ്മാവിമരുമകള്‍ ഒന്നായിവരുമ്പോള്‍ (ഒന്നാകും കാലം) കാഞ്ഞിരത്തിന്‍ പഴം തേനായി വരും.  അമ്മായിയും മരുമകളും ഒരിക്കലും യോജിക്കുകയിലെ്‌ളന്ന് ധ്വനി.
 അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി  അമ്മായിയുടെ പിശുക്കിനെക്കുറിച്ച്.

അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും, ചമ്പച്ചോട്ടില്‍ തൈവയ്ക്കാനും ആരോടും ചോദിക്കേണ്ട.  അമ്മാവന്റെ മകളെ കല്യാണം കഴിക്കാന്‍ ആരോടും ചോദിക്കേണ്ടതില്‌ള. അത് അനന്തരവന്റെ അവകാശമാണ്. അതുപോലെ മൂത്തതെങ്ങിന്‍ചോട്ടില്‍ തൈവെക്കാനും ആരോടും ചോദിക്കേണ്ടതില്‌ള. തെങ്ങു വീഴുമ്പോഴേക്കും തൈ കായ്ക്കാന്‍ തുടങ്ങും;
 അമ്മി നന്നായാല്‍ അരവും നന്നാവും.  ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും.
 അമ്മി കാറ്റത്തിട്ട പോലെ (കാറ്റത്തിട്ട അമ്മി പോലെ)  അമ്മി കാറ്റത്തിട്ടാല്‍ അനങ്ങുകയില്‌ള. അതുപോലെ ഏതു പ്രതികൂലാവസ്ഥയിലും അനങ്ങാതെ ഇരിക്കല്‍.
 അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്‌ള.  വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്‌ള.
 അമ്മി വെള്ളത്തിലിട്ടപോലെ.  യാതൊരു ചലനവുമില്‌ളാതെയിരിക്കുക.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ (തിളങ്ങൂ)  അമ്മി തേയത്തക്കവിധം ശകതിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ എന്ന് വെടിക്കെട്ടു നിര്‍മാതാക്കളുടെ അഭിപ്രായം.
 അമ്മിപറക്കുന്ന കാറ്റത്ത് പഞ്ഞികിടക്കുമോ.  ശക്തന്മാര്‍പോലും കേ്‌ളശിക്കുന്നിടത്ത് ദുര്‍ബലന്മാരുടെ കാര്യം പറയണോ; ധനവാന്മാര്‍ പോലും കഷ്ടപെ്പടുന്നിടത്ത് ദരിദ്രരുടെ സ്ഥിതി പറയണോ?
 അമ്മിക്കു കാറ്റു പിടിച്ചപോലെ അമ്മിക്കു കാറ്റു പിടിച്ചപോലെ  ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കൊത്തതാവണം അമ്മിക്കുട്ടി  അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മചത്താല്‍ കരയാനും ഉണ്ണുന്ന ഇല എടുക്കാനും ആരും പറയണ്ട.  അമ്മചത്താല്‍ ആരും കരയും. അതുപോലെ ഉണ്ടുകഴിഞ്ഞ് ഇലയെടുക്കാനും ആരും പറയേണ്ട; സാധാരണമായ കാര്യങ്ങള്‍.

 അമ്മയെ അറിഞ്ഞിടാത്തവന്‍, അച്ഛനെ അറിഞ്ഞീടുമോ  ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവുമധികം ബന്ധപെ്പടുന്നത് അമ്മയുമായിട്ടാണ്. അതിനെക്കാള്‍ കുറച്ചു
മാത്രമേ അച്ഛനും മറ്റുള്ളവരുമായി ബന്ധപെ്പടുന്നുള്ളു.
 അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും  ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം.
 അമ്മയെ പോലെ മകളും നൂല് പോലെ പുടവയും (ശീലയും)  അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്‌ളാ പുടവയുടെ നില.
 അമ്മയെ തച്ചാല്‍ അച്ഛന്‍ ചോദിക്കണം, പെങ്ങളെ തച്ചാല്‍ അളിയന്‍ ചോദിക്കണം.  ഭര്‍ത്താക്കന്മാര്‍ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം.
 അമ്മയെ തല്‌ളിയാലും രണ്ടു (രണ്ടുണ്ടു) പക്ഷം  ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും.
 അമ്മയെക്കാണാന്‍ നാള്‍ നോക്കണോ  ഏതു കാര്യത്തിനും നാളും പക്കവും നോക്കുന്നവരെ പരിഹസിച്ചു പറയുന്നത്.
 അമ്മയെത്തൊഴിച്ചാല്‍ അറുംകൊലയ്ക്കു തുല്യം  അമ്മയെ ഉപദ്രവിക്കുന്നത് അറുംകൊലയ്ക്കു തുല്യമാണ്. അത്രയും ആദരിക്കേണ്ടവളാണ് അമ്മ.
 അമ്മയോളം സ്‌നേഹം മക്കള്‍ക്കുണ്ടെങ്കില്‍ ആറ്റിലെ വെള്ളം മേലോട്ട്.  ആറ്റിലെ വെള്ളം ഒരിക്കലും മേലോട്ടൊഴുകുകയില്‌ള. അതുപോലെ അമ്മയ്ക്ക് മക്കളോടുള്ളത്ര സ്‌നേഹം
മക്കള്‍ക്ക് അമ്മയോടുണ്ടാകില്‌ള.
 അല്‍പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും.  അല്പന്‍മാര്‍ക്ക് നിസ്‌സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്‌സുകാണിക്കാന്‍
അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്‌ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും.
 അറ്റ കൈയ്ക്ക് ഉപ്പിടില്‌ള.  ഒട്ടും ദയയില്‌ളാത്തവര്‍; അറുപിശുക്കന്മാര്‍.

 അല്‍പമായാലും മതി അമ്പലപ്പുഴപ്പായസം അമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്‌ള സാധനം കുറച്ചു
കിട്ടിയാലും മതിയലേ്‌ളാ.
 അല്‍പ്പലാഭം പെരുംചേതം.  ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്‍.
 അല്‍പ്പജ്ഞാനി അഹങ്കരിക്കും  ഒന്നിനെക്കുറിച്ചും പൂര്‍ണവിവരമില്‌ളാത്തവര്‍ക്ക് അഹങ്കാരം ഏറും.
 അല്‍പ്പജ്ഞനേക്കാള്‍ നല്‌ളത് അജ്ഞന്‍.  ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്‌ളത് അജ്ഞന്‍ തന്നെയാണ്.
 അല്‍പ്പം കൊണ്ട് ആശാനാകരുത് അല്‍പ്പം കൊണ്ട് ആശാനാകരുത്  പൂര്‍ണ വിവരമില്‌ളാത്തവന്‍ മറ്റുള്ളവരെ പഠിപ്പിക്കാനൊരുങ്ങരുത്.
 അര്‍ത്ഥമറിഞ്ഞവനര്‍ത്ഥം വേണ്ട  കാര്യത്തിന്റെ അര്‍ത്ഥം മനസ്‌സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്‌ള; ജീവിത രഹസ്യങ്ങളുടെ
അര്‍ത്ഥം മനസ്‌സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്‌ള.
 അര്‍ത്ഥമില്‌ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥം  വിവരമില്‌ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും.
 അര്‍ത്ഥമുണ്ടെങ്കിലാളുമുണ്ട്.  ധനമുണ്ടാകുമ്പോള്‍ അതുകണ്ട് ആളുകള്‍ അടുത്തുകൂടും.
 അര്‍(റു)വാണിപിഴച്ചാല്‍ (തുനിഞ്ഞാല്‍) നിര്‍വാഹമില്‌ള  അറുവാണി (വേശ്യ) എന്തു ചെയ്യാനും മടിക്കില്‌ള.
 അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്‌ളാം പോയി.  സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്.

അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം. ക്ഷമയുണ്ടെങ്കില്‍ നല്‌ള വസ്തു കിട്ടും.
 അര്‍ദ്ധരാത്രി അരയ്ക്കുവെള്ളത്തില്‍ നിന്നു മുള്ളിയാലും ആളുകള്‍ അറിയും.  രഹസ്യങ്ങള്‍ ആരില്‍ നിന്നും മറച്ചുവെക്കാന്‍ കഴിയുകയില്‌ള.
 അര്‍ദ്ധരാത്രിക്കാണോ അത്താഴപ്പൂജ  അത്താഴപ്പൂജ നേരത്തെ കഴിയണം. അര്‍ദ്ധരാത്രിയിലല്‌ള; ഓരോന്നും അതാതിന്റെ സമയത്തായിരിക്കണം
ചെയ്യേണ്ടത്.
 അര്‍ദ്ധരാത്രിക്ക് സൂര്യനുദിച്ചാല്‍.  അര്‍ദ്ധരാത്രി സൂര്യനുദിച്ചാല്‍ പല പകല്‍മാന്യരുടെയും രഹസ്യം വെളിച്ചത്താകും.
 അല്‌ളലുളള പിള്ളയേ ചുള്ളിയുള്ള കാടറിയൂ  വിഷമങ്ങള്‍ നേരിടുമ്പോള്‍ അതില്‍ നിന്നു രക്ഷപെ്പടാന്‍ മറ്റേതു കഷ്ടപ്പാടും നേരിടും; ആവശ്യമുള്ളവരേ
അന്വേഷിക്കൂ.
 അമര്‍ത്തി (അമുക്കി) അളന്നാലും ആഴക്ക് മൂഴക്കാകാ.  എത്ര ശ്രമിച്ചാലും നിസ്‌സാരനെ മഹാനാക്കാനാവില്‌ള; എത്ര പരിശ്രമിച്ചാലും യാഥാര്‍ത്ഥ്യം മറയ്ക്കപെ്പടില്‌ള.
 അമരക്കാരനു കരതന്നെ ലക്ഷ്യം.  തോണിതുഴയുന്ന അമരക്കാരന്‍ കരയിലെത്താനാണ് ശ്രമിക്കുന്നത്.
 അമരത്തടത്തില്‍ തവള കരയണം  അമരച്ചെടിക്ക് ധാരാളം വെള്ളം നനയ്ക്കണം. എപേ്പാഴും വെള്ളം കെട്ടിനില്ക്കുന്ന സ്ഥലത്താണ്
തവളയുണ്ടാകുക.
 അമരയും അപവാദവും കുറച്ചുമതി  രണ്ടും എളുപ്പത്തില്‍ പടര്‍ന്നു പിടിക്കും.
 അമരം പിടിക്കാഞ്ഞാല്‍ ആറ്റിന്‍ നടുവില്‍ മുങ്ങും  കാര്യത്തിന്റെ പോക്ക് നിയന്ത്രിച്ചിലെ്‌ളങ്കില്‍ അപകടത്തിലേക്കു നയിക്കപ്പടും.

അമരം നോക്കാത്തവന്‍ പാമരന്‍ അമരകോശം പഠിക്കാത്തവന്‍ അറിവിന്റെ കാര്യത്തില്‍ പാമരനാണ്; അജ്ഞനാണ്.
 അല്‌ളലുള്ള കോഴി അകലെ ചികയും.  വിശപ്പുള്ളകോഴി വളരെ ദൂരെ പോയിട്ടും ഇര തേടാന്‍ നോക്കും.
 അര്‍ശസ്‌സിനു മോര്, ദുരിതത്തിന് നാമം.  അര്‍ശസ്‌സ് പിടിപെട്ടാല്‍ മോര് കുടിക്കുന്നതു നല്‌ളതാണ്. കഷ്ടപ്പാടുണ്ടാകുമ്പോള്‍ നാമം ജപിക്കുന്നതു പരിഹാരമാണ്.
 അറ്റാലടക്കം നാട്ടാര്‍ക്ക്  അവകാശികളില്‌ളാതെ മരിക്കുന്നവരുടെ സ്വത്തു സമുദായത്തിനായിരിക്കും.
 അഞ്ഞാഴി എണ്ണയ്‌ക്കൊക്കുമോ അഞ്ചുവിരല്‍.  വലിയ കാര്യങ്ങളെ നിസ്‌സാരമായി അടക്കാനാവില്‌ള.
 അമാവാസിക്കും അമ്മതിനും തമ്മിലെന്തുബന്ധം  ഹിന്ദുക്കളുടെ വിശേഷദിവസമായ അമാവാസിയുമായി മുസ്‌ളീമായ അഹമ്മതിനു ബന്ധമില്‌ള; വ്യത്യസ്ത
മേഖലയിലുള്ള വസ്തുക്കള്‍ തമ്മില്‍ ബന്ധമില്‌ള.
 അഗ്നി തിന്നു തികട്ടുന്നവനോ അല്‌ളിത്തണ്ടു തിന്നാന്‍ പാട്  കഠിനമായ ജോലി (അസാധ്യമായ കാര്യം) ചെയ്യുന്നവനു നിസ്‌സാരകാര്യങ്ങള്‍ ചെയ്യാന്‍ വിഷമമുണ്ടോ?
 അല്‌ളിക്കള്ളിലു വെള്ളം കൂട്ടി തണ്ടാരെന്നെ പറ്റിച്ചാല്‍, ആര്യന്‍നെല്‌ളിലു പതിരും കൂട്ടി ആനും പറ്റിക്കും  കള്ളെടുക്കുന്ന തണ്ടാര്‍ (ഈഴവന്‍) തന്നെപ്പറ്റിച്ചാല്‍ നെല്‌ളുകൊയ്യുമ്പോള്‍ താനും പറ്റിക്കുമെന്നു പുലയന്റെ വാക്കുകള്‍.
 അഗ്നിയും അപവാദവും എത്ര നാള്‍ മൂടി വയ്ക്കും  രണ്ടും മൂടിവയ്ക്കാനാവില്‌ള, പെട്ടെന്നു പടരും.
 അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല്‍ പേടിയെന്നൊന്നില്‌ള.  ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍
അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്‌ളത്രെ. (അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു,
കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്‍, പാര്‍ത്ഥന്‍, സവ്യസാചി, ധനഞ്ജയന്‍ എന്നിവ പത്തു നാമങ്ങള്‍).

അമുക്കിവെച്ചാല്‍ കുതിച്ചു ചാടും  അമര്‍ത്തി വെച്ചാല്‍ ഏതുകാര്യവും പുറമേക്കു കുതിച്ചു ചാടും.
 അറ്റുനോറ്റ് ഒരു മോനെപെറ്റു അവന്‍ അറയ്ക്കകത്തും ഞാന്‍ പുരയ്ക്കു പുറത്തും  നെല്‌ളുകൊയ്തു മെതിച്ച് പത്തായത്തിലിട്ടു. അമ്മയായ വയ്‌ക്കോല്‍ പുറത്തുമായി; വാര്‍ധക്യത്തില്‍ മക്കള്‍
മാതാപിതാക്കളെ സംരക്ഷിക്കാത്തതിനെയും ധ്വനിപ്പിക്കുന്നു.
 അല്‌ളും പകലും അറുപതുനാഴികേം  പൂര്‍ണ സമയവും; എപേ്പാഴും.
 അള്ളും മുഖത്ത് മുള്ളന്‍ചേമ്പു കുത്തൂല്‌ള.  വലിയ കേ്‌ളശങ്ങള്‍ നേരിട്ടുപരിചയിച്ചവന് ചെറിയ കേ്‌ളശങ്ങള്‍ ഏല്ക്കില്‌ള.
 അമൂട്ട് അരപ്പലം പിടുക്ക് മുക്കാല്‍ പലം  ആഘോഷത്തെക്കാളേറെ അതുകൊണ്ടുണ്ടായ നഷ്ടം.
 അറ്റകൈക്ക് ആട് വെട്ട്.  മറ്റൊന്നും കിട്ടാതായപേ്പാള്‍ സ്വന്തം ആടിനെത്തന്നെ കൊല്‌ളാന്‍ തീരുമാനിക്കല്‍.
 അയച്ച അമ്പും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്‌ള  അമ്പ് അയച്ചു കഴിഞ്ഞാലും വാക്ക് പറഞ്ഞു കഴിഞ്ഞാലും തിരിച്ചെടുക്കാന്‍ കഴിയില്‌ള. അതുകൊണ്ടു
വാക്കു പറയുന്നതു സൂക്ഷിക്കണം.
 അയത്തി(ല്‍)ത്തണ്ടാന്റെ തലേലെ വര മുക്കിച്ചെരച്ചാലും പോവുകേല  തലവിധി മാറ്റാന്‍ ഒരു വിധത്തിലും കഴിയുകയില്‌ള.
 അയല്‍ ഒത്തു വിളയിറക്കണം.  അടുത്തുള്ള വയലിനു യോജിച്ച വിധത്തിലായിരിക്കണം വിളയിറക്കേണ്ടത്. (കൃഷിപാഠം)
 അയഞ്ഞ കമ്പിളി ആറേകാല്‍.  അഭിപ്രായസ്ഥിരതയില്‌ളാത്തവന് (അലസന്) ആരും വിലകല്പിക്കില്‌ള.

അയല്‍ക്കാരനെ സ്‌നേഹിച്ചാലും അതിരിലെ വേലി പൊളിക്കരുത് ആളുകള്‍ തമ്മില്‍ സ്‌നേഹം പുലര്‍ത്തുവാന്‍ വേലി ഒരു പ്രശ്‌നമായേക്കാം. പകേ്ഷ സ്‌നേഹാധിക്യം മൂലം
വേലി പൊളിച്ചുകളയരുത്. എന്തിനും ഒരു പരിധിയുണ്ട്.
 അയല്‍വീട് എരിയുമെങ്കില്‍ എന്റെ വീടും എരിഞ്ഞുകൊള്ളട്ടെ  തനിക്കു നാശം വന്നാലും അന്യനു ദുഃഖമുണ്ടാകണമെന്ന വിചാരം.
 അയയിലിട്ട കോണകംമാതിരി.  ആര്‍ക്കും എന്തും ചെയ്യാമെന്ന നില.
 അയലത്തെ അമ്മിയാരെ കിറുക്കു കാണാന്‍ നന്ന്  അന്യന്റെ വേദനകള്‍ രസിച്ചുകാണാം. സ്വന്തമായുണ്ടായാലേ?
 അയലത്തെ ഉയര്‍ച്ച കണ്ട് അരികരുത്.  അയല്‍ക്കാരന്‍ ഉയരുന്നതുകണ്ട് അസൂയ (ശത്രുത) തോന്നരുത്.
 അയലത്തെ വീട്ടില് കരിക്കലും പൊരിക്കലും, പകലന്തിയാവുമ്പം കരച്ചിലും പിഴിച്ചിലും  ധൂര്‍ത്തടിക്കുന്നവന്‍ പിന്നീട് ദുഃഖിക്കും.
 അയലത്തെ കടവും അരയിലെ ചൊറിയും  അയലത്തെ കടവും അരയിലെ ചൊറിയും എപേ്പാഴും അലോസരമുണ്ടാക്കും.
 ആയാലൊരാന പോയാലൊരുവാക്ക്  ഒരാള്‍ ആനയെ കൊണ്ടുപോകുമ്പോള്‍ വഴിയില്‍ നില്ക്കുന്ന ഒരാള്‍ ‘ആനയെ തരുമോ’ എന്നു ചോദിച്ചു. ഇതുകേട്ട്
അടുത്തുള്ള ഒരാള്‍ പരിഹസിച്ചപേ്പാള്‍ പറയുന്ന മറുപടി; കിട്ടിയാല്‍ ലാഭം, ഇലെ്‌ളങ്കിലും നഷ്ടപെ്പടാനൊന്നുമില്‌ള.
 അയിത്തം കുളിച്ചാല്‍ പോകും, അബദ്ധം പൊളിച്ചാലും പോവില്‌ള  അയിത്തമായാല്‍ അതു പോകാന്‍ കുളിച്ചാല്‍മതി. അബദ്ധം പറ്റിയാല്‍ എന്തു ചെയ്താലും മാറില്‌ള.
 അയ്മനം താഴുമ്പോള്‍ കുമ്മനം പൊങ്ങും  ഒന്നുണ്ടായാല്‍ മറ്റൊന്നുണ്ടാകാത്ത നില. കാര്യം നടക്കാന്‍ രണ്ടും വേണംതാനും. (അയ്മനവും കുമ്മനവും സ്ഥലപേ്പര്)

അര നനഞ്ഞാല്‍ കുളിരില്‌ള (കുളിരുപോയി) പകുതിയോളം വെള്ളത്തിലിറങ്ങിയാല്‍ പിന്നെ തണുപ്പു തോന്നില്‌ള. ബുദ്ധിമുട്ടുള്ള കാര്യമായാലും
ഇറങ്ങിക്കഴിയുമ്പൊഴേക്കും അതെല്‌ളാം നിസ്‌സാരമായിത്തോന്നാം.
 അര നനയാതെ മീന്‍കൂട്ടാന്‍ പറ്റില്‌ള.  മീന്‍ കിട്ടണമെങ്കില്‍ വെള്ളത്തിലിറങ്ങി പിടിക്കണം; അധ്വാനിക്കാതെ ഫലം ലഭിക്കില്‌ള.
 അര നനവിനേ കുളിരുള്ളൂ  ഒരു കാര്യത്തിനിറങ്ങണോ വേണ്ടയോ എന്ന് അരമനസേ്‌സാടെ അറച്ചു നിന്നാല്‍ ഒന്നും
പ്രവര്‍ത്തിക്കാനാവില്‌ള. പൂര്‍ണമായി ജോലിയില്‍ മുഴുകിയാല്‍ അറപ്പുമാറും;.
 അരനാഴികയിരുന്നാലും അരചനായിരിക്കണം  അല്പം നേരമാണ് ജീവിക്കുന്നതെങ്കിലും അന്തസേ്‌സാടെയായിരിക്കണം.
 അര പിടിക്കാനായിരം പണം വേണം  വേശ്യകളുടെ സ്വഭാവം. അവരുമായി ബന്ധപെ്പടണമെങ്കില്‍ ധാരാളം പണം വേണം.
 അര ആട് മുക്കാല്‍ ഉടുമ്പ്, മുഴുക്കാട.  അര ആടിന്റ മാംസം, മുക്കാല്‍ ഉടുമ്പിന്റെ മാംസം, മുഴുവന്‍ കാടയുടെ മാംസം എല്‌ളാം തുല്യമാണ്.
 അര വറ്റ് വെറുതെ കളഞ്ഞാല്‍  അന്നം അല്പം പോലും കളയാന്‍ പാടില്‌ള.
 അര വയറ് അത്താഴം  അത്താഴത്തിനു വയര്‍ നിറയെ കഴിക്കരുത്. പകുതിവയര്‍ മാത്രമേ നിറയാന്‍ പാടുള്ളൂ.
 അരവൈദ്യന്‍ ആളെക്കൊല്‌ളി  അപൂര്‍ണ ജ്ഞാനം ആപത്തുണ്ടാക്കും.
 അരനാഴിയെ ഉള്ളുവെങ്കിലും അടുപ്പുകല്‌ള് മൂന്നുവേണം.  പാകം ചെയ്യാന്‍ അല്പമേ ഉള്ളൂവെങ്കിലും അടുപ്പിനു കല്‌ളു മൂന്നുതന്നെ വേണം; കാര്യം
ചെറുതാണെങ്കിലും ഒരുക്കങ്ങള്‍ ഒന്നും ചുരുക്കാന്‍ പറ്റില്‌ള.

 അരക്കാല്‍ പണം ചിലവിട്ടാല്‍ ചുരക്കാക്കറി നന്നാവും പണം ചെലവിട്ടാലേ ഏതും നന്നാകൂ.
 അരക്കാശിനു കുതിരയും വേണം, അക്കരെയതു ചാടുകയും വേണം.  വില കുറഞ്ഞിരിക്കുകയും വേണം, ഗുണം ഏറുകയും വേണം; രണ്ടും കൂടി നടക്കാത്ത അവസ്ഥ.
 അരക്കാശിന്റെ അനര്‍ത്ഥം ആയിരം കൊണ്ടു തീരാ  ചുരുങ്ങിയ പണം ലാഭിക്കാന്‍ നോക്കുന്നതു കൊണ്ടുണ്ടാകുന്ന തകരാറുകള്‍ ധാരാളം പണം
ചെലവാക്കുന്നതുകൊണ്ടും തീരുകയില്‌ള.
 അരക്കാതം നടക്കുന്നവനും ആയിരംകാതം ഓടിയവനും ഒരുപോലെ.  ഓടുന്നതിനേക്കാള്‍ നല്‌ളതു നടക്കുന്നതാണ്; കാര്യങ്ങള്‍ ബോധ്യപെ്പട്ടശേഷം ചെയ്യുന്നതാണ് ധൃതിയില്‍
ചെയ്യുന്നതിനെക്കാള്‍ നല്‌ളത്.
 അരക്കിലൊട്ടിയ ഈച്ച എണ്ണകണ്ടാല്‍ പറക്കും  ഒരിക്കല്‍ അരക്കില്‍ ഒട്ടിപേ്പായ ഈച്ച പിന്നീട് അതേ പോലുള്ള എണ്ണകണ്ടാല്‍പോലും പേടിച്ച് പിന്മാറും;
ഒരിക്കല്‍ ആപത്തില്‍പെട്ടവര്‍ക്ക് പിന്നീട് എന്തിലും ആപദ്ശങ്കയായിരിക്കും.
 അരക്കുപറ്റിയാല്‍ മെഴുക്ക് പുരട്ടണം.  അരക്കു പിടിച്ചുപോയാല്‍ അതു പോകാന്‍ മെഴുക്ക് (എണ്ണ) പുരട്ടണം.
 അരക്കുടം ആരവമിടും, നിറകുടം നിശബ്ദം  പൂര്‍ണ്ണമായി പഠിച്ചവന്‍ നിശ്ശബ്ദനായിരിക്കും; യഥാര്‍ത്ഥത്തില്‍ മഹത്വമുള്ളവന്‍ അനാവശ്യമായി സംസാരിക്കില്‌ള.
 അരക്കും പന്തവും ചേര്‍ന്നാലുറയ്ക്കും തമ്പുരാട്ടിയും.  തീകൊണ്ട് അരക്കിനെ ഉരുക്കിച്ചേര്‍ത്താല്‍ എന്തും നന്നായി ഉറയ്ക്കും.
 അരക്കനോടു അരക്കാശു കൊണ്ടാല്‍ ഇരിക്കപെ്പാറുതിയില്‌ള  പിശുക്കനോടു കടം വാങ്ങിയാല്‍ പിന്നെ ഇരിക്കപെ്പാറുതിയുണ്ടാവില്‌ള. എപേ്പാഴും സൈ്വരം
കെടുത്തിക്കൊണ്ടിരിക്കും.
 അരത്തവിക്കാരനെന്നും അരത്തവിതന്നെ.  ദരിദ്രനെന്നും ദരിദ്രന്‍ തന്നെ.

അരത്തിനെ അരംകൊണ്ട് വൈരത്തിനെ വൈരം കൊണ്ട് ശക്തനെ ശക്തനെക്കൊണ്ടുതന്നെ എതിരിടണം.
 അരത്തിനോടുരുമ്മിയാല്‍ ഇരുമ്പിനു തേമാനം  വമ്പന്മാരോട് എതിരിട്ടാല്‍ നിസ്‌സാരന്മാര്‍ക്കുതന്നെ നാശം.
 അരപ്പിലാ മോളേ കറി  വേണ്ടതെല്‌ളാം ചേര്‍ത്ത് പാകത്തിന് അരച്ചാല്‍ കറിയുടെ ഗുണം വര്‍ദ്ധിക്കും.
 അരത്തുട്ടില്‍ കല്യാണം അതിലല്പം വെടിക്കെട്ട്  ചുരുങ്ങിയ ചെലവിലാണ് കല്യാണം നടത്തുന്നത്. എന്നിട്ടും അതിലല്പം വെടിക്കെട്ടിനു നീക്കിവെക്കുന്നു;
സ്ഥിതിമോശമെങ്കിലും ആഡംബരം കാണിക്കല്‍.
 അരങ്ങത്തു കാണണം അണിയറേല്‍ നോക്കരുത്  വേഷങ്ങള്‍ അരങ്ങത്തു വരുമ്പോള്‍ കണ്ടാല്‍ മതി. അണിയറയിലേക്കു ഒളിഞ്ഞു നോക്കേണ്ടതില്‌ള; അന്യന്റെ
സ്വകാര്യങ്ങളില്‍ ഇടപെ്പടരുത്.
 അരങ്ങാറ്റു കഴിഞ്ഞാല്‍ അരപ്പുലയന്‍  പുലയര്‍ക്കിടയില്‍ പതിനാറാം വയസ്‌സില്‍ ആണ്‍കുട്ടിയെ കോലംകെട്ടിച്ച് ആടിക്കുന്ന ചടങ്ങാണ് ‘അരങ്ങാറ്റ്’.
കലാരംഗത്തേക്കുള്ള ഈ അരങ്ങേറ്റം കഴിഞ്ഞാല്‍ അരപ്പുലയനായി. പിന്നീട് വയല്‍പ്പണിക്കിറങ്ങാം.
 അരമ്പരുടെ (അരക്കന്റെ) മുതല്‍ ഉറുമ്പരിക്കും.  പിശുക്കന്റെ മുതല്‍ ഉപകാരപെ്പടാതെ ക്രമേണ നശിക്കും.
 അരചന്‍ അന്നു കൊല്‌ളും (കേള്‍ക്കും) ദൈവം നിന്നു കൊല്‌ളും  രാജാവ് തല്ക്കാലം ശിക്ഷിക്കും. ദൈവം എന്നെന്നേക്കുമായി ശിക്ഷിക്കും.
 അരമന രഹസ്യം അങ്ങാടിയില്‍ പരസ്യം (അരമന രഹസ്യം അങ്ങാടിപ്പാട്ട്)  അരമനയില്‍ രഹസ്യമാക്കിവെക്കുന്നുണ്ടെങ്കിലും അതുമുഴുവന്‍ അല്പകാലം കൊണ്ട് അങ്ങാടിയില്‍
പരസ്യമായിത്തീരുന്നു. മേലേക്കിടയിലുള്ളവര്‍ അതീവ രഹസ്യമായിവയ്ക്കുന്നവ വളരെവേഗം നാട്ടില്‍
പരസ്യമായിത്തീരുന്നു.
 അരമന കാത്താല്‍ വെറുമനെയാകാ.  അരമന കാത്താല്‍ വെറുതെ പോകേണ്ടിവരില്‌ള. എന്തെങ്കിലുമൊക്കെ ‘ഗുണം’ കിട്ടും.

അരചന്‍ ചൊല്‌ള് കലേ്‌ളപ്പിളര്‍ക്കും. രാജകല്പന അത്രയും ശകതമാണ്. ആര്‍ക്കും അനുസരിക്കാതിരിക്കാനാവില്‌ള.
 അരഅരിശം കൊണ്ട് കിണറ്റില്‍ ചാടിയാല്‍ ആയിരം അരിശം കൊണ്ടും കരകയറാന്‍ പറ്റില്‌ള  എടുത്തുചാട്ടം ആപത്ത്.
 അരയനും അരയത്തിയും ഒന്ന്.  എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും അടുത്ത ബന്ധുക്കള്‍ യോജിക്കും. പ്രശ്‌നത്തിലിടപെടുന്നവര്‍ പുറത്തുമാകും.
 അരയന്‍ അങ്ങാടി കണ്ടതുപോലെ.  മീന്‍പിടിക്കുന്നവന് അങ്ങാടി വാണിഭം പരിചയമില്‌ള. വേണ്ടതും വേണ്ടാത്തതുമൊക്കെ വലിയ വിലയ്ക്കു
വാങ്ങി വിഡ്ഢിയാകും.
 അരയില്‍ ചേല കെട്ടാനും കൈക്ക് ഉപചാരം ചെയ്തു  അരയില്‍ മുണ്ടുടുക്കാനും കൈക്കൂലി (സ്വന്തം കൈയ്ക്ക് കൂലി) കൊടുക്കണം. അത്രത്തോളം കൈക്കൂലി
വാങ്ങുന്നവനെന്നര്‍ത്ഥം.
 അരയ്ക്കുമ്പോള്‍ തന്നെ ഓക്കാനിക്കുക  മരുന്ന് അരയ്ക്കുമ്പോള്‍തന്നെ ഓക്കാനിച്ചാല്‍ കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കുമെന്നുറപ്പ്; തുടക്കത്തിലേ
ഇഷ്ടപെ്പടാത്തതിനോട് പിന്നീട് വെറുപേ്പറും.
 അരയ്ക്കാല്‍പ്പണത്തിന്റെ ചുരയ്ക്കാക്കറി.  ചുരുങ്ങിയ പണത്തിന്റെ മോശപെ്പട്ട കറി.
 അരയ്ക്കുന്ന തേങ്ങ തിന്നാല്‍ കല്യാണത്തിന് മഴ പെയ്യും  ഒരു പഴയ വിശ്വാസം. സ്ത്രീകള്‍ തേങ്ങ അരയ്ക്കുമ്പോള്‍ കുറച്ചെടുത്തു തിന്നാറുണ്ട്. അങ്ങനെ തിന്നാല്‍
അവരുടെ കല്യാണത്തിനു മഴപെയ്ത് അലങ്കോലപെ്പടുമെന്നു ഭീഷണി. എന്നാലെങ്കിലും തേങ്ങ തിന്നാതിരിക്കുമലേ്‌ളാ.
 അരയ്ക്കുന്നോന്‍ അറയ്ക്കുമ്പോള്‍ കുടിക്കുന്നോന്‍ മരിക്കും.  അരയ്ക്കുന്നവനുതന്നെ അറപ്പു തോന്നുന്നെങ്കില്‍ അതു കുടിക്കുന്നവന് മരിച്ചുപോകുന്നത്ര അറപ്പുണ്ടാകും.
 അരവയര്‍ നിറയുന്നതും അമ്മ ഇല്‌ളാത്തതും ഒരുപോലെ  അരവയര്‍ മാത്രം നിറയുന്നത് ഒരിക്കലും സുഖകരമല്‌ള. അമ്മയില്‌ളാത്തതും അതുപോലെ ദുഃഖകരമാണ്.

 അരവയറാഹാരം അറപ്പുര നിറയെ പലഹാരം കഷ്ടപെ്പട്ടു പിശുക്കിസമ്പാദിച്ചു കൂട്ടുന്നു. ഒരു ഫലവുമില്‌ളാത്ത പ്രവൃത്തി.
 അരവിദ്യ കൊണ്ട് അമ്പലം വിഴുങ്ങാന്‍ പറ്റില്‌ള.  അല്പജ്ഞാനം കൊണ്ട് വലിയകാര്യങ്ങള്‍ സാധിക്കാനാവില്‌ള; ചെറിയ കള്ള സൂത്രങ്ങള്‍കൊണ്ട് വലിയ
കൊള്ള നടത്താനാവില്‌ള.
 അരവിദ്യകൊണ്ട് അമ്പലമാടരുത്.  അല്പജ്ഞാനം കൊണ്ട് പൊതുവേദിയില്‍ അഭ്യാസം കാണിക്കരുത്.
 അരവും അരവും കിന്നരം  കാഠിന്യമുള്ള രണ്ടു വസ്തുക്കള്‍ (രണ്ടുക്രൂരന്മാര്‍) ചേരുമ്പോള്‍ കൂടുതല്‍ കാഠിന്യം.
 അരശനെ നമ്പി പുരുഷനെ വിട്ടു. അത്യാഗ്രഹിയുടെ സ്വഭാവം. അരചനെ (രാജാവിനെ) കൊതിച്ചു പുരുഷനെ (ഭര്‍ത്താവിനെ) വെടിഞ്ഞവള്‍ക്ക്
അരചനുമില്‌ള പുരുഷനുമില്‌ള.
 അരകലേ്‌ളല്‍ അമ്മയ്ക്ക് ചോറുകൊടുക്കരുത്.  അമ്മിമേലിരുത്തി അമ്മയ്ക്കു ചോറുകൊടുക്കരുത്. അമ്മയ്ക്കു സൗകര്യം പോലെ ഉണ്ണാന്‍ കഴിയില്‌ള.
 അരഹാജി ദീന്‍ കൊല്‌ളും  പൂര്‍ണമായി പഠിക്കാതെ ഹാജിയാണെന്നു നടിക്കുന്നവന്‍ മതത്തെ നശിപ്പിക്കും. ഹാജി= മക്കത്തേക്കു തീര്‍ത്ഥയാത്ര
പോയവന്‍ (ഹജ്ജിനു പോയവന്‍); ദീന്‍ = മതം.
 അരി അറിയാത്ത തമ്പ്രാന് തവിടെന്തിന്  നല്‌ളതു വേണ്ടാത്തവന് മോശമായതു കൊടുക്കേണ്ടതില്‌ളലേ്‌ളാ.
 അരിമണിയൊന്നു കൊറിപ്പാനില്‌ള, തരിവളയിട്ടു കിലുക്കാന്‍ മോഹം.  നിത്യാഹാരത്തിനുതന്നെ വകയിലെ്‌ളങ്കിലും വലിയ ആഡംബരത്തിനു മോഹം.
 അരി എത്ര? പയര്‍ അഞ്ഞാഴി.  ചോദ്യത്തിന് അസംബന്ധമായ ഉത്തരം പറയുന്നു.

 അരിയെറിഞ്ഞാല്‍ ആയിരം കാക്ക  അരി എറിയുമ്പോഴേക്കും ധാരാളം കാക്കകള്‍ എത്തുന്നതുപോലെ എന്തെങ്കിലും കിട്ടുമെന്നു കാണുമ്പോള്‍
ആളുകള്‍ തടിച്ചുകൂടും.
 അരി കണ്ടുണേ്ണണം തിരി കണ്ടു കിടക്കേണം സന്തതി കണ്ടു മരിക്കേണം  അടുത്തനാളേയ്ക്കു വേണ്ടത്ര അരികണ്ടിട്ട് ഉണ്ണണം. വെളിച്ചം കണ്ടു കിടക്കണം. മക്കളെ കണ്ടു മരിക്കുകയും വേണം.
 അരി കൊടുത്ത് അമ്മായി വീട്ടില്‍ ഉണ്ണണ്ടാ  അരികൊടുത്താല്‍ ഏതു വീട്ടില്‍ നിന്നും ഉണ്ണാം, പിന്നെ അമ്മായി വീട്ടില്‍ പോകണോ?
 അരചനായാല്‍ അരിപ്പിട്ടും അമൃതേത്ത്  രാജാവ് എന്തു ഭക്ഷിച്ചാലും അമൃതേത്താണ്; വലിയവര്‍ എന്തുചെയ്താലും മഹത്തായതായിവിശേഷിപ്പിക്കും.
 അരിനീളുംമുമ്പേ ചിറിനീളൊല്‌ളാ  അരിവേകും മുമ്പേ കഞ്ഞി കുടിക്കാന്‍ നോക്കരുത്; സമയമായെങ്കില്‍ മാത്രമേ എന്തിനും ഒരുങ്ങാവു.
 അരചന് ഒരു ചൊല്‍ അടിമയ്ക്കു തലച്ചുമട്  രാജാവിനു നിസ്‌സാരമായ ഒരു വാക്ക് മതി. അടിമയ്ക്കാകട്ടെ
വലിയ ഭാരവും; വലിയവര്‍ക്കു വിഷമമില്‌ള. പാവപെ്പട്ടവനു വലിയ കഷ്ടപ്പാടും.
 അരിക്കൂണ്‍ കണ്ട് ആളെ വിളിക്കേണ്ട  അരിക്കൂണ്‍ ധാരാളമുണ്ടെന്നു കരുതി ആള്‍ക്കാരെയൊ വിളിച്ചു വരുത്തിട്ടുകാര്യമില്‌ള. കറിവയ്ക്കുമ്പോള്‍
അതു വളരെക്കുറച്ചേ വരൂ.
 അരിക്കണക്ക് അമ്മയോടും (അപ്പനോടും) പറയാം.  കണക്ക് ആരോടായാലും പറയാം. അപേ്പാള്‍ മുഖം നോക്കേണ്ടതില്‌ള.
 അരിച്ചും പെറുക്കിയും അമ്മ, കുടിച്ചും കൂത്താടിയും അച്ചന്‍  അമ്മ വല്‌ളാതെ കഷ്ടപെ്പട്ടു ശേഖരിക്കുന്നു. അച്ഛന്‍ മദ്യപിച്ചുല്‌ളസിച്ചു നശിപ്പിക്കുന്നു. കുടിച്ചും
കഴിക്കുന്നു. രണ്ടു പേരുടെയും നടപടികളിലുള്ള വ്യത്യാസം.
 അരിത്തിക്കഞ്ഞിയില്‍ പാറ്റവീഴുക.  അല്പമായുള്ള ഉപജീവനമാര്‍ഗവും തടസ്‌സപെ്പടുക.

 അരിപ്പച്ചൂട്ടും അവനോന്റെ മോനും (ഔരസപുത്രനും) ചതിക്കയില്‌ള അരിപ്പച്ചൂട്ടു കത്തിച്ചാല്‍ എളുപ്പത്തിലൊന്നും കെട്ടുപോകില്‌ള. വഴിയില്‍ ദീര്‍ഘനേരം കത്തിക്കൊണ്ടിരിക്കും.
സ്വന്തം മകനും ജീവിതത്തില്‍ ചതിക്കുകയില്‌ള. രണ്ടും സഹായത്തിനുതകും.
 അരചന്‍ വീണാല്‍ പടയില്‌ള (പടയും തീരും)  രാജാവ് വീണാല്‍ യുദ്ധം നിന്നു. പിന്നീടു നേതൃത്വം നല്കാന്‍ ആരുമില്‌ളലേ്‌ളാ; നായകന്‍ നശിച്ചാല്‍
സകലതും നശിക്കും.
 അരിമയുണ്ടെരുമ മേയ്ക്കാന്‍  എരുമയെ മേയ്ക്കാന്‍ പ്രയാസമുണ്ട് (എരുമയെ നോക്കി നടക്കാന്‍ മാത്രം താല്പര്യമുണ്ടെന്നും അര്‍ത്ഥം.)
 അരിമണിമറുകേല്‍ കനകം വിളയും  അരിമണിയോളമുള്ള മറുകുണ്ടെങ്കില്‍ ഐശ്വര്യമുണ്ടാകുമെന്നു വിശ്വാസം.
 അരിയിടിച്ച് ആദരവും പൊരിയിടിച്ചു പോതരവും കണ്ടു  നല്‌ളതു ചെയ്തപേ്പാള്‍ ആദരവു ലഭിച്ചു. എന്നാല്‍ ജീവിക്കുന്നതിന് (വരവുണ്ടാക്കുന്നതിന്) മോശം കാര്യം
ചെയ്യേണ്ടിവന്നപേ്പാള്‍ നിന്ദയും കണ്ടു.
 അരിയും തിന്ന്, ആശാരിച്ചിയേയും കടിച്ച്, പിന്നെയും പട്ടിക്ക് മുറുമുറുപ്പ്.  കുറ്റമെല്‌ളാം ചെയ്തിട്ട് മറ്റുള്ളവരെ ദുഷിപ്പിക്കുന്ന സ്വഭാവം.
 അരിയും ഉപ്പും കൈയില്‍ കൊടുക്കരുത്.  കൊടുത്താല്‍ നാശഫലമെന്നു പഴയ വിശ്വാസം.
 അരിയും തിരിയും പാടില്‌ള  അരികൊണ്ടു പോകേണ്ടത്ര ദരിദ്രമായ വീട്ടില്‍നിന്നും, തിരി കെടാതെ കൊണ്ടു പോകാന്‍ കഴിയുന്നത്ര
അടുത്തുള്ള വീട്ടില്‍നിന്നും വിവാഹം കഴിക്കരുത്.
 മരിക്കാതിരിക്കാന്‍ മരുന്നുണ്ട്- ജനിക്കാതിരിക്കുക മരുന്ന്  മരിക്കാതിരിക്കാനുള്ള മരുന്നു ജനിക്കാതിരിക്കുകയാണ്; ഒന്ന് ഇല്‌ളാതിരിക്കാനുള്ള വിദ്യ അത്
ഉണ്ടാകാതിരിക്കുകയാണ്.
 അരിവച്ച് അടക്കം വച്ചതിനാല്‍ അട ചുട്ടത് ആകെ എടുത്തു  പിശുക്കു കാണിക്കുന്നവന് അധികനഷ്ടം ഫലം.

അരിവയ്പുകാര്‍ അധികമായാല്‍ അരിയും ചോറും കൊള്ളാതാകും  ഒരു ജോലിക്ക് ആളുകള്‍ അധികമുണ്ടായാല്‍ ഒന്നും ശരിയല്‌ളാതെവരും.
 അരിവാളിന് ഉറയില്‌ള തരകനു മുറയില്‌ള  ഒന്നിനും ഒരു ക്രമമില്‌ളാത്ത നില.
 അരിവില അളവ് നാഴിക്കറിയില്‌ള.  അരിയുടെ വില അളക്കുന്ന നാഴിക്ക് അറിയുകയില്‌ള. നാഴിയുടെ ജോലി അളക്കുകമാത്രമാണ്. അതിനു
മറ്റൊന്നും താല്പര്യമുണ്ടാകുകയില്‌ള.
 അരിശമുഖത്ത് (അരിശം മൂത്താല്‍) ആചാരമില്‌ള  ദേഷ്യം വരുമ്പോള്‍ മറ്റ് ആചാരങ്ങളൊന്നും നോക്കാറില്‌ള.
 അരിശം വരുമ്പോള്‍ അമ്പതെണ്ണ്  ദേഷ്യം വരുമ്പോള്‍ അമ്പതുവരെ എണ്ണുക. അപേ്പാഴേക്കും ദേഷ്യം ശമിക്കും.
 അരിശം വിഴുങ്ങിയാല്‍ അമൃത്, ആയുധം വിഴുങ്ങിയാല്‍ ആണല്‌ള  കോപം അടക്കിയാല്‍ അമൃതു കഴിച്ചതുപോലെ സുഖവും സമാധാനവും ഉണ്ടാകും. പുരുഷനാണെങ്കില്‍
ആയുധം ഉപേക്ഷിക്കാനും പാടില്‌ള.
 അരിശം പെരുത്താല്‍ ആയുസിനാകാ.  കോപം വര്‍ദ്ധിച്ചാല്‍ ആയുസ്‌സിനു തന്നെ കേടായിത്തീരും.
 അരിപെ്പട്ടി കമഴ്ത്തീട്ട് ചാത്തം പൊടിപൊടിക്കരുത്.  അരിപെ്പട്ടിയില്‍ ഒന്നും ബാക്കി വെക്കാതെ ചാത്തം (ശ്രാദ്ധം) ആഘോഷിക്കരുത്; കയ്യിലുള്ളതെല്‌ളാം ചെലവാക്കി
ആഘോഷം നടത്തരുത്.
 അരിയെത്തിയാല്‍ ആരു പിടിച്ചാലും നില്ക്കാ  മരണസമയമായാല്‍ ആരുതന്നെ തടുത്താലും നില്ക്കുകയില്‌ള.
 അരിവെക്കാത്ത വീട്ടില് പറ്റുതിന്നാത്ത കുഞ്ഞ്  ദരിദ്രഗൃഹത്തില്‍ കുഞ്ഞുങ്ങളും പട്ടിണിയായിരിക്കും.

 കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ അടുത്തറിഞ്ഞനേ ആളിന്റെ യഥാര്‍ത്ഥ സ്വഭാവമറിയൂ.
 അരികെ പോകുമ്പോള്‍ അരപ്പലം തേയും.  ചിലരുടെ സ്വഭാവം. അടുത്തുകൂടി പോകുമ്പോള്‍ എന്തോ കുറച്ചിലാണെന്നു തോന്നും.
 അരികൊണ്ടു കളിച്ചാല്‍ ആഹാരത്തിന് മുട്ടുണ്ടാകും.  ആവശ്യത്തിനുള്ളതെടുത്തു ദുരുപയോഗം ചെയ്താല്‍ പിന്നീട് കേ്‌ളശിക്കും.
 അരീംതീര്‍ന്നു, അടുപ്പില്‍ ചിതലും കയറി.  പല ദിവസങ്ങളായിട്ടുതന്നെ അരിയിലെ്‌ളന്നു സാരം; പൂര്‍ണ ദാരിദ്ര്യം.
 അരുത്തി ഉണ്ടാക്കി അഴിച്ചുചെലവാക്കണം.  കഷ്ടപെ്പട്ട് അല്പാല്പം മിച്ചംപിടിച്ച് സമ്പത്ത് ഉണ്ടാക്കുകയും ആവശ്യത്തിനനുസരിച്ച് പിശുക്കു കാട്ടാതെ
ചെലവഴിക്കുകയും വേണം.
 അരുമയറ്റ വീട്ടില്‍ എരുമയും വാഴില്‌ള.  സ്‌നേഹമില്‌ളാത്ത വീട്ടില്‍ എരുമയും ജീവിക്കില്‌ള. മനുഷ്യനുമാത്രമല്‌ള മറ്റു ജീവികള്‍ക്കുപോലും
ജീവിക്കണമെങ്കില്‍ സ്‌നേഹവും പരിചരണവും ലഭിക്കണം.
 അരുന്ധതിയെ കണ്ടാല്‍ ആറും മാസത്തേക്ക് മരണമില്‌ള  അരുന്ധതി ആകാശത്തിലെ ഒരു നക്ഷത്രമാണ്. സ്പതര്‍ഷികള്‍ക്കടുത്തായി സ്ഥിതിചെയ്യുന്ന ഈ
കുഞ്ഞുനക്ഷത്രത്തെ കണ്ടാല്‍ ആറുമാസത്തേക്ക് മരണമിലെ്‌ളന്നു വിശ്വാസമുണ്ട്.
 അരും ചാക്കാലയില്‍ പെരുംചിരി.  ചാവുപുല നടക്കുമ്പോള്‍ ആഹ്‌ളാദിക്കുന്ന ചിലരുടെ സ്വഭാവം.
 അരുതാത്തതു ചെയ്തവന്‍ കരുതാത്തതു കേള്‍ക്കും  ചെയ്യാന്‍ പാടില്‌ളാത്തത് ചെയ്താല്‍ പ്രതീക്ഷിക്കാത്തതു കേള്‍ക്കേണ്ടിവരും.
 അരുതാഞ്ഞാല്‍ ആചാരമില,്‌ള ഇല്‌ളാഞ്ഞാല്‍ ഉപചാരമില്‌ള. (ഓശാരമില്‌ള)  ശരീരത്തിനു കഴിവില്‌ളാതിരുന്നാല്‍ ആചാരം അനുഷ്ഠിക്കേണ്ടതില്‌ള. കഞ്ഞിക്കു കഴിവിലെ്‌ളങ്കില്‍
അതിഥികളെ സല്‍ക്കരിക്കേണ്ടതുമില്‌ള. സ്വന്തമായ കഴിവുണ്ടെങ്കിലേ ഇതെല്‌ളാം ചെയ്യേണ്ടതുള്ളൂ.

 അരച്ചൊല്‌ള് അരങ്ങത്താകാ അപൂര്‍ണ്ണമായ അറിവ് രംഗത്ത് അവതരിപ്പിക്കരുത്.
 അരങ്ങൊഴിഞ്ഞ പെണ്ണിന് ഏഴുകാതം മാറണം.  വഴിവിട്ടു നടക്കുന്ന (സൈ്വരസഞ്ചാരിണിയായ) പെണ്ണിനോട് അടുപ്പം പാടില്‌ള.
 അരവൈദ്യന്‍ മുറി വൈദ്യനിലും ഭേദം  സാമാന്യനായ വൈദ്യന്‍ അല്പം പഠിച്ചവനേക്കാള്‍ മെച്ചം.
 അരവൈദ്യന്‍ ആയിരം രോഗിയെ കൊല്‌ളും (ആളെക്കൊല്‌ളും.) അരവൈദ്യന്‍ ആയിരം രോഗിയെ കൊല്‌ളും (ആളെക്കൊല്‌ളും.)  പൂര്‍ണ്ണമായി പഠിക്കാതെ പ്രവര്‍ത്തിച്ചാല്‍ ആപത്ത്.
 അരണേടെ ബുദ്ധി (അരണബുദ്ധി)  വലിയ മറവിയുള്ള ജീവിയാണ് അരണയെന്നു വിശ്വാസം; ഓര്‍മ്മശക്തിയില്‌ളായ്മ.
 അരണ ഉരണ ഊറാമ്പുലി  ഭയപെ്പട്ടിരുന്ന കാര്യം നിസ്‌സാരമായി ഒഴിഞ്ഞുപോകുക.
 അരണ വയ്‌ക്കോലില്‍ കയറിയപോലെ.  എന്തുചെയ്യണമെന്നറിയാതെയുള്ള പരക്കംപാച്ചില്‍.
 അരണ കിരണ ശപ്പില ശിപ്പില  അരണയെന്നു ശങ്കിച്ചതു വാസ്തവത്തില്‍ കരിയിലയായിരുന്നു; പേടിക്കേണ്ട കാര്യമെന്നു ധരിച്ചതു
നിസ്‌സാരമാണെന്നു തിരിച്ചറിയല്‍.
 അരണ കടിച്ചാല്‍ അരനാഴികനേരം (മരണം നിശ്ചയം)  അരണ കടിച്ചാല്‍ ഉടനെ മരിക്കുമെന്ന് വിശ്വാസമുണ്ട് (ശാസ്ത്രീയമായി ഇതു സത്യമല്‌ള.)
 അരണബുദ്ധി അരനിമിഷം  മറവിയെക്കുറിച്ച്.

 അറക്കാനറിവില്‌ളാത്തവന്റെ അരയിലമ്പതരിവാള്‍ കാര്യശേഷിയില്‌ളാത്തവന് എത്ര ഉപകരണം കിട്ടിയിട്ടും കാര്യമില്‌ള.
 അറക്കലെ ബീവിക്ക് അരസ്‌സമ്മതം.  താന്‍ അറക്കലെ ബീവിയെ കെട്ടാന്‍ ആഗ്രഹിക്കുന്നു. പകേ്ഷ അതിനു സമ്മതം പകുതിയേ ആയിട്ടുള്ളു.
ബീവിയുടെ സമ്മതംകൂടി കിട്ടണം.(കേരളത്തിലെ ഏക മുസ്‌ളീംരാജവംശമായിരുന്ന അറയ്ക്കലെ റാണിയാണ്
അറയ്ക്കല്‍ ബീവി).
 അറയ്ക്കല്‍ മേനോന്റെ തലയിലെഴുത്ത് അമുക്കിച്ചെരച്ചാല്‍ പോകുമോ  വിധിയെ തടുക്കാന്‍ ആര്‍ക്കും കഴിയില്‌ള. അധികാരി (യജമാനന്‍) യുടേതായാലും അങ്ങനെതന്നെ.
 അറയിലാടുംപോലെ അമ്പലത്തിലും ആടരുത്  വീട്ടില്‍ പ്രവര്‍ത്തിക്കുന്നതുപോലെ അമ്പലത്തിലും (പൊതുരംഗത്തും) പ്രവര്‍ത്തിക്കരുത്. ഓരോന്നിനും ഓരോ
സ്ഥാനമുണ്ട്.
 അറവുകാളയ്ക്കു മുടന്തുണ്ടോ എന്നു നോക്കണോ  കൊന്നു കറിവയ്ക്കാന്‍ പോകുന്ന കാളയുടെ കായികശേഷി അന്വേഷിക്കേണ്ടതില്‌ള; കാര്യത്തിന്
ആവശ്യമില്‌ളാത്ത ഉപാധികള്‍ അന്വേഷിക്കേണ്ടതില്‌ള.
 അറിഞ്ഞു കുളിച്ചാല്‍ ആഴക്ക് വെള്ളംമതി.  ശ്രദ്ധിച്ചു കുളിക്കുകയാണെങ്കില്‍ കുറച്ചുവെള്ളം മതി; ശ്രദ്ധയോടെ പ്രവര്‍ത്തിച്ചാല്‍ അമിതച്ചെലവ് ചുരുക്കാം.
 അറിഞ്ഞു കൊടുക്കാഞ്ഞാല്‍ അറിയാതെ എടുക്കും  കാരണവര്‍ മരുമക്കള്‍ക്കു കൊടുക്കേണ്ടതു കൊടുക്കണം. അങ്ങനെ കൊടുക്കാതിരുന്നാല്‍ അനന്തരവന്മാര്‍
കാരണവരറിയാതെ എടുക്കും; സ്വന്തം ഇഷ്ടപ്രകാരം ദാനധര്‍മ്മങ്ങളിലേര്‍പെ്പടാത്തവന്റെ സമ്പത്ത്
സ്വയംനശിക്കുമെന്നും അര്‍ത്ഥം.
 അറിഞ്ഞു സേവിച്ചാല്‍ ആനന്ദമൂര്‍ത്തി; അറിയാതെ സേവിച്ചാല്‍ അപരാധമൂര്‍ത്തി  ദേവനെ (ശിവനെ)അറിഞ്ഞുകൊണ്ടു സേവിച്ചാല്‍ അനുഗ്രഹം കിട്ടും. വേണ്ടവിധത്തിലല്‌ളാതെ പൂജിച്ചാല്‍
അപരാധമൂര്‍ത്തിയാകും; അനുഗ്രഹിക്കാനും സംഗ്രഹിക്കാനും അധികാരമുള്ളവരെ ശ്രദ്ധിച്ചുവേണം സേവിക്കാന്‍.
 അറിഞ്ഞും കെട്ടു അറിയാതെയും കെട്ടു ചൊറിഞ്ഞു പുണ്ണായി  പലവിധത്തിലും നാശമുണ്ടായി. ഒപ്പം സ്വയമതിനെ ഇരട്ടിപ്പിക്കയും ചെയ്തു; അറിഞ്ഞും അറിയാതെയും
സ്വയം നാശം വരുത്തിവയ്ക്കുക.
 അറിഞ്ഞ് തന്നിലെ്‌ളങ്കില്‍ ചൊറിഞ്ഞ് ചോദിക്കുക.  തരാനുള്ളത് ചോദിക്കാതെ തന്നിലെ്‌ളങ്കില്‍ പ്രകോപിപ്പിക്കുന്ന സ്വഭാവം.

 അറിഞ്ഞതില്‍ പാതി പറയാതെ പോയി; പറഞ്ഞതില്‍ പാതി പതിരായും പോയി മനസ്‌സിലാക്കിയതില്‍ പകുതി പറയാന്‍ കഴിഞ്ഞില്‌ള. പറഞ്ഞതില്‍ പകുതി പാഴായും പോയി.
 അറിഞ്ഞത് ഒരുപിടി അറിയാത്തത് ഉലകത്തോളം.  വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്‌സിലാക്കാന്‍ കഴിയുന്നുള്ളൂ.വിജ്ഞാന പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ നമുക്കു മനസ്‌സിലാക്കാന്‍ കഴിയുന്നുള്ളൂ.
 അറിയാത്തതിനു തല്‌ള് അറിഞ്ഞതിനു ചൊല്‌ള്  കുട്ടികള്‍ പഠിക്കാത്തതിനു തല്‌ളുകൊടുക്കണം. പഠിക്കുന്നവനു നന്നായി പറഞ്ഞുകൊടുക്കുകയും വേണം;
അനുസരിക്കാത്ത കുട്ടിക്ക് തല്‌ള്, അനുസരിക്കുന്നവന് ഉപദേശം.
 അറിയാത്തവന് അടുക്കള ആറുകാതം  വിവരമില്‌ളാത്തവര്‍ക്ക് നിസ്‌സാരകാര്യം പോലും വിഷമമുള്ളതായി തോന്നും.
 അറിയാത്ത നാട്ടില്‍ അറിഞ്ഞതൊക്കെ കറി  സാഹചര്യത്തിനനുസരിച്ച് ജീവിക്കല്‍.
 അറിയാതെ വീഴുന്ന മരം പറയാതെ കരിയിക്കും  വളര്‍ച്ചയെത്താതെ വീഴുന്ന മരം വിറകിനേകൊള്ളൂ.
 അറിയുന്നവനറിയാം അല്‌ളാത്തവന് ചൊറിയാം.  വിവരമുള്ളവന്‍ കാര്യമറിയാവുന്നതിനാല്‍ സ്വയം ഉപദ്രവം വരുത്തിവയ്ക്കുന്ന കാര്യങ്ങളിലേര്‍പെ്പടില്‌ള.
അല്‌ളാത്തവന്‍ ഉപദ്രവം ഏറ്റുവാങ്ങും .
 അറിയുന്നവന് ആയിരം മുഖം, അറിവുകെട്ടവന് ഒരേ മുഖം  അറിയുന്നവന്‍ കാര്യങ്ങള്‍ വിവിധരീതികളില്‍ അവതരിപ്പിക്കുന്നു. അറിയാത്തവന് എപേ്പാഴും ഒരേഭാവം തന്നെ.
 അറിയണോ ആശാന്‍ വേണം, പഠിയണോ പണിക്കര്‍ വേണം  എഴുത്തും വായനയും പഠിക്കേണ്ടത് ആശാന്റെ കീഴിലും കളരിയില്‍ അഭ്യാസമുറകള്‍ പരിശീലിക്കേണ്ടത്
പണിക്കരുടെ കീഴിലുമാകണം.
 അറിവില്‌ളാത്തവന് ആചാരം വഴികാട്ടി.  ആലോചിച്ചു കാര്യങ്ങള്‍ മനസ്‌സിലാക്കുവാനുള്ള കഴിവില്‌ളാത്തവന്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അനുകരിക്കുന്നു.

അറിവുള്ള പല്‌ളി കതകിനിടയില്‍ കിടന്നു ചതഞ്ഞുചാകും  അറിവുണ്ടെന്നു കരുതി കൂടുതല്‍ ശ്രദ്ധയോടെ ചെയ്യുന്ന പ്രവൃത്തിയും ആപത്തു വരുത്തിവയ്ക്കാം.
 അറിവുള്ള കാലത്ത് ആവതില്‌ള  ശേഷിയുള്ളകാലത്ത് ചെയ്യേണ്ടതെന്താണെന്നറിയില്‌ള. അറിവുണ്ടായപേ്പാള്‍ ശേഷിയില്‌ളാതായി. രണ്ടായാലും ഒന്നും
നടക്കാത്ത അവസ്ഥ.
 അറിവുള്ളവന്‍ അധികം മിണ്ടില്‌ള (സംസാരിക്കില്‌ള).  അമിതഭാഷണം അറിവില്‌ളായ്മയുടെ ലക്ഷണം.
 അറിവ് വരുന്ന വഴിയെത്തന്ന്യ അബദ്ധവും വരുന്നത് അറിവ് വരുന്ന വഴിയെത്തന്ന്യ അബദ്ധവും വരുന്നത്  അറിവു നേടുന്നതിനിടയ്ക്ക് ധാരാളം അബദ്ധങ്ങളുമുണ്ടാകും. അവയെ തിരിച്ചറിയണം.
 അറം പറ്റിയതുപോലെ  വെറുതേ പറഞ്ഞകാര്യം അനുഭവത്തില്‍ വരിക. കവികളുടെയും മറ്റും അനുഭവം.
 അല നിന്നിട്ടു കടലിലിറങ്ങാന്‍ (കടവിലിറങ്ങാന്‍) പറ്റില്‌ള.  എല്‌ളാ വിഷമങ്ങളും ഇല്‌ളാതായിട്ടു കാര്യം നടത്താന്‍ നോക്കേണ്ട. വിഷമങ്ങളൊക്കെ
ഉണ്ടായിക്കൊണ്ടേയിരിക്കും.
 അല ആറി ആഴി ആടാന്‍ പറ്റില്‌ള (അലയൊഴിഞ്ഞു കടലില്‍ കുളിക്കാനൊക്കില്‌ള)  തിരമാലകള്‍ നിന്നിട്ട് കടലില്‍ കുളിക്കാന്‍ കഴിയില്‌ള. വിഷമങ്ങളെല്‌ളാം നീങ്ങിയിട്ടു കാര്യം നടത്താന്‍
നോക്കേണ്ടതില്‌ള.
 അലക്കാന്‍ കൊടുക്കുകയും വേണം അയമേല്‍ കിടക്കുകയും വേണം  ഒരേസമയത്തു നടക്കാത്ത രണ്ടു കാര്യം ഒരുമിച്ചാഗ്രഹിക്കുക.
 അലക്കാതെ കഞ്ഞിയും കുടിക്കണം, ചിരിക്കാതെ ചീലയും ഉടുക്കണം.  ഭക്ഷണം കഴിക്കുമ്പോള്‍ വെറുതേ സംസാരിക്കരുത്. മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം വസ്ത്രമുടുക്കണം.
 അലക്കി അലക്കി, വെളുത്തതുടുക്കാന്‍ യോഗമില്‌ളാതായി.  എപേ്പാഴും അലക്കുതന്നെ ജോലി. എന്നിട്ടും വെളുത്തതുടുക്കാന്‍ യോഗമില്‌ളാതായി; മുഴുവന്‍ സമയവും
ജോലിയെടുത്തിട്ടും മാന്യമായി ജീവിക്കാന്‍ കഴിയുന്നില്‌ള.

അലക്കിയാല്‍ പോകാത്ത അഴുക്കും തലോടിയാല്‍പോകാത്ത തലേവരയും. അലക്കിയാല്‍ പോകാത്ത അഴുക്കും, തലോടിയാല്‍ പോകാത്ത തലവരയും (വിധിയും) ഒരു പോലെ
 അലക്കുകഴിഞ്ഞിട്ട് പെണ്ണുകെട്ടാന്‍ നേരമില്‌ള  ജോലിത്തിരക്കുകാരണം ഒന്നിനും സമയമില്‌ളാത്ത അവസ്ഥ.
 അലക്കുന്നവന്റെ പട്ടി കടവിലുമില്‌ള വീട്ടിലുമില്‌ള  പട്ടിയെ വളര്‍ത്തുന്നതു കാവലിനാണ്. ഇലെ്‌ളങ്കില്‍ അലക്കുന്ന കടവില്‍ വന്ന് കൂട്ടിരിക്കണം. പകേ്ഷ അലക്കുകാരന്റെ
പട്ടി വീട്ടിലുമില്‌ള കടവിലുമില്‌ള. ചോറുകൊടുത്തു വളര്‍ത്തിയിട്ട് ഉപകാരത്തിനു കിട്ടുന്നിലെ്‌ളങ്കിലോ?;
സഹായത്തിനുതകാത്ത ബന്ധുക്കളെക്കുറിച്ച്.
 അലക്കുകാരന്റെ മുണ്ട്  അലക്കിയലക്കി കീറിത്തുടങ്ങിയത് (സ്വന്തമല്‌ളാത്തത് എന്നും അര്‍ത്ഥം. മറ്റുള്ളവര്‍ അലക്കാന്‍ കൊടുക്കുന്ന
വസ്ത്രങ്ങളാണ് അലക്കുകാരന്‍ ഉപയോഗിക്കുന്നതെന്ന് വ്യംഗ്യം.)
 അലപ്പിടിക്കും പൂച്ച കാട്ടിക്കുഴിയില്‍  മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കിയവന്‍ തന്നെ കെണിയിലകപെ്പടുക.
 അലന്നാല്‍ പുലി പുല്‌ളും തിന്നും, എല്‌ളാ പുലിയും പുല്‌ളു തിന്നുകയില്‌ള.  ഗതികെട്ടിട്ടാണ് പുലി പുല്‌ളുതിന്നുന്നത്. മറ്റൊരു കഴിവുമിലെ്‌ളങ്കില്‍ ഏതു നിസ്‌സാര പ്രവൃത്തിയിലും
ഏര്‍പെ്പടും.
 അലഞ്ഞ പൂച്ചയേ എലിയെ പിടിക്കൂ.  പൂച്ചയ്ക്കു വിശപ്പുണ്ടെങ്കിലേ എലിയെ പിടിക്കുകയുള്ളൂ; ആവശ്യംവരുമ്പോള്‍ മാത്രമേ കാര്യം നടത്താന്‍
നോക്കുകയുള്ളൂ.
 അലകു മാറിയാല്‍ പിടിയും മാറണം  മുഴുവന്‍ തന്നെ മാറ്റണമെന്നര്‍ത്ഥം.
 അലകും പിടിയും മാറ്റുക  പൂര്‍ണമായും വ്യത്യാസപെ്പടുത്തുക; ഉടച്ചുവാര്‍ക്കുക.
 അലിവേറിയാല്‍ അടി വേറെത്തന്നെ വേണം  ഏറെ ലാളിച്ചു വളര്‍ത്തിയാല്‍ അനുസരണക്കേടും ഏറുമെന്നതിനാല്‍ ഒടുവില്‍ വലിയ ശിക്ഷ
നല്‍കേണ്ടിവരും.

അകലെ പോകുന്നവനെ അരികില്‍ വിളിച്ചാല്‍ അരയ്ക്കാത്തുട്ടുചേതം. അനാവശ്യമായി പ്രവര്‍ത്തിച്ചാല്‍ നഷ്ടം സംഭവിക്കും.
 അല്പലാഭം പെരുംചേതം  ചെറിയലാഭത്തിനുവേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായി മാറല്‍.
 അല്പം മദ്യം അറിവിന് നല്‌ളത്.  അധികമായാല്‍ ഏതും ദോഷമെന്ന് ധ്വനി.
 അല്പം തീയില്‌ളാതെ പുകയുണ്ടാകുമോ.  പുകയുണ്ടെങ്കില്‍ അല്പമെങ്കിലും തീയുണ്ടാകും; അല്പമെങ്കിലും യാഥാര്‍ത്ഥ്യമില്‌ളാതെ അപവാദമുണ്ടാകില്‌ള.
 അലംഭാവം മഹാധനം  ഉള്ളതുകൊണ്ട് സംതൃപ്തിയുണ്ടാകുന്നതു വലിയൊരു ധനം തന്നെയാണ്.
 അള മുട്ടിയാല്‍ ചേരയും കടിക്കും.  മാളത്തില്‍ ചെന്നു ഉപദ്രവിക്കാന്‍ നോക്കിയാല്‍ നിരുപദ്രവകാരിയായ ചേരയും കടിക്കും. എത്ര സാധുശീലനായാലും
കഠിനമായി ഉപദ്രവിക്കുമെന്നു കാണുമ്പോള്‍ എതിര്‍ക്കും.
 അളക്കാന്‍ മടിക്കൊല്‌ള മുറിക്കാന്‍ മുന്തൊല്‌ളാ.  ദാനധര്‍മ്മം നടത്താന്‍ മടിക്കരുത്. മനുഷ്യരെ തമ്മിലകറ്റാന്‍ ശ്രമിക്കരുത്.
 അളന്ന പയറെണ്ണരുത്.  പയറ് അളന്നാല്‍ പിന്നീട് എണേ്ണണ്ടതില്‌ള; കാര്യം മനസ്‌സിലായാല്‍ വീണ്ടും അന്വേഷിക്കേണ്ടതില്‌ള.
 അളന്ന ചെട്ടിക്ക് അളന്ന കൊട്ട, തൂക്കിയ ചെട്ടിക്ക് തൂക്കിയ കൊട്ട  ഇങ്ങോട്ടു കിട്ടുന്നതുപോലെ അങ്ങോട്ടും കൊടുക്കുക.
 അളന്നളന്നു കുറയുകയും പറഞ്ഞുപറഞ്ഞ് ഏറുകയും.  ആവര്‍ത്തിച്ച് അളക്കുമ്പോള്‍ കുറയും. ആവര്‍ത്തിച്ചു പറയുമ്പോള്‍ ഏറുകയും ചെയ്യും.

അളന്നളന്ന് അരിയില്‌ളാതായി. ആവശ്യത്തിലേറെ ശ്രദ്ധിച്ച് നാശം സംഭവിക്കുക.
 അളന്നതുകൊണ്ട് അളക്കപെ്പടും.  മറ്റുള്ളവരെ നാം വിലയിരുത്തുന്നതുപോലെ മറ്റുള്ളവര്‍ നമ്മെയും വിലയിരുത്തുമെന്ന് ഓര്‍ക്കണം.
 അളവില്‍ പാതി ചൊളവില്‍ പാതി.  അളവില്‍ കള്ളത്തരം കാണിച്ച് പകുതി നേടി. ചൊളവില്‍ (ചുളവില്‍ = മറ്റുള്ളവരുടെ സഹായത്തില്‍)
ബാക്കി പകുതിയും നേടി.
 അളവുക്കു മിഞ്ചിയാല്‍ അമൃതവും നഞ്ചാം  അധികമായാല്‍ അമൃതും വിഷം. മിഞ്ചുക = വര്‍ധിക്കുക, നഞ്ച് = വിഷം.
 അധികമായാല്‍ അമൃതും വിഷം.  അധികമായാല്‍ ഏതു കാര്യവും ദോഷം ചെയ്യും.
 അളിഞ്ചക്കണ്ണിക്ക് വളിഞ്ചന്‍ നായര്.  പരസ്പരം യോജിച്ചത്.
 അഴകുണ്ടെന്നുവച്ച് അഴിഞ്ഞവളെ കെട്ടരുത്.  സൗന്ദര്യമുണ്ടെന്നു കരുതി ദുര്‍ന്നടപ്പുകാരിയെ വിവാഹം കഴിക്കരുത്. ഒന്നിന്റെയും പുറംമോടിമാത്രം കണ്ടു
സ്വീകരിക്കരുത്.
 അഴിച്ചാം കുഴിച്ചാം ഒന്നൂടെക്കൂട്ടാ.  അതുവരെ ചെയ്തതെല്‌ളാം മാറ്റിവച്ച് ആദ്യം മുതല്‍ വീണ്ടും തുടങ്ങുക.
 അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കില്‍ കൂട്ടില്‍വരും.  പശുവിനെ അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു തിരിച്ചു വരും. അന്വേഷിക്കേണ്ട.
 അഴിഞ്ഞ പെണ്ണിന് ആചാരമില്‌ള.  വഴിതെറ്റിയ പെണ്ണിന് ആചാരമൊന്നും ഉണ്ടാവില്‌ള. അവള്‍ എന്തും തന്നിഷ്ടം പോലെയേ ചെയ്യു.

അഴിഞ്ഞുപോയ മാനം ആനപിടിച്ചാലും വരില്‌ള. മാനം നശിച്ചുപോയാല്‍ പിന്നെ എത്ര ശ്രമിച്ചാലും നേരെയാക്കാന്‍ കഴിയില്‌ള.
അഴിയുന്നത് അഴിയേം ചെയ്യും അച്ചി അലെ്‌ളന്നും വരും. വെളിപെ്പടേണ്ട സത്യം വെളിപെ്പടുമ്പോള്‍ ഭാര്യ കുറ്റക്കാരിയലെ്‌ളന്നു വരാം; രഹസ്യം പുറത്താകുമ്പോള്‍
വിശ്വാസം മാറാം.
അഴിവത് കാലത്ത് എഴുപത് പുത്തി. കഷ്ടകാലത്ത് പലബുദ്ധിയും ഉദിക്കും. ഒന്നും ഉപയോഗപെ്പടിലെ്‌ളന്നു ധ്വനി.
അഴുക്കില്‍ വീണാലും അഴുക്കപെ്പണ്ണണിഞ്ഞാലും മാണിക്യം മാണിക്യം തന്നെ. അഴുക്കില്‍ വീണാലും മോശപെ്പട്ട പെണ്ണു ധരിച്ചാലും മാണിക്യം മാണിക്യം തന്നെ. മേന്മയുള്ളത്
എവിടെയെത്തിയാലും അതിന്റെ ഗുണം വിടുകയില്‌ള.
അവനവന്‍ ഇരിക്കേണ്ടിടത്തിരുന്നിലെ്‌ളങ്കില്‍ പട്ടി കയറിയിരിക്കും (താനിരിക്കേണ്ടിടത്ത് താനിരുന്നിലെ്‌ളങ്കില്‍ നായ് ഇരിക്കും) ഓരോരുത്തരും അവരവരുടെ നിലയ്ക്ക് നില്‍ക്കണം. ഇലെ്‌ളങ്കില്‍ അവിടെ അയോഗ്യരായവര്‍ കയറികൂടും.
അവനവന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ തന്നെ വീഴും അന്യരെ ചതിക്കാന്‍ നോക്കിയാല്‍ ആ ചതി തനിക്കു തന്നെ പറ്റും.
 അവനവന്‍ കെട്ടാലും അയല്‍പക്കം നന്നാവണം.  അവനവനു കേടുപറ്റിയാലും അയല്‍ക്കാരന്‍ നന്നാകണം. ഉയര്‍ന്ന ചിന്താഗതി സൂചിപ്പിക്കുന്നു
 അവനവന്റെ അമ്മയ്ക്ക് നെല്‌ളിടിക്കില്‌ള, ആരാന്റെ അമ്മയ്ക്ക് കല്‌ളിടിക്കും  സ്വന്തം ആള്‍ക്കാര്‍ക്കുവേണ്ടി നിസ്‌സാരമായ കാര്യങ്ങള്‍ പോലും ചെയ്യാത്തവന്‍ അന്യര്‍ക്കു വേണ്ടി ഏതു
ദുഷ്‌ക്കരകൃത്യവും ചെയ്യുന്ന ദുസ്‌സ്വഭാവം; സ്വന്തം വീട്ടില്‍ ഒരു പണിയുമെടുക്കാത്തവള്‍ ഭര്‍ത്തൃഗൃഹത്തിലെത്തിയാല്‍
എന്തു പണിയുമെടുക്കും.
 അവനവന്റെ കണ്ണില്‍ കോലിരിക്കെ ആരാന്റെ കണ്ണിലെ കരട് എടുക്കാന്‍ നോക്കരുത്.  സ്വന്തം വലിയ ദോഷങ്ങള്‍ മറച്ചുവച്ച് മറ്റുള്ളവരുടെ ചെറിയ ദോഷങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കരുത്.
 അവല്‍ മുക്കി തിന്നണം എള്ളു നക്കി തിന്നണം.  ഓരോന്നിനും ഓരോ രീതി.

 അവലക്ഷണമായാലും മുഖലക്ഷണം വേണം.  മോശക്കാരനായാലം മുഖത്തു നല്‌ള ലക്ഷണം വേണം.
 അവലിനെ നിനച്ച് ഉരലിനെ ഇടിക്ക  എന്തു തടസ്‌സമുണ്ടായാലും കാര്യം നടത്തുന്ന സ്വഭാവം; നെല്‌ളിടിച്ചാണ് അവലുണ്ടാക്കുന്നത്. നെല്‌ളിലെ്‌ളങ്കിലും ലക്ഷ്യം സാധിക്കണമെന്ന ആഗ്രഹം.
 അവസാനമിരുന്നവന്‍ കട്ടിലൊടിച്ചു.  കുഴപ്പങ്ങളെല്‌ളാം നേരത്തേ തന്നെ ഉണ്ടായിരുന്നതാണെങ്കിലും അവസാനം കാര്യത്തിലേര്‍പെ്പടുന്നവനായിരിക്കും പഴിമുഴുവന്‍ കേള്‍ക്കേണ്ടിവരിക.

 അവസാനിപ്പി

ക്കാനാവാത്തതാരംഭിക്കരുത്.

 സ്വന്തം നിയന്ത്രണമില്‌ളാത്ത പ്രവൃത്തിയിലേര്‍പെ്പടരുത്.
 അവിട്ടക്കട്ട ചവിട്ടിപെ്പാട്ടിക്കും.  ഓണസ്‌സദ്യയുടെ ചോറും കറികളുമെല്‌ളാം കൂടി കട്ടിയാക്കി വയ്ക്കുന്നതാണ് ‘അവിട്ടക്കട്ട’; (തിരുവോണത്തിനടുത്ത ദിവസമായ അവിട്ടത്തിനുണ്ടാക്കുന്നത്). നല്‌ളകട്ടിയായി ഉറച്ചിരിക്കുന്നതിനാല്‍ പൊട്ടിക്കാന്‍ പ്രയാസമാണെന്ന് വ്യംഗ്യം.
 അവിടെ ചൂട്ടുംകെട്ടി പട.  പടപേടിച്ച് ചെന്നിടത്ത് രാത്രിയില്‍ പോലും പട.
 അവസ്ഥ അറിയാത്ത നായര്‍ അത്താഴം ഉണ്ണാന്‍ വന്നാല്‍ ദിക്കില്‌ളാത്തച്ചി വിളമ്പാന്‍ ചെല്‌ളും.  ഒരു നേരത്തെ കഞ്ഞിക്കുള്ള വകയില്‌ളാത്ത വീട്ടില്‍ അതൊന്നും കാര്യമാക്കാതെ അത്താഴമുണ്ണാന്‍ പോയാല്‍ മോശം അനുഭവമാകും ഉണ്ടാകുക; അവസ്ഥയറിഞ്ഞു പ്രവര്‍ത്തിച്ചിലെ്‌ളങ്കില്‍ അഭിമാനത്തിന് ക്ഷതമുണ്ടാകും.
 അകക്കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം  മനസ്‌സു നന്നാക്കി നന്മയിലേക്കു നയിക്കാന്‍ കട്ടിക്കാലത്തു തന്നെ ഗുരുനാഥന്‍ ഉണ്ടാകണം.
 അകത്തമ്മ ചമയുക.  കാരണവത്തിയായി ചമയുക; അധികാരഭാവം കാട്ടുക.
 അകത്തുള്ളതു മുഖത്തു വിളങ്ങും  മനസ്‌സിലുള്ളതു മുഖത്തു പ്രകാശിക്കും.

അകത്തൂട്ടിയേ പുറത്തുട്ടാവു  സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടേ പുറത്തുള്ളവര്‍ക്കു കൊടുക്കാവൂ. സ്വന്താവശ്യം കഴിച്ചിട്ടേ പുറത്തുള്ളവരുടെ കാര്യം ശ്രദ്ധിക്കാവൂ.
 അകന്നവന്‍ അടുക്കുമ്പോഴും അടുത്തവന്‍ അകലുമ്പോഴും സൂക്ഷിക്കണം.  ശത്രുക്കള്‍ സ്‌നേഹിതന്മാരാകുമ്പോഴും സ്‌നേഹിതന്മാര്‍ ശത്രുക്കളാകുമ്പോഴും ശ്രദ്ധിക്കണം.
 അകൃത്യം ചെയ്താല്‍ അമ്മയും പിണങ്ങും.  തെറ്റു ചെയ്താല്‍ എത്ര അടുത്ത ബന്ധുക്കളും എതിര്‍ക്കും.
 അകത്തേയ്ക്കാഹാരവും പുറത്തേയ്ക്കു സംസാരവും  ആഹാരവും സംസാരവും മിതമായേ പാടുള്ളൂ. അമിതാഹാരം ശരീരത്തിനു ദോഷമാണ്. അമിതഭാഷണം ഒരു സ്വഭാവദൂഷ്യമാണ്.
 അകം പൂട്ടിയിട്ട് പുറം പൂട്ടുക.  സ്വന്തം മനസ്‌സിനെ നിയന്ത്രിച്ചിട്ട് മറ്റുള്ളവരെ നിയന്ത്രിക്കുക; സ്വയം നന്നായിട്ട് നാടുനന്നാക്കുക
 അകംനിറച്ച് അറിവുണ്ടെങ്കില്‍ അറനിറച്ച് നിധിയായി  വലിയ വിദ്വാനാണെങ്കില്‍ കണക്കില്‌ളാത്ത സമ്പത്തുണ്ടാകും.
 അശ്വതി പിറന്ന അച്ചിവരണം.  അശ്വതിനാളില്‍ സ്ത്രീ ജനിക്കുന്നതു നല്‌ളതാണ്. ഭാഗ്യവതിയായിരിക്കുമത്രെ.
 അശ്വതി അച്ചിയും പൂരുട്ടാതി പുരുഷനും.  അശ്വതിനാളിലുള്ള സ്ത്രീയും പൂരുരുട്ടാതിയിലുള്ള പുരുഷനും തമ്മില്‍ നല്‌ള വിവാഹച്ചേര്‍ച്ചയെന്ന് ജ്യോതിഷം.
 അശ്വതി അശ്വമുഖം പോലെ.  അശ്വതി നക്ഷത്രസമൂഹത്തിന്റെ രൂപം കുതിരയുടെ മുഖം പോലെയാണ്.
അശ്വതി ഉച്ച തിരിഞ്ഞാല്‍ ഓണം മുടിഞ്ഞു  അശ്വതി ഞാറ്റുവേലയ്ക്ക് ഉച്ച കഴിഞ്ഞുംമഴപെയ്താല്‍ കൃഷിയിറക്കലിന്റെ സമയം തെറ്റും. ഓണത്തിന് വിളവെടുപ്പ് നടക്കില്‌ള.

 അശ്വതി ഞാറ്റുവേല കള്ളന്‍ അശ്വതി ഞാറ്റുവേല ചതിച്ചാല്‍ (മഴയുടെ ക്രമം മാറിയാല്‍) കൃഷി പിഴയ്ക്കും.
 അശ്വതിക്കിട്ട വിത്തും അച്ഛനു ജനിച്ച മകനും  രണ്ടും നല്‌ളത്. നന്നായി വളരും.
 അശ്വതിയില്‍ വിതച്ച വിത്ത് പിഴയ്ക്കില്‌ള  അശ്വതി ഞാറ്റുവേലയില്‍ വിത്തുവിതച്ചാല്‍ കൃഷി മോശമായിപേ്പാവില്‌ള. അശ്വതി ഞാറ്റുവേല തുടങ്ങി രോഹിണി ഞാറ്റുവേലവരെ പൊടിവിത നടത്താവുന്നതാണെന്ന് കൃഷിശാസ്ത്രം.
 അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും.  രണ്ടും കേടുവരില്‌ള.
 അഷ്ടദാരിദ്ര്യം പിടിച്ചവന് തൊട്ടതെല്‌ളാം നഷ്ടം.  ദരിദ്രന്‍ എന്തു ചെയ്താലും നഷ്ടം; ദരിദ്രന് എന്നും ദാരിദ്ര്യം.
 അഷ്ടിക്കു മുട്ടില്‌ള അട്ടക്കാല്‍ പിടിക്കൂല പട്ടിണി കൂടാതെ ഒരുവിധം കഴിഞ്ഞുപോകുന്നു. എന്തായാലും മറ്റുള്ളവരെ ആശ്രയിക്കില്‌ള (അട്ടക്കാല്‍ = വെറ്റിലക്കൊടിക്കു പിടിച്ചു കയറാനുള്ളത്)
 അസൂയ വിതച്ചാല്‍ ദാരിദ്ര്യം കൊയ്യും.  മറ്റുള്ളവരോട് അസൂയയുമായി നടക്കുന്നവന് സ്വന്തം കാര്യം നോക്കാന്‍ സമയം കിട്ടില്‌ള. അതിനാല്‍ ദാരിദ്ര്യവും മാറില്‌ള.
 അസൂയക്കും കഷണ്ടിക്കും മരുന്നില്‌ള.  രണ്ടും ചികിത്സിച്ചു ഭേദമാക്കാനാവില്‌ള.
 അഗതി പെറ്റതു പെണ്ണ് അതിലും വെള്ളിപ്പൂരാടം  പാവപെ്പട്ടവള്‍ പെറ്റതു പെണ്ണ്. പെണ്ണിനെ പ്രസവിച്ചാല്‍ ഭാവിയില്‍ വലിയ ചെലവിനു വഴിവെക്കും. ജനനനാള്‍ പൂരാടമായാല്‍ കൂടുതല്‍ ദോഷമാകും. ദരിദ്രയുടെ കഷ്ടപ്പാടേറിയെന്നു ധ്വനി. വിഷകന്യകയാവും വെള്ളിയാഴ്ച പൂരാടം നാളില്‍ പിറന്നവള്‍.
 അണ്ടി കളഞ്ഞ അണ്ണാനെപേ്പാലെ  കൈവശമുള്ളതു നഷ്ടപെ്പടുത്തിയിട്ട് ഇളിഭ്യനായിരിക്കുന്നവന്‍.

 അച്ഛനരി കുറച്ചാല്‍ അമ്മ അത്താഴം കുറയ്ക്കും. അച്ഛന്‍ ചെലവിന് അരികൊടുക്കുന്നതു കുറച്ചാല്‍ അമ്മ ചോറുണ്ടാക്കുന്നതില്‍ കുറയ്ക്കും
 അച്ഛനു പിറന്ന മകനും ഉപ്പില് വിളഞ്ഞ ഉപേ്പരിയും.  രണ്ടും ഒരുപോലെ ഗുണമുള്ളതായിരിക്കും.
 അച്ഛന്‍ ഒന്നു ചാടിയാല്‍ മകന്‍ ഒമ്പതു ചാടും.  അച്ഛനേക്കാള്‍ മുന്നിലാണ് മകന്റെ പോക്ക്; അച്ഛനെക്കാള്‍ ദൂഷ്യം മകന്.
 അച്ഛന്‍ വെള്ളംകിട്ടാതെ ചത്തതിന് അമ്മ കിണറ്റില്‍ വീണു ചത്തു.  ഒരാള്‍ക്ക് വിഷമുണ്ടായതിന് മറ്റൊരാള്‍ കഷ്ടപെ്പട്ടിട്ടെന്തുകാര്യം.
 അച്ഛന്‍ തെക്കോട്ട് അമ്മ വടക്കോട്ട്, മക്കള്‍ പടിഞ്ഞാട്ട്.  കുടുംബ കാര്യം ശ്രദ്ധിക്കാതെ നടക്കുന്ന അച്ഛനമ്മമാരുടെ മക്കള്‍ തോന്നിയപാട് ജീവിക്കും; മാതാപിതാക്കള്‍ ദുര്‍മാര്‍ഗ്ഗികളായാല്‍ മക്കളും അങ്ങനെയാകും.
 അണ്ടിയോടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ.  കാര്യം നടക്കാറാകുമ്പോഴാണ് വിഷമം മനസ്‌സിലാകുന്നത്; അടുത്തു പെറുമാറിയാലേ മനുഷ്യരുടെ യഥാര്‍ത്ഥ സ്വഭാവം മനസ്‌സിലാകൂ
 അന്ധന്‍ അന്ധനെ നയിക്കുന്നപോലെ  വിവരമില്‌ളാത്തവനെ വിവേകമില്‌ളാത്തവന്‍ നയിച്ചാല്‍ രണ്ടുപേരും ആപത്തിലകപെ്പടും.
 അന്ധന്‍ ആനയെ കണ്ടപോലെ  അന്ധന്മാര്‍ ആനയെ കണ്ടതുപോലെ ഓരോരുത്തരും ഒരു കാര്യത്തിന്റെ ഓരോ വശം മാത്രം കണ്ട് അതാണു കാര്യമെന്ന് ഉറപ്പിച്ചു പറയുന്നു; ഒന്നിന്റെയും പൂര്‍ണരൂപം ഗ്രഹിക്കാത്തവര്‍; കാര്യത്തിന്റെ ഒരംശം മാത്രമറിഞ്ഞ് അതാണു കാര്യമെന്നു ധരിക്കുന്നവര്‍.
 അന്ധന്‍ രാജാവിന് കോന്തന്‍ മന്ത്രി  യോജിച്ച കൂട്ടുകെട്ട്.
 അജഗളസ്തനം പോലെ.  കാണുമ്പോള്‍ ഉപകാരമുള്ളതായി തോന്നും. എന്നാല്‍ അനുഭവത്തിനു കൊള്ളില്‌ളതാനും (ആടിന്റെ കഴുത്തില്‍ മാംസം തൂങ്ങിക്കിടക്കുന്നതു കണ്ടാല്‍ സ്തനംപോലെ തോന്നുന്നത് ചൊല്‌ളിനാധാരം.

 അജഗജാന്തരം. വളരെ വലിയ വ്യത്യാസം (ആനയും ആടും പോലെ)
 അഞ്ജനക്കാരന്റെ മുതുകില്‍ വഞ്ചനക്കാരന്‍ കയറുക. (അഞ്ജനക്കാരന്റെ മേല്‍ വഞ്ചനക്കാരന്‍)  തട്ടിപ്പുകാരനെ വഞ്ചനക്കാരന്‍ പറ്റിക്കുന്നു; കള്ളനെക്കാള്‍ വലിയ കള്ളന്‍ (മഷിനോക്കി ഭൂതഭാവികള്‍ പ്രവചിച്ചിരുന്നവരാണ് അഞ്ജനക്കാരന്‍. ഇവരില്‍ ഏറെയും തട്ടിപ്പുകാരായിരുന്നു.)
 അടയ്ക്ക മടിയില്‍ വയ്ക്കാം. അടയ്ക്കാമരം മടിയില്‍ വയ്ക്കാമോ.  കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ നിയന്ത്രിക്കാനാകും. മുതിര്‍ന്നു കഴിഞ്ഞാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?
 അടയ്ക്ക കട്ട കള്ളന്‍ ആനയെ കക്കും.  ചെറിയ കള്ളങ്ങള്‍ നടത്തുന്നവന്‍ മുതിര്‍ന്നാല്‍ വലിയ കള്ളങ്ങള്‍ചെയ്യാനും മടിക്കില്‌ള.
 അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളന്‍ തന്നെ  ചെറിയ കളവു ചെയ്താലും വലിയ കളവു ചെയ്താലും കളവു കളവുതന്നെ.
 അടക്കമില്‌ളാക്കിളി (അടക്കമില്‌ളാത്തത്ത) അടുപ്പില്‍ ചാടും  അടക്കത്തോടെ പ്രവര്‍ത്തിക്കാത്തവര്‍ ആപത്തിലകപെ്പടും (കുട്ടികളെയും പെണ്ണുങ്ങളെയും കുറിച്ചുള്ള ചൊല്‌ള്)
 അടക്കമില്‌ളാത്തച്ചി അടുപ്പില്‍.  അച്ചടക്കമില്‌ളാത്ത പെണ്ണ് ആപത്തില്‍ അകപെ്പടും.
 അടക്കമില്‌ളാപെ്പണ്ടിക്ക് ആയിരം കോല്‍ തിരിയണം  അടക്കവും ഒതുക്കവുമില്‌ളാത്ത സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കണം; അഭിസാരികകളോട് അടുക്കുന്നത് ആപത്തെന്ന് അര്‍ത്ഥം.
 അടക്കമുള്ളവന് അടുപ്പിലും, വാഴാം പരക്കംപായുന്നവന്‍ എവിടെയും വീഴും  അടക്കമുള്ളവന് എവിടെയും കഴിയാം. ഒരു നിയന്ത്രണവുമില്‌ളാത്തവന്‍ എവിടെയായാലും ആപത്തില്‍പെടും.
 അടക്കം പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി  പണിയൊന്നും ചെയ്യാതെ സേവപിടിച്ചു നടക്കുന്നവന് കൂടുതല്‍ കൂലിയും കഠിനമായി അധ്വാനിക്കുന്നവന് കുറഞ്ഞ പ്രതിഫലവും; ക്രമം പറയുന്നവന് കൂടുതല്‍ കൂലിയും കായികാദ്ധ്വാനം നടത്തുന്നവന് കുറഞ്ഞ കൂലിയും.

അപെ്പാ കണ്ടവനെ അപ്പാന്ന് വിളിക്കരുത്.  അടുത്തറിയാത്തവനെ യാതൊന്നും ആലോചിക്കാതെ ബന്ധുവായി സ്വീകരിക്കരുത്.
 അട്ടേപ്പിടിച്ച് മെത്തേ കിടത്തിയാലും കിടക്കില്‌ള.  ദൂര്‍ജ്ജനങ്ങളെ എത്ര നന്നാക്കാന്‍ ശ്രമിച്ചാലും നടക്കില്‌ള.
 അടങ്ങാപ്പാമ്പിന് മുളവടി അരചന്‍  നിയന്ത്രിക്കാന്‍ പറ്റാത്തവനെ ശിക്ഷിച്ചു നേരെയാക്കണം; കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്നത് അരചന്‍ (രാജാവ്) ആണലേ്‌ളാ. ഇവിടെ മുളവടിയെ രാജാവുമായി സാമ്യപെ്പടുത്തുന്നു.
 അടങ്ങിക്കിടക്കുന്ന പട്ടിയും അനങ്ങാതെ കിടക്കുന്ന വെള്ളവും  രണ്ടിനെയും സൂക്ഷിക്കണം. അനങ്ങാതെ കിടക്കുന്ന പട്ടി ഏതു സമയവും ചാടിക്കടിക്കാം. നിശ്ചലമായ ജലാശയം ആഴമേറിയതാവും.
 അടങ്ങിയിരുന്നാല്‍ അടുത്തുകിട്ടും  ക്ഷമിച്ചിരുന്നാല്‍ കാര്യങ്ങള്‍ നമ്മുടെ ഇഷ്ടാനുസരണം നടക്കും.
 അഞ്ചെരുമ കറക്കുന്നത് അയലറിയും കഞ്ഞിവാര്‍ത്തുണ്ണുന്നത് നെഞ്ഞറിയും  സ്വന്തമായുള്ള നല്‌ള കാര്യങ്ങള്‍ നാലാളെ അറിയിക്കാന്‍ ആളുകള്‍ തല്പരരാണ്. ദൂഷ്യങ്ങളുണ്ടെങ്കില്‍ മറ്റാരും അറിയാതിരിക്കാന്‍ ശ്രമിക്കും (കഞ്ഞി വാര്‍ത്തുണ്ണുക = പഴങ്കഞ്ഞിയില്‍ നിന്ന് വെള്ളം പിഴിഞ്ഞു കഴിഞ്ഞ് വറ്റു കഴിക്കുക.)
 അടമഴ വിട്ടാലും ചെടിമഴ വിടില്‌ള  വന്‍മഴ തോര്‍ന്നാലും മരങ്ങളില്‍ നിന്ന് വെള്ളം ഇറ്റു വീണു കൊണ്ടിരിക്കും; മുഖ്യ സംഭവം കഴിഞ്ഞാലും അനുബന്ധമായി ചെറിയ പ്രതികരണങ്ങളുണ്ടാകും; പ്രധാനികള്‍ തമ്മിലുള്ള മത്സരം അവസാനിച്ചാലും സേവകര്‍ തമ്മിലുള്ള മത്സരം കുറച്ചുകാലം കൂടി തുടരും.
 അടയ്ക്കാനും തുറക്കാനുമായാല്‍ ആശാരി പുറത്ത്.  ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ മാത്രം ആശാരി മതി. കാര്യം നേരെയായാല്‍ ആശാരി പുറത്തായി; ആവശ്യം കഴിയുന്നതോടെ സഹായം ചെയ്തവനെ മറക്കുന്ന സ്വഭാവം.
 അടയ്ക്കാമരത്തിനും തെങ്ങിനും ഒരേ തളപ്പിടരുത്  ഓരോന്നിനും ഓരോ സമ്പ്രദായമുണ്ട്. എല്‌ളാത്തിനും ഒരേ രീതിയല്‌ള; എല്‌ളാ ആള്‍ക്കാരെയും ഒരുപോലെ ഗണിക്കരുത്.
 അടയ്‌ക്കേണ്ടതടയ്ക്കണം അടക്കേണ്ടതടക്കണം.  അവസാനിപ്പിക്കേണ്ടത് അവസാനിപ്പിക്കണം. നിയന്ത്രിക്കേണ്ടത് നിയന്ത്രിക്കണം.

 അരപ്പലം പിടിക്കൈ മുക്കാല്‍പ്പലം നിസ്‌സാരവസ്തുവിന് ഏറെ നികുതി കൊടുക്കേണ്ടിവരല്‍; കിട്ടാനുള്ളതിലേറെ കൈക്കൂലിയായി കൊടുക്കല്‍.
 അടി പിഴച്ചാല്‍ ആകെ പിഴയ്ക്കും.  അടിത്തറ തെറ്റിയാല്‍ എല്‌ളാം തെറ്റി.
 അടി കിട്ടാത്ത കുട്ടിയും അടച്ചുവേവാത്ത കഷായവും.  അനുസരണയില്‌ളായ്മയ്ക്ക് ശിക്ഷിച്ചു വളര്‍ത്താത്തകുട്ടിയും അടച്ചുവേവിക്കാത്ത കഷായവും ഗുണം ചെയ്യില്‌ള.
 അടി സഹിക്കാം ഓങ്ങല്‍വയ്യ.  ഫലം എന്തായാലും സഹിക്കാം. പകേ്ഷ അതിന്റെ ഒരുക്കങ്ങളാണ് സഹിക്കാന്‍ കഴിയാത്തത്; കഷ്ടതകള്‍ സഹിക്കാം. പകേ്ഷ കഷ്ടപ്പാടുണ്ടാകുമെന്ന ഭീഷണിയാണ് സഹിക്കാനാകാത്തത്.
 അടി കൊള്ളാന്‍ ചെണ്ട പണം വാങ്ങാന്‍ മാരാര്‍  കഷ്ടപ്പാടനുഭവിക്കാന്‍ ഒരു കൂട്ടര്‍. ഫലം അനുഭവിക്കാന്‍ മറ്റൊരു കൂട്ടരും.
 അടി ചെയ്യും ഉപകാരം അണ്ണന്‍തമ്പിയും ചെയ്കയില്‌ള.  ശിക്ഷകൊണ്ടുണ്ടാകുന്ന നേട്ടം അണ്ണന്‍ തമ്പി അറിയുകയില്‌ള. ആദ്യസന്താനമായ അണ്ണന്‍തമ്പി ശിക്ഷലഭിക്കാതെ വാത്സല്യ പുത്രനായിട്ടായിരിക്കും വളരുക.
 അടി തെറ്റിയാല്‍ ആനയും വീഴും  അടിസ്ഥാനം തെറ്റിയാല്‍ ശക്തനായ ആനപോലും വീഴും. പിന്നെ നിസ്‌സാരന്മാരുടെ കാര്യം പറയാനില്‌ളലേ്‌ളാ.
 അടി തടുക്കാം ഒടി തടുത്തുകൂടാ  നേരിട്ട് അടി (എതിര്‍പ്പു) വന്നാല്‍ തടുക്കാം. ഒളിഞ്ഞുനിന്നുള്ള എതിര്‍പ്പ് തടുക്കാന്‍ കഴിയില്‌ള. (ഒടിപ്രയോഗം = ഒരുക്ഷുദ്ര പ്രയോഗം)
 അടിപിഴച്ചാല്‍ ആകെപ്പിഴയ്ക്കും.  അടിസ്ഥാനം തെറ്റിയാല്‍ ആകെ തെറ്റും; തുടക്കം തെറ്റിയാല്‍ തുടര്‍ന്നെല്‌ളാം പിഴയ്ക്കും.
 അടിക്കല്‌ളു മാന്തരുത്, അടിക്കലം വലിക്കരുത്.  അടിസ്ഥാനം നശിപ്പിക്കരുത് (കെട്ടിടങ്ങളുടെ അടിത്തറയായുള്ള കല്‌ളിളക്കിയാല്‍ കെട്ടിടം തന്നെ നശിപ്പിക്കുമെന്നത് ചൊല്‌ളിനാധാരം).അടുക്കിവച്ചിരിക്കുന്ന കലങ്ങളില്‍ അതില്‍ അടിയിലുള്ളതുവലിച്ചാല്‍ ഒന്നാകെ വീണുടയും. അടിസ്ഥാനം ഭദ്രമായിരിക്കണം. അതിനെ നശിപ്പിക്കരുത്.

 അടിക്കുന്ന വഴി പോയിലെ്‌ളങ്കില്‍ പോകുന്ന വഴി പോകട്ടെന്നു വയ്ക്കണം (പോയവഴിയേ അടിക്കണം)  ഉപദേശിക്കുന്നതുപോലെ നടന്നിലെ്‌ളങ്കില്‍ നടക്കുന്നതുപോലെ ഉപദേശിക്കണം.
 അടിക്കുന്നവന്റെ (എറിയ്യുന്നവന്റെ) കയ്യില്‍ വടി കൊടുക്കില്‌ള.  കാര്യം ചെയ്യാനറിയുന്നവന്റെ കൈവശം ഉപകരണം ഏല്പിക്കാതിരിക്കുക; പണിയറിയുന്നവന് പണി നല്‍കാതിരിക്കുക.
 അടിക്കുമ്പം നുള്ളാത്ത പെണ്ണും പുറകില്‍ കൈയില്‌ളാത്തപെണ്ണും കൊള്ളില്‌ള  മുറ്റമടിക്കുമ്പോള്‍ അവിടെയുള്ള പുല്‌ളു നുള്ളാത്ത പെണ്ണും സ്വയം കാര്യങ്ങള്‍ നോക്കി നടത്താന്‍ ശേഷിയില്‌ളാത്ത പെണ്ണും കൊള്ളില്‌ള.
 അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ  അടിക്കുന്നതും ആലിംഗനം ചെയ്യുന്നതും ഒരു കൈകൊണ്ടുതന്നെ. ശിക്ഷിക്കുന്നവന്‍ തന്നെ രക്ഷിക്കുന്നതും.
 അടിക്കുശേഷം കരച്ചിലും ഇടിക്കുശേഷം മഴയും വരണം  അടികഴിഞ്ഞാല്‍ കരച്ചില്‍. ഇടികഴിഞ്ഞാല്‍ മഴയും; പ്രവൃത്തികള്‍ക്ക് സ്വാഭാവികമായ പ്രതികരണമുണ്ടാകണം.
 അടിച്ചാല്‍ തളിക്കാത്തിടത്തു ചവിട്ട്യാ കുളിക്കണം  നിലമടിക്കുമ്പോള്‍ പൊടിപടലങ്ങളുണ്ടാകും വെള്ളം തളിച്ചിലെ്‌ളങ്കില്‍ ഈ പൊടികള്‍ പാറിക്കൊണ്ടിരിക്കും. അപേ്പാള്‍ അവിടെ ചവിട്ടുകയാണെങ്കില്‍ അതെല്‌ളാം നമ്മുടെ ശരീരത്തില്‍ പറ്റും. അതിനാല്‍ കുളിക്കേണ്ടിവരും.
 അടിച്ചുപൂട്ടി വിതയ്ക്കണം അടച്ചുപൂട്ടിയിറങ്ങണം.  നന്നായി ഉഴുതിട്ടു വേണം വിത്തു വിതയ്ക്കാന്‍. വീടു അടച്ചു പൂട്ടിയിട്ടേ ഇറങ്ങാവൂ.
 അടിച്ചുതളിച്ചിട്ടു വേണം അന്തിത്തിരി വയ്ക്കാന്‍  സന്ധ്യാദീപം കൊളുത്തുന്നത് അടിച്ചുതിളിച്ച് പരിശുദ്ധമാക്കിയശേഷമായിരിക്കണം.
 അടിച്ചുതളിയും അന്തിത്തിരിയുമില്‌ളാത്ത വീട് കാട്  വൃത്തിയും വെടിപ്പും സന്ധ്യാദീപവുമില്‌ളാത്ത വീട് കാടിനു തുല്യമാണ്.
 അടിമുടിപൊള്ളുമ്പോള്‍ അരയ്ക്ക് തോര്‍ത്തെന്തിന്  ശരീരം മുഴുവന്‍ പൊള്ളുമ്പോള്‍ അരയില്‍ ഒരു തോര്‍ത്തുണ്ടായിട്ടും കാര്യമില്‌ള; വിലയ പ്രശ്‌നങ്ങളില്‍പെ്പട്ടിരിക്കുമ്പോള്‍ നിസ്‌സാരമായ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവില്‌ള.

 അടിയന് കരിക്കാടി, തമ്പുരാന് അമൃതേത്ത്. പാവപെ്പട്ടവന്റെ ഭക്ഷണത്തിനു മേലാളര്‍ കരിക്കാടി എന്നു പറയും. തമ്പുരാക്കന്മാരുടേതാകട്ടെ അമൃതേത്തും. രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള അന്തരം.
 അടിയന്തിരം കേമമായിലെ്‌ളങ്കിലും അടി ഒന്നാന്തിരമായി  സദ്യമോശമായെങ്കിലും സദ്യക്കിടയിലെ കലഹം രസകരമായി (വിവാഹശേഷം നടക്കുന്ന സദ്യയ്ക്കിടയില്‍ അടിയുണ്ടാക്കുന്ന ആചാരം ചില ജാതികള്‍ക്കിടയിലുണ്ട്)
 അടിയാപിള്ള പടിയാ  ശിക്ഷകിട്ടാത്ത കുട്ടി പഠിക്കുകയില്‌ള.
 അടിയിലുള്ള അഞ്ചാറുവറ്റിന് അഞ്ചാറിടങ്ങഴി (ആറിടങ്ങഴി) വെള്ളം കുടിക്ക.  നിസ്‌സാര കാര്യം കിട്ടാന്‍ കണക്കില്‌ളാതെ അദ്ധ്വാനിക്കുക.
 അടിയുടെ പൂരവും പൊടിയരിക്കഞ്ഞിയും.  കടുത്ത ശിക്ഷകിട്ടുമെന്ന മുന്നറിയിപ്പ്, തെറ്റു ചെയ്ത കുട്ടികളോടു പറയുന്നത്.
 അടിയും കൊണ്ടു പുളിയും കുടിച്ചു പണവും കൊടുത്തു (കരവും കെട്ടി)  നികുതി കൊടുക്കാത്തതുകൊണ്ടു അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍. മുക്കാലിയില്‍ കെട്ടി അടിക്കുക, പുളികുടിപ്പിക്കുക, പിഴ (പണം) ഈടാക്കുക തുടങ്ങിയവ പഴയ കാലത്തെ ശിക്ഷാവിധികള്‍)
 അടിയുംപിടിയും പോയി കുളിയും ജപവുമായി.  ചട്ടമ്പിത്തരം നിര്‍ത്തി. ഇപേ്പാള്‍ ഈശ്വരഭജനത്തിലേക്കു തിരിഞ്ഞു.
 അടിയന്റെ ആന തിരുമനസ്‌സിലെ ആന ഒന്നാന്തരമാന പൊന്നുതമ്പുരാന്റെ ആന  വാരിക്കുഴിയില്‍ വീണ ആനയെ കയറ്റിയ താപ്പാനയുടെ പാപ്പാന്‍ പറയുന്നത്. (തിരുമനസ്‌സിലെ ആന). കുഴിയില്‍ വീണു കിട്ടിയ ആനക്കുട്ടിയാകട്ടെ രാജാവിന്‍േറതാകാന്‍ പോകുന്നതുമാണ്. (പൊന്നു തമ്പുരാന്റെ ഒന്നാന്തരം ആന)
 അടിയ്ക്കുത്തരം മുറിപ്പത്തല്.  അടികിട്ടിയാല്‍ പകരം വടിയെടുത്തു  തിരിച്ചു തല്‌ളല്‍. അടിസ്ഥാനമുറച്ചാലേ ആരൂഢമുറയ്ക്കുകയുള്ളൂ (അടിസ്ഥാനമുറച്ചേ ആരൂഢമുറപ്പിക്കാവൂ) അടിത്തറ ഉറച്ചാലേ മേല്പ്പുര ഉറയ്ക്കുകയുള്ളൂ.
 അടുക്കള നന്നായാല്‍ കൊടുക്കലും നന്നാകും  വൃത്തിയുള്ള അടുക്കളയായാല്‍ അവിടെനിന്നു കൊടുക്കുന്ന സാധനങ്ങളും വൃത്തിയുള്ളതായിരിക്കും; വീട്ടിലെ അടുക്കളക്കാരി (കാരണവരെ) ദയയുള്ളവളാണെങ്കില്‍ ദാനധര്‍മ്മങ്ങള്‍ക്കു കുറവുണ്ടാവില്‌ള.

അടുക്കളപിണക്കം അടക്കി വയ്ക്കണം. സ്വന്തം കുടുംബത്തിലുണ്ടാകുന്ന വഴക്ക് പുറത്താരെയും അറിയിക്കരുത്.
 അടുക്കള മാറിയാല്‍ ആറുമാസം പഞ്ഞം.  ഒരു വീടുവിട്ടു മറ്റൊരു വീട്ടിലേക്ക് മാറുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്. എല്‌ളാം ക്രമപെ്പടുത്താന്‍ കുറച്ചു കാലം പിടിക്കും.
 അടുക്കള മിടുക്ക് അച്ചിമാര്‍ കാണ്‍കെ  ചില പുരുഷന്മാരുടെ സ്വഭാവം. വീട്ടിലെ പെണ്ണുങ്ങള്‍ക്കടുത്ത് വീരവാദം പറയുന്നവര്‍ നാട്ടിലിറങ്ങിയാല്‍ ഭീരുവായിരിക്കും.
 അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്.  സ്വന്തം വീട്ടിലുള്ള രഹസ്യസംഭവങ്ങള്‍ പുറത്ത് എല്‌ളാവരും അറിയുന്നു.
 അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം അടുക്കള വശമാണെങ്കില്‍ അമ്മാവനോടും പൊരുതാം  അടുക്കളയിലുള്ളവര്‍ നമ്മുടെ പക്ഷത്താണെങ്കില്‍ അമ്മാവനെയും എതിര്‍ക്കാം. ഭക്ഷണം കിട്ടാന്‍ വിഷമമുണ്ടാകുകയില്‌ളലെ്‌ളാ.
 അടുക്കളദോഷം ആദ്യമേ നീക്കണം.  ഉള്ളിലുള്ള ദോഷങ്ങളാണ് ആദ്യം നീക്കേണ്ടത്. (അടുക്കളയില്‍ കയറുന്നതിനു ജാതി ഭ്രഷ്ട് കല്പിക്കുന്നതിനെയാണ് അടുക്കളദോഷം എന്നു പറയുന്നത്.)
 അടുക്കളക്കുറ്റത്തിന് അയലത്തുള്ളവരെ പഴിച്ചാലോ  തങ്ങളുടെ കുറ്റത്തിനു മറ്റുള്ളവരെ പഴി പറഞ്ഞിട്ടുകാര്യമില്‌ള.
 അടുക്കളപ്പൂച്ച ഇടുക്കിലൊളിക്കും  മറ്റാരും കാണാത്ത സ്ഥലത്ത് ഒളിച്ചിരിക്കാനുള്ള സൂത്രപ്പണി അടുക്കളയില്‍ സ്ഥിരം കയറുന്ന പൂച്ചയ്ക്കറിയാം; ഒരു സാഹചര്യത്തില്‍ സ്ഥിരമായി ഇടപെട്ടുപരിചയമുള്ളവര്‍ക്ക് അവിടത്തെ രഹസ്യങ്ങളെല്‌ളാം അറിയാനാകും.
 അടുക്കളയില്‍ കൊള്ളാത്തവളെ അങ്ങാടിയിലും കൊള്ളില്‌ള  സ്വന്തം വീട്ടില്‍ കൊള്ളാത്തവള്‍ പുറമെയും പറ്റില്‌ള.
 അടുക്കളയിലറിയാം പെണ്ണിന്റെ മിടുക്ക്  പെണ്ണിന്റെ മിടുക്ക് ആദ്യമായി അടുക്കളയിലാണ് അറിയുന്നത്.

 അടുക്കളപെ്പണ്ണിനെ അകത്തമ്മയാക്കരുത്. അടുക്കളപെ്പണ്ണിനു വീട്ടിലെ എല്‌ളാ അധികാരങ്ങളും വച്ചുകൊടുക്കരുത്; വീട്ടിലെ അടുക്കളജോലിക്കാരിയെ ഭാര്യയാക്കരുത്.
 അടുക്കാതിരുന്നാല്‍ അകലാതിരിക്കാം.  സ്‌നേഹബന്ധം പുലര്‍ത്താതിരുന്നാല്‍ വിരോധമില്‌ളാതെ കഴിക്കാം.
 അടുത്താല്‍ നക്കിക്കൊല്‌ളും അകന്നാല്‍ മുക്കിക്കൊല്‌ളും.  അടുപ്പത്തിലായാല്‍ സ്‌നേഹിച്ചുകൊല്‌ളും. വിട്ടുനിന്നാലോ മുക്കിക്കൊല്‌ളും. രണ്ടായാലും ആപത്ത്. ചിലരുടെ സ്വഭാവം; ഒരു തരത്തിലും അടുക്കാന്‍ പറ്റാത്ത ദുഷ്ടരുടെ സ്വഭാവം.
 കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ  അടുത്ത ബന്ധത്തില്‍ പെട്ടവനേ ഉള്ളുകള്ളികള്‍ അറിയുകയുള്ളു.
 അടുത്തുനട്ടാല്‍ അഴക്, അകത്തിനട്ടാല്‍ വിളവ്.  ചെടി അടുത്തടുത്തു നട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകും. ആവശ്യത്തിന് അകലം നല്‍കി നട്ടാല്‍ വിളവു കൂടും.
 അടുത്തുപറഞ്ഞതിന് അരച്ചെവി, അശിരീരിക്ക് ആയിരം ചെവി  സ്വകാര്യമായി പറയുന്നതു ശ്രദ്ധിക്കാതിരിക്കുകയും പരസ്യമായി പറയുന്നതിനു കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക.
 അടുപ്പിനുഴിഞ്ഞ കോഴികണക്കേ. അടുപ്പിനുഴിഞ്ഞ കോഴികണക്കേ.  അടുപ്പില്‍ ചുറ്റിയ കോഴിവിട്ടുപോകിലെ്‌ളന്നു വിശ്വാസം (വാങ്ങിയ കോഴിയെ അടുപ്പിനു മുകളില്‍ കാണിച്ച് മൂന്നുവട്ടെ ഉഴിയും); അതുപോലെ വിട്ടുപോകാതെ പറ്റികൂടിനില്‍ക്കുന്നത്.
 അടുപ്പില്‍ തീ എരിയേ അയല്‍വീട്ടില്‍ പോയി തിരികൊളുത്തണോ  സ്വന്തമായുണ്ടായിട്ടും മറ്റുള്ളവരെ ആശ്രയിക്കേണ്ടതുണ്ടോ; തന്നില്‍ കുടികൊള്ളുന്ന ദൈവ സാന്നിദ്ധ്യം അന്വേഷിച്ച് തീര്‍ത്ഥാടനം നടത്തണോ.
 അടുപ്പിലെ തീയും പോയി വായിലെ തവിടും പോയി  തവിടുവായിലിട്ട് അടുപ്പിലെ തീ ഊതിയതായിരുന്നു. എന്നിട്ടോ? വായിലെ തവിടുപോയി. തീകത്തിയതുമില്‌ള; കൈയിലിരുന്നതും നഷ്ടപെ്പട്ടു. പ്രതീക്ഷിച്ചതു കിട്ടിയതുമില്‌ള.
 അടുപ്പ് ഇരച്ചാല്‍ വിരുന്നുറപ്പ്.  അടുപ്പില്‍ തീ പാളിക്കത്തിയാല്‍ വിരുന്നുകാര്‍ വരും.

അങ്കോം കാണാം താളീം ഒടിക്കാം രണ്ടുകാര്യങ്ങള്‍ ഒന്നിച്ചു നടത്താം.
അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും. അവിടെ ഉണ്ടാകുന്ന അനുഭവങ്ങള്‍തന്നെ ഇവിടെയും വരും. സുഖദുഃഖങ്ങള്‍ എല്‌ളാവര്‍ക്കുമുണ്ടാകും.
അമ്മേ കൊടുത്തു പ്രാന്തിയെവാങ്ങി. നല്‌ളതുകൊടുത്തു ചീത്തവാങ്ങി.
അമ്മേ തൊഴാത്തോന്‍ അമ്പിട്ടനെ തൊഴും.  അമ്മയെ വന്ദിക്കാത്തവന്‍ അമ്പട്ടനെ വന്ദിക്കും. (ക്ഷുരകനു മുന്നില്‍ തലകുനിച്ചുകൊടുക്കേണ്ടതിനെക്കുറിച്ച്)
 അണയാന്‍ പോകുന്ന വിളക്കാളികത്തും  വിളക്ക് അണയാന്‍ പോകുമ്പോള്‍ ഒരു നിമിഷം ആളിക്കത്തും മരണസമയത്ത് ഒരുണര്‍വ്വ് കാണിക്കും
 അമ്മാവനു കാര്യം ചാക്കോരു മാപ്പിളയ്ക്കു പുച്ഛം  ഒന്നിനെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. ഒരാള്‍ക്കു നല്‌ളതായി തോന്നുന്നതു മറ്റൊരാള്‍ക്കു ചീത്തയായിതോന്നാം.
 അമ്മാവന്‍ വരുന്നതുവരെ വാവു നില്ക്കുകയില്‌ള  വാവിന് ഒരു നിശ്ചിത സമയമുണ്ട്. അതു വരും പോകും; സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കില്‌ള.
 അമ്മാവന്റെ അമ്മാവി പൊണ്ണത്തടിച്ചി പച്ചരിക്കഞ്ഞിക്ക് ഉപ്പിടാക്കള്ളി  അമ്മായിയുടെ പിശുക്കിനെക്കുറിച്ച്.
 അമ്മി നന്നായാല്‍ അരവും നന്നാവും.  ഉപകരണം നന്നായാല്‍ ചെയ്യുന്ന ജോലി നന്നാകും.
 അമ്മ ചവുട്ടിയാല്‍ പുള്ള ചാകില്‌ള.  വേണ്ടപെ്പട്ടവര്‍ തെറ്റു ചെയ്താലും അതിനെ ഗൗനിക്കില്‌ള.

 അമ്മി കൊത്താന്‍ വന്നവള്‍ കുഴവിയും കൊത്തി പോയി. ജോലി തീര്‍ക്കാതെ പോയി.
 അമ്മി തേഞ്ഞാലേ ആകാശം തെളിയൂ  അമ്മി തേയത്തക്കവിധം ശക്തിയോടെ വെടിമരുന്നരച്ചാലേ ആകാശം തിളങ്ങും വിധം വെടിക്കെട്ടു നടത്താനാകൂ
 അമ്മിക്കു കാറ്റു പിടിച്ചപോലെ  ഏതു പ്രതികൂലാവസ്ഥയിലും ചാഞ്ചല്യമുണ്ടാവാത്തവന്‍ കോപാന്ധനാകുന്ന അവസ്ഥ.
 അമ്മിക്കുട്ടി കിണറ്റിലിട്ടാല്‍ മംഗലം(കല്യാണം) മുടങ്ങുമോ?  നിസ്‌സാരകാരണങ്ങള്‍കൊണ്ടു വലിയ കാര്യങ്ങള്‍ മുടങ്ങുകയില്‌ള.
 അമ്മിക്കൊത്തതാവണം അമ്മികുട്ടി  അമ്മിക്കു യോജിച്ചതാകണം അമ്മിക്കുഴവി. അലെ്‌ളങ്കില്‍ അരവു നന്നായി നടക്കില്‌ള.
 അമ്മിഞ്ഞപ്പാലൊടൊക്കില്‌ള അമൃതും  അത്രയും മഹത്തായതാണ് അമ്മയുടെ മുലപ്പാല്‍.
 അമ്മിയും തീയും തമ്മില്‍ കാണരുത്.  അമ്മിയും തീയും തമ്മില്‍ കാണരുതെന്നു വിശ്വാസം. ഇതിനു വേണ്ടി അടുക്കളയില്‍ രണ്ടിന്റെയും ഇടയില്‍ കല്‌ളുവെച്ചു കെട്ടാറുണ്ട്.
 അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും  ആരെ ചികിത്സിച്ചാലും ഫീസിനു വേണ്ടി കൈനീട്ടുന്ന വൈദ്യന്മാരുടെ സ്വഭാവം.
 അമ്മയെ കൊടുത്തിട്ട് ഭ്രാന്തിയെ വാങ്ങിച്ചൂ  നല്‌ളതുകൊടുത്തിട്ടു മോശമായതിനെ സ്വീകരിക്കുന്നു.
 അമ്മയെ പോലെ മകളും നൂല് പോലെ പുടവയും  അമ്മയുടെ സ്വഭാവം തന്നെയായിരിക്കും മകള്‍ക്കും. നൂലിന്റെ ഗുണമനുസരിച്ചാണലേ്‌ളാ പുടവയുടെ നില.

അമ്മയെ തച്ചാല്‍ അച്ഛന്‍ ചോദിക്കണം, പെങ്ങളെ തച്ചാല്‍ അളിയന്‍ ചോദിക്കണം. ഭര്‍ത്താക്കന്മാര്‍ക്കാണ് സ്ത്രീകളുടെ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം.
 അമ്മയെ തല്‌ളിയാലും രണ്ടുണ്ടു പക്ഷം  ഏതു കാര്യത്തിലും രണ്ട് അഭിപ്രായമുണ്ടാകും.
 അല്‍പന് അര്‍ഥം കിട്ടിയാല്‍ (ഐശ്വര്യം വന്നാല്‍) അര്‍ദ്ധരാത്രി കുടപിടിക്കും.  അല്പന്‍മാര്‍ക്ക് നിസ്‌സാരമായ എന്തെങ്കിലും കിട്ടിയാല്‍ത്തന്നെ. അതിന്റെ അന്തസ്‌സുകാണിക്കാന്‍ അസമയത്തും പ്രദര്‍ശിപ്പിച്ചു നടക്കും. ആവശ്യമില്‌ളാത്ത സന്ദര്‍ഭത്തിലും അവര്‍ തന്റെ വമ്പുകാണിക്കും.
 അന്‍പതിലും ഒന്‍പതിലും പ്രസവിക്കുകയില്‌ള.  ഒമ്പതാം വയസ്‌സിനു മുമ്പും അമ്പതാം വയസ്‌സിനു ശേഷവും പ്രസവിക്കുകയില്‌ള; ഓരോന്നും അതതിന്റെ കാലത്തേ ചെയ്യാനാകൂ.
 അറ്റ കൈയ്ക്ക് ഉപ്പിടില്‌ള.  ഒട്ടും ദയയില്‌ളാത്തവര്‍; അറുപിശുക്കന്മാര്‍.
 അല്‍പമായാലും മതി അമ്പലപ്പുഴപ്പായസം  അമ്പലപ്പുഴപ്പായസം വളരെ വിശിഷ്ടമാണ്. അത് അല്പം കിട്ടിയാലും മതി. നല്‌ള സാധനം കുറച്ചു കിട്ടിയാലും മതിയലേ്‌ളാ.
 അല്‍പ്പ ലാഭം പെരുംചേതം.  ചുരുങ്ങിയ ലാഭത്തിന് വേണ്ടിയുള്ള പ്രവൃത്തി വലിയ നഷ്ടമായിത്തീരല്‍.
 അല്‍പ്പജ്ഞാനി അഹങ്കരിക്കും  ഒന്നിനെക്കുറിച്ചും പൂര്‍ണവിവരമില്‌ളാത്തവര്‍ക്ക് അഹങ്കാരം ഏറും.
 അല്‍പ്പജ്ഞനേക്കാള്‍ നല്‌ളത് അജ്ഞന്‍.  ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം അറിവുള്ളവനേക്കാള്‍ നല്‌ളത് അജ്ഞന്‍ തന്നെയാണ്.
 അര്‍ത്ഥമറിഞ്ഞവനര്‍ത്ഥം വേണ്ട  കാര്യത്തിന്റെ അര്‍ത്ഥം മനസ്‌സിലാക്കിയവനു മറ്റു ധനത്തിന്റെ ആവശ്യമില്‌ള; ജീവിത രഹസ്യങ്ങളുടെ അര്‍ത്ഥം മനസ്‌സിലായവന് ധനത്തില്‍ താല്പര്യമുണ്ടാവില്‌ള.

അര്‍ത്ഥമില്‌ളാത്തവന് അര്‍ത്ഥമുണ്ടായാല്‍ അര്‍ത്ഥം അനര്‍ത്ഥം വിവരമില്‌ളാത്തവന് ധനം കിട്ടിയാല്‍ ആ ധനം ആപത്തായിത്തീരും.
 അര്‍ത്ഥമുള്ളവനര്‍ത്ഥമെന്തിന്  അറിവുനേടിയവന് എന്തിനാണ് ധനം
 അര്‍ത്ഥം പോയാല്‍ അല്‍പ്പം പോയി, മാനം പോയാല്‍ എല്‌ളാം പോയി.  സമ്പത്തിനെക്കാള്‍ പ്രധാനം അഭിമാനമാണ്.
 അമന്ന മാട്ടിന് തെളിഞ്ഞ വെള്ളം.  ക്ഷമയുണ്ടെങ്കില്‍ നല്‌ള വസ്തു കിട്ടും.
 അഞ്ഞാഴി എണ്ണയ്‌ക്കൊക്കുമോ അഞ്ചുവിരല്‍.  വലിയ കാര്യങ്ങളെ നിസ്‌സാരമായി അടക്കാനാവില്‌ള.
 അഗ്നിയും അപവാദവും എത്ര നാള്‍ മൂടി വയ്ക്കും  രണ്ടും മൂടിവയ്ക്കാനാവില്‌ള, പെട്ടെന്നു പടരും.
 അര്‍ജ്ജുനപ്പത്ത് ഉരുവിട്ടുകൊണ്ടിരുന്നാല്‍ പേടിയെന്നൊന്നില്‌ള.  ഇടിവെട്ടുകേള്‍ക്കുമ്പോഴുള്ള പേടി മാറുന്നതിന് അര്‍ജ്ജുനന്റെ പത്തു പേരുകള്‍ ഉച്ചരിക്കുന്നു. രാത്രി കിടക്കുമ്പോള്‍ അര്‍ജ്ജുനന്റെ പത്തുപേരുകള്‍ ഉച്ചരിച്ചാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്‌ളത്രെ. (അര്‍ജ്ജുനന്‍, ഫല്‍ഗുനന്‍, ജിഷ്ണു, കിരീടി, ശ്വേതവാഹനന്‍, ബീഭത്സു, വിജയന്‍, പാര്‍ത്ഥന്‍, സവ്യസാചി, ധനഞ്ജയന്‍ എന്നിവ പത്തു നാമങ്ങള്‍

Exit mobile version