Keralaliterature.com

ഹൈന്ദവ പ്രാമാണികഗ്രന്ഥങ്ങളുടെ പട്ടിക

വേദങ്ങള്‍

ഋഗ്വേദം
യജുര്‍വേദം
സാമവേദം
അഥര്‍വവേദം

വേദവിഭാഗങ്ങള്‍

സംഹിതകള്‍
ബ്രാഹ്മണം
ആരണ്യകം
ഉപനിഷദ്

ഉപനിഷത്തുകള്‍ (18)

ഐതരേയം
ബൃഹദാരണ്യകം
ഈശം
തൈത്തിരീയം
കേനം
മുണ്ഡകം
മാണ്ഡൂക്യം
പ്രശ്‌നം
കഠം
ഛാന്ദോഗ്യം

വേദാംഗങ്ങള്‍

ശിക്ഷ
ഛന്ദസ്സ്
വ്യാകരണം
നിരുക്തം
ജ്യോതിഷം
കല്‍പം

പുരാണങ്ങള്‍ (18)

1. വിഷ്ണുപുരാണം 2. ശിവപുരാണം 3. ബ്രഹ്മപുരാണം 4. സ്‌കന്ദപുരാണം 5. ബ്രഹ്മവൈവര്‍ത്തപുരാണം 6. പത്മപുരാണം 7. അഗ്‌നിപുരാണം 8. കൂര്‍മ്മപുരാണം 9. മത്സ്യപുരാണം 10. ഭവിഷ്യപുരാണം 11. ഭാഗവതം 12. നാരദീയം 13. ലിംഗപുരാണം 14. വരാഹപുരാണം 15. വാമനപുരാണം 16. ഗരുഡപുരാണം 17. മാര്‍ക്കഡേയപുരാണം 18. ബ്രഹ്മാണ്ഡപുരാണം 

ഇതിഹാസങ്ങള്‍

രാമായണം
മഹാഭാരതം

മറ്റു ഗ്രന്ഥങ്ങള്‍

സ്മൃതി
ശ്രുതി
ഭഗവദ്ഗീത
സ്‌തോത്രങ്ങള്‍
അഗമം
ദര്‍ശനങ്ങള്‍
മന്ത്രം
തന്ത്രം
സൂത്രം
ധര്‍മ്മശാസ്ത്രം
ശിക്ഷാപത്രി
വചനാമൃതം

ഹൈന്ദവസാഹിത്യം

ഹൈന്ദവസാഹിത്യത്തെ പ്രധാനമായും രണ്ടായി തിരിക്കുന്നു. ശ്രുതി എന്നും സ്മൃതി എന്നും.

ശ്രുതി എന്നാല്‍ എന്താണോ കേട്ടത് അത് എന്ന് അര്‍ത്ഥം. ഋഷിമാരില്‍നിന്ന് നേരിട്ട് കേട്ട് വളരെ നിഷ്‌കര്‍ഷയോടെ പഠിച്ച് ഉച്ചാരണത്തില്‍പ്പോലും തെറ്റുകൂടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് വന്നവയാണ് അവ. വേദങ്ങളെല്ലാം ശ്രുതികളാണ്. അതിനാലാണ് ഇപ്പോഴും അവ യാതൊരു മാറ്റവും കൂടാതെ നിലനില്‍ക്കുന്നത്.

സ്മൃതി എന്നാല്‍ എന്താണോ സ്മരിച്ചത് അത്. മുനിമാര്‍ ഓര്‍ത്തിരുന്ന് പിന്നീട് മനോധര്‍മ്മം പോലെ എഴുതിയത് എന്നതിനാല്‍ സ്മൃതികള്‍ കുറ്റങ്ങളും കുറവുകളും ഉള്ളതാണ്. ഇവ ശ്രുതികളെപോലെ ആധികാരികങ്ങള്‍ അല്ല. സ്മൃതികളിലുള്ള കാര്യങ്ങളെക്കുറിച്ച് തര്‍ക്കമുണ്ടാവുന്ന പക്ഷം ശ്രുതികളെ സ്വീകരിക്കുകയാണ് ചെയ്യുന്നത്.ഉത്തരവേദഗ്രന്ഥങ്ങളെല്ലാം രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. മനുസ്മൃതി പ്രസിദ്ധമാണ്.

വേദങ്ങള്‍

ഏറ്റവും പഴയതും ഹൈന്ദവദര്‍ശനങ്ങളുടെ അടിസ്ഥാനവുമായ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ക്രി.മു. 25001000 ങ്ങളില്‍ പല മഹാഋഷികളാല്‍ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ മന്ത്രങ്ങളെ നാല് വേദങ്ങളായി വിഭജിച്ച് ക്രമപ്പെടുത്തിയത് കൃഷ്ണദ്വൈപായനന്‍ ആണ് എന്ന് കരുതപ്പെടുന്നു. ഈ കാരണത്താല്‍ അദ്ദേഹം വേദവ്യാസന്‍ എന്നറിയപ്പെടുന്നു. ആര്യസമാജസ്ഥാപകനായ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ വിശകലനത്തില്‍ വേദങ്ങള്‍ അനാദിയാണ്. അവ ഉണ്ടായത് ഓരോ സൃഷ്ടിയുടെയും തുടക്കത്തിലാണ്. ഇപ്പോഴത്തെ സൃഷ്ടി തുടങ്ങിയിട്ട് 197,29,49,115 (197 കോടി 29 ലക്ഷം 49,115 അല്ലെങ്കില്‍ 1,972,949,115 – 1.972 ബില്ല്യണ്‍) വര്‍ഷങ്ങളായി, ജ്യോതിഷഗണിതാനുസാരണം (കടപ്പാട് – ആര്‍ഷനാദം മാസിക, 2013 നവംബര്‍ ലക്കം). അതുകൊണ്ട് വേദങ്ങള്‍ക്കും ഇത്രയും പഴക്കമുണ്ട്.

നാലായിരം വര്‍ഷങ്ങള്‍ക്കു ശേഷം (മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തില്‍ അനാദികാലം മുതല്‍) ഇന്നും വേദങ്ങള്‍ അതേപടി നിലനില്‍ക്കുന്നു. വേദമന്ത്രങ്ങള്‍ ഹിന്ദുക്കളുടെ യജ്ഞങ്ങളിലും പ്രാര്‍ഥനകളിലും മറ്റ് വിശേഷ അവസരങ്ങളിലും ഉരുവിടുന്നു. ക്ഷേത്രങ്ങളില്‍ പൂജയ്ക്കും, വീടുകളിലും മറ്റു സ്ഥലങ്ങളിലും, ഷോഡശസംസ്‌കാരങ്ങളിലും വിശേഷാവസരങ്ങളിലും വിവാഹാവസരങ്ങളിലും (പ്രത്യേകിച്ച് ബ്രാഹ്മണരുടെയും ആര്യസാമാജികളുടേയും) വേദമന്ത്രങ്ങള്‍ എല്ലാക്കാലവും ഉപയോഗിക്കുന്നു. വീടുകളില്‍ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഇവ ഉണ്ടാകാറുണ്ട്. സന്ധ്യാവന്ദനത്തിനു വേദമന്ത്രങ്ങളാണ് ഉപയോഗിക്കുക. ചരിത്രാതീതകാലം മുതല്‍ ഇന്നുവരെയും വേദങ്ങള്‍ ഭാരതീയരുടെ ജീവിതത്തിന്റെ ഭാഗമാണ്.

വേദങ്ങള്‍ നാലുണ്ട്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, ഏവം അഥര്‍വവേദം.

ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്;
യജുര്‍വേദം യജ്ഞങ്ങളുടെ നിര്‍വഹണത്തിനുള്ള നിര്‍ദ്ദേശങ്ങളാണ്.
സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തില്‍നിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തില്‍ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ് ഇത്.
അഥര്‍വവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങള്‍ക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങള്‍ അടങ്ങിയതാണ്.

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തില്‍ ഋഗ്വേദം സ്തുതിയേയും യജുര്‍വേദം പ്രാര്‍ത്ഥനയേയും സാമവേദം ഉപാസനയേയും അഥര്‍വവേദം സംരക്ഷണത്തേയും ആണ് മുഖ്യമായി പ്രതിനിധീകരിക്കുന്നത്. സര്‍വ്വശക്തനായ ജഗദീശ്വരനോടുള്ള അപേക്ഷകളും വിധിനിഷേധങ്ങളും എല്ലാത്തരത്തിലുള്ള അറിവുകളും ബീജരൂപത്തില്‍ വേദങ്ങളിലുണ്ട്. ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ അതുപോലെയോ ചെറിയ മാറ്റത്തോടെയോ അതില്‍ത്തന്നെ ആവര്‍ത്തിക്കുകയോ മറ്റു വേദങ്ങളിലോ ഉണ്ട്. സാന്ദര്‍ഭികമായ അര്‍ത്ഥഭേദങ്ങള്‍ ഇവയ്ക്ക് ഉണ്ട്.
വേദവിഭാഗങ്ങള്‍

നാലുവേദങ്ങള്‍ക്കും നാലുവിഭാഗങ്ങള്‍ വീതം ഉണ്ട്.

മന്ത്രങ്ങളുടെ സംഹിത (??????); വേദം എന്ന് വെറുതെപറഞ്ഞാല്‍ വേദസംഹിതയാണ് ഉദ്ദേശിക്കുന്നത്.
ബ്രാഹ്മണങ്ങള്‍  വേദസംഹിതകളുടെ നിയമങ്ങളും ഉദ്ദേശ്യങ്ങളും വിശദീകരിക്കുന്നു.
ആരണ്യകങ്ങള്‍ (??????)  ബ്രാഹ്മണങ്ങളുടെ അവസാനഭാഗം
ഉപനിഷദ് (???????), വേദാന്തദര്‍ശനങ്ങള്‍
Exit mobile version