Keralaliterature.com

കടപയാദി അല്ലെങ്കില്‍ പരല്‍പ്പേര്

പ്രാചീന കാലത്തെ അക്ഷരവിനോദവും ഗൂഢഭാഷയുമായിരുന്നു പരല്‍പ്പേര്, കടപയാദി എാെക്കെ വിളിക്കുന്നത്. അക്ഷരങ്ങള്‍ക്ക് സംഖ്യ കല്പിക്കുന്നു. സംഖ്യയെ സൂചിപ്പിക്കുന്ന അക്ഷരമോ പദമോ ഒന്നുമുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്ക് സമാനമായി കല്‍പിക്കുന്നു. പത്താമത്തേത് പൂജ്യമാണ്.

അതിന്റെ ചാര്‍ട്ട് ഇങ്ങനെ ഉണ്ടാക്കാം:

 

 

 

മേലുള്ള പട്ടികയില്‍ നിന്ന്
കടപയ എന്നിവ 1 എന്നുകാണാം.

 

ര – 2
ല- 3
4
5
6
7
8
9
റ,ഴ 0

സ്വരങ്ങള്‍ക്കും ചില്ലുകള്‍ക്കും പ്രത്യേകം വിലയില്ല. കൂട്ടക്ഷരത്തിന്റെ അന്ത്യമായ ‘റ’യ്ക്ക് ര’ യുടെ മൂല്യമുണ്ട്-2.
സംയുക്താക്ഷരത്തില്‍ അന്ത്യമായ പൂര്‍ണാക്ഷരമാണ് പരിഗണിക്കുന്നത്. ഉദാ: -ങ്ക. ഇതില്‍ കയുടെ വിലയായ 1 എടുക്കും. ‘ത്ഥ’ യില്‍ ഥയുടെ വിലയായ 7 ആണ് കണക്കാക്കുക.
ചില്ലിന് വിലയില്ലെങ്കിലും ചിലപ്പോള്‍ പദാന്തത്തിലെ ചില്ലിന് അതിന്റെ പൂര്‍ണാക്ഷരത്തിന്റെ വില കല്പിക്കുന്നുണ്ട്. ഉദാ: കാല്‍. കാല് എന്നു പരിഗണിച്ച് ലയുടെ 3 നല്‍കുന്നു.
പരല്‍പ്പേര് അല്ലെങ്കില്‍ കടപയാദിയില്‍ അക്കങ്ങള്‍ ആദ്യം എഴുതിയശേഷം തിരിച്ചിട്ടുവേണം വായിക്കാന്‍.
ഉദാ: തരം എന്ന വാക്കു നോക്കാം. ഇതിലെ അക്ഷരസംഖ്യ 62 ആണ്. ഇതിനെ തിരിച്ചിട്ടാല്‍ 26. ഇതാണ് കണക്കാക്കേണ്ടത്.
പഴയകാലത്ത് കാവ്യരചനയില്‍ ഗ്രന്ഥം രചിച്ച വര്‍ഷവും മറ്റും ഈ രീതിയിലാണ് രേഖപ്പെടുത്തിയിരുന്നത്.

Exit mobile version