Keralaliterature.com

വെണ്മണി സ്‌കൂള്‍

മലയാള കവിതയില്‍ ഒരു വെണ്മണി സ്‌കൂള്‍ തന്നെ ഉണ്ടായിരുന്നു. ശുദ്ധമലയാളത്തില്‍ കവിത രചിച്ച ഒന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യദശകങ്ങളിലായിരുന്നു അത് പ്രാഭവത്തിലുണ്ടായിരുന്നത്. മണിപ്രവാളത്തിലായിരുന്നു രചനയെങ്കിലും ദ്രാവിഡ ശീലുകള്‍ക്ക് പലപ്പോഴും മുന്‍തൂക്കമുണ്ടായിരുന്നു. സംസ്‌കൃതത്തിലെ തന്നെ ലളിതമായ പദങ്ങളാണ് വെണ്മണി സ്‌കൂളിലെ കവികള്‍ ഉപയോഗിച്ചത്. നല്ല അര്‍ഥവൈശദ്യം, പരമാവധി വ്യക്തത, നമ്പൂതിരി സഹജമായ ഫലിതം ഇതെല്ലാം ആ കവികളുടെ മുഖമുദ്രകളായിരുന്നു. ഇതെല്ലാം ചമ്പൂ പാരമ്പര്യത്തില്‍ നിന്ന് ഉറക്കൂടിയതാണ്.

Exit mobile version