(രാപ്പലുകളിലെ ദിക്‌റുകള്‍)
ഇമാം ഹസനുല്‍ ബന്ന
ഐ.പി.എച്ച് ബുക്‌സ് 2022

അല്ലാഹുവിനെക്കുറിച്ച് ദിക്‌റിനാല്‍ ജീവിതത്തെ മുഴുവന്‍ ചിട്ടപ്പെടുത്തുന്ന തസ്‌കിയ സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുവേണ്ടി ഇമാം ഹസനുല്‍ ബന്ന തയ്യാറാക്കിയ കൈപ്പുസ്തകമാണിത്. ദിവസവും ചൊല്ലേണ്ട ദിക്‌റുകളാണ് അദ്ദേഹം ഇതില്‍ ക്രോഡീകരിച്ചിരിക്കുന്നത്. ദിനേന രാവിലെയും വൈകുന്നേരവും സൗകര്യമുള്ള ഏതെങ്കിലും സമയത്ത് ഒറ്റയ്‌ക്കോ കൂട്ടായോ ഇരുന്ന് ഇതു ചൊല്ലണമെന്ന് പ്രസ്ഥാന പ്രവര്‍ത്തകരോട് അദ്ദേഹം നിര്‍ദേശിക്കുന്നു. ഇഖ്‌വാനികളോടുള്ള നിര്‍ദേശമാണെങ്കിലും ഏതൊരു മുസ്ലിമിനും ഇതു പിന്തുടരാവുന്നതാണ്. രാപ്പകലുകളില്‍ അല്ലാഹുവിനെക്കുറിച്ച് ദിക്ര്‍ നിലനിര്‍ത്താനും മനസ്സിനെയും കര്‍മ്മങ്ങളെയും സംസ്‌കരിക്കുമാറ് ദിക്‌റിനെ ജീവിതത്തിന്റെ ഭാഗമാക്കിമാറ്റാനും ഈ കൈപ്പുസ്തകം സഹായിക്കും.