ഇമാം റാസി
(ജീവിതം, ദര്‍ശനം, സമരം)
ഡോ.മുഹമ്മദ് ഫാറൂഖ് ബുഖാരി
ഐ.പി.എച്ച്. ബുക്സ്
ഗ്രീക്ക് ചിന്തകന്‍ ഇസ്ലാമിക വിചാരങ്ങളെ വിചാരണയ്ക്കു വിധേയമാക്കാന്‍ ശ്രമിക്കുകയും മുസ്ലിം ചിന്തയില്‍ സ്വാധീനമുണ്ടാക്കാന്‍ ഉന്നംവയ്ക്കുകയും ചെയ്തപ്പോള്‍ ഇമാം റാസി(റ)ന്റെ ബൗദ്ധികമായ ഇടപെടല്‍ ഉലമാ ആക്ടിവിസത്തിന്റെ ധൈഷണിക മുഖം മുന്നോട്ടുവച്ചു. ഇസ്ലലാമിക ചിന്താ ലോകത്ത് അനിവാര്യമായ ഈ രംഗപ്രവേശം ഇമാം റാസിയെ രണ്ടാം ഗസ്സാലിയാക്കി മാറ്റി. ജ്ഞാനവൈവിധ്യങ്ങളുടെ നിലവറകള്‍ കൈവശപ്പെടുത്തിയാല്‍ മാത്രം നേരിടാവുന്ന ഒരു പ്രതിരോധ മേഖലയിലേക്കാണ് ഇമാം റാസി ധീരമായി കടന്നുചെന്നത്. ജ്ഞാനവൈവിധ്യങ്ങളുടെ ഇമാമായിരുന്നു അദ്ദേഹം. ഇമാം റാസിയുടെ ജീവിതവും ദര്‍ശനവും സമരവും യാത്രയുമെല്ലാം അടയാളപ്പെടുത്തുന്ന പ്രൗഢരചന.
Leave a Reply