(സ്മരണകള്‍)
രമ്യ ബിനോയ്
ജേണലിസ്റ്റും എഴുത്തുകാരിയുമായ രമ്യ ബിനോയ് എഴുതിയ കുറിപ്പുകള്‍. പെണ്‍ജീവിതങ്ങള്‍ക്ക് സമാനതകളേറേയുണ്ട്. മിക്കപ്പോഴും അവയ്ക്ക് ഒരേ താളവും വേഗവുമാണ്.’ചെമ്മരത്തി’ എന്ന ഫെയ്‌സ്ബുക് പേജില്‍ രമ്യ ബിനോയ് കുറച്ചിട്ട തന്റെ ജീവിതക്കാഴ്ചകള്‍ സ്ത്രീമനസ്സുകളുടെ നേര്‍ക്കുപിടിച്ച കണ്ണാടിയാണ്. ആത്മാവിലേക്ക് ഇങ്ങിച്ചെല്ലുന്ന നോവും ആനന്ദങ്ങളും പങ്കുവയ്ക്കുന്ന ആ അക്ഷരപ്പൊട്ടുകളുടെ സമാഹാരമാണ് ഉയിര്‍തൊടും ആനന്ദങ്ങള്‍.