(സത്യാന്വേഷണം)
ജി.കെ.എടങ്ങനാട്ടുകര
ഐ.പി.എച്ച് ബുക്സ് 2022

മുസ്ലിമിതര സമുദായത്തില്‍ ജനിച്ച് വിവിധ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുക്തിവാദിയും കമ്യൂണിസ്റ്റുമായി ജീവിതമാരംഭിച്ച യുവാവ് തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊടുവില്‍, അല്ലാഹു പ്രവാചകന്മാരിലൂടെ മാനവകുലത്തിനായി നല്‍കിയ സന്മാര്‍ഗത്തില്‍ അഭയംതേടാന്‍ സൗഭാഗ്യമുണ്ടായതിന്റെ നാള്‍വഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. തന്റെ ആദര്‍ശമാറ്റവും തുടര്‍ന്നുള്ള ജീവിതപരിവര്‍ത്തനവും കുടുംബത്തിലും അയല്‍ക്കാരിലും പ്രദേശത്തും സൃഷ്ടിച്ച പ്രകോപനങ്ങളും, തന്മൂലം അനുഭവിക്കേണ്ടിവന്ന വന്‍ പ്രതിസന്ധിയും ഗ്രന്ഥകാരന്‍ ഹൃദയസ്പൃക്കായി വിവരിക്കുന്നു. മുസ്ലിം സമുദായത്തില്‍ പിറന്നുവളര്‍ന്ന ഒരാള്‍ക്കും അത്തരമൊരു അനുഭവം പങ്കിടാനാവില്ല. മഹാനായ പ്രവാചകന്റെ ആദ്യകാല അനുചരന്മാരില്‍ ഏതാണ്ടെല്ലാവരും അനുഭവിക്കേണ്ടിവന്ന കഠിനമായ പരീക്ഷണങ്ങളുടെ ഒരു തിരനോട്ടം നമുക്കിതില്‍ ദര്‍ശിക്കാനാവും.