(സ്മരണകള്‍)
കെ.ആര്‍.മീര

പ്രശസ്ത നോവലിസ്റ്റ് കെ.ആര്‍.മീരയുടെ സ്മരണകളാണ് ഈ കൃതി. ദേവപ്രകാശിന്റെ ചിത്രീകരണം. കെ.ആര്‍.മീര കൃതിയെപ്പറ്റി ഇങ്ങനെ എഴുതുന്നു: ”ആരും എഴുതിയില്ലെങ്കിലും കഥ മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് അതിന്റെ യാത്ര തുടരും. അതിന്റെ ആനന്ദത്തിനു പകരംവയ്ക്കാന്‍ യാതൊന്നും മാനവരാശി കണ്ടെത്തിയിട്ടില്ല. പറയാന്‍ ഒരു കഥയും ഇല്ലാതായാല്‍ മനുഷ്യന്‍ ദാരുണമായി മരിച്ചുപോകും. കഥയെഴുത്തുകാരി ആയിത്തീര്‍ന്നതില്‍ ഒരു കഥയുണ്ട് എന്ന തോന്നലില്‍നിന്നാണ് ഈ പുസ്തകം. ഇതു കഥാകൃത്തിന്റെ പൂര്‍ണമായ ആത്മകഥയല്ല. പക്ഷേ, കഥയുമായി ബന്ധപ്പെട്ട കഥകളും കഥാപാത്രങ്ങളും സംഭവങ്ങളും ഇതിലുണ്ട്. എഴുതാന്‍ വെമ്പിനില്‍ക്കുന്ന ആരെങ്കിലും ഇതു വായിച്ച് എഴുതിത്തുടങ്ങുന്നെങ്കില്‍ ആകട്ടെ, ലോകം നിലനിലനില്‍ക്കാന്‍ പുതിയ പുതിയ കഥകള്‍ ആവശ്യമുണ്ട്.’