(ആത്മകഥ)
ജോണ്‍സണ്‍
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോണ്‍സണ്‍ മദ്യാസക്തിയില്‍ നിന്ന് മോചിതനായതിന്റെ കഥ. ബിഎയ്ക്കും എംഎയ്ക്കും റാങ്കുണ്ടായിട്ടും എല്‍എല്‍ബി ബിരുദവും ഡോക്ടറേറ്റും നേടിയിട്ടും മദ്യപാനത്തില്‍നിന്ന് വിടുതി നേടാനായില്ല ജോണ്‍സണ്. ഒടുവില്‍ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗമുള്ളു എന്നു തീരുമാനിച്ച് ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ശരീരത്തെ കുറച്ചുനാള്‍ ഫിറ്റാക്കുന്നതിന് ‘ഫിറ്റി’ല്‍ നിന്നൊഴിഞ്ഞു നില്‍ക്കാനായി ഡോക്ടറെ കണ്ടു. ഡോക്ടറുടെ കടുത്ത പരിഹാസച്ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിര്‍ത്തി പുനര്‍ജനിച്ച് ‘പുനര്‍ജനി’യെന്ന ഡി അഡിക്ഷന്‍ സ്ഥാപനം നടത്തുന്ന ജോണ്‍സണ്‍ തന്റെ ജീവിതം പച്ചയായി അവതരിപ്പിക്കുന്നു.