കേരളത്തിലെ പുരോഗന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം
ചരിത്രം
എം.ആര്.ചന്ദ്രശേഖരന്
ഒരു കാലഘട്ടത്തിലെ സാഹിത്യവിചാരങ്ങളെ ആഴത്തില്‍ സ്വാധീനിച്ച പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം വിമര്‍ശനാത്മകമായി രേഖപ്പെടുത്തുന്ന കൃതി. ആഴത്തിലും പരപ്പിലുമുള്ള ഈ അന്വേഷണരേഖ കേരളീയ ഇടതുപക്ഷ സാഹിത്യചിന്തകളുടെ ബലദൗര്‍ബല്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ക്കും സാഹിത്യതല്പരര്ക്കും ഇതു ഒരു റഫറന്‍സ് ഗ്രന്ഥമായിരിക്കും.
അവതാരിക എഴുതിയിട്ടുള്ളത് പ്രശസ്ത ചരിത്രകാരനായ എ ം.ജി.എസ് നാരായണനാണ്. നീണ്ട അവതാരികയില്‍ നിന്ന് ചെറിയ ഒരു ഭാഗം ഉദ്ധരിക്കുന്നു: ”സാഹിത്യചരിത്രം എന്നതില്‍ക്കവിഞ്ഞ് ഒരു വലിയ സാംസ്കാരികഹത്യയുടെ, കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ കഥയും കൂടിയാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. സംസ്കാര നായകന്മാരെ സംഘടിതമായ രീതിയില്‍ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും ആജ്ഞാനുവര്ത്തികളാക്കിത്തീര്ക്കാനുള്ള ഒരു കുത്സിത രാഷ്ട്രീയ ഗുഢാലോചനയെ തുറന്നുകാട്ടുന്നതിലൂടെ കേരളീയ ജീവിതത്തിലുണ്ടായ ധാര്‍മികാധ:പതനത്തിന്റെ ഒരു മുഖ്യ സാഹചര്യത്തിലേക്ക് ജനശ്രദ്ധയെ നയിക്കാന്‍ ഈ ഗ്രന്ഥം ഉപകരിക്കുമെന്നുറപ്പാണ്.”