(ഖുര്‍ ആന്‍ പഠനം)
അബ്ദുല്‍ ഹഫീദ് നദ്വി
കൂരാ ബുക്‌സ് 2022

ഓരോ സൂക്തങ്ങളിലൂടെയും എത്ര തവണ കടന്നുപോകുമ്പോഴും വലിയ ആശയലോകം ലഭിക്കുന്ന അല്‍ഭുതമാണ് വിശുദ്ധ ഖുര്‍ആന്‍. ജീവിതത്തെ നവീകരിക്കാന്‍ ഖുര്‍ആന്‍ നല്‍കുന്ന പാഠങ്ങള്‍ എത്ര കാമ്പുള്ളതാണെന്ന് ഖുര്‍ആനിലൂടെയുള്ള സഞ്ചാരം നമ്മെ ബോധ്യപ്പെടുത്തും. ഖുര്‍ആനിന്റെ അകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് പുസ്തകം. ഖുര്‍ആന്‍ മുപ്പത് ഭാഗങ്ങളാണല്ലോ. ഈ പുസ്തകവും മുപ്പത് അധ്യായങ്ങളായി തിരിച്ച് ഓരോ അധ്യായങ്ങളുടെയും ഉള്ളടക്കമെന്തെന്ന് കൃത്യപ്പെപ്പെടുത്തിത്തരുന്നു എഴുത്തുകാരന്‍. ഖുര്‍ആനിന്റെ ആഴങ്ങളിലേക്ക് പോകാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന കൃതി.