(മാധ്യമ പഠനം)
എസ്.എന്‍.ജയപ്രകാശ്
കേരള പ്രസ് അക്കാദമി 2014

മലയാളത്തിലെ പ്രാദേശിക വാര്‍ത്തയുടെ ഉല്‍പ്പത്തിയും വികാസവും അന്വേഷിക്കുന്ന കൃതി. കേരളാധുനികത്വത്തിന്റെ ചരിത്രം മലയാള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രമാണ്. പ്രാദേശിക വാര്‍ത്തകളിലൂടെ സ്വയം നിര്‍വചിച്ച മലയാളിയുടെ ചരിത്രം. പ്രാദേശിക വാര്‍ത്ത എന്ന സങ്കല്പത്തിന്റെ ചരിത്രമന്വേഷിച്ചുകൊണ്ട് എസ്.എന്‍.ജയപ്രകാശ് എ ന്ന പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തുന്നത് മലയാള പത്രപ്രവര്‍ത്തനത്തിലെ വാര്‍ത്തയുടെ ചരിത്രവും കേരളത്തിന്റെ ആധുനികീകരണത്തിന്റെ ചരിത്രവുമാണ്. പി.കെ.രാജശേഖരന്റെ അവതാരിക.