(നിരൂപണം)
അജയ് പി.മങ്ങാട്ട്
ഡി.സി ബുക്‌സ് 2021

പറവയുടെ സ്വാതന്ത്ര്യം നല്ലൊരു നിരൂപണ ഗ്രന്ഥമാണ്. വായനയുടെ വലിയ ആകാശത്തെ അതു കാട്ടിത്തരുന്നു. വായനയെ ആഘോഷമാക്കുന്ന അനുഭവം. ലോകസാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരെ അവരുടെ ജീവിത പരിസരങ്ങളോടൊപ്പം അടര്‍ത്തിയെടുത്ത് വായനക്കാരന് നല്‍കുകയാണ് അജയ്. എഴുത്ത് പ്രമേയമാകുന്നു. എഴുത്തുകാര്‍ കഥാപാത്രങ്ങളാകുന്നു. പുസ്തക നിരൂപണത്തില്‍ ജയന്‍ മഠത്തില്‍ ഇങ്ങനെ എഴുതുന്നു: ” അലസവായനയ്ക്കുള്ള ഒരു പുസ്തകമല്ല പറവയുടെ സ്വാതന്ത്ര്യം. ചിന്തകള്‍ക്ക് തീപിടിച്ചൊരു കാലത്തിരുന്ന് മനസ്സിലിട്ട് ഉരുക്കഴിക്കാനുള്ള ഒരു ഗ്രന്ഥമാണിത്….വായനയുടെയും എഴുത്തിന്റെയും ഇന്റലിജന്‍സ് ഭാവനയുടെ അപാരമായ ഒരു പ്രഭാകിരണം പുസ്തകത്താളുകളിലുടനീളം വ്യാപിച്ചുകിടക്കു.”