(ചരിത്രം)
ചട്ടമ്പിസ്വാമികള്‍
തിരുവനന്തപുരം കമലാലയ 1913
ചട്ടമ്പിസ്വാമികളുടെ മഹത്തായ ഒരു രചനയാണിത്. 7 ഭാഗങ്ങളിലായി പ്‌രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച ഇതിന്റെ ഒരു ഭാഗം മാത്രമേ പ്രകാശനം ചെയ്യപ്പെട്ടുള്ളൂ. പീഠികയില്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ പറയുന്നു: ” ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉത്കൃഷ്ടകുലജാതന്മാരും നാടുവാഴികളുമായ ദ്രാവിഡന്മാരുമാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡ മതഗാമികളുമായ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട്…. താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്്”
പ്രാചീനമലയാളത്തിന്റെ രണ്ടാംപതിപ്പ് കോട്ടയം സാഹിത്യ പ്രസാധക സഹകരണ സംഘം 1965ല്‍ ഇറക്കി.