(കഥകള്‍)
ബാലകൃഷ്ണന്‍
പരിധി പബ്ലിക്കേഷന്‍സ് 2024
മുംബൈ നഗരത്തിന്റെ കഥ ആദ്യമായി നോവലില്‍ ആവിഷ്‌ക്കരിച്ച ബാലകൃഷ്ണന്റെ 100 കഥകള്‍. കഴിഞ്ഞേ 6 പതിറ്റാണ്ടുകളായി മലയാളത്തില്‍ നിശ്ശബ്ദസഞ്ചാരം നടത്തുന്ന കഥാകാരനാണ് ബാലകൃഷ്ണന്‍. ആര്‍ദ്രമായ ഭാഷയും അനുഭവിപ്പിക്കുന്ന രചനാശില്പവും ഈ എഴുത്തുകാരന്റെ കൈമുതലാണ്. സൗമ്യവും ദീപ്തവുമായ കഥകളാണിവ. പല കാലങ്ങളിലെഴുതിയ ഹൃദയദ്രവീകരണ ശക്തിയുള്ള, കാലത്തെ അതിജീവിക്കുന്ന കഥകള്‍.