മഞ്ഞുപെയ്യുന്ന ചരിത്രാങ്കം
(നോവല്‍)
സൈമണ്‍ ബ്രിട്ടോ
എസ്.പി.സി.എസ് കോട്ടയം 2018
ശാരീരികമായ വെല്ലുവിളികളെ ധീരമായി സഹിച്ച് ജീവിക്കുന്ന സൈമണ്‍ ബ്രിട്ടോയുടെ അഞ്ചാമത്തെ നോവലാണ് മഞ്ഞുപെയ്യുന്ന ചരിത്രാങ്കം. കഥ നടക്കുന്ന പ്രദേശം ഗീര്‍വനം എന്നുവിളിക്കുന്ന കച്ചും താര്‍ മരുഭൂമിയും ആണ്. നാല്‍ക്കാലികളെ മേച്ചു ജീവിക്കുന്ന മാല്‍ദാരികളാണ് ഇവിടെ. അവര്‍ക്ക് ഇന്ത്യ എന്നോ പാകിസ്ഥാന്‍ എന്നോ വിഭജനമില്ല. അവര്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി ബണ്ണികള്‍ എന്നുവിളിക്കുന്ന പുല്‍ക്കാടുകള്‍ തേടിയും, കച്ചിലെ ഉറവകളില്‍നിന്ന് വെള്ളം കുടിച്ചും സഞ്ചരിച്ചു ജീവിക്കുന്നു. ഈ നോവലില്‍ എ.ഡി 1000 മുതല്‍ 1700 വരെയുള്ള ഇന്ത്യാചരിത്രം പതിഞ്ഞും തെളിഞ്ഞും കിടപ്പുണ്ട്. ഔറംഗസേബിന്റെ അന്ത്യം വരെയുള്ള ചരിത്രാംശങ്ങള്‍, സൂഫിസവും നാട്ടു സംഗീതധാരകളും, ഭക്തിപ്രസ്ഥാനവും എല്ലാം ചേര്‍ന്ന ആഖ്യാനം.
Leave a Reply