മതിലുകള്‍
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
ഡി.സി ബുക്‌സ് 2023
ബ്രിട്ടീഷുകാര്‍ക്കെതിരെ എഴുതിയെന്ന കുറ്റത്തിന് തടവിലാക്കപ്പെട്ട ബഷീറിന്റെ ജയിലനുഭവമാണ് മതിലുകള്‍. മതിലിനപ്പുറത്തെ സ്ത്രീത്തടവുകാരുടെ ജയിലിലെ നാരായണിയെ ബഷീര്‍ പരിചയപ്പെടുന്നു. പരസ്പരം കാണാതെതന്നെ ഇരുവരും പ്രണയത്തിലാകുന്നു. സമ്മാനങ്ങള്‍ കൈമാറുന്നു. ഇരുവരും പരസ്പരം കണ്ടുമുട്ടാനുള്ള വഴി ചിന്തിച്ചുണ്ടാക്കുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം ഒരേദിവസം തന്നെ ജയിലിനോടനുബന്ധിച്ചുള്ള ആശുപത്രിയില്‍ വച്ച് കണ്ടുമുട്ടാം എന്നായിരുന്നു അവരുടെ പ്ലാന്‍. അതിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബഷീറിന് താന്‍ അതിനുമുന്‍പ് തന്നെ ജയില്‍മോചിതനാകും എന്ന വാര്‍ത്ത കേള്‍ക്കേണ്ടിവരുന്നു. അതുവരെ കൊതിച്ചിരുന്ന മോചനം വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങുന്നു.
മലയാളനോവല്‍ അതുവരെ പരിചയിക്കാത്ത പ്രണയത്തിന്റെ ചെറുമഴകളെ അനുഭവിപ്പിക്കുകയായിരുന്നു ബഷീര്‍. ഈ നോവലിനെ ഇതേപേരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. മമ്മൂട്ടിയായിരുന്നു ബഷീറായി വേഷമിട്ടത്.
Leave a Reply