(ചരിത്രം)
സമീല്‍ ഇല്ലിക്കല്‍
ഐ.പി.എച്ച് ബുക്‌സ് 2022

1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാരാ ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന. മൊറയൂര്‍ പോത്തുവെട്ടിപ്പാറ യുദ്ധം, മലപ്പുറം മേല്‍മുറി അധികാരിത്തൊടിയിലെ ബ്രിട്ടീഷ് കൂട്ടക്കുരുതി, പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കേറ്റ പരാജയം എന്നിവയെക്കുറിച്ച് അന്വേഷിക്കുന്ന പഠനം. മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട അപൂര്‍വ പത്ര റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, രേഖകള്‍ എന്നിവ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.