(ഓര്‍മകള്‍, സഞ്ചാരം)
എന്‍.എ.നസീര്‍
കാടിന്റെ ഗഹനത സമ്മാനിച്ച വശ്യവും മനോഹരവുമായ അനുഭവങ്ങളുടെ ദീപ്തമായ ഓര്‍മക്കുറിപ്പുകള്‍. മലകളെ തഴുകി കാടുകളെ ചുംബിച്ചു വരുന്ന കാറ്റ്… മേഘങ്ങളില്‍ നിന്നും ഇറ്റുവീഴുന്ന ജലകണം. ഇവിടെ കാട്ടുവഴികളും പര്‍വതങ്ങളും ജലപഥങ്ങളും നമ്മെ വിളിക്കുന്നു. കാറ്റില്‍ ഒഴുകിവരുന്ന സുഗന്ധം നമ്മെ മോഹിപ്പിക്കുന്നു. നഗരങ്ങളുടെ മലിനമായ ബഹളങ്ങളില്‍ നിന്നും ആദരവോടെ കാട്ടിലെത്തിച്ചേര്‍ന്ന നാം സുരക്ഷിതരാണ്; അവിടെ നഗരങ്ങളിലെപ്പോലെ വിഷവായുവോ മലിനജലമോ ഉണ്ടാകില്ല. ഗാഢവും നിര്‍മലവുമായ മാതൃതലങ്ങളുള്ള കാടിന് പ്രണയസമാനമായ അലിവുനിറഞ്ഞ ഒരു മായികതയുണ്ട്.. കാട്ടില്‍ ചെല്ലുമ്പോള്‍ നാം കാടായിത്തീരുകയാണ്. ഭൂമിയുടെ ഉര്‍വരതയില്‍ കെട്ടുപിണഞ്ഞു കിടക്കുന്ന വനസ്മരണകള്‍. പ്രശസ്ത വനം-വന്യജീവി ഫോട്ടോഗ്രാഫറും സഞ്ചാരിയുമായ എന്‍.എ.നസീറിന്റെ കൃതി.