മൗനത്തിന്റെ മാറ്റൊലികള്‍
(കവിത)
കലാം പാങ്ങോട്
പ്രഭാത് ബുക്ക് ഹൗസ് 2023
50 കവിതകളുടെ സമാഹാരം. ഒന്നാമത്തെ കവിത കന്യാകുമാരി. മന്വന്തരങ്ങളായി അലയിട്ടുയിര്‍ക്കുന്ന കന്യാകുമാരി ദേവിയുടെ കാല്‍ചിലമ്പൊച്ചയെ പ്രകീര്‍ത്തിച്ചുകൊണ്ടാരംഭിക്കുന്നു ഈ കവിതകള്‍. അവസാനിക്കുന്നത് ചാവുനിലങ്ങളിലെ ചെകുത്താന്‍മാരെപ്പോലെ സൈപ്രസ് മരങ്ങള്‍ വളര്‍ന്നിറങ്ങി നിഗൂഢതകളാല്‍ നിര്‍മിക്കപ്പെട്ട് സ്വപ്നയാനങ്ങള്‍ നിലച്ചുപോയ കശ്മീരിനെ വര്‍ണിച്ചുകൊണ്ടാണ്. വിശാലമായ ഒരു കാവ്യപ്രപഞ്ചമാണ് കലാം പാങ്ങാടിന്റേത്. ദേശങ്ങളോ ഭാഷകളോ മതങ്ങളോ അതിരിട്ടുതിരിക്കാത്ത ആ വിശാലമായ കാവ്യഭൂമികയില്‍ സ്വച്ഛമായും സ്വതന്ത്രമായും കണ്ണുതുറക്കാനും കാഴ്ചകള്‍ കാണാനുമാണ് കവി ശ്രമിക്കുന്നത്. ഡോ.ആര്‍. രഘുനാഥന്റെ അവതാരിക കാവ്യത്തെ സമഗ്രതയില്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നു.
Leave a Reply