(ജീവചരിത്രം)
മുഹമ്മദ് പാറന്നൂര്‍
ഐ.പി.ബി ബുക്‌സ് 2022

പ്രണയയാരുവിയിലൂടെ ജീവിതനൗക തുഴഞ്ഞുതുഴഞ്ഞ് അവര്‍ എത്തിച്ചേര്‍ന്നത് സത്യവിശ്വാസത്തിന്റെ ശാദ്വല തീരത്ത്! പിന്നെയവര്‍ ഒന്നിച്ചു പ്രണയിച്ചത് മുത്ത് നബിയെയും ഇസ്ലാമിനെയും. പക്ഷേ, ആ ഇണക്കുരുവികളെ വിശ്വാസ വിഹായസ്സില്‍ പാറിപ്പറക്കാനനുവദിക്കാതെ ദുശ്ശക്തികള്‍! അവരെയ്ത അമ്പേറ്റ് രക്തംചിന്തി പിടഞ്ഞു പിടഞ്ഞു ജീവന്‍ വെടിഞ്ഞ ദമ്പതികള്‍! ഇസ്ലാമിലെ പ്രഥമ രക്തസാക്ഷിത്വത്തിന്റെ ബഹുമതിയുമായി കറുകറുത്ത് അടിമപ്പെണ്ണായ സുമയ്യ!. ആദര്‍ശത്തിന്റെ ആള്‍രൂപമായ് അവരുടെ പ്രിയതമന്‍ യാസിര്‍! യാസിര്‍-സുമയ്യ ദമ്പതികളുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ കഥ.