(ഒരു ചിത്രകാരന്റെ യാത്രാക്കുറിപ്പുകള്‍)
ഷിജോ ജേക്കബ്
ഐവറി ബുക്സ് 2023
ഷിജോ ജേക്കബിന്റെ സഞ്ചാരക്കുറിപ്പുകളാണ് ഈ കൃതി. വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഒരു യാത്രയുടെ ഓര്‍മ്മകളെ പുനരാവിഷ്‌കരിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ‘വന്മതിലിന്റെ നാട്ടിലൂടെ’ എന്ന പുസ്തകത്തിലൂടെ യാഥാര്‍ഥ്യമാകുന്നത്. അവിചാരിതമായ ട്വിസ്റ്റുകള്‍ക്കൊടുവിലാണ് ഗ്രന്ഥകാരനു മുന്നില്‍ ചൈനയുടെ വാതായനങ്ങള്‍ തുറക്കുന്നത്. അതൊരു തുടക്കമാകുന്നു. ലോക ഭൂവിസ്തൃതിയുടെയും ജനസംഖ്യയുടെയും ഒരു വലിയ ശതമാനം സ്വന്തമായ ചൈനയിലൂടെ ഒരു ചിത്രകാരന്‍ നടത്തുന്ന ആത്മാന്വേഷണമാകുന്നു ഈ യാത്രക്കുറിപ്പുകള്‍. ഓര്‍മ്മകളും യാത്രകളും പരസ്പരപൂരകങ്ങളാകുന്ന ഈ കുറിപ്പുകളില്‍ ചൈനയുടെ ചരിത്രവും പൗരാണികതയും ഭൂമിശാസ്ത്രവുമെല്ലാം ആഴത്തില്‍ സ്പര്‍ശിച്ചാണ് എഴുത്തുകാരന്റെ സഞ്ചാരം.