(ആദ്യ മലയാള പരിഭാഷ)
പി.മുഹമ്മദ് മൈതീന്‍ വക്കം
കേരള സര്‍വകലാശാല പ്രകാശന വിഭാഗം

വിശുദ്ധ ഖുറാന് മലയാളത്തിലുണ്ടായ ആദ്യ സമ്പൂര്‍ണ പരിഭാഷയാണിത്. 1935ലാണ് ഈ പരിഭാഷയുടെ ആദ്യഭാഗങ്ങള്‍ പുറത്തുവന്നത്. 1954ല്‍ പരിഭാഷ പൂര്‍ത്തിയായി. മൂലവാക്യത്തിലെ പദങ്ങളുടെ എണ്ണത്തോട് അടുത്തുനില്‍ക്കുന്ന രീതിയിലാണ് രചന. മൂലകൃതിയുടെ വിഹഗവീക്ഷണവും ആശയഗാംഭീര്യവും നഷ്ടമാകാതെ സുലളിതമായി അനുവാചകര്‍ക്കു പകരുന്ന ഈ കൃതി വിവര്‍ത്തന പരിശ്രമങ്ങള്‍ക്ക് ഒരു മാതൃകയുമാണ്. ഖുര്‍ ആന്‍ പണ്ഡിതനായ ശ്രീ. മുട്ടാണിശ്ശേരില്‍ കോയക്കുട്ടിയുടെ പ്രൗഢമായ അവതാരികയുമുണ്ട്.